Jan 24, 2012

കഥയുടെഗന്ധര്‍വന്‍



എന്റെ പേരുകേട്ടവള്‍ അമ്പരന്നു. സംസ്ക്രതതിലും ഒരു പേരോ? പത്മരാജന്‍................................
താമരയുടെ രാജാവ്.

ജനുവരിയുടെ തീരാനഷ്ടം
മലയാള സിനിമ അന്ന് വരെയും ഇന്നു വരെയും ചെന്നെത്തി പെടാത്ത തലങ്ങളിലേക്ക് എഴുത്തിന്റെ വഴിയെ ഫ്രൈമുമായി ചെന്ന് കയറിയ അപൂര്‍വപ്രതിഭ  എത്രകണ്ടാലും മതിവരാത്ത ചിത്രങ്ങളിലോടെയും വായിച്ചു മതിവരാത്ത കഥകളിലൂടെയും അദ്ദേഹം ഇന്നും ഒരു ഗന്ധര്‍വനായി നമ്മളിലേക്ക് കടന്നു വന്നു കൊണ്ടേ ഇരിക്കുന്നു.

പത്മരാജന്‍ തന്റെ ഉദകപ്പോളയെന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ തൂവാനതുമ്പികള്‍ എന്നചിത്രം എന്റെ ഏറ്റവും പ്രിയ പെട്ട ചിത്രം.

ഉദകപോള കരുണാകരമേനോന്‍ യെന്ന വ്യക്തിയിലൂടെ യാണ് കഥ പറയുന്നത് .അതിലെ കഥാപാത്രങ്ങളെ മറ്റൊരു തലത്തിലേക്ക് ഒരുക്കി നിര്‍ത്തിയാണ് അദ്ദേഹം  തൂവാനതുമ്പികള്‍ എഴുതിയത്  ഒരു സാധാ മലയാളീയുടെ നാട്ടിന്‍പ്പുറത്തെ ജീവിതവും നഗരജീവിതവും രസങ്ങളും രസകേടുകളും മനോഹരമായി വരച്ചുകാട്ടിയ ചിത്രം.

അതിലെ മഴ ഒരു കഥപാത്രം തന്നെയാണ് ക്ലാരക്ക് മഴയുടെ സൌന്ദര്യമുണ്ട് മഴയുടെ ഗന്ധമുണ്ട് ആ മഴ നമ്മളില്‍ ഉണ്ടാകുന്ന തിരിച്ചറിവുണ്ട്.

"ചിലര്‍ ഒരു വേനല്‍ക്കാലമഴ പോലെ കടന്നുവരും, പോകും പക്ഷേ, അവര്‍ നല്‍കിയ സാന്ത്വനം, സന്തോഷം, സ്നേഹം എല്ലാം പെയ്യാത്തമേഘം പോലെ ജീവിതകാലം മുഴുവന്‍ തളം കെട്ടിനില്‍ക്കും, ഒരിക്കലും പെയ്തൊഴിയാതെ". 

ക്ലാര മഴ പോലെ കടന്നുവന്ന് പെയ്ത് യെവിടെക്കോ ഒഴുകിയ വഴികളിലേക്ക് ഒരു ദ്രശ്യം കാണിച്ചു തന്നാണ് തൂവാനതുമ്പികള്‍ അവസാനികുന്നത് എന്നാല്‍ അദ്ദേഹം സമ്മാനിച്ച ക്ലാരയും ജയകൃഷ്ണനും ഇന്നുംനമ്മളില്‍പെയ്തൊഴിയാതെ".

അദേഹത്തിന്‍റെ ഓരോ സിനിമയും കഥകളും മനുഷ്യ മനസിലോടെയുള്ള യാത്രയായിരുന്നു.ഗന്ധര്‍വനെകുറിച്ച്, പ്രണയത്തെ കുറിച്ച്, ഫയല്‍വാന്‍റെ ആത്മനൊമ്പരങ്ങളെ പറ്റി, അപരന്‍റെ തിരിച്ചറിവുകളെ, , സോളമന്‍റെ പ്രണയത്തെ,കള്ളന്‍ പവിത്രന്‍  ജയകൃഷ്ണനനും ക്ലാരയും അങ്ങനെചുരിങ്ങിയ കാലം കൊണ്ട്  വ്യത്യസ്തങ്ങളായ സിനിമകള്‍ സമ്മാനിച്ച മറ്റൊരു കഥാകാരന്‍ മറ്റൊരു സംവിധായകന്‍ മറ്റൊരു പദ്മരാജന്‍ നമുക്കില്ല.

ഇന്നലെയുടെ ജനുവരിയില്‍ കൂടെവിടെയോ തേടി പാറിപറന്നു പോയ  മകരമഞ്ഞില്‍ മാഞ്ഞുപോയ  കഥയുടെഗന്ധര്‍വന്‍ ആ ആത്മാവിന് പ്രണാമം..

3 comments:

  1. പത്മരാജന്‍ സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ് . അദ്ദേഹത്തെ ഇടയ്ക്കു സ്വപ്നം കണ്ടിട്ടും ഉണ്ട്. ഇതേ കുറിച്ച് ഞാന്‍ എഴുതിയ ഒരു പോസ്റ്റ്‌ ഇവിടെ ചേര്‍ക്കുന്നു.
    ഗന്ധര്‍വലോകത്തെ സംവിധായകനെ പ്രണയിച്ചപ്പോള്‍

    ReplyDelete
    Replies
    1. എന്റെയും പ്രിയപ്പെട്ട കഥാകാരന്‍ പത്മരാജന്‍ ആണ് പ്രവീണിന്റെ പോസ്റ്റ്‌ ഞാന്‍ മുന്‍പേ വായിച്ചിരിന്നു പെട്ടെന്ന് വല്ലാത്തൊരു ലോകത്ത് എത്തിപെട്ടത് പോലെ....

      Delete
  2. ഗന്ധർവലോകം ഇഷ്ടപ്പെടാത്ത സ്വപ്ന ജീവികൾ ഉണ്ടോ.. എനിക്കും വല്ലാത്ത ഇഷ്ടം ആണ് വെള്ളിതിരകൾ നെയ്തു നമമൾക്ക് സമ്മാനിച്ച ആ ഗന്ധർവനെ.

    ReplyDelete