May 15, 2012

കഥകള്‍



എല്ലാവര്ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും അല്ലെകില്‍ ഒരു കഥയെങ്കിലും കാരണം കഴിഞ്ഞുപോയ നിമിഷം ,കാലം എല്ലാ നഷ്ട്ടങ്ങളും കഥകളാണ് .

അവിടെ മാറ്റങ്ങള്‍ക്കു സാധ്യതയില്ല,മറവിക്ക് മാത്രമേ സാധ്യത യോള്ളൂ.

മറക്കാം അതുമല്ലെങ്കില്‍ മറക്കാതെ മറിച്ചും തിരിച്ചും പറയാം പഴകും തോറും പറയുന്നവുനു പുതുമയും കേള്കുന്നവന് പിരാന്തും നല്‍കും കഥകള്‍ .
കഴിഞ്ഞതെല്ലാം കഥകളാണ്  കാക്കക്ക് തന്‍ കുഞ്ഞു പൊന്‍കുഞ്ഞു പോലെ എല്ലാവരും ഓരോ കഥകള്‍ ,ഒരുപാടുകഥകള്‍,ഒരു കഥ കൊണ്ട് നടകുന്നു നേട്ടത്തിന്റെ അതുമല്ലെങ്കില്‍ നഷ്ട്ടത്തിന്റെ .
ഇവിടെ പറയുന്നത് ഒരു സ്വപ്നത്തിന്റെ കഥ രണ്ടു പേര്‍ കണ്ട ഒരു സ്വപ്നം ഒരൊറ്റ സ്വപ്നം അതില്‍ ഒരാള്‍ ഇല്ലാതെ പോവുമ്പോള്‍ ആ വലിയ സ്വപ്നങ്ങളും ഇല്ലാതെയായി അത് പിന്നെ  വെറുമൊരു കഥയായി ഒരു സ്വപ്നത്തിന്റെ കഥയായി.

എന്നോ ഒരിക്കല്‍ എപ്പോഴോ ഒരിക്കല്‍ ആര്‍ക്കോ ആരോടോ പറയാന്‍ മാത്രമാവുന്ന കെട്ടുകഥയായി

"എല്ലാം നാളത്തെ കഥകളാണ് നിങ്ങളും ഞാനും".

2 comments:

  1. ശെരിയാണ് ജീവിതം ഒരു കഥയാണ്‌ ,എന്തിനോ വേണ്ടി ആര്‍ക്കോ വേണ്ടി ഓരോ കഥാപാത്രങ്ങള്‍ ആയി വേഷം കെട്ടിയാടുന്ന മനുഷ്യര്‍ .ഓരോ മനുഷ്യര്‍ മരിക്കുമ്പോഴും ജനിക്കുമ്പോഴും ഒരു കഥ പിറക്കുന്നു ..കഥകള്‍ പിറക്കട്ടെ

    ReplyDelete
    Replies
    1. കഥകള്‍ പിറന്നു കൊണ്ടേ ഇരിക്കും മയില്‍ പീലി ...

      Delete