Jan 2, 2012

പുതുവര്‍ഷം





ഒരുയാത്രയുടെ ഇടവേളയാണ് ഇന്നു, ഒരുനാള്‍ ഏതോ ഒരുനാള്‍ വന്നപോലെ  തിരിച്ചു പോകണം ആ നാളെയിലെകുള്ള യാത്രകളാണ് ഇന്നത്തേത്. 

ഒറ്റകുള്ള ഓരോ യാത്രകളും നിമിഷങ്ങളും  സമ്മാനിക്കുന്ന ഒട്ടനവധി  അനുഭവങ്ങളുണ്ട്  മനസ്സില്‍ .നാളേക്ക് മാറ്റി വയ്ക്കപെടേണ്ട സുന്ദര ചിത്രങ്ങളുടെ ഓര്‍മ്മകള്‍ അതു എന്നും അങ്ങനെ തന്നെയാവുമെന്ന തിരിച്ചറിവാണ് എന്നെ വീണ്ടും വീണ്ടും യാത്രയിലേക്ക് നയിക്കുന്നത് . 

നടന്നു പഴകുന്ന നമ്മളില്‍ വന്നു കൂടുന്ന പുതുമകള്‍ പുതിയ കാഴ്ചകള്‍ ,പുതിയ സംസ്കാരം ,പുതിയ ആളുകള്‍ ,പുതിയ ഭാഷ ,പുതിയ നിറം ,പുതുവര്‍ഷം എല്ലാം കാലത്തിനൊപ്പം  നമ്മളിലൂടെ  മുന്നോട്ട്.  എന്നാല്‍ കാലം മുന്നോട്ടു പോകുംതോറും പുറകിലേക്കു പഴമയിലേക്കു കടന്നു പോവുന്ന ആ ഓരോ  നിമിഷങ്ങളും ഓരോ നാളുകളും വരച്ചിടുന്ന അടയാളങ്ങളുണ്ട്, പിന്നിട്ടകാലത്തേയ്ക്കു  തിരിഞ്ഞുനോക്കുബോള്‍  വെറുതെ  നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമാവുന്ന അടയാളങ്ങള്‍.
നമ്മളെ ഒരിക്കലും വേദനിപ്പികാതിരിയ്ക്കാന്‍ ഇന്നുതൊട്ടേ നമുക്കു നന്മകള്‍ ചെയുതു തുടങ്ങാം നല്ലതു ചെയുതു തുടങ്ങാം. എല്ലാ പുതുവര്‍ഷത്തിലും പറയുന്ന ചില വെറും പറച്ചിലുകള്‍, എടുക്കുന്ന ചില പുതിയ തീരുമാനങ്ങള്‍, പുതിയ ചിട്ടവട്ടങ്ങള്‍, തീരെ പുതുമയില്ലാത്ത ആവര്‍ത്തനം ഞാനും നിങളെപ്പോലെ ഈ നവവര്‍ഷത്തിലും തുടരുകയാണ്  കാലത്തിന്റെ കടന്നുവരവ് പോലെ....
പുതുപാതയിലുടുള്ള യാത്ര തുടങ്ങുകയാണ് നാളേക്ക് മാറ്റിവയ്ക്കപെടേണ്ട സുന്ദരചിത്രങ്ങള്‍ക്കായി അവയുടെ ഓര്‍മ്മകള്‍ക്കായി.... 
എല്ലാവര്‍ക്കും നല്ലൊരു വര്‍ഷം അതായിരികട്ടെ 2012 .

No comments:

Post a Comment