Nov 19, 2011

ഇതില്ലായിരുന്നെങ്കില്‍?



ഇടത്തെ ചെവിയില്‍ വന്നാരോ മണിയടിക്കും പോലെ ,അതു തലചോറിനെ തരിപ്പിച്ചു കഴിഞ്ഞിരുന്നു , ഒന്നും വ്യക്തമാവാത്ത യാത്രയുടെ തുടക്കം അവിടെനിന്നായിരുന്നു .

ഒരു ചുവന്ന അവ്യക്തത മാത്രം അപ്പോള്‍ ഞാന്‍ കണ്ട ഏക സത്യം സമയമാണ് ഒന്നിനും കാത്തു നില്‍കാതെ ഒന്നും മിണ്ടാതെ വരുകയും പോവുകയും ചെയുന്നു .ആരെയും കാത്തു നില്കുന്നില്ല ആര്‍ക്കു വേണ്ടിയും തലകുനികാതെ അവന്റെ യാത്ര തുടരുന്നു .

എന്നാല്‍ എല്ലാവരും അവന്റെ മുന്‍പില്‍ തലകുനിക്കുന്നു അവനെ അനുസരിക്കുന്നു .ഇപ്പോള്‍ തോന്നുന്നു ദൈവം സമയം ആണെന്ന് .അല്ലെ ? 

ഈ സമയത്തിന്റെ  അര്‍ഥം തന്നെയല്ലേ കാലം.അപ്പോള്‍ കാണാന്‍ കഴിയുന്ന അനുഭവിക്കുന്ന ഏക സത്യം ഈ സമയമാണോ. ഇതില്ലായിരുന്നെങ്കില്‍?

ജീവിതത്തില്‍ നമുക്കെപോഴെങ്കിലും ചോദികേണ്ടി വരുന്നൊരു ചോദ്യം ഇതില്ലായിരുന്നെങ്കില്‍?

സൂര്യന്‍ ചന്ദ്രനോടും ,രാത്രി പകലിനോടും ,വെയില്‍ തണലിനോടും ,ചൂട് തണവിനോടും,നിമിഷങ്ങള്‍ മിനിറ്റിനോടും ,മിനിറ്റുകള്‍ മണികൂറുകളോടും,മണികൂറുകള്‍ ദിവസങ്ങളോടും ,ദിവസങ്ങള്‍ മാസങ്ങളോടും, മാസങ്ങള്‍ വര്‍ഷങ്ങളോടും ,വര്‍ഷങ്ങള്‍ ആ കാലത്തിനോടും ചോദിക്കുന്നു....നിങള്‍ ഇല്ലായിരുന്നെങ്കില്‍.

അതെ കാലവും കാരണവും ഇല്ലാതെ ഇവിടെ ഒന്നുമില്ല  ആരാണിവിടെ ഒറ്റയ്ക്ക് ജനിച്ചു മരിച്ചത് .ആരാണ് സ്വന്തമായി മാത്രം ജീവിച്ചു മരിച്ചത് ആരാണ്  തനിക്കു വേണ്ടി മാത്രം സമ്പാദിച്ചു മരിച്ചത്  .ആരുമില്ല . 

എല്ലാം ആര്‍ക്കോ വേണ്ടി മാത്രമാകുന്ന യാത്രയാണ് ജീവിതം .ആ ആര്‍ക്കോ നമ്മള്‍ നല്‍കുന്ന സന്തോഷത്തിന്റെ വിലയാണ് നമ്മുടെ വില.

ആര്‍ക്കോ വേണ്ടി സന്തോഷമായി  പിറവിയെടുത്തു ആര്‍ക്കോ വേണ്ടി ദുഃഖം നല്‍കി മരണമടയുന്ന ഈ സഞ്ചയപദത്തില്‍ മറ്റാര്‍ക്കോ വേണ്ടി ജീവികുന്നവരാണ്  യഥാര്‍ത്ഥ സഹജീവികള്‍ .

അതെ അവരില്ലാതെ നമ്മളില്ല .പ്രക്രതിയില്ലാതെ ജീവജാലങ്ങള്‍ ഉണ്ടോ ?

ആരും സ്വന്തമായി  ആരുമല്ല ആരോ ആര്‍കൊക്കെയോ ആരോ ആവുന്നെന്നു മാത്രം കുറച്ചു നാള്‍ ഒരു പ്രതീക്ഷയായി കാരണത്തിനും കാലത്തിനും ഒപ്പം നടക്കാന്‍.

"എനിക്കായി  പിറന്നു വീണ കാലങ്ങളെ നിങ്ങള്‍ക്കു നന്ദി എനിക്കായി പിറക്കുന്ന സമയമേ നിനക്ക് നന്ദി "

No comments:

Post a Comment