May 30, 2012

നഷ്ട്ടങ്ങള്‍ നിത്യസത്യങ്ങള്‍ .



 
മരണത്തെ കുറിച്ച് പ്രേതശരീരത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കേള്‍കുന്നത്,കാണുന്നത് ,അറിയുന്നത് .എല്ലാം  മരണത്തെ കുറിച്ചാണ്.
മരണമൊരു ശൂന്യതയാണ് ഒരു പക്ഷെ ഒരു ശരീരത്തിന്റെ എല്ലാത്തിന്റെയും അവസാനം ഒരാളുടെ ആത്മാവിനെ അടയാളം ചെയ്ത ശരീരം നശിക്കുന്ന പ്രക്രിയമാത്രമാണ് മരണമെങ്കില്‍ അത് വിശ്വാസിനീയമാണ്.
 
"മരണം ആത്മാവ്  ഒരു ശരീരത്തെ നഷ്ട്ടപെടുത്തുന്ന പ്രതിഭാസം"
പക്ഷെ ആ ആത്മാവിനു നാശമുണ്ടോ,അവസാനമുണ്ടോ അറിയില്ല മനുഷ്യ ജന്മത്തിലെ നിഗൂഢമായ ആ  നിത്യ സത്യത്തെ കണ്ടെത്താന്‍ പുറപെട്ട എന്നെ ആരോ ജനനവും മരണവും ആണ് നിത്യ സത്യങ്ങള്‍യെന്നു പറഞ്ഞു പഠിപ്പിച്ചു .
എന്നാല്‍ മരണമില്ലാത്ത മനുഷ്യനെ കുറിച്ച് ഞാന്‍ അറിഞ്ഞു .
ജനിച്ചു മരണമേ ഇല്ലാത്ത ആളുകള്‍ .

ഒരു പക്ഷെ കേട്ടത് സത്യമാനെകില്‍ മരിച്ച ശരീരത്തിലെ ആത്മാവു വീണ്ടും പുതിയൌരു ശരീരത്തില്‍ പുനര്‍ജനിക്കുന്നു ആ ആത്മാവിനു മോക്ഷം ലഭിക്കും വരെ  അങ്ങനെ ജനനം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ജനനം സത്യമാണെങ്കിലും മരണം അത് സത്യമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു ഒരു പക്ഷെ ആ ജന്മത്തില്‍ ആ ആത്മാവിന്  മോക്ഷവും ശാന്തിയും കിട്ടിയിരിക്കാം അതുകൊണ്ട് അത്തരം  ശരീരത്തിന് പിന്നീട് മരണമില്ല പുര്‍ജന്മവുമില്ല .

കേട്ടകഥകള്‍ അങ്ങനെ വിശ്വസിപ്പിക്കുന്നു എല്ലാം ഒരു വിശ്വാസത്തിന്റെ പുറതല്ലേ അപ്പോള്‍ മരണവും ജനനവും നിത്യ സത്യങ്ങള്‍ ആണോ ? 
"അറിയില്ല എനിക്ക് തോന്നിയത് നഷ്ട്ടങ്ങള്‍ മാത്രമാണ് നിത്യ സത്യമെന്നാണ് "
പിറന്നു വീണ നിമിഷം പൊക്കിള്‍ കൊടിയേ വേര്‍ പെടുത്തി ഓരോ  ജന്മവും നഷ്ടങ്ങളുടെ ലോകത്തേക്ക് കടക്കുന്നു പിന്നിട് ഓരോ നിമിഷവും മിനിട്ടും മണിക്കൂറുകളും ദിവസങ്ങളും വര്‍ഷങ്ങളും .......

ഒടുവില്‍ ഒരുനാള്‍ തെക്കേ പറമ്പിലേക്ക് ആ  ശരീരത്തെ നഷ്ടപെടുത്തി മരണം ,ആ ശരീരം നഷ്ടപെടുത്താതെത്താതെ മോക്ഷവും ശാന്തിയും നേടിയാല്‍ ആ ആത്മാവിനു വിജയം പിന്നെ നഷ്ടങ്ങള്‍ ഇല്ല ഒന്നുമൊന്നും സ്വന്തമല്ലെന്നു തോന്നുന്നന്ന്.
പക്ഷെ ഒരുപാട് പ്രലോഭങ്ങള്‍ ഉള്ള  ഈ മനുഷ്യ ജന്മം അതൊരു ശിക്ഷയാണ്  വിജയിക്കുവാന്‍ വേണ്ടിയുള്ളവര്‍  നൂലിന്‍ മേല്‍ കളിയില്‍  നേരിടുന്ന നഷ്ട്ടങ്ങള്‍ ഓരോ നിമിഷങ്ങളും ഓരോ ദിവസങ്ങളും നഷ്ട്ടമാവുന്ന ജീവിതയാത്ര. 

ഓരോന്നും നഷ്ടമാവുന്നതും നോക്കി വേദനിക്കണം ഓരോ ജീവനും അതായിരുന്നു ഭൂമിയിലെ മനുഷ്യ ജന്മത്തിനുള്ള ശിക്ഷ,അതില്‍ വേദനിക്കാതെ പോവുന്നവര്‍ വിജയികള്‍ എന്നാല്‍  ബാല്യവും ,കൌമാരവും ,യവ്വനവും ,വാര്‍ദ്ധക്യവും ,സ്വന്തവും ,ബന്ധവും എല്ലാം കടലടിച്ചു മണലെടുക്കും പോലെ ഒലിച്ചു  പോവുന്നതും നോക്കി നിന്ന് വേദനികുന്ന ജീവനുകള്‍, പരാജയങ്ങള്‍ ,മരിക്കേണ്ടവര്‍.
അതാണ് ജീവതിലെ നിത്യസത്യം നഷ്ടങ്ങള്‍ ....
എന്റെ നെഞ്ചകത്തിലൂടെ കാലം എനിക്ക് കാണിച്ച ഏകസത്യം ഇപ്പോള്‍ ഞാനറിയുന്ന നിത്യസത്യം നഷ്ടങ്ങള്‍.

No comments:

Post a Comment