Jan 11, 2012

ഞാന്‍ രസമുണ്ടാക്കിയ കഥജീവിതയാത്രയില്‍ ആരും മറന്നു പോകനിടയില്ലാത്ത കാലഘട്ടം. സ്കൂള്‍ ജീവിതം.

പന്ത്രണ്ടാം ക്ലാസോടു കൂടി  സ്കൂള്‍ജീവിതം അവസാനിക്കുകയാണ്.
പിന്നെയുള്ളത്  ഓര്‍മ്മകളാണ്

ഒരു യുഗം തന്നെ കടന്നുപോകുന്നതും നോക്കി നില്‍ക്കുന്ന  സഹപാഠികള്‍ ,എല്ലാമെല്ലാം  നിറമുള്ള ഓര്‍മ്മകളക്കാന്‍ വെബുന്ന ക്ലാസ്സ്‌ മുറികള്‍,ഇലകള്‍ പൊഴിക്കാന്‍ നില്‍കുന്ന ബദാം മരം. പാഠഭാഗങ്ങള്‍ കഴിയുന്നു ,പരീക്ഷ  ചൂടുകൂടുന്നു എല്ലാം നോക്കികണ്ടുനില്‍കുന്നു മുറ്റത്തെ ഗാന്ധി അപ്പുപ്പന്‍.

ആഘോഷങ്ങളെല്ലാം  തിര്‍ന്നു .ഇനി വിരഹത്തിന്റെ പഠനത്തിന്റെ  നാളുകളെന്നു  കരുതിയിരിക്കുമ്പോള്‍  കേള്‍ക്കുന്നു   VHSE ജില്ല തലയൂത്ത്ഫെസ്റ്റിവല്‍ ഞങ്ങളുടെ  സ്കൂളിലാണെന്ന് .

ഓര്‍മ്മ  ശരിയാണെങ്കില്‍ ക്രിസ്തുമസ് കാലമാണ് .പരീക്ഷ വരുന്നു കൂടാതെ സ്കൂള്‍ ജീവിതവും  അവസാനിക്കുകയാണ്  ,പ്ലസ്‌ ടു വോടെ തീരല്ലേ സ്കൂള്‍ ജീവിതം .ഇനി ഇതുപോലെ യൊരു ഫെസ്റ്റിവല്‍ ഉണ്ടാവുകയില്ല സ്കൂള്‍ ജീവിതത്തില്‍ സന്തോഷം കൊണ്ട് തുള്ളി ചാടി പലരും അവരു കാണാതെ ഞാനും.

"എന്താ കാര്യം പ്ലസ്‌ ടു  ആയിരുന്നാലുമെന്താ ഞങ്ങള്‍പലര്‍ക്കും അന്നെ വായ്‌നോട്ടത്തില്‍  PG വരെ  ഉണ്ടായിരുന്നു."
 (വായ്നോട്ടം - ഒരു തരം കലാസ്വാദനം )
 
ഒരു വിദ്യാര്‍ഥിയുടെ എല്ലാം ഉത്സാഹവും  ,ആനന്ദവും ,സന്തോഷവും ,സംതൃപ്തിയുമെല്ലാം  ഈ ഫെസ്റ്റിവലില്‍ നിറക്കണമെന്നു മനസ്സില്‍ കുറിച്ചു ഓരോരുത്തരും .ഒരാഴ്ച സുഖം തന്നെ ക്ലാസ്സില്ല ,പഠിക്കുകയും വേണ്ട ഇങ്ങനെ കറങ്ങി നടക്കാം.

എല്ലാം പഠിക്കുന്ന കാലമല്ലേ ,അന്ന് ഞാന്‍ ഉണ്ടാക്കിയ രസം അതിന്റെ കാര്യമാണ് കഥയാണിനി.

അങ്ങനെ  കാത്തി-രുന്ന ദിവസങ്ങള്‍ വന്നെത്തി .
ഞങ്ങളെല്ലാം പരിപാടികളുടെ വാളണ്ടിയെഴ്സ് ആയി. ഞങ്ങള്‍ക്ക് വിശപ്പിന്റെ അസുഖവും പോരാത്തതിനു വായ്‌നോട്ടത്തില്‍ PG  യും  ഉള്ളത് കൊണ്ട്  ഞങ്ങള്‍ ക്ലാസ്സിലെയെല്ലാവരും ഫുഡ്‌ ആന്‍ഡ്‌  അക്കോമഡേഷന്‍ വാളണ്ടിയെഴ്സ് ആയി. 

അപ്പൊ ഫുഡിന്റെ  നേരത്ത് മാത്രേ നമുക്ക് തിരക്ക് കാണു .മറ്റു ടൈമില്‍ PG  പ്രാക്ടീസ്  ചെയ്യാം ഏതു ? അതും കൂട്ടുകരോടുത്തു ഇങ്ങനെ നടക്കാ  അതിനും വലിയ ഒരു സുഖം ആ കാലത്ത് മറ്റൊന്നിനും തരാന്‍ കഴിഞ്ഞിട്ടില്ല കൂട്ടുകരോടുത്തു ഒന്നുമറിയാതെ അങ്ങനെ കറങ്ങി തിരിഞ്ഞു നടക്കുക അതൊരു സുഖായിരുന്നു...  

പിന്നെ എങനെയായാലും ഫുഡും താമസവും എല്ലാവര്‍ക്കും  എത്തിക്കുമ്പോള്‍  വായ് നോക്കാന്‍  വേറെ ഒരിടത് പോവും വേണ്ട . അവരുടെ കൂടെ മിണ്ടിയും പറഞ്ഞും അങ്ങനെ അങ്ങനെ ഹോ എന്തൊക്കെ ആയിരുന്നു . 
ഇപ്പോ ഓര്‍ക്കുമ്പോള്‍ സൂര്യ വാരണം ആയിരം മൂവി യില്‍ പറഞ്ഞതുപോലെ ഒരു ഇളയരാജാ പാട്ടു മറന്നുപോയി മനസെല്ലാം റീമിക്സ്‌ പാട്ടു മൂളിയനേരം    . 

അന്നത്തെ  ഞങ്ങടെ  അദ്വാനം  ഹോ..യെന്തൊരു ഉത്സാഹം ഫുഡിന്റെ ടോക്കെന്‍ കൊടുക്കാന്‍ തല്ലുകൂട്ടം,ഭക്ഷണം വിളബാന്‍  തല്ലുകൂട്ടം, ഭക്ഷണശാലയിലേക്ക്  കയറാന്‍  തല്ലുകൂട്ടം ,അത് തിന്നാന്‍  തല്ലുകൂട്ടം , താമസസ്ഥലം കാണിച്ചുകൊടുക്കാന്‍  തല്ലുകൂട്ടം.ഒന്നും പറയണ്ടാ.

എല്ലാവരും അതിഥി ദേവോ ഭവ യെന്ന മന്ത്രത്തില്‍ ഉറച്ചു നിന്നു.ആര്‍ക്കും ഒരു കുറവും വരാതെ നോക്കാന്‍ ഞങള്‍ കഠിന പ്രയത്നം നടത്തി .

ഇതിന്റെ എല്ലാ മനോഹാരിതയില്‍   ഞാന്‍ ഭക്ഷണത്തിന് ടോക്കനുമായി  വരുന്നവരെ  നോക്കി നില്‍ക്കാണ്‌ അപ്പോഴാണ് ഒരു ക്ടാവിസ്റ്റ. നല്ല ഭംഗിസ്റ്റാ ടോക്കനുമായി വരുന്നു .
ഒറ്റ ലുക്കില്‍  തന്നെ അവള്‍ എന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക്  ഒരു നെഞ്ചിടിപ്പായി പറന്നു  വന്നു.
ഞാന്‍ ഫുഡ്‌ ടോക്കെന്‍ വാങ്ങി അകത്തേക്ക് വിട്ടു.എന്നിട്ടാ രൂപത്തെ നോക്കി നിന്നു ശരിക്കും ഒരു മാറാല അല്ല മാലാഖ  തന്നെ.

നാടകം കഴിഞ്ഞു അതെ രൂപത്തില്‍ തന്നെ വന്നിരിക്കയാണ്  പാവം കുട്ടി നേരത്തിനും കാലത്തിനും പരിപാടി നടകാതെ കുട്ടി നന്നേ വിഷമിച്ചിരിക്കും എന്റെ മനസ് വേവലാതികള്‍ പറഞ്ഞു . വേഷ പ്രച്ഛന്നകൂടി ആയില്ല പാവം മേക്കപ്പ്  പോലും അഴിക്കാതെ ആ വിശന്നു വല്ലഞ്ഞു വന്നിരിക്കുന്ന മാലഘക്ക് എന്റെ കയ്യ് കൊണ്ട് എന്തെങ്ങിലും കൊടുക്കാന്‍ ഞാനാഗ്രഹിച്ചു അല്ല ആരായാലും ആഗ്രഹിക്കും.

വിശന്നു വലഞ്ഞു വരുന്നവര്‍ക്ക് ആഹാരം കൊടുകണ്ടേ അല്ലെ ...? എന്തിനു പറയുന്നു അതിനും അവിടെ തല്ലുകൂട്ടം തന്നെ ഒരൊറ്റ സാധനം മേശ പുറത്തില്ല .ആരെങ്കിലും എടുത്തു കൊണ്ട് പോയാലോന്ന് വച്ച് എല്ലാം കയ്യി പിടിച്ച നില്‍പ്പാണ് എല്ലാവരും.

സമയം പെട്ടെന്ന് പോകുന്നു ,ആളുകളും കൂടുന്നു ഒപ്പം ഭക്ഷണം കുറയുന്നു .ഞാന്‍ നോക്കിയപ്പോള്‍ മാലാഖ ഭക്ഷണം കഴിച്ചു കഴിയാറായി .വാതിലില്‍ ഒരുത്തനെ പിടിച്ചിരുത്തി ഞാന്‍ വേഗം അടുകളയിലേക്കോടി ഉള്ളതൊരു ബക്കറ്റ് അതെടുത്തു ഞാന്‍ മാലഘയുടെ എടുത്തേക്കായി  പാഞ്ഞു .

ഒരറ്റത്ത്  നിന്നും ഞാന്‍ ചോദിച്ചു ചോച്ച്‌ പോയി .മാഷെ സാമ്പാര്‍ ,മാഷ്-വേണ്ട ..,ടീച്ചറെ സാമ്പാര്‍ -വേണ്ട ... ചേച്ചിക്ക്-  സാമ്പാര്‍ -  വേണ്ട .ആര്‍ക്കും  സാമ്പാര്‍   വേണ്ട ഈ ഊണു കഴിയാന്‍ നേരത്തു ആര്‍ക്കുവേണം സാമ്പാര്‍ .പിന്നെയാണ് മാലാഖയുടെ സ്ഥാനം ഞാന്‍ അവിടെ നിന്നു ചോദിച്ചു മാലാഖക്ക് (വെറുതെ ഒരു രസത്തിനു ) സാമ്പാര്‍ - ???? 

കുട്ടി തല പൊക്കി വേണ്ടാന്ന് .ഞാന്‍ പറഞു - ചോറുണ്ടല്ലോ കൂട്ടുകറി മാത്രേ കഴികൊള്ളൂ     സാമ്പാര്‍ കൂ‌ടി ഒഴിച്ചു കഴിക്കന്നെ(ചുമ്മാ വല്ലതും പറയാന്‍ വേണ്ടിയാ ഒരു രസത്തിനു)  -
അപ്പോള്‍ കുട്ടി നാണത്തോടെ പറഞു  ഹും മ്മ്മ്മം  ഒഴിച്ചോ. 
ഞാന്‍ വേഗം വേഗം സാമ്പാര്‍ ഒഴിച്ച്‌ നോക്കുമ്പോള്‍
--
--
--
--
അതെ വേഗത്തില്‍ ഇലയില്‍ നിന്നും ചോറും കറിയും  മാലഘയുടെ ഡ്രെസ്സില്ലെക്കെഴോകുന്നു.ഞാന്‍ കയ്യില്ലേ പാത്രത്തില്‍ കയിലിട്ടു ഇളക്കി നോക്കി .

അപ്പൊ മാലാഖ "ഇതു രസല്ലേ" ?

അപ്പൊ ഞാന്‍ പറഞു ഹും മ്മ്മ്മം ഇപ്പോ ശരിക്കും നല്ല രസായി  സോറി. അങ്ങനെ സാമ്പാറിനു പകരം  രസം വിളമ്പി ഞാനും ഉണ്ടാക്കി ഒരു രസം.

അല്ല ഈ രസവും സാമ്പാറും    ഒരു പോലെയിരികുന്നത് എന്റെ കുറ്റാ ?

പിന്നെന്നു തീര്‍ന്നതാ തിരുമേനി  ഏതു കല്യാണത്തിനു പോയാലും, പിറന്നാളിനു  പോയാലും  , അമ്പലത്തിലെ  അന്നദാനമായാലും വലിയ ബക്കറ്റില്‍ ഇരിക്കുന്ന സാധനങ്ങള്‍ വിളമ്പല്‍. ഇന്നിപ്പോ അതിനോടെനിക്ക്‌ ഇപ്പോ പറഞ്ഞില്ലേ ഇറ..  ഇറ.. വറ..വേറ അതെ ഒരു മാതിരി വിറയലാണ് .

പിന്നെ എന്തിനാ വെറുതെ ഭാരം എടുക്കണേ.ഇപ്പോ വല്ല  ചെറിയ കറിയുടെ പാത്രം നോക്കിയേ എടുക്കു അന്നാലും  അവിടെനിക്കണ പാചകകാരോട് ഒരു വാചകം ചോദിക്കും ചേട്ടാ ഇതിന്റെ പേരെന്താന്നു ???

ഇനിയും പറ്റരുതല്ലോ  ..........വെറുതെ രസത്തിനാണെങ്കിലും.


4 comments:

 1. ചുള്ളാപ്പീ ഇത് രസം വിളമ്പിയ കഥയല്ലേ? ന്നിട്ടെന്തായി?

  ReplyDelete
  Replies
  1. ആ രസം അന്നുമാത്രമേ ഉണ്ടാക്കിയുള്ളൂ അതോടെ കഴിഞ്ഞു :)

   Delete
 2. ന്ന്ട്ട് മാലാഗ എന്തായി? രസായോ സാമ്പാറായോ?

  ReplyDelete
  Replies
  1. അതൊരു അവിയലുപരിവമായി അജിത്തേട്ടോ :)

   Delete