Feb 28, 2012

അമ്പല കുളം - ഒരോര്‍മ

ഒരു മഴക്കാലം ഇടവപാതിയും തിരുവാതിരയും കര്‍ക്കിടകവും തിമിര്‍ത്തു പെയ്യിതു  കഴിഞ്ഞുപോയ ഒരു മഴ കാലം .സത്യത്തില്‍ എന്താണ് മഴ ??? 

മഴ നൂറിന്റെ  ചൂടേറ്റ് അല്ല സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീര്‍ഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ.

ശാസ്ത്രീയമായ നിര്‍വചനമുന്‍ണ്ടെങ്കിലും  മലയാളിക്ക് മഴ ഇതൊന്നുമല്ല മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ് മഴ പ്രണയമാണ് ,മഴ കനിവാണ്, മഴ ഓര്‍മ്മയാണ്, മഴ മരണമാണ്, പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നതും പുതു മഴയത്തു മാനം നോക്കി നനഞ്ഞതും, നനഞു കൊണ്ട് കാമ്പസിലെ വരാന്തയില്‍ ആരയോ കാത്തിരുന്നതും ,കാന്റ്റിനില്‍ മഴയും നനഞു  നല്ല ചൂട് ചായയും പരിപ്പുവടയും തിന്നതും,വീടിന്റെ മുറ്റത്തു പെയ്യുന്ന മഴയില്‍ ആരെയോ ഓര്‍ത്തിരിന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട് അങ്ങനെ  മഴ മലയാളിക്ക്  ജീവിതമാകുന്നു.

 "മഴ ശരിക്കും ഒരു എക്സ്ട്രാഫീല്‍ ആണ്  നമ്മളുടെ വികാരങ്ങളെ തിവ്രമാക്കുന്നു മഴ അതു ദുഖമായാല്‍ അങ്ങനെ സന്തോഷമായാല്‍ അങ്ങനെ . 


മഴയില്‍ നിറയുന്ന ഒരോര്‍മയാണിത്  ഈ മഴ വന്നാലല്ലെ  നമ്മുടെ  കുളം  നിറയു,പാടം  നിറയു ,തോട് നിറഞ്ഞു മീന്‍ വരൂ..

ഇടവപാതിയും തിരുവാതിരയും കര്‍ക്കിടകവും  തുലാമഴയുമൊക്കെ  കഴിഞ്ഞാല്‍  അതിനൊക്കെ ഒരു തിരുമാനം ആവും ഞങ്ങളുടെ  അമ്പലകുളവും നിറയും.നമ്മുടെ  നെടുമുടിവേണു ചേട്ടന്‍ പറഞ്ഞ പോലെ 

"ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം കുളിപ്പനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം  " യെന്ന ഞങ്ങളുടെ അമ്പലലകുളം നിറഞ്ഞാല്‍  പിന്നെ ജനിച്ചിട്ട്‌  കുളികാത്ത   പോലെയോ വെള്ളം കാണാത്ത പോലെയോ  ഉള്ള  തരത്തില്‍ ഞങ്ങള്‍  കുളത്തില്‍ കുത്തിമറിയും കുളം കലക്കികള്‍ എന്നുവരെ നാട്ടുകാരും അമ്പലകാരും വിളിക്കും .

രണ്ടുനേരം കുളത്തില്‍ കുളി എന്നൊക്കെ പറഞ്ഞാ എന്താ കഥ .വല്ലപോഴും മാത്രം കുളിക്കുന്ന ആളുകളുടെ കാര്യമാണേ ഈ കുളിയുടെ ഉദേശ്യം ഒരു കുളി മാത്രമല്ല അമ്പലത്തില്‍  തുളസി കതിരും ചൂടി വരുന്ന തരുണികളെയും കാണാനുള്ള അപൂര്‍വ അസുലഭ അവസരങ്ങള്‍ ആണേ അവര്‍  പ്രദക്ഷിണവഴിയിലൂടെ വരുമ്പോള്‍ ഒരു കാക്ക നോട്ടമെങ്കിലും  തന്നാല്‍  തൃപ്തരായി എല്ലാവരും.

സത്യം പറഞ്ഞാല്‍ ആ കാഴ്ചകള്‍ ആ ഓര്‍മ്മകള്‍ നയനാര്ദ്ര മനോഹരം തന്നെയാണ്അങനെ ആ സമയത്ത് കുളികാത്തവനും,കുളികുന്നവനും എല്ലാരെ കൊണ്ടും  കുളപടവ് നിറയും.കുളത്തിലാണെങ്കില്‍ പുതിയ ആള്‍കാരെ നീന്തല്‍  പഠിപ്പിക്കാ,അവരെ കുളത്തിന്റെ നടുവില്‍ കൊണ്ട് പോയി ഇടുക ,കുളത്തിനുള്ളില്‍ നീന്തി കൊണ്ട് നീന്തി പ്രാന്തി കളിക്കാ  ,മുങ്ങി കിടക്കല്‍ മത്സരം വെറൈറ്റി ചട്ടങ്ങള്‍ അങനെയൊക്കെ  മഴകാലം അമ്പലകുളവുമായി  ചുറ്റിപറ്റി ഞങ്ങളില്‍  പോയികൊണ്ടിരിക്കുന്ന ഒരു കര്‍ക്കിടകമാസം ഒരു വെള്ളിയാഴ്ച മഴ ഇരുട്ടുമൂടികെട്ടി ഇടിയോടു കൂടി  പെയ്യുന്ന ദിവസം ഞങ്ങള്‍ ആ നഗ്ന സത്യം തിരിച്ചറിഞ്ഞു ഞങളുടെ കുളത്തിന്റെ മടിതട്ടില്‍/ അടിത്തട്ടില്‍ ചാണ്ടിയുടെ വിത്ത്  ഐ മീന്‍   ചണ്ടികള്‍ വളരുന്നുണ്ടെന്ന്.

ദിവസങ്ങള്‍കുള്ളില്‍ തന്നെ അതാകെ കുളത്തില്‍ പടര്‍ന്നു നീന്തല്‍ ദുഷ്കരമായി, ഇതാണെങ്കില്‍ കുളത്തിന്റെ പുറമേക്ക് കാണുന്നില്ല പക്ഷേ വെള്ളത്തിനടിയില്‍ മുഴുവനായും വ്യാപിച്ചു വ്യാപാരം  തുടങ്ങി ഒരു തരം വള്ളിചെടി പോലെയുള്ള ചണ്ടി അതു കാലില്‍ ചുറ്റി പിടഞ്ഞാല്‍ നീന്തല്‍ നടക്കില്ല അങ്ങനെ കുളി മുടങ്ങി ഇതൊക്കെ കണ്ടു സഹിക്കാന്‍ കഴിയാതെ പലരും ഭ്രാന്തന്‍മാരെ പോലെ കുറെചണ്ടികള്‍ വാരികരയില്‍ കൊണ്ട് വന്നിട്ടുനോക്കി എവിടെ കുളംകലങ്ങുകയല്ലാതെ ചണ്ടി കുറയുന്നില്ല.

അവസാനം അത്യാവശ്യം കുളിക്കാന്‍ കുറച്ചു സ്ഥലത്ത് നിന്നും ചണ്ടി മാറ്റി ഒരിത്തിരി സ്ഥലത്ത് മുങ്ങി കുളിക്കാന്‍ പറ്റാവുന്ന രീതിയാക്കി, കുറച്ചുപേര്‍ കപ്പില്‍ വെള്ളംകോരി  കുളിച്ചു കുളത്തിനോടോ ,ആരോടോക്കെയോ  ദേഷ്യം കാണിച്ചു.

എന്തിനു പറയുന്നു ഒരു കാക്ക കുളി നടത്താം  പിന്നെ അല്ലറ ചില്ലറ കൈകാല്‍ കഴുകലും നടത്താം  അത്രതന്നെ അല്ലാതെ നീന്തലൊന്നും  നടക്കില്ല അതോടെ  ആരും കുളത്തിനടുത്തേക്ക് കുളിക്കാന്‍ വരാതെയായി. നാട്ടില്‍ ഞങള്‍  കുറച്ചു സ്ഥിരം കുളികുന്നവര്‍ മാത്രം അവിടെ വന്നു ദീര്‍ഖസ്മരണയില്‍ മുഴുകിയിരിക്കും ആ  വര്‍ഷം ആര്‍മാതിച്ചു നീന്തി കുളികുന്നത് നടക്കില്ലെന്നു ഉറപ്പായതോടെ  അതൊക്കെ ഞങളുടെ കണ്ണിനെ ഈറനണിയിച്ചു ഞങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു പലഹാരം* പരിഹാരം കാണാന്‍ .

പലരും തീരുമാനങ്ങള്‍ നിരത്തി ഒന്നും വര്‍ക്ക് ഔട്ട്‌ ആവുന്നില്ല അവസാനം ഒന്നില്‍ ഞങ്ങള്‍ എല്ലാവരും ഉറച്ചു അതു ഞങള്‍ ഉറപ്പിച്ചു .അതെ അവനെ കൊണ്ട്  വരികാ അതല്ലാതെ വേറെ നല്ലൊരു ഐഡിയയും ആര്‍ക്കും തോന്നിയില്ല അതെ അവന്‍ വന്നാ എല്ലാം തീരും ഈ വര്‍ഷം തന്നെ കുളിക്കാം ആരാണവന്‍ 

 അവന്റെ പേര്  Salvinia auriculata ഗ്രീന്‍ മലയാളത്തില്‍ നമ്മുടെ ആഫ്രിക്കന്‍ പായലെ.നാടന്‍ ഭാഷയില്‍ മ്മടെ ആഫ്രിക്കന്‍ ചണ്ടി .

ഈ  ആഫ്രിക്കന്‍ ചണ്ടിയെ കൊണ്ടിട്ടാല്‍ പിന്നെ മറ്റു ചണ്ടികള്‍ വരില്ലത്രെ ഈ ചണ്ടി കുളത്തിലെ ചണ്ടിയെ നശിപ്പിക്കും അതായിരുന്നു ലക്‌ഷ്യം  ആഫ്രിക്കന്‍ ചണ്ടിക്ക് താഴെ വരെ വെരോന്നുമില്ലാത്ത കാരണം  തട്ടി മാറ്റി നീന്താനും പറ്റും പിന്നീട്  ഒരു ശല്യമില്ല  ആവശ്യം കഴിഞ്ഞാല്‍ ആമ്പല്‍ പുവ് പറിക്കും പോലെ എടുത്തു കളയാനും സുഖമാണ് ഇതോക്കെ  കേട്ടപ്പോ പഴയ ശങ്കരാടി ചേട്ടന്‍ പറയണത് കേട്ടു നിക്കും ദാസനേം വിജയനേം  പോലെ ഞങ്ങളും കേട്ടു നിന്നു.

ഒരിച്ചിരി പുല്ലു ഒരിത്തിരി പിണ്ണാക്ക് പാല് സൊറ സോറന്നല്ലേ വരാ ..വിജയാ നീ കേട്ടില്ലേ അതിന്റെ കരച്ചില്‍ അതെ ഐശ്വര്യത്തിന്റെ ഷയറന്‍ മുഴങ്ങുന്നത് പോലെ അതു പോലൊക്കെ ഞങ്ങള്‍ക്കും തോന്നി ഐശ്വര്യത്തിന്റെ തുടക്കം പോലെ .

അങ്ങനെ  ആഫ്രിക്കന്‍ ചണ്ടി തപ്പിയുള്ള കറക്കമായി നാടായനാടൊക്കെ .എവിടെ നിന്നെങ്കിലും  കിട്ട്യേ തീരു അങ്ങനെ അവസാനമൊരു കുളത്തില്‍  സാധനം കണ്ടെത്തി ,പക്ഷേ പോയി എടുക്കണം കുളം ആണെകില്‍ അങ്ങ് ദൂരെ പുഞ്ചപാടത്തിന്റെ അടുത്തും അതു പറഞ്ഞപ്പോ ആര്‍ക്കും വയ്യാ ആരു പൂവും ,എങനെ കൊണ്ട് വരും, എപ്പോള്‍ പൂവും.

നിരവധി  ചോദ്യങ്ങള്‍ മനസ്സില്‍ നിറഞ്ഞു  സംഗതി ആ കുളത്തില്‍ മീനും വളര്‍ത്തുന്നുണ്ടേ ആരെങ്കിലും ചണ്ടി  എടുക്കുന്നത്  കണ്ടാല്‍   മീന്‍പിടികാണെന്ന് കരുതും അല്ലെങ്കില്‍ ചണ്ടി എന്തിനാണെന്ന് ചോദിക്കും പിന്നെ അതിന്‍റെ പുറകില്‍ വേറെ പ്രശ്നങ്ങള്‍  എന്തിനാ വെറുതെ ഇതൊക്കെ നാട്ടുകാരെ അറിയിക്കണേ ഞങ്ങളാണെകില്‍ ഇതു  അമ്പല കുളത്തിന്റെ കാര്യം ആയതുകൊണ്ട്  ആരും അറിയാതെ കൊണ്ടിടനാണ്  പ്ലാന്‍. 

അല്ലെങ്കില്‍ ഈ ചണ്ടി വെള്ളത്തിന്‌ മുകളില്‍ കിടക്കണത്തു കൊണ്ട്  ആരുകൊണ്ട് വന്നിട്ടെന്നൊക്കെ ചോദ്യംവരും ഞങ്ങള്‍ എല്ലാ വശങ്ങളും ചികഞ്ഞു ചിന്തിച്ചു ...പക്ഷേ കാര്യങ്ങള്‍ നീണ്ടു  നീണ്ടു പോയി  ആര്‍ക്കും ഒരു ഉത്സാഹം ഇല്ലാതെ ആയി .

ഒടുവില്‍ ഒരു നട്ടുച്ചയ്ക്ക് ഒരുത്തന്റെ ബോധമണ്ഡലം വഴി ശരിരമണ്ഡലത്തിലേക്ക് പണ്ഡിറ്റ്‌ കയറി ഇമ്മടെ സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലാട്ടാ നമ്മടെ പഴയ പണ്ഡിറ്റ്‌ ഗംഗതര്‍ മയാധര്‍ വിദ്യാദര്‍ ശാസ്ത്രി അതെ ശക്തിമാന്‍ തന്നെ അവനു  ഭയഘങ്കര ധൈര്യം.അവന്‍ എല്ലാവരോടും കാര്യം പറഞ്ഞു അപ്പൊ എല്ലാവരും പിന്‍തിരിപ്പന്‍മാരായി ഈ നാട്ടുച്ചകെടാ?  

എന്നൊക്കെ ചോദ്യങ്ങള്‍ ഒടുവില്‍ മനസില്ലാ മനസോടെ ഞങള്‍  എല്ലാം സമ്മതിച്ചു അങ്ങനെ നട്ടുച്ചയ്ക്ക് ഒപെറേഷന്‍  ഫിക്സ് ചെയ്തു നട്ടുച്ച ആയതു കൊണ്ട് അപ്പൊ പലരും ഉറക്കമാവും .ഒരു കണക്കിന്  ഞങള്‍ കുളത്തിന്റെ അടുതെത്തി രണ്ടു മൂന്നു പേരോട്  പോയി രണ്ടു ചാക്കില്‍ ചണ്ടി നിറക്കാന്‍ പറഞു ഞങ്ങള് ചുമ്മാ അവിടെ വര്‍ത്തമാനം പറഞു നില്‍കാന്നു പറഞു ഒന്നുമറിയാത്തപോലെ  വല്ലവരുംവന്നാല്‍ സിഗ്നല്‍ കൊടുക്കാന്‍.

അങ്ങനെ സംഭവം രണ്ടു ചാക്കില്‍ നിറച്ചു വണ്ടിയില്‍ ഇട്ടു ഒരു കണകിനു തട്ടി മുട്ടി അമ്പല പറമ്പിലെത്തി,ചാക്കഴിച്ചു ആവേശത്തോടെ അതു കുളത്തിലെകിട്ടു എന്നിട്ടു ചില പഴയ സിനിമ സീന്‍ പോലെ കുളപടവില്‍ ഇരുന്നു ഓളങ്ങള്‍ ഉണ്ടാക്കിവിട്ടു   ചണ്ടി ആ ഓളത്തിന്റെ തലത്തില്‍ അങനെ ഒഴുകി നടക്കുന്നൊരു കാഴ്ച എത്ര  മനോഹരമായിരുന്നു.

മറ്റൊരു സസ്യത്തിനും നല്‍ക്കാന്‍ കഴിയാത്ത ഒരു കുളിര്‍മയുള്ള കാഴ്ച .എല്ലാവരും പരസ്പരം  ചോദിച്ചു  നമ്മള്‍ കെന്താഡാ  ഈ ബുദ്ധി നേരത്തെ തോന്നഞ്ഞേ????? .അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ദിവസങ്ങള്‍ കഴിയും തോറും ചണ്ടി കൂടി കുളം നിറഞ്ഞു കുളത്തിലെ വെള്ളം പോലും കാണാന്‍ കഴിയാത്ത അവസ്ഥ .ചുരുക്കി പറഞ്ഞാല്‍ രണ്ടുതരം ചണ്ടിയും കൂടി ഞങ്ങടെ കുളത്തെ ഒരു കൊളമാക്കി ചണ്ടി കൊളം.

പണ്ടത്തെ ചണ്ടി ആരും കണ്ടിരുന്നില്ല ഇതാണെങ്കില്‍  എല്ലാവരും കണ്ടു കാണുന്നവരൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി കൂടെ അമ്പലകാരും  ഇതാരാണ് ഇവിടെ കൊണ്ടുവന്നിട്ടെ ? 

അവരോടൊക്കെ ഞങ്ങള്‍ കാര്യങ്ങള്‍ വിശദികരിച്ചു.ഈ ചണ്ടി മറ്റേ ചണ്ടി കൊണ്ട് വരുന്ന ഉര്ജം പിടിച്ചെടുക്കും. അതു വഴി അതിനു നിലനില്‍ക്കാന്‍ സാധികില്ല .അങ്ങനെ ആ ചണ്ടി നശിക്കും  പിന്നെ ഇതു  ആഫ്രിക്കന്‍ ചണ്ടിയാണെ ഇതു എടുത്തു കളയാനും പ്രയാസമില്ല ബോട്ടണി പഠിച്ച പലരും വലിയവായില്‍ തട്ടിവിട്ടു ,ഒടിവില് അവര്‍ക്കും സമാധാനമായി അവരും എല്ലാം സമതിച്ചു . 

 വെള്ളം നിറഞ്ഞു കുളത്തില്‍ ചാടികുളി നടക്കുന്ന  സമയത്തൊക്കെ ചണ്ടി നിറഞ്ഞ കുളം കണ്ടു വെള്ളം കൂടി  കാണാന്‍ പറ്റാത്ത അവസ്ഥയില്‍ എല്ലാം വിധി ആ കാഴ്ച  കണ്ടു പലരും നിര്‍വൃതി പൂണ്ടു  പക്ഷേ കുളത്തിലെ കുളി മുടക്കാന്‍ കഴിയാത്ത കുട്ടപ്പായും അജിമണിയും പേരിനു മുങ്ങിനിവരാന്‍ കുറച്ചു ചണ്ടി മാറ്റി മുങ്ങി കുളി നടത്തി സമാധാനം കണ്ടെത്തി .

ആയിടക്കു അറബി ദൈവം സഹിച്ചു എനിക്ക് വിസ വന്നു ഞാന്‍  ഈ ചെയ്ത  പ്രവര്‍ത്തിയുടെആത്മനിര്‍വൃതിയില്‍ 
കുളത്തിനെയുംനാടിനെയും കൂട്ടുകാരെയും ഹര്‍ത്താലിനെയും നഷ്ടപെടുത്തി 
പ്രവാസ ലോകത്തിലേക്ക്‌ പറന്നു വന്നു .

അത് കഴിഞ്ഞിട്ടു അവിടെ നടന്ന സംഗതികളാണ് ഈ കുറിപ്പിന്റെ അവസാനം തീര്കുന്നത് മര്യാദയ്ക്ക്  നീന്തികുളിക്കാന്‍ വെള്ളം   വറ്റാതെ കുളം വൃത്തിയാകാതെ  ഒരു രക്ഷയും ഇല്ലെന്നു മനസിലാക്കിയവര്‍ അടുത്ത വേനല്‍വരെ കാത്തിരുന്നു  ഒടുവില്‍ കാലം മകരമാസത്തില്‍ എത്തി ഉത്സവം ആയി കുളം വറ്റാനും  തുടങ്ങി.
 അമ്പലപരിസരമെല്ലാം  വൃത്തിയാക്കിയ കൂട്ടത്തില്‍ അവര്‍ കൂടി ചേര്‍ന്ന്  കുളവും നന്നായി വൃത്തിയാക്കി എല്ലാം അടിച്ചു തെളിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ ,കുളത്തിനകതൊരു താഴ്ചയുള്ള മണികിണര്‍ ഉണ്ട് അതുവറ്റാറില്ല അതിനകുതുള്ള ചണ്ടി അതു കൊണ്ട് മാറ്റിയില്ല പേരിനു കുറച്ചു കിടന്നോട്ടെയെന്നു കരുതി ഒരു ഭംഗിക്ക് .

 ഉത്സവം ഭംഗിയായി വരുന്ന കാലവര്‍ഷത്തിനായി കുളികാത്തവര്‍ അല്ല കുളത്തില്‍ കുളിചിരുന്നവര്‍ കാത്തിരുന്നു വീണ്ടും ഇടവപാതി വന്നു മനസിനേം മണ്ണിനേം പുതുമണം  നിറച്ചു .നാടിനു പച്ചപ്പ്‌ വന്നു കുളവും  നിറഞ്ഞുവെന്നോക്കെയാണ് 
പറയുന്നത്.

അതുപോലെ തന്നെ കുളത്തില്‍  ആ ആഫ്രിക്കന്‍  ചണ്ടിയും . പക്ഷേ പഴയചണ്ടി പോയിരുന്നു അതെ  ഞങ്ങളുടെ തന്ത്രം ഫലിച്ചു എന്നാല്‍ ആഫ്രിക്കന്‍ ചണ്ടി കണ്ടു പലരും വീണ്ടും ചോദിച്ചു ഇനിയെന്താണെന്ന് ? അവരോടെക്കെ ഒരു ചെറിയ അഹങ്കാരത്തോടെ അവരു പറഞു കണ്ടില്ലേ ഇപ്പോ പഴയ ചണ്ടി പോയി  ഇനി ഇതു  പൂപോലെ പുഷ്പ്പംപോലെ എടുത്തുകളയും അത്രെയുള്ളൂ..
 
അങ്ങനെയവര്‍  എല്ലാവരുംകൂടി   ബാക്കിയുള്ള ചണ്ടിയും കളയാന്‍ തിരുമാനിച്ചു ഒരു  ഞായറാഴ്ച പതിവിലും വിപരിതമായി അന്ന് കുളം നിറയെ ആള്‍ക്കാര്‍ മുടക്ക് ദിവസമാണല്ലോ.അതു കൊണ്ട്  അമ്പലകാരും ചില നാട്ടുകാരുമൊക്കെ ഉണ്ടായിരുന്നു അങ്ങനെ സംഭവം തുടങ്ങി ഒന്നു രണ്ടു പേര്‍ ചടപടേന്ന് ചണ്ടി കൊണ്ട് വന്നിട്ട് വീണ്ടും എടുക്കാന്‍ പോവുന്നു വീണ്ടും എടുക്കുന്നു ,പോവുന്നു എടുക്കുന്നു-എടുക്കുന്നു-പോവുന്നു  അങ്ങിനെ -അങ്ങിനെ -അങ്ങിനെ .

ചണ്ടി കൊണ്ട് വന്നിട്ട് കരയില്‍ കയറി നിന്നിട്ട് പതുക്കെ ഒരുത്തന്‍ വേറാരുതനോട് പറഞ്ഞെത്രെ
ചേട്ടാ ചേട്ടാ ചേട്ടാ .........ട്ടാ  അട്ട അട്ടാന്നു... ചണ്ടിയുടെ  കൂടെ നൂലട്ടാന്നു.

ഇതു കേട്ടതും മറ്റുള്ളവരും   കുളത്തില്‍ നിന്നും ചാടി കരക്കാ കയറി,ഒരു റൈഡാങ്ഹാ നടത്തി നോക്കിപിന്‍ണ്ടല്ലോ സംഭവം സത്യാട്ടാ ഇച്ചിരോളം വന്ന കുഞ്ഞ്യനൂലട്ട നോക്കിയപ്പോള്‍ അവരുടെ  കാലിലും ദേഹത്തും വലിഞ്ഞു കയറുന്നു നൂലട്ട ആയതുകൊണ്ട്  പെട്ടെന്ന്  കണ്ടാ രോമം പോലെയേ തോന്നു .അല്ല എന്തായിരുന്നിരിക്കും അവരുടെ അവസ്ഥയപ്പോള്‍ എല്ലാവരും ക്ളോസ് അപ്പ്‌  ചിരിയില്‍ ചുറ്റുമുള്ളവരെ നോക്കികാണും ,അപ്പോഴത്തെ കരയില്‍ നില്‍ക്കുന്നവരുടെ അവരുടെ മേലുള്ള നോട്ടം  എന്‍റെ ഭാഗ്യത്തിന് ഞാനുണ്ടായില്ലവിടെ.

പക്ഷെ ആ അട്ട എങ്ങനെ കുളത്തില്‍  വന്നുവെന്നു ഒരുപിടിയുമില്ല ഞങ്ങള്‍ക്കിപ്പോഴും അന്നു ചണ്ടി കൊണ്ടുവന്നപ്പോഴോണോ ? പക്ഷെ അന്നോ  പിന്നീടോ അങ്ങനെയുള്ള ഒരു സൂചന പോലും കുളം ആര്‍കും കൊടുത്തിട്ടുമില്ല  അന്നാലും  ആ ചണ്ടിയും അട്ടയും കൂടി ഞങ്ങളുടെ കുളം.

പിന്നെ പിന്നെ കുളം ആരും ഉപയോഗികാതെയായി വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞാ മതിയല്ലോ പണ്ടൊക്കെ പൊത്തിലും പോന്തകാട്ടിലും കിടന്ന പാമ്പുകളൊക്കെ കോവളം  കടപുറത്തു സായിപ്പു  കിടക്കണപോലെ   ചണ്ടിക്ക് മേല്‍  വന്നു കിടപ്പായി, ഇതൊക്കെ കണ്ടു എല്ലാവരും അവരെ കളിയാക്കാന്‍ തുടങ്ങി അവരു വിളിച്ചിതൊക്കെ എന്നോടു പറയുമ്പോള്‍ 
ഞങള്‍ പരസ്പരം പറയും നീയൊക്കെ അന്ന് അങ്ങനെ ചെയ്തതു നന്നയെടാ അല്ലെങ്കില്‍ ഞാന്‍ ഈ കേസില്‍ ഒറ്റപെട്ടു പോയേനെന്ന്.

ഞങ്ങളുടെ ഈ ചെയ്തികൊണ്ടൊക്കെ എന്താ ഉപകാരം ഉണ്ടായേന്നു വച്ചാല്‍ അമ്പലകാര്‍ അധികം  ശ്രദ്ധികാത്തിരുന്ന കുളം ഇപ്പോള്‍ മുന്‍ കയ്യെടുത്ത്  ചുറ്റുമതിലോക്കെ കെട്ടി സംരക്ഷിക്കാന്‍ തീരുമാനമായി , ഇനി  ഇതുപോലെ ഉള്ളതിനെയാണവോ പഴമക്കാര്‍  
ഒന്നു ചീഞ്ഞാല്‍ അല്ലെ മറ്റുന്നിനു വളമാകൂയെന്നു പറയുന്നത്. 
"എന്താ പറയാ ഇതിനെയൊക്കെ  ഉര്‍വശി ശാരദ നായികയായി അലല്ലല്ല അല്ല ഉര്‍വശി ശാപം ഉപകാരമായി എന്നല്ലാതെ"
6 comments:

 1. കാത്തി ഞങളുടെ കോഴികുളം മനസ്സില്‍ ഓടി എത്തുന്നു ...പ്രവാസത്തില്‍ എല്ലാം ഓര്‍മകളായി മാറുന്നു അല്ലേ ..ആ കുളത്തില്‍ പോയി നീന്തി കുളിക്കാന്‍ തോനുന്നു ഓര്‍മ്മകള്‍ കൊണ്ട് മനസ്സിനെ സന്തോഷിപ്പിച്ചു കാത്തി ഇനിയും എഴുതണം ആശംസകള്‍ നേരുന്നു എന്‍ പ്രിയ കൂട്ടുകാരന്

  ReplyDelete
 2. നന്ദി കൂട്ടുകാരാ ..

  ReplyDelete
 3. ഗൃഹാതുരത്വം ഓർമ്മകൾക്കുമുകളിൽ പൊന്തിക്കിടക്കുന്നു അല്ലെ.. :)

  ReplyDelete
 4. മഴ വന്നു കുളംനിറയുമ്പോള്‍ അറിയാതെ ഈ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും വരും...

  ReplyDelete
 5. Da Nannayittende tta.... emmde ambala kulam ...

  ReplyDelete