May 28, 2012

ജന ആധിപത്യംകേരളത്തെ കുറിച്ച് വ്യാകുലപെടാന്‍ ഓരോ മലയാളിക്കും അവകാശമുണ്ട് വോട്ടവകാശമുള്ള  ഓരോ ജനത്തിനും അവിടെത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും പറയാനും അവകാശമുണ്ട് ജനം ജനങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടാക്കിയതാണ് ജനപ്രതിനിധികളെ ജനാധിപത്യത്തെ.....

ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയപകപോക്കലുകളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചുമെല്ലാം എല്ലാവരും പ്രതികരികേണ്ടിയിരികുന്നു.

ഇവിടെ ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കുറ്റം പറഞ്ഞിലെങ്കിലും കുറ്റം.

എല്ലാം രാഷ്ട്രീയമായും സാമുദായികമായും പോസ്റ്റ്മോര്‍ട്ടം ചെയ്യപെടുന്നു പറയുന്നവന്‍ വെറുക്കപ്പെട്ടവന്‍ തെറ്റുകളുടെ ലോകത്ത് ആര് എന്ത് ശരി പറഞ്ഞാലും അതിനെ തെറ്റാണെന്ന് വിളിക്കാന്‍ ഓരോ കൂട്ടം അധികാരി വര്‍ഗം .

പവര്‍ ഉള്ളവര്‍ പറയുന്നതാണ് നടകേണ്ടത് രാജവാഴ്ച്ച കാലം ആണെകില്‍ അതുയെന്നെ കഴിഞ്ഞുപോയിരിക്കുന്നു.
ജനാതിപത്യം ഒരിക്കലും അടിച്ചമര്‍ത്തല്‍ ആവരുത് എന്നാല്‍ ഇന്ന് അങ്ങനെയായിരികുന്നു ജനങ്ങള്‍ക്ക് മേലുള്ള ആധിപത്യം ആണിന്ന് ജനാതിപത്യം രാഷ്ട്രീയകളിയും പകപോക്കലും കാരണം ജനങ്ങളെ സേവിക്കാന്‍ വരെ ജനാതിപത്യം മറക്കുന്നു . 

ജനാതിപത്യ അടിത്തറയെ സ്വാര്‍ത്ഥ താല്പര്യതിനായി കൊല്ലുന്നു ജനാതിപത്യം ജനകല്‍ക്കാവണം അവിടെ ഒരു സ്വാര്‍ത്ഥതയും ഒരിക്കലും ഉണ്ടായികൂടാ ഇപ്പോള്‍ ഉള്ളവയെ ഉന്മൂലനം ചെയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ജനാധിപത്യം രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് ഇനിയെങ്കിലും പോവരുത് അതിനു ഇവിടെത്തെ സാംസ്കാരിക നായകര്‍ മാത്രം വായ് തുറന്നിട്ടുകാര്യമില്ല എല്ലാവരും ഒറ്റ കെട്ടായി നില്കേണ്ടിയിരികുന്നു.

കൊന്നവനും കൊലിച്ചവനും കളിച്ചവനുമൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍അത് വിജയിപ്പിക്കാന്‍ കാണിക്കുന്ന ആര്‍ജവം മതി അവരെ കൊണ്ട് ഇതൊക്കെ നിര്‍ത്തിക്കാനും .

ചോദിക്കാനും പറയാനും  ആരുമില്ലാതെ ആവുമ്പോള്‍ ആര്‍ക്കും എന്തും ആവാം കൊല്ലുന്നവനും മരികുന്നനും  മനുഷ്യ ജന്മം ആണ് ഒരേ നിറത്തില്‍ ഒഴുകുന്ന രക്തമാണ് എല്ലാവരിലും എല്ലാവര്‍ക്കും അമ്മയും അച്ഛനും കൂടപിറപ്പുകളും ഉണ്ട് .

കാലത്ത് വീട്ടില്‍ നിന്നും പോകുന്ന മകനെ കുറിച്ചു അവന്‍ രാത്രി വരുന്നതിനെ കുറിച്ചു ഓര്‍ക്കാത്ത കാത്തിരികാത്ത ഒരു അമ്മ പോലും ഈ ലോകത്ത് ഉണ്ടാവില്ല.എല്ലാവരെയും സ്നേഹിക്കുന്ന ആ അമ്മമാര്‍ ചേര്‍ന്നു കൂടിഇത്തരം രാഷ്ട്രീയ സാഹചര്യം മാറ്റി നിര്‍ത്തിയ നാടുമുണ്ട് കേരളത്തില്‍.

കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ കുറെ കാലം വരെ രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുതല്‍ ആയിരുന്നു ജീവിക്കാന്‍ തന്നെ പേടിയാവുന്ന സാഹചര്യം ഓരോ കൊലപാതകങ്ങളും ഹര്‍ത്താലുകളും ജന ജീവിതത്തെ വീടിനകത്ത് ഇരുപ്പിച്ച ദിവസങ്ങള്‍ ഇന്ന് ആ സാഹചര്യം കുറച്ചെങ്കിലും മാറിയത് അവിടെത്തെ കുറെ അമ്മ മാരുടെ ദൈര്യം കൊണ്ടാണ് ,വാക്കുകള്‍ കൊണ്ടാണ് ,സ്നേഹം കൊണ്ടാണ്. 

സഹനം കൊണ്ടും സ്നേഹം കൊണ്ടും  ഓരോ മനുഷ്യ മനസിനെയും നല്ല വഴിക്കു നയിക്കാനവര്‍ക്കായി...
"ഇന്നത്തെ സാംസ്കാരിക നായകര്‍ക്കും ആണുങ്ങള്‍ക്കും ഇല്ലാതെ പോയ നട്ടെല്ല് ഉണ്ടെന്നു കാണിച്ചു കൊടുത്തു ആഅമ്മമാര്‍."


വെട്ടി തുറന്നു പറഞ്ഞാലും മിണ്ടാതെ ഇരുന്നാലും ഒരു പോലെയാണ് ഫലമെന്ന് കണ്ടു ദൈര്യമായി പ്രതികരിച്ചവര്‍ അവര്‍ ഒരുമിച്ചപ്പോള്‍ അവരെ ഭയപെടുതിയവരും ഭയപെടാന്‍ തുടങ്ങി കാരണം ഒത്തുരുമ . 
ആ അമ്മമാരെ പോലെ ഒന്നു ചേര്‍ന്നു നിന്ന് അവരോടൊപ്പം നിന്ന് നമ്മള്‍ക്ക് ഈ മണ്ണില്‍ ആകെ നന്മ കൊണ്ടുവരണം അതിനു ഓരോ ജനവും തയ്യാറാകണം .ഭയം ഉണ്ടാകുന്ന കാരണം അവര്‍ക്ക് പവര്‍ ഉണ്ടെന്ന കാര്യം കൊണ്ടാണ്  ആ പവര്‍ ഒന്നിച്ചു കൂടി നമ്മള്‍ ഉണ്ടാക്കിയാല്‍ അവര്‍ക്കും വരും  കൊടുങ്ങല്ലൂരില്‍ ആ അമ്മമാര്‍ കാണിച്ചു തന്നത് അതാണ് .
 
സഹനം കൊണ്ടും സ്നേഹം കൊണ്ടും  തന്റെ മക്കളുടെ  മനസിനെ യെങ്കിലും നല്ല വഴിക്കു കൊണ്ട് വന്നാല്‍ അതു ഒരു നന്മയായിരിക്കും ഒരിക്കലും ഒരു മനുഷ്യനും സ്വബോധത്തോടെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല ഇനി വളര്‍ന്നു വരുന്ന തലമുറക്കെങ്കിലും സ്വബോധവും പരസ്പര സ്നേഹംവും നല്‍കി വളര്‍ത്താന്‍ നമ്മള്‍ക്ക് കഴിയണം നൂറു ശതമാനം വിദ്യാ----അഭ്യാസം നേടിയതു കൊണ്ടാണ് നാടും നാട്ടുകാരും പടവലങ്ങ പോലെ താഴോട്ട് വളരുന്നത്,അതിനു ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കരുത്.
വിദ്യാഭ്യാസമാണ് ഇനി വരും തലമുറയ്ക്ക് നല്‍കേണ്ടത് പഠിക്കാന്‍ പൂകുന്നിടത്  അഭ്യാസം നടത്താന്‍ ഇനി ഒരുരാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടാവരുത് അവിടെ നിന്നും നമ്മള്‍ മാറേണ്ടിയിരിക്കുന്നു.
അതിനു  നമ്മള്‍ മൗനത്തില്‍ നിന്നും ഉണരേണ്ടിയിരിക്കുന്നു തുറന്നു പറയേണ്ടിയിരിക്കുന്നു അതു പറയുന്നതിന്റെ പേരില്‍ കൊല്ലാനും കൊള്ളിവെപ്പു നടത്താനും കോലം കത്തിക്കാനും ആളുകളെ വഴി തടയാനും വണ്ടി കത്തികാനും വരുന്ന പത്തു പന്ത്രണ്ടു പേരെ നമ്മള്‍ ആയിരങ്ങള്‍ ഭയപെടുതെണ്ടിയിരികുന്നു നല്ല വഴിക്ക് നടത്തേണ്ടിയിരിക്കുന്നു .ജനങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്നൊരു പോരാട്ടം.

കുഞ്ഞുകണ്ണുകളിലും മനസുകളിലും ഇനി ഒരു സ്വാര്‍ത്ഥജനാതിപത്യ ത്തിന്റെയും കൊലപാതകത്തിന്റെയും കാഴ്ച്ചയുണ്ടാവരുത് കഥകള്‍ ഉണ്ടാവരുത്. We won’t allow that......

2 comments:

 1. സമാധനത്തിന്റെ വെള്ളരിപ്രാവിന്റെ ചിത്രം ഇഷ്ടായിട്ടോ...
  പിന്നെ രാഷ്ട്രീയവും ജനാധിപത്യവും നന്നായി അവലോകനം ചെയ്തു കൊണ്ടുള്ള പോസ്റ്റ്‌ നന്നായിട്ടോ...ആശംസകള്‍...ചെറിയ ചില അക്ഷരത്തെറ്റ് ഒഴിവാക്കണം കേട്ടോ കാത്തീ....

  ReplyDelete
  Replies
  1. ആദ്യമായി അഭിപ്രായം പറഞ്ഞതിന് നന്ദിട്ടോ. ആദ്യകാലപോസ്റ്റാണ് തെറ്റുകള്‍ ഒരോര്‍മ്മകുറിപ്പായി കിടക്കട്ടെ.

   Delete