Jun 7, 2012

ഒരു പത്രക്കാരന്‍ മഴക്കാലത്ത്.


പഠനമൊക്കെ കഴിഞ്ഞുള്ള  ഒരുതണുത്ത മഴക്കാലമാണ്  നേരത്തെ എണിക്കണം ജോലിയ്ക്കുപ്പോണം.

അതുകൊണ്ട് അലാറം വയ്ക്കും വെളുപ്പിനെതന്നെ അതടിക്കും ഇതു കേട്ടാണവോ  സൂര്യന്‍ ചൂട്ടും കത്തിച്ചു ഉറങ്ങുന്നവരെ എനിപ്പിക്കാന്‍ നടന്നുതുടങ്ങിയിരിക്കും  പിന്നെ അമ്പലത്തില്‍ നിന്നും  പള്ളിമണികേള്‍ക്കും  ഛെ .. പാട്ടും മണിയടിയും കേള്‍ക്കും കൌസല്യാ സുപ്രജാ...

അപ്പോള്‍തന്നെ  ചാടി എണിക്കും പ്രാര്‍ത്ഥിക്കും  ഇന്ന് നല്ല ദിവസമായിരികണേ  കണിനല്ലതായിരിക്കണേ  എന്നിറ്റു ജോലിക്ക്  പോകാന്‍തയ്യാറായി എന്റെമേക്കപ്പിട്ടു  കണ്ണാടിയില്‍  നോക്കും  അപ്പൊതന്നെ എന്റെമുഖം ഇഞ്ചികടിച്ച കുരങ്ങന്റെ  പോലെയാവും, എന്താഈശ്വര ഇപ്പോ തന്നെ പ്രാര്‍ഥിചല്ലേ ഒള്ളൂ കണിനല്ലതായിരിക്കണേന്നു...പിന്നെ എന്ത് പറയാന്‍  " 

മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയ  ചെയുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ". 

അങനെയാണ് എന്റെ ഓരോ ദിവസോം തുടങ്ങുന്നത്  മനസില്ല മനസോടെ എന്റെസൈക്കിള്‍  ചവിട്ടി... അതും ഒരു യന്ത്രമാണല്ലോ.ഞാന്‍ വെളുപ്പിനെ സൈക്കിള്‍ സെന്‍റെര്‍ അതായത് കവലലക്ഷ്യമാക്കി പായിക്കും എന്തിനാ ?? 

ഹിന്ദുസ്ഥാനി സംഗീതം പഠികണം   സംഗീതം അടുക്കുംതോറും അകലുന്ന  അയ്യോ  പെട്ടെന്ന് ഞാന്‍ ലാലേട്ടനെ ഓര്‍ത്തു   പോയി ഞാന്‍പോണത് ഹിന്ദു ,എക്സ്പ്രസ്സ്‌ ,തുടങ്ങി മാത്രുഭൂമി ,മനോരമ ,ദീപിക ,കൌമദി,ദേശാഭിമാനി തുടങ്ങി പത്രകെട്ടുകള്‍ എടുക്കണം  എന്തിനാ??  

കൊണ്ട് പോയിടണം അതെ എല്‍സമ എന്ന ആണ്‍കുട്ടി ആ കുട്ടിയെ പോലെ എന്റെ ആദ്യജോലിയും പത്രവിതരണ മായിരുന്നു ,എന്റെ ക്രത്യനിഷ്ടയും അര്‍പ്പണബോധവും അതിരാവിലെതന്നെ പത്രമിടലും കാരണം കാലത്ത്നടക്കാന്‍ പോവുന്ന വയറുചാടിയ കല്യാണംകഴിഞ്ഞ മധ്യവയസ്കര്‍ എന്നെ സായന്ന പത്രം ഡാ സായന്നം  എന്നാണ് വിളിച്ചിരുന്നത്‌.

വെറുതെയല്ല വയറുചാടിയത്‌ അവരുടെ വയറുനിറച്ചും അസൂയ അല്ലെ പത്രമിടുന്ന പെടാപാട് അവര്‍ക്ക് അറിയില്ലല്ലോ അതും ഈ മഴക്കാലത്ത്.പേപ്പറിടുന്നവനുതീരെ ഇഷ്ട്ടമല്ലാത്തകാലമാണ്  മഴകാലം  പിന്നെ ഈ  ഞായറാഴ്ചയും,മഴകാലത്ത് പത്രംമിടുകയെന്നത് അതൊരു  മേനകേട്‌ പണിയാ.

മഴക്കാലത്ത് പത്രം കൊണ്ട്പോയി വീട്ടുകാരുടെ കയ്യില്‍ കൊടുക്കുകയോ വീടിനുളില്‍കൊണ്ട്പോയി ഇടുകയോ വേണം അല്ലെങ്കില്‍ പത്രംകിടന്നു നനയും ഇങ്ങനെ ആവുമ്പോള്‍ സമയം കുറെവേണ്ടി വരുമേ പത്രമിട്ടുകഴിയാന്‍.ഇനി മഴയില്ലെന്ന് കണ്ടു   മുറ്റത്തിട്ടുപോന്നശേഷം മഴ പെയ്യതാല്‍ ഹോ  പിന്നെ ഒന്നും  പറയണ്ടാ പിറ്റേദിവസത്തെ പൂരം. 

ഇനി ഞായറുകൂടി ആണെങ്കിലോ  പത്രത്തില്‍ സപ്ലിമെന്റ്  വച്ചു  മനുഷ്യന്റെ മേടുലാഒബ്ലാങ്ങട്ട തരിക്കും.എല്ലാം കഴിഞ്ഞു എടുത്തു പോന്തിചാലോ ഒടുക്കത്തെ വെയിറ്റും.ഞാറാഴ്ച ഡബിള്‍ വൈറ്റ്‌ ആയിരിക്കും .ഞായറും മഴയും ഒരുമിച്ചു  ആണെകില്‍  ഒരു രക്ഷയും  ഇല്ലാ  നനയാതെ  പത്രം ഇടുക യെന്നത്  നടക്കില്ല.

"ഈ കഷ്ട്ടപാടെല്ലാം ഞങ്ങളരോട് പറയാന്‍ അതറിയാന്‍ പത്രം എന്താന്നെന്നറിയണം മാത്രുഭൂമി  എന്താനെന്നറിയണം   മനോരമ എന്താനെന്നറിയണം അതിന്റെ വിലയും വെയിറ്റും അറിയണം,അവരുടെ സോഴ്സ് തൊട്ടറിയാനുള്ള സെന്‍സ് ഉണ്ടാവണം അക്ഷരതാളുകളില്‍ അച്ചടിച്ച്‌ കൂട്ടിയ വാര്‍ത്തകള്‍ മാത്രമല്ല പത്രം.

രാവും പകലുമില്ലാതെ വാര്‍ത്തകള്‍ ഉണ്ടാകുന്ന ലേഖകരുടെ പത്രം അതിരാവിലെ  നേരത്തിനു പത്രംകെട്ടുകള്‍  എത്തിക്കുന്ന  വണ്ടികരുടെ പത്രം അത് നാട്ടുകാരില്‍ എത്തിക്കാന്‍ അവിടെ കാത്തു കിടക്കുന്ന ഏജെന്റിന്റെ പത്രം. എന്തിനു നേരത്തിനു പല്ലു തെക്കാതെയും കുളികാതെയും പത്രം ഇടുന്ന എന്നെ പോലുള്ള അനേകായിരം പേരുടെ ത്യഗങ്ങളുടെം നോബരങ്ങളുടെയും പത്രം."

പറയുമ്പോള്‍ കണ്ടോ വലിയ ശ്രേണിയിലെ കണ്ണികള്‍ ആണ് പക്ഷെ മ്മടെ കഷ്ട്ടപാട് കാണാന്‍ ആരുമില്ല എല്ലാം സഹിക്ക്യാ.

ഈ പത്രമിടുന്നവന്‍ പത്രം മാത്രമാണോ ഇടുന്നത് അല്ലാ..

കൂടെ വാരാന്ത്യം ,വാര്‍ഷികാന്ത്യം,വനിത,ലക്ഷ്മി ,ഭൂമി ,രമ ,കുടുക്ക ,പാറ്റ,പല്ലി,ചക്ക ,മാങ്ങ അങ്ങനെ വേറെ കുറെ സാധങ്ങളും ഉണ്ടല്ലോ അവരു മുതലാളീമാര്‍ അങ്ങനെ കാശുണ്ടാകുന്നു. ചാനല്‍ തുടങ്ങുന്നു വീണ്ടും കാശുണ്ടാകുന്നു.

അവരെ അതിനു സഹായികുന്നവരെ അവരു മറന്നു പാവം ഞങള്‍ പത്രക്കാര്‍, എന്നും സിനിമാകാരും സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും പത്രവിതരണംചെയ്യില്ലല്ലോ. 

അതും വെളുപ്പിനു.നട്ടുച്ചക്ക് പത്രം കൊടുക്കാന്‍ ആര്‍ക്കുംപറ്റും ,കോടി കണക്കിന് വായനക്കാരു വായിച്ചുകോരിതരിക്കുന്ന ഞങ്ങളുടെ പത്രങ്ങള്‍ വായനകാരന്റെ യ്യില്‍ എങ്ങനെ യെതുന്നുവെന്നും മുതുലാളിമാറ് ആലോചികുന്നത് നന്നായിരിക്കും ഇനിയെങ്കിലും.

പത്രത്തിന് കൊല്ലാകൊല്ലം കാശുകൂട്ടുമ്പോള്‍ നാല്പതു കൊല്ലമായിട്ടും മാറ്റമില്ലാതെ തുടരുന്ന പത്രക്കാരന്റെ കമ്മീഷന്‍ കൂട്ടികൂടെ നിയമങ്ങള്‍ മാറ്റികൂടെ.. ചെയ്യില്ല ചെയ്യത്തില്ല.

മാസാവസാനം മുപതാംതിയതിക്ക്  മുന്പ് മുഴുവന്‍ കാശുപത്രം ഓഫീസില്‍ അടച്ചിലെങ്കില്‍ പിറ്റേമാസം മുതല്‍ പത്രംവരില്ല പത്രത്തിന്റെ കേട്ടുപോലും അയകില്ല പത്രമോഫിസിനിന്നും.

ഇതു വായനകാരോടും വീട്ടുകാരോടും പറഞ്ഞാല്‍ മനസിലാകുമോ അവരോടു കാശുചോദിച്ചാല്‍ പറയുന്നപോലെ നാളെനാളെയെന്നു പറഞ്ഞാല്‍ പത്രമോഫീസില്‍ കേള്‍കുമോ.

പിന്നെ രണ്ടുദിവസം വൈകി കാശടച്ചാലും പിടിച്ചു വച്ചപത്രം അവരു അടുത്ത ദിവസം മൊത്തമായി അയക്കും എന്തിനാണാവോ അത് .

എല്ലാം അവര്‍ക്ക് അവരുണ്ടാക്കിയ നിയമം ഇതിനെതിരെ ശബ്തമുയര്‍ത്തിയ  തൊഴിലാളികളെ അതെവര്‍ഗം ചവിട്ടി താഴ്ത്തി കേരളത്തില്‍ അപൂര്‍വ്വം മാത്രം കാണുന്നകാഴ്ചകള്‍  ഉയര്‍ന്ന തൊഴിലാളികളെന്നു പറയുന്ന സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും സിനിമാകരുംചേര്‍ന്നു ഉയര്‍ന്നു വന്നാശബ്തം അടപ്പിച്ചു അവരെകല്ലെറിഞ്ഞു വായനക്കാരന്റെ അവകാശത്തെ തടഞ്ഞവന്റെ വര്‍ഗത്തെ ശപിച്ചു.

വെളുപ്പിനെ മൂന്ന്മണിക്കും നാലുമണിക്കും എഴുനേറ്റു രാവിലെ ഏഴുമണി എട്ടുമണി വരെ നീളുന്ന പത്രപ്രവര്‍ത്തനം അതും കഴിഞ്ഞു കുറച്ചുനേരം വിശ്രമം പിന്നെ പത്രത്തിന്റെ കാശു പിരിക്കാന്‍ പോകല്‍ നമ്മുടെനാട്ടിലെ ആളുകള്‍ ആയതു കൊണ്ട് ഒരുവട്ടം പോയാല്‍ മതി എല്ലാകാശും കിട്ടും ഒരുദിവസം പത്തുവീട്ടില്‍ കയറിയാല്‍ നാലുവീട്ടില്‍ നിന്നും കിട്ട്യാലായി....

പിന്നെ എങ്ങനെയെങ്കിലും കാശുണ്ടാക്കി ക്ഷ്ട്ടപെട്ടു പത്രം അവരുടെ കയ്യില്‍ എത്തിച്ചാലും ശാപം.എന്തുമാവട്ടെ മഞ്ഞും മഴയും വെയിലും എല്ലാംസഹിക്കാം പക്ഷെ കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളോര്‍കുമ്പോള്‍ പത്രം കയ്യില്‍ കൊണ്ട്കൊടുത്തവര്‍ എല്ലാം മറന്നു ഞങ്ങളടക്കമുള്ള വര്‍ഗത്തെ ശപിച്ചത് മറക്കില്ല അതിനായി  വായനകാരില്‍ പത്രം എത്തിച്ചും,മുതലാളിമാരെ രക്ഷിച്ചും നടന്നവര്‍ഗത്തെ മറക്കില്ല അവരും നടത്തും ഒരിക്കല്‍ അന്ന് ചരിത്രം വീണ്ടും ആവര്‍ത്തിക്കും. 

വായനക്കാരന്റെ അവകാശം തടഞ്ഞവര്‍ഗം നല്ലപ്രയോഗം നല്ല  തമാശ തന്നെ.ഇനി കേരളത്തില്‍ മീന്‍വിതരണക്കാര് സമരം നടത്തിയാല്‍ മീന്‍വിതരണവും നടത്തും ഇവര്‍ അതുകൊണ്ട് മീന്‍വിതരണക്കാര്‍ പാല്‍വിതരണക്കാര്‍ തുടങ്ങിയവര്‍ ശ്രദിക്കണം.

അതൊക്കെ പോട്ടെ പെട്ടെന്ന് ആക്ഷന്‍ത്രില്‍ലറിലേക്ക്  പോയി  ഇനിയെന്റെ സാധാരണക്ളിഷെയിലേക്ക് വരാം ആദ്യമായി പത്രമിടുന്നത് ജൂണിലായതു കൊണ്ട് എനിക്ക് എല്ലാം പെട്ടെന്ന് തന്നെ പഠിക്കാന്‍ പറ്റി അതുകൊണ്ട് ആദ്യമൊക്കെ ഒരൊറ്റ പത്രം പോലും വെള്ളം നനയാതെ ഞാന്‍ കൊടുക്കാറില്ലായിരുന്നു എങ്ങനെ നോക്കിയാലും നനയും.


നല്ല അസ്സലുചീത്തയും കിട്ടും എല്ലാം സഹിച്ചു ചുമന്നു മഴയും കൊണ്ട് പോവുമ്പോള്‍ ആകെയുള്ള സമാധാനം പോകുന്ന  വഴിക്കു പള്ളിയിലേക്കും  അമ്പലത്തിലെകും മൊക്കെ   
പോവുന്ന  കുറച്ചുതരുണികളെ  കാണുന്നതാ.

പിന്നെ ഇന്ന് വിരല്‍തുമ്പില്‍ വാര്‍ത്തകളിരികുമ്പോളും.കാലത്തു തന്നെ പത്രംകാത്തുനിന്ന് വാങ്ങി വായിക്കുന്ന വായനശീലമാകിയ  നല്ലകുറച്ചു മനസുകളെയും അവരെ കാണുന്നത് സന്തോഷാ അവരുടെ വര്‍ത്തമാനം കേള്‍കുന്നതും സന്തോഷാ ഞങളുടെ വര്‍ഗം ഈ അടുത്തകാലത്ത്   ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത്ഇവരെ പോലെയുള്ള ചിലരെ മാത്രംആയിരത്തില്‍ പത്തുപേരോ മറ്റോ മാത്രംഅവര്‍ക്ക് അക്ഷരങ്ങള്‍ അറിവുകള്‍ പകര്‍ന്നു നല്‍കിയ ഗുരുക്കന്‍ മാര്‍ക്ക് സ്തുതി .

എന്നും മഴയില്ലന്നു കണ്ടാല്‍ പത്രംഞാന്‍ മുറ്റത്ത്‌ തന്നെ ഇടും  ചിലപ്പോ  അതുകഴിഞ്ഞു    മഴപെയ്യാന്‍ തുടങ്ങും പിന്നെ പത്രം നനയുബോള്‍, പിറ്റേന്ന് വീട്ടുകാരു എന്നെനോക്കി കണ്ണരുട്ടുമ്പോള്‍  അന്ന് മുതലാളീ ചീത്തപറയുമ്പോള്‍, എനിക്ക്  ദേഷ്യംവരുബോള്‍ അപ്പോള്‍ ???   


ഞാന്‍ മഴയുംനോക്കില്ല പത്രവും നോക്കില്ല എനിക്ക് തോന്നിയ പോലെ പത്രമിടും എനിക്കു ഈ മഴയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും അറിയില്ലല്ലോ നമ്മളു പോളിടെക്നിക്കില്‍ ഒന്നും പോയിട്ടിലല്ലോ ആദ്യമായിട്ടാണ് മഴകാലത്ത് പത്രമിടുന്നതും അപ്പോള്‍ മഴകുറച്ചു നേരം പെയ്യാതെയിരികില്ല പത്രംമിട്ടു തുടങ്ങിയാല്‍ അപ്പോഴ്ക്കും മഴപെയ്യാന്‍ തുടങ്ങും.

കുട്ടികാലത്ത് സ്കൂളില്‍ പോകുമ്പോളും വരുംബോളുമെല്ലാം ഞാന്‍ നിന്ന് ഈ മഴനനഞ്ഞിട്ടുല്ലതാ .അന്നിട്ടാണ് മഴ ഇമ്മാതിരി ചതി നന്ദിയില്ലായ്മ എന്നോട് ചെയുന്നത്.

അങ്ങനെ പത്രംനനയലും ചീത്തയും ശമ്പളത്തെക്കാള്‍ കൂടുതല്‍ എനിക്കുകിട്ടാന്‍ തുടങ്ങിയപ്പോള്‍  .ഞാന്‍ ഒരുപാട്   ഇഷ്ട്ടപെടുന്ന മഴയെ ആദ്യമായി വെറുക്കാന്‍ തുടങ്ങി  അങ്ങനെ  ഞാന്‍ മഴയുമായി വാഴനട്ടു അല്ല വഴകിട്ടു.  

ചിലപ്പോ   ദേഷ്യംകൂടുബോള്‍   ക്രൂരമായ ആ മന്ത്രംചൊല്ലും മഴെ മഴെ പോ മഴെ  പിന്നൊരിക്കല്‍ വാ  മഴെയെന്നു അല്ല എത്രയാന്നു വച്ചാ ക്ഷമിക്കാ...

കുട്ടികാലത്ത് കളികുമ്പോള്‍ മഴപെയ്താല്‍ സാധാരണ ഈ മന്ത്രമാണ് ചൊല്ലുക അതൊരു വിശ്വാസം  "ചെറുപ്പകാലത്തിലുള്ള  ശീലങ്ങള്‍ മറകുമോ മാനുഷ്യന്‍ ഉള്ള കാലം "എന്നല്ലേ.

ഇന്നുനന്നാവാമെന്നുവിചാരിച്ചാ  ഓരോദിവസം തുടങ്ങുക  മര്യാതക്ക് പത്രംമിടാമെന്നു വച്ചുവീടിന്റെമുന്പില്‍ ചെന്നാല്‍  എന്തൊക്കെ കാണണം ചിലവീട്ടില്‍   ഗേറ്റ് ലോക്കായിരിക്കും അങ്ങനെയെകില്‍  ഗേറ്റില്‍  പൈപ്പുണ്ടായിരിക്കും  പത്രം വക്കാന്‍,  ചിലപ്പോ അതില്‍കൂടി ചെറിയ പെന്‍സിലുപോലും  കയറില്ല ഇനിവച്ചാലുംമഴയാണെങ്കില്‍ പത്രംനനയും. 

ഇനി അന്നാവീടിനകത്തേക്ക് എടാന്നു വച്ചാലോ വീട് അരകിലോ മീറ്റര്‍ അകലെയായിരിക്കും.ഒന്നിലെങ്കില്‍ ഗേറ്റ് ലോക്ക് അല്ലെകില്‍ പൈപ്പ് ചെറുത്‌ അല്ലെങ്കിലോ വളര്‍ത്തുപട്ടികള്‍ ഹോ  
എന്തൊക്കെ അടവുകള്‍ പയറ്റണം  പാവംപത്രക്കാര്‍ അല്ലെ. 

പത്രകാര്‍ക്ക് ഇവിടെ ചോദികാനും പറയാനും ആരുമില്ലല്ലോ??? 

ചില നേരത്ത്  എന്റെമൂട് നല്ലതാനെങ്കില്‍ ഞാന്‍ ക്ഷ്ട്ടപെട്ടു ചാടികടന്നു  വീടിനകത്തേക്ക് പത്രംമിടും എന്റെ കഷ്ടകാലത്തിനു കാറ്റ് അടിച്ചുനനഞ്ഞ തറയില്‍ പത്രം വീണും   ചോരുന്നവീടിന്റെ അകത്തേക്ക് പത്രം വീണുംനനഞ്ഞു പോയാ കഥയും  ഉണ്ട്,ഓരോ വിധിയെ എല്ലാത്തിനും കൂടി ചീത്ത കേള്കുമ്പോള്‍ എല്ലാവരും തരുന്ന ഉപദേശവും മഴയുണ്ടെങ്കില്‍ പൈപ്പ് കണ്ടുടെഡാ.. !!!

അതില്‍ പിന്നെ ഞാന്‍ നന്നായി ഒന്നുംനോകില്ല മിക്ക വീടുകളിലും പൈപ്പില്‍ കുത്തിതിരികിവക്കും.അങ്ങനെ പോവുന്നൊരു ദിവസം  ഭൂതകാലത്തില്‍ അമര്‍ന്ന ഒരു വിസ്മയം ഒരു തണുത്ത മഴയുള്ളവെളുപ്പാന്‍കാലത്ത് എന്റെ മുന്പില്‍ വിസ്മയമായി വന്നു ഒരു വീട് ഗേറ്റ് കഴിഞ്ഞു അരകിലോമീറ്റര്‍ കഴിഞ്ഞാണ്  വീട് "  പള്ളിച്ചാടത് "അവിടെ  മൂന്നു പേപര്‍ ഉണ്ട് ഗേറ്റ്ല്‍  ഒരു പൈപ്പും.

സാധാരണ അവിടെത്തെ ചേട്ടനെ  വഴിയില്‍ നടക്കാന്‍ ഇറങ്ങുന്നതുകാണാം അപ്പോഴാണ് പത്രംകൊടുകാറ് .മഴ കാരണം ആളുനടക്കലും നിര്‍ത്തി പ്രഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ,ഹൃദ്രോഗം  തുടങ്ങി ഞങ്ങളെ പോലെയുള്ളവര്‍ക്കും മഴവയ്ക്കുന്ന ഓരോ പണികളെ  അങ്ങനെ ഞാന്‍ അവിടെയും പത്രം കുത്തി കയറ്റിവക്കാന്‍ തുടങ്ങി...

അങ്ങനെയന്നു  നല്ല മഴ ഞാന്‍ പള്ളിച്ചാടത് വീടിന്റെ മുന്പിലെത്തി പത്രം എടുത്തുവക്കാന്‍ നോക്കിയപ്പോള്‍ വീട്ടില്‍ നിന്നും ആരോ കുടയുംചൂടി  ഇറങ്ങിവരുന്നു ഞാന്‍ പത്രം കയില്‍ തന്നെ പിടിച്ചുനിന്നു.ഈ മഴയത്തും വെടികെട്ടിനു തീ കൊടുക്കാന്‍ ആരോ തീയും പിടിച്ചു വരുന്നപോലെ ,എന്റെ ഉള്ളില്‍ ഒരു ഇടിവെട്ടി.ആളു അടുക്കുംതോറും എനികാളെ മനസിലായിതുടങ്ങി  എനിക്ക്  പരിചയമുള്ള മുഖം.

ഒരുപക്ഷെ എന്നെ  അറിയുമോ  എന്നാണ് ആദ്യം ഞാന്‍ ആലോചിച്ചത്  അറിയുമോയെന്നു ചോദിച്ചിട്ട് അറിയിലെങ്കില്‍  ഇത്രയും  നാളുകളായില്ലേ ?  എനന്റെഉള്ളില്ലേ  പുഞ്ചിരി   
ഉള്ളില്‍ തന്നെ  അടക്കി  ആളെന്റെ  അടുതെത്തി  പത്രം വാങ്ങിയ ശേഷം  എന്നോട്  ചോദിച്ചു  അനീഷല്ലേ ....ഇപ്പോ എന്ത് ചെയുന്നു ?

അതെ ടീച്ചറെ  അനീഷനെന്നു  ഞാനും  പറഞ്ഞു  "ഭാനു ടീച്ചര്‍ ആയിരുന്നത് ഒന്നാംക്ലാസിലെ എന്റെ ആദ്യത്തെ ടീച്ചര്‍ ഒരു പാട് കുരുന്നുങ്ങള്‍ക്ക് ആദ്യാക്ഷരം  പഠിപിച്ചടീച്ചര്‍  എന്നെയുംഎന്റെ പേരും  ഇന്നുംഓര്‍കുന്നു എന്നറിഞ്ഞപ്പോള്‍   ഉണ്ടായ ഒരു സന്തോഷം എന്താനതിനെ പറയുക. ആ വികാരത്തിന്റെ പേരറിയില്ല എന്നെ എഴുത്തിന്റെ വഴിയെ നടത്തിയ എന്നെ വായനയുടെ വഴിയെ നടത്തിയ ഗുരുനാഥ എന്നെ ഞാനാക്കിയ അടിത്തറ  . 


"എന്നും മനസ്സില്‍ പ്രാര്‍ത്ഥനകള്‍ മാത്രമുള്ള ഗുരു ശാപവാക്കുകളും കോപവും ഇല്ലാത്ത ഗുരു."

ഒരുപാടുകാര്യങ്ങള്‍ പറഞ്ഞശേഷം പത്രംവയ്ക്കുന്നതിനു മുന്പോ ശേഷമോ ഒന്നോരണ്ടോ ബെല്‍ അടിക്കാന്‍ പറഞ്ഞു
വീണ്ടും കാണാംയെന്ന പ്രതീക്ഷയോടെ  ടീച്ചര്‍ ആ മഴയില്‍ കുടയുമായി വീട്ടിലേക്കുകയറിപോയി പണ്ടും ഓരോ പാഠങ്ങള്‍ പഠിപ്പിച്ചാണ് ടീച്ചര്‍പോകാറുള്ളത് അന്നും പുതിയൊരു ബാല പാഠംകൂടി പഠിക്കുകയായിരുന്നു ഞാന്‍ .അതു പിന്നെ ഞാന്‍യെല്ലാ വീടുകളിലും ശീലമാക്കി...


ആദ്യം അവരെന്തു വിചാരിക്കും ശരിയാവുമോ യെന്നുള്ള  ചിന്തയായിരുന്നു പക്ഷെ നമ്മള്‍ചെയുന്ന ജോലി വൃത്തിയായിചെയ്യണമെന്ന ബോധമുണ്ടായപ്പോള്‍ വീട്ടുകാരോടും പറഞു  ബെല്‍ അടികുന്നത് കേട്ടാല്‍ പത്രം വന്നുഎടുത്തോളൂ യെന്നു.

പിന്നെ കേട്ടില്ല നനഞ്ഞുയെന്നു പറയരുത്  അങ്ങനെ പത്രം ഇരുന്നു നനയുന്നതും കുറഞ്ഞു എനിക്ക് കിട്ടുന്ന ചീത്തയും കുറഞ്ഞു. പിന്നിടാണ് പത്രക്കാരും പാല്‍കാരുമെല്ലാം പോവുമ്പോള്‍ ബെല്‍ അടിക്കുന്നതെതിനെനിക്ക് മനസിലായത് .

അറിയാവുന്നത് പറഞ്ഞു കൊടുക്കാനും അറിയാത്തത്  അറിവുള്ളവരോട് ചോദിച്ചു പഠിക്കാനും നമ്മളിലെ ചിലരിലെ എന്തോ ഏതോ ഒരു വികാരം സമ്മതികുന്നില്ല പക്ഷെ തിരിച്ചറിവുകള്‍ നേടുന്നത് ഒരു ഗുരുവില്‍ നിന്നാണെന്നും അനുഭവത്തില്‍  നിന്നുമാണെന്നും  നമ്മളൊക്കെ വെറും കുട്ടികളാണെന്നും എന്നും പുതിയപാഠങ്ങള്‍ പഠിക്കുകയാനെന്നും ആ മഴകാലം എനിക്ക് മനസിലാക്കിതന്നു .

ഒരുപാട് കുട്ടികളെ എന്നും കാണുന്ന ടീച്ചര്‍ ഒരു വ്യഴാവട്ട കാലത്തിനു ശേഷം കാണുന്ന  എന്നെ ഒറ്റനോട്ടത്തില്‍ മനസിലാക്കിയപ്പോള്‍ ,എനികതിന്നും ഒരു വിസ്മയമാണ്   മഴപോലെ മനസ്സില്‍ പെയുന്നു ഓരോ ഇന്നലെകളും വിസ്മയങ്ങളും =.....


4 comments:

 1. രസകരമായി എഴുതി കാത്തി ആശംസകള്‍

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി മയില്‍പീലി വീണ്ടും വരിക ..

   Delete
 2. എന്താണ് ഈ ക്ലീഷേ..????
  ഇത് ജീവിതത്തില്‍ നിന്നും പകര്‍ത്തിയ ഒരു ഏട് അല്ലെ സുഹൃത്തെ !!!
  വ്യത്യസ്ത നിമിത്തങ്ങളിലൂടെയാണ് മറക്കാനാവാത്ത പല അനുഭവങ്ങളും നമ്മിലേക്ക് കടന്നു വരുന്നത്

  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി വേണു ചേട്ടാ ...ഇനിയും വരികയും പ്രോത്സായിപ്പികുകയുംവേണം. ക്ലിഷേ കൊണ്ടുധേഷിച്ചത് സ്ഥിരം നടക്കുന്ന കാര്യങ്ങള്‍ എന്നാണ് .

   Delete