May 19, 2012

നെടുമ്പാശ്ശേരി


നെടുമ്പാശ്ശേരി
കുറച്ചു നാളുകളായി ഞാന്‍ ഒരു പാടിഷ്ട്ടപെടുന്ന സ്ഥലം നെടുമ്പാശ്ശേരി, ഒരു പക്ഷെ ഒരുപാട് മലയാളികള്‍ ഒരുപാട് പ്രവാസികള്‍ തന്റെ ജന്മ നാടിനോളം നെഞ്ചിലെറ്റുന്ന പ്രദേശം.
ഈ നെടുമ്പാശ്ശേരിയെ തൊട്ടു തഴുകാതെ പോയ പ്രവാസി മലയാളികളും വിനോദ സഞ്ചാരികളും വിരളം മലയാളക്കരയുടെ ആകാശ യാത്രക്ക് പുതിയ മാനങ്ങള്‍ നല്‍കിയ മലയാളിയുടെ സ്വന്തം അല്ലെങ്കില്‍ ഒരുപാട് മുതലാളി മാരുടെ (പൊതുമേഖല-സ്വകാര്യമേഖല) ഭാരതത്തിലെ തന്നെ ആദ്യത്തെ സ്വന്തം വിമാനതാവളം കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്‌
അത് നെടുമ്പാശ്ശേരിയില്‍ ആണ് ...
മലയാളക്കരയിലെ ഭൂരിഭാഗം ആകാശ യാത്രയും സംഭവികുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് സന്തോഷവും ദുഖവും ഒരേ സമയം ഒരേ വ്യാപ്തിയില്‍ സംഗമിക്കുന്ന അപൂര്‍വ്വഭൂമി.

ചില നാടുകള്‍ അങ്ങനെയാണ് അത് പല പല സംഭവങ്ങള്‍ക്കും  ജീവിതങ്ങള്‍ക്കും വലിയ സാക്ഷിയാവും ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കും.നമ്മളോടൊപ്പം മാത്രം മണ്ണടിയുന്ന ഒരുപാടു വിസ്മയങ്ങള്‍ കാണിച്ചു ഒരു നിമിത്തമായി നമുക്ക് പ്രിയങ്കരമായി യെന്നും നമ്മളില്‍ഈനാടും 
എയര്‍പോര്‍ട്ടും തന്ന ഓര്‍മ്മകള്‍ അതിനൊരിക്കലും എന്റെ മറവിയില്‍ സ്ഥാനമില്ല ഒരിക്കല്‍ സ്വന്തം നാടിനോട് വിട പറഞു ഒരു നവംബറില്‍ ദിനം 13 ആഴ്ച വെളളി, കാലം കലികാലം, അമ്പലത്തിന്റെ അകാലവിളക്കുക്കള്‍ തെളിയുന്ന സന്ധ്യനേരത്തു ആ എയര്‍പോര്‍ട്ടില്‍ ഇരികുമ്പോള്‍അവള്‍ എന്നോട് ചോദിച്ചു ഇനിയും വരില്ലേ ഇതു വഴി ??
ഞാന്‍ പറഞു...

കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും
പിന്നെയൊരൊ തളിരിനും പൂവരുംകായ് വരുംഅപ്പൊളരെന്നുമെന്തെന്നു മാര്‍ക്കറിയാം

അര്‍ധരാത്രി കുരാകൂരിരുട്ട് ഒരു ഇന്ത്യന്‍ എയര്‍ലയെന്‍സ് വിമാനം അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ എന്നെയും കൊണ്ട് പറന്നകന്നൂ.
അങ്ങനെ ഇന്നിപ്പോ ഈ പവിഴദ്വീപില്‍ ഞാനും ഒരു പ്രവാസി...

ഇങ്ങനെയുള്ള പല പല പലതിനും പലരെയും കാത്ത് എല്ലാത്തിനും  സാക്ഷിയായി ഇന്നും നെടുമ്പാശ്ശേരി.

No comments:

Post a Comment