Jun 6, 2012

എന്‍റെ പിറന്നാള്‍ദിനം


നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ഭൂമിയില്‍ വന്നാവദാരമേടുക്കാനെന്നിക്കന്നു പാതിമേയ്യായ പിതാവിനോ പിന്നതില്‍  പാതിമേയ്യായ മാതാവിനോ പിന്നെയും പത്തു മാസം ചൊമ്മന്നന്നെ ഞാനാക്കിയ  ഗര്‍ഭ പാത്രതിനോ???

ഭൂമിയില്‍ കാലെടുത്തു വച്ചതു ഇടവപ്പാതിപെയ്യ്തു തിമിര്‍കുന്ന ജൂണിലാണ് എന്തിനു വന്നുവെന്നു ചോദിച്ചാല്‍? 

ഇത്ര നാളായിട്ടും ഇപ്പോഴും ഒരുപിടിയുമില്ല.ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം പിറന്നു വീണതിന്റെ വാര്‍ഷികാഘോഷമാണിന്ന് .

സന്തോഷമായാലും  ദുഖമായാലും  ആഘോഷമാക്കി മാറ്റാന്‍ വെബുന്ന മോഡേണ്‍  കാലത്തില്‍ എനിക്കു വേണ്ടി മാത്രം സ്വന്തമായി കിട്ടിയ സെലിബ്രേഷന്‍ ഡേ...

ജീവിതത്തില്‍ ഓരോ നിലക്കാവുമ്പോള്‍ ഒരു  ദിവസം അതിന്റെ പേരില്‍ ഇന്നഘോഷിക്കാന്‍ കിട്ടും. ശിശുദിനം തൊട്ടു തുടങ്ങാം പ്രണയദിനം ,വിവാഹദിനം ,അമ്മ ദിനം ,അച്ഛന്‍ ദിനം അങ്ങനെ തുടങ്ങി തൊഴിലാളി ദിനം ,അധ്യാപകദിനം ,നഴ്സ് ദിനം ,രക്തദാന ദിനം ,എയിഡ്സ് ദിനം ,പരിസ്ഥിതി ദിനം ,വായന ദിനം , ഈ അടുത്ത കാലം മുതല്‍ രക്തസാക്ഷി ദിനം, പുതുവര്‍ഷം  അങ്ങനെ  ആഘോഷിക്കാന്‍ ഒരുപാട് ഒരുപാടു ഒരു ദിവസങ്ങള്‍.....

പക്ഷേ ഒന്നുമാഘോഷിച്ചില്ലെങ്കിലും എന്നും നമ്മളൊക്കെ മറക്കാതെ ആഘോഷിക്കുന്ന ഒരേഒരു ദിവസം ബര്‍ത്ത് ഡേ.
"ജീവിതത്തില്‍ ഇടയക്കെന്നോ എനിക്ക് വന്നുകയറിയതാണു പുതിയ ശീലങ്ങള്‍.. എന്നുമുതല്‍ അവള്‍ ജീവിതത്തിലേക്ക് വന്നോ അന്നുമുതല്‍ എല്ലാ ദിവസവും ആഘോഷിക്കാന്‍ തുടങ്ങി. അവളിറങ്ങി പൂവുംവരെ".

അവള്‍ എന്‍റെ പിറന്നാളിനും ഒരു പുതിയ രൂപം നല്‍കി. പിറന്നാളിനു ആദ്യ ആശംസ മുതല്‍ നല്ല സമ്മാനം വരെ അവളുടെതു മാത്രമാവാന്‍ അവളു ശഠിച്ചു , ഇന്നേവരെ ഞാനറിഞ്ഞതില്‍ വച്ചേറ്റവും മനോഹരമായ പിറന്നാളുകള്‍ അവളെനിക്ക് നല്‍കി ,ഒടുവിലൊരു പിറന്നാളിനു ആദ്യ ആശംസക്കൊപ്പം ഇനിയൊരിക്കലും നല്‍ക്കാന്‍ കഴിയാത്ത പിറന്നാള്‍ ആശംസകള്‍ ജീവിതത്തിലെ എല്ലാ പിറന്നാളിനും നല്‍കികൊണ്ട് പൊട്ടികരഞ്ഞു.

ഞങള്‍, ഞാന്‍ ഏറ്റവുംകൂടുതല്‍ സന്തോഷിച്ച ഏറ്റവും നന്നായി ആസ്വദിച്ച ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആ പിറന്നളിനായിരുന്നു.

പിന്നിടുള്ള പിറന്നാളുകള്‍ അസ്തമിച്ചു കാലത്തിന്റെ ഇരുട്ടറയിലേക്ക് കയറുമ്പോള്‍ ഒന്നു ബോധ്യപെടുതുന്നു  ഞാനേറെ പ്രതീക്ഷിച്ചതും നഷ്ട്ടമാക്കിയതും അവളെയും ആ ആശംസകളും സമ്മാനങ്ങളുമായിരുന്നു.

എനിക്കുവേണ്ടി ഒരുപാടു കരഞ്ഞവളുടെ ,കാത്തിരുന്നവളുടെ ,ആകുലപ്പെട്ടവളുടെ  നഷ്ട്ടം അതെന്നെ ഓരോ പിറന്നാളിനും പിന്തുടരുന്നു എനിക്കൊരുപാടു പിറന്നാളുകള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചവള്‍ക്കു വേണ്ടി ഇന്നു ഞാനൊന്നു പ്രാര്‍ത്ഥിച്ചോട്ടെ....

2 comments:

  1. പ്രാർത്ഥനയും ആശംസകളും ജീവിതത്തിനും എഴുത്തിനും..

    ReplyDelete
    Replies
    1. സന്തോഷം ഇക്കാ ഇനിയും വരിക ഈ വഴി .

      Delete