Jun 13, 2012

ചിറകൊടിഞ്ഞകിനാവ്

ഒരു പ്രവാ - ശശിയുടെ ചിറകൊടിഞ്ഞകിനാവ് 
ഇതെന്‍റെ ഇന്നലെകളില്‍ സംഭവിച്ചുപോയ കാര്യങ്ങളാണ് ഇന്നലെകളെല്ലാം ഇന്നത്തെകഥയാണ് കുറച്ചു ഉപ്പുംമുളകും കൂട്ടി തിരുമ്പി ഞാനതു കുത്തികുറിക്കാന്‍ തുടങ്ങുന്നു സംഭവംഫ്ലാഷ് ബാക്ക് ആണെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് അല്ലാട്ട കളറാണ് .

നല്ല സൂപ്പര്‍കളര്‍, യെല്ലാകുടുംബ കഥയിലെയും പോലെ 
ഇതിലുമുണ്ട് അച്ഛന്‍, അമ്മ, അനിയത്തി, ചേച്ചി, മകന്‍, പ്രണയം തലയ്ക്കു പിടിച്ചത്, തൊഴിലില്ലായ്മ, സ്വപ്നമൊരുചാക്ക്, 
ആത്മഹത്യഭീഷണി രണ്ടുമൂന്നുവട്ടം കണീര്‍വേണ്ടുവോളം ,വേര്‍പിരിയല്‍ ആവശ്യംപോലെ, വിരഹവേദന അനാവശ്യത്തിനും.

കുറച്ചഭാഗം ഗള്‍ഫായതു കൊണ്ട് വിമാനത്താവളം, വിമാനം, മരുഭൂമി, കാറ്റ്, ഗുബൂസ്  അങ്ങനെയോരുപാട് കാര്യങ്ങള്‍.

കാലം, കലികാലമാന്നു പറഞ്ഞപോരെ ഞാന്‍ എപ്പോഴും ഓര്‍ക്കും വലുതാവണ്ട ഒരുകാര്യവും ഇല്ലായിരുന്നുവെന്ന് എന്ത് ചെയ്യാനിസ്റ്റാ വിദ്യാ-അഭ്യാസം പൂര്‍ത്തിയാക്കി പ്രണയം തലക്കു പിടിച്ചു വേറെയോരുപണിയും ഇല്ലാതെ കുറെ അഭ്യാസം നടത്തി നടക്കുന്നകാലം   പ്രണയമാണെകില്‍  അസ്ഥിക്കു പഠിച്ചിരിക്കുന്നു അല്ല പിടിച്ചിരിക്കുന്നു.

അതിനിടയില്‍ അവള്‍ക്കു കല്യാണലോചനകള്‍ വന്നുതുടങ്ങി  ഞങ്ങളുടെ പ്രണയം വീടുകളില്‍ നിയമസഭാസമ്മേളനം പോലെ ചര്‍ച്ചയായി.അവളുടെ അച്ഛനാണെങ്കില്‍ ചിറകൊടിഞ്ഞ കിനാവിലെ മരംവെട്ടുകാരനെ പോലെ മകളെ ഗള്‍ഫുക്കാരനെകൊണ്ടു മാത്രം കെട്ടിക്കാന്‍നടക്കുന്നു.

അല്ല ഞാനെന്തു ചെയ്യും ,പിന്നെ ഊണുമില്ല ഉറക്കവുമില്ലയെന്നോക്കെ ചുമ്മാ പറയാം പക്ഷേ അതുക്കെ ഉണ്ടായിരുന്നു അന്നാലും ഞാന്‍ വിഷണ്ണവിധേയനായിപ്പോയി.

ഗള്‍ഫുക്കാരന്‍ എന്റെഉള്ളില്‍ വീരനായകനായി അങ്ങനെയാണ് എനിക്കും ആ അസുഖം വരുന്നത്. മണിചിത്രത്താഴിലെ ശോഭന നാഗവല്ലി ആകുംപോലെ രാത്രികാലങ്ങളില്‍ ഞാന്‍ ഗള്‍ഫുകാരനായി മാറും ഉറങ്ങാന്‍കിടക്കും പക്ഷെ ഒരു പോക്കിന് ഗള്‍ഫ്‌ കണ്ടുവരും.

അത്തറും പൂശി,വലിയ കാറില്‍ വെളുത്തു വെളുത്തു ആഹാ...വാനോളം മുട്ടിനില്‍ക്കുന്ന കെട്ടിടങ്ങളൂം പായുന്ന വാഹനങ്ങളും അതിസുന്ദരന്മാരുംസുന്ദരികളുമായ ആളുകളും ആഡംബരജീവിതവും,വല്ല്യശമ്പളവും ബദാംപരിപ്പും,പിസ്ത ,പാല്‍,ഈന്തപ്പഴം എന്നിവകൊണ്ടുള്ള ആഹാരവും എത്ര നല്ലനല്ല സ്വപ്നങ്ങള്‍.

ഓരോ ഗള്‍ഫുകാരനേയും അസൂയകൊണ്ടു ഞാന്‍ നോക്കി കണ്ടു,എനിക്കാണെങ്കില്‍  പ്രണയം താങ്ങിനിര്‍ത്താന്‍ ഒരു പണിയെങ്കിലും വേണം അല്ലെങ്കില്‍ മണ്ണും ചാരിനിക്കുന്നവന്‍ ആ പെണ്ണിനെ കൊണ്ടുപോകും അതു ഞങ്ങള്‍ക്ക് സഹികാവുന്നതിലും അപ്പുറത്തിനും അപ്പുറത്തിനും അപ്പുറത്തിനും അപ്പുറത്തായിരുന്നു.

അങ്ങനെ ഇരിക്കെ വലിയപെരുന്നാളും വെള്ളിയാഴ്ചയും 
ഒരുമിച്ചു വന്നപോലെ   എനിക്കൊരു  ഗള്‍ഫ്‌ ജോബ്‌ ശരിയായി പിന്നെ ഞാന്‍  ഒന്നും ആലോചിച്ചില്ല. പക്ഷെ അവളുടെയച്ഛന്‍  അതിനുമുന്‍പേ പലതും ആലോചിച്ചു ഞങ്ങളോട്  പറയുകയും ചെയ്തു  ജാതകം,ചൊവ്വ,അനിയത്തി,ഭാവി,മരണം,ദുഃഖം ,അഭിമാനം,അന്തസ്സ്  ഒടുവില്‍ ആത്മഹത്യഭീഷണിയും.  
അവളുടെ ചൊവ്വദോഷമുള്ള ജാതകം മൂലം എനിക്കു വന്നേക്കാവുന്ന ദുരന്തകഥകളും ഭീഷണിയുമൊക്കെ ആയപ്പോള്‍ അവള്‍ വീട്ടുകാര്‍ക്കുമുന്‍പില്‍ കീഴടങ്ങി.

എന്തൊക്കെ മാറ്റിയിട്ടും  അവളുടെ ചൊവ്വദോഷമുള്ള ജാതകം മൂലം എനിക്കുവന്നേക്കാവുന്ന ദുരന്തകഥകള്‍ നല്‍കിയ ഭയം  അവളില്‍നിന്നും മാറ്റാന്‍ എനിക്കുകഴിഞ്ഞില്ല. അവളുകാരണം ഞാന്‍ ഒരിക്കലുംഇല്ലാതാവരുതെന്ന അവളുടെ ഭയം കൊണ്ടോ ,സ്നേഹം കൊണ്ടോ ഞങ്ങള്‍  പരസ്പരം വീട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തിരുമാനിച്ചു അതവര്‍ക്കുവേണ്ടി  ഞങ്ങള്‍ക്കുമാത്രം ചെയ്യാവുന്ന കാര്യമായി പോയില്ലേ ഞങള്‍ നല്ല കുട്ടികളായി.

എല്ലാവരുടെയും മുന്‍പില്‍ എല്ലാം ഞങ്ങള്‍ കരഞ്ഞു കുമ്പസരിച്ചു അതുകണ്ടു അവരും കരഞ്ഞു. ഒരു കൂട്ടകരച്ചില്‍ മനസില്‍ അനിയത്തിപ്രാവ് സിനിമ പോലെയൊരു അവസാനം സ്വപ്നം കണ്ടനേരംഅവളുടെ അച്ഛന്‍റെ ഒരു ഡയലോഗില്‍ ഞാനും.

"നീയെനിക്ക് പിറക്കാതെപോയ മകനാണു മോനെ"അതോടെ ഞാന്‍ വീണു, അച്ഛന്റെ രീതിയില്‍ അച്ഛനായിനിന്നു ഞാനും ആലോചിച്ചപ്പോ അച്ഛനൊരു വാക്കുകൊടുത്തു.

ഇനി ആവഴിക്കില്ലെന്നു, എത്രയും പെട്ടെന്നു നാടുവിടുകായാണെന്നും  വേറൊന്നും കൊണ്ടല്ല ഞാന്‍ അവിടെയുണ്ടെകില്‍ ഞങള്‍വേറെ എന്തെകിലും ചെയ്തുപോകും.

അതുകൊണ്ട് നിങ്ങള്‍ക്കിഷ്ടപ്പെട്ട ആര്‍ക്കെങ്കിലും എത്രയുംവേഗം കെട്ടിച്ചു കൊടുക്കാന്‍ പറഞ്ഞു അച്ഛന്‍ മുറുകെപിടിച്ച കൈകള്‍ വിടുവിച്ചു അവളോട്‌ ഗള്‍ഫ്‌യാത്രയുടെ കാര്യംപറയണ്ടാന്നും പറഞ്ഞു വീടുവിട്ടിറങ്ങിപോന്നു.

പടികടക്കും മുന്‍പേ ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി കവിള്‍ത്തടത്തില്‍ ഒട്ടിയ കണ്ണിരുമായി പൂമുഖത്തെ ചുവരില്‍ തലയുംചാച്ചു "എന്‍റെ ആതി ".

അവസാനമായി അവളെ ഞാന്നോന്നു  കണ്ടുയെല്ലാം വിധിക്ക് വിട്ടുകൊടുത്തു ദൈവത്തിനു വിട്ടുകൊടുത്തു ഞങ്ങളെ ഒന്നിപ്പിച്ച കാലത്തിനു വിട്ടുകൊടുത്തിട്ടിരുന്നു വിഷമിച്ചു.അല്ല അങ്ങനെയൊക്കെ സ്വപ്നമൊരുചാക്കു കാണാന്‍ ആരാ പറഞ്ഞെല്ലേ  ???.അപ്പോള്‍ വിഷമിക്കണം.

എല്ലാം വിധിയെന്നോര്‍ത്തിരികുമ്പോള്‍ വൈകി ഞാന്‍ ചെയ്തൊരുകാര്യം വീണ്ടും  പ്രതീക്ഷയായി വന്നുവീണു എന്റെ തലകുറിയും അവളുടെ ജാതകവും ഒത്തുനോക്കിയ പണിക്കര്‍ അതുചേരുമെന്ന്  എനിക്ക്  ചൊവ്വ ഇല്ലെങ്കിലും അവനത് അനുകൂലിക്കുമെന്നു അവളുടെ ചൊവ്വയെ.

മനസ്സില്‍ അന്നായതുകൊണ്ട് ലഡുപൊട്ടിയില്ല കുറ്റബോധം തോന്നിതുടങ്ങി വൈകിയ ആവേളയില്‍...
അങ്ങനെയെല്ലാം യാന്ത്രികമായി ആരോടും ഒന്നുംപറയാതെ ഞാന്‍ ഒളിച്ചുവച്ചു.
 
അന്നൊരു  ദുര്‍ഗാഷ്ട്ടമി നാള്‍ വെള്ളിയാഴ്ച നവംബര്‍ദിനം 13- ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്നും ചെക്കിംഗ് ചെയ്ത ശേഷം നേരത്തെവരാത്ത ഇന്ത്യന്‍ എക്സ്പ്രസ്സ്‌ വിമാനത്തിനായി കാത്തിരുന്നു മനസ്സില്‍ വിചാരിച്ചപോലെ പറയാതെ പോവാന്‍ മനസുംവന്നില്ല ഫ്ലയിറ്റും വരുന്നില്ല. പക്ഷെ അച്ഛനുകൊടുത്ത വാക്കുതകര്‍ക്കാന്‍ വയ്യാത്തതു കൊണ്ടും അവളോടു പറയാതെ പോകാന്‍ കഴിയാത്തതിനാലും കൂട്ടുകാരിയെ വിളിച്ചു കാര്യം പറയാന്‍ പറഞ്ഞു നിമിഷങ്ങള്‍ക്കകം എന്‍റെ ഫോണിലേക്ക് അവളുടെ കാള്‍ .

ഞാന്‍കാര്യം പറഞു ആദ്യംമൗനം പിന്നെകരച്ചില്‍ ഞാന്‍ പോവാണെന്ന് പറഞ്ഞു അവളെ നഷ്ട്ടപെടുതാന്‍ കഴിയാത്ത സ്വാര്‍ത്ഥത കൊണ്ടായിരിക്കാം  ജാതകത്തിന്റെ കാര്യവും പറഞ്ഞു പാവം ആദ്യം വിശ്വസിച്ചില്ല പിന്നെ വിശ്വാസിപ്പിച്ചു. പിന്നെ അച്ഛനോടും അമ്മയോടും അനിയത്തിയോടും പോകുന്നകാര്യം പറഞു.അവര്‍ക്ക് ശ്വാസംനേരെ വീണു കാണും അവസാനം ഞങ്ങളുടെ  കുറച്ചുറൊമാന്‍സ് അതിനു മുന്പ് ഇത്രേം മനോഹരമായി  വന്നിട്ടില്ല  ഞങ്ങളിലീ റൊമാന്‍സ്.

ഞാന്‍ പോയിവരാമെന്ന് പറയുന്നു അവള്‍ കാത്തിരികാന്നു പറയുന്നു അവളുകരയുന്നു ഞാന്‍ കരയുന്നു അവളു ഫോണ്‍ വച്ചോളാന്‍ പറയുന്നു ഞാന്‍ അവളോടു  ഫോണ്‍വയ്ക്കാന്‍  പറയുന്നു ഹോ എങ്ങനെയോ കഴിഞ്ഞു പോയി പ്രതീക്ഷകള്‍ വീണ്ടും നല്‍കിയ ആ നല്ല നേരവും.

ഞാന്‍ സ്വന്തം നാടിനോട് വിടപറഞു അര്‍ധരാത്രി കുരാകൂരിരുട്ട്  ഒരു ഇന്ത്യന്‍ എയര്‍ലയെന്‍സ് വിമാനം  
അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ പറന്നകന്നൂ.ഏഷ്യാനെറ്റില്‍ വിശ്വസിച്ചാലും ഇല്ലെകിലും, 
സൂര്യയില്‍ സംഗീതമഹായുദം,കൈരളിയില്‍ താരപഥം , ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍ ഞാന്‍ കരഞ്ഞുകണ്ണുകള്‍ തുടച്ചൊരു പരിവമായി.

പക്ഷെ ചെല്ലുന്ന നാടിനെകുറിച്ചുള്ള എന്റെ സ്വപ്നത്തിലെ  റീലുകള്‍ ഞാന്‍ വീണ്ടുംകാണാന്‍ തുടങി ആഹാ ആഹഹാ അങ്ങനെ ഒടുവില്‍ ഞാനും ഈ പ്രവാസലോകത്തിലെത്തി , രാത്രിയാണ് അതുകൊണ്ട് പ്രകാശസുന്ദരമാണ്.ഞാന്‍ അന്തംവിട്ടു കുന്തംവിഴുങ്ങി എല്ലാം നോക്കികണ്ടു.

നഷ്ട്ടങ്ങള്‍ ഒരുപക്ഷെ നേട്ടത്തിന്റെ ചവിട്ടുപടികളായിരികുമെന്നു കരുതി ഉറങ്ങാന്‍ കിടന്നു.പക്ഷേ നേരംവെളുത്തു നോക്കിയപ്പോള്‍  നോക്കെത്താദൂരത്ത്‌ മരുഭൂമിയങ്ങനെ പരന്ന് കിടക്കാണ് ആദ്യമായി അങ്ങനെ ചൂട്കാറ്റും കൊണ്ട് പൊടി കാറ്റും കണ്ടു ഞാന്‍യെല്ലാ പ്രവാസിയെയും പോലെതുടക്കമിട്ടു  സ്വന്തംനാടിനെ ഒന്നോര്‍ത്തു.

പിന്നീടു ചൂടാക്കാത്ത എന്നാല്‍ ചൂടായ ചൂടുവെള്ളത്തില്‍ ഒരു കുളി അതും ഒരു പുത്തനനുഭവമായിരുന്നു. കുളികഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ്, പഞ്ചാബി മസാലദോശ ഉണ്ടാക്കിയപ്പോള്‍ ഉണ്ടായ ചാപത്തിപോലെ നമ്മുടെ പോറോട്ടപോലെ മസാലദോശ  വലുപ്പത്തില്‍ ഒരുസാധനം സംഭവം ന്യൂസ്‌പേപ്പര്‍ പോലുണ്ട്.
പേര് നല്ല ഇടിവെട്ടായിരുന്നു  ഗബര്‍സിംഗ്പോലെ ഒരു ഇമ്പാക്റ്റ് ഉണ്ടായി   "ഗുബൂസ്  " ബതാം,പിസ്ത ,പാല്‍ എന്നിവ കൊണ്ടുള്ള സമീക്രത ആഹാരം കഴിക്കുന്ന ഗള്‍ഫിലേക്ക് വന്നഎന്റെയൊരു വിധിയെ,അല്ല എല്ലാംഎന്റെ തെറ്റാ അങ്ങനെയൊക്കെ സ്വപ്നമൊരു ചാക്കുകാണാന്‍ ആരാ  പറഞ്ഞെ ??? 

സ്വപ്നങ്ങള്‍ എന്നെ എപ്പോഴും പറ്റിച്ചു കൊണ്ടേ ഇരുന്നു ഇവിടെ അതിനൊരു ആശ്വാസമായത് ഇടക്കിടെ അവള്‍ കൂട്ടുക്കാരിയുടെ സഹായത്തോടെ വിളിക്കും അച്ഛനു കൊടുത്തവാക്കു പാലിക്കാന്‍ ഞാന്‍ വിളിക്കിലെങ്കിലും അവളോടു സംസാരിക്കാതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല അതായിരുന്നു അവളായിരുന്നു ഇവിടെയും ഏകആശ്വാസം.

പിരിഞ്ഞതില്‍ ശേഷമുണ്ടായ ഉണ്ടായ അവളുടെ വിഷാദംമൂലം കല്യാണലോചനകള്‍  നീട്ടിയതും  എന്നെവീണ്ടും സ്വപ്നംകാണാന്‍ പ്രേരിപ്പിച്ചു അങ്ങനെ ഞാന്‍ യെല്ലാ പ്രവാസിയെപോലെ ഭൂതകാലങ്ങള്‍ ഇടയ്കിടെ ഓര്‍ക്കും നാടിനെ വീണ്ടുംവീണ്ടും  ഓര്‍ത്തുകൊണ്ടേ ഇരിക്കും .

അങ്ങനെ യഥാര്‍ത്ഥ പ്രവാസിയാകാനുള്ള പരീക്ഷകള്‍ ഓരോന്നും ഞാന്‍ പാസ്സായിതുടങ്ങി  കലണ്ടറിലെ അക്കങ്ങള്‍ 
മറഞ്ഞുകൊണ്ടിരിക്കെ പുതിയ ശീലങ്ങളൊക്കെ പഠിച്ചു എസിയും  ഫ്രൈഡേയും തൈരുമൊന്നുമില്ലാതെ  ജീവിക്കാന്‍ വയ്യനായി.

ബോറടി മാറ്റാന്‍ ഫ്രൈഡേ യാത്രകള്‍നടത്തും ഷോപ്പിംഗ്‌ മാള്‍, പാര്‍ക്സ് ,ആളുകൂടുന്ന സ്ഥലത്തോക്കെയെന്നു വേണമെങ്കില്‍ ചുരുക്കി പറയാം പക്ഷെ കടപുറത്തേക്കുമാത്രം പോയില്ല. ഒരിക്കല്‍ പോയപ്പോള്‍ പരികുട്ടിയേംകറുത്തമ്മയേം ഓര്‍ത്തു അതോടെ ഞാന്‍നിര്‍ത്തി  പാടിപാടി നടക്കാന്‍ ഇവിടെ ടെപോയും ശ്രുതിയും ഒന്നുമില്ലല്ലോ  ഉള്ളത് കുറച്ചു താത്തമാരും പിക്കപ്പും .

പിന്നെ ആക്കെകിട്ടുന്നത് ഒരു മുടക്കു വെള്ളിയാഴ്ചയാണ് അന്ന് എന്തൊക്കെ ചെയ്യണം അല്ല ഇങ്ങനെ നടകുമ്പോള്‍ ആലോചിക്കും നാട്ടിലെപോലെ ഒരു കല്യാണമില്ലാ,ഉത്സവമില്ല ,ആഘോഷമില്ല അങ്ങോട്ടുമിങ്ങോട്ടും വെറുതെനോട്ടമിട്ടു നടക്കാനൊരു നല്ല ഗേള്‍സ്‌ കോളേജുപോലുമില്ല.

ഇങ്ങനെ ഇടക്കിടെനാടിനെ ഓര്‍മിക്കുന്ന ,സ്നേഹിക്കുന്ന പ്രവാസികളെ സമ്മതിക്കണം അതില്‍ എന്തോരോരുമ.
ഇവിടെയാരും പണത്തിനു വേണ്ടിയാണോ ജീവികുന്നെ ,ജീവികുന്നതിനു വേണ്ടിയാണോ പണം ഉണ്ടാകുന്നെ ഒന്നും അറിയുന്നില്ല  മാസമാസം ശബളം അയക്കണം പിന്നെ എന്നാണ് ലീവെന്നും അറിയാം.

വേറെഒന്നിനും  സമയം ഇല്ലാതെ ഓര്‍മ്മകള്‍ അയവിറക്കി കഴിഞ്ഞാല്‍ ജോബ്‌- ഭക്ഷണം- ഉറകം- ജോബ്‌- ഭക്ഷണം- ഉറക്കം അങ്ങനെ പോകുന്നു ഓരോ ദിനവും.

എന്തിനുപറയുന്നു  എനിക്ക് ഓഫീസിലെ പണിയായതുകൊണ്ട്  കമ്പ്യുട്ടറില്‍ നോക്കിയിരുന്നു പണിയെടുത്താമതി അങ്ങനെ കയ്യും കാലുമൊന്നും മര്യാദക്കു അനങ്ങാതെ സിക്സ്‌പായ്ക്ക് ബോഡിയായിരുന്ന ഞാന്‍ ഒരു ഫുള്‍ചാക്ക് ബോഡി പോലെയായി വയറൊക്കെ ചാടി പക്ഷേ ഒരുകാര്യം പറയാതെ വയ്യാ എന്താ ഒന്നുവെളുത്തു അതൊരു സമാധാനായി.

നഷ്ട്ടപെട്ടുപോയ ശരീരസൗന്ദര്യം വീണ്ടെടുക്കാന്‍ പഴയ ഫിറ്റ്നെസ് ശരിയാക്കാന്‍ റൂമില്‍ഭയങ്കര എക്സസൈസ് തുടങ്ങി  മുടക്ക് ദിവസം പലപല കായികമത്സരങ്ങളും നടന്നു.
ചീട്ടു കളി,ചെസ്സ്‌ , കേരംസ് എന്നിവയോടൊപ്പം ക്രികെറ്റ് ,ഫുട്ബോല്‍,ബാറ്റ്മിന്ടന്‍ അങ്ങനെ മേലനങ്ങി കൊണ്ടുള്ള എല്ലാ പരിപാടികളുംനടന്നു.

ഇങ്ങനെ കഷ്ടപെടുമ്പോള്‍ ഓര്‍ക്കും ഇതാണോ ഞാന്‍ സ്വപ്നം  കണ്ടഗള്‍ഫ്‌ അപ്പോ തോന്നും എന്തായാലും നനഞു എന്നാല്‍  കുളിച്ചുകയറാം .പിന്നെ പ്രണയവുംകൂടി ഓര്‍ക്കുമ്പോള്‍  ഇവിടെ നില്‍ക്കാനൊരു  വാശിവരും പിന്നെ ഒന്നു ഗ്ലാമറായിട്ടു നാട്ടില്‍പോകുന്നതല്ലേ നല്ലതെന്നു ഞാനുംകരുതി.

എങ്ങനെയെങ്കിലും ഒരുവര്‍ഷമായി കിട്ടിയാല്‍  അവളെപോയി കണ്ടു ബന്ധമൊന്നുകൂടി  പ്ലാസ്ട്രോ പാരിസ് വിത്ത്‌ സിമന്റ്‌ ഇട്ടു ഉറപ്പിക്കാം എന്നൊക്കെ സ്വപ്നമൊരു ചാക്ക് കണ്ടിരികുമ്പോള്‍ കേള്‍ക്കുന്നു.

"അവളുടെ കല്യാണമാണെന്ന് "ഒരു ഗള്‍ഫ്‌ക്കാരനായിട്ട് .

അതും ഞാനുള്ള അതെ ഗള്‍ഫ്‌ രാജ്യത്തുള്ളവനുമായിട്ട്  കല്യാണമതും ഞാനന്നു ഗള്‍ഫിലേക്ക് വന്ന അതെദിവസം അതായതു ഒരുകൊല്ലം തികയുന്നന്ന്,ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെയായി ഞാന്‍.

ഞാന്‍ എവിടേക്കുംപോയില്ല എല്ലാം വീണ്ടും മനസിലോളിപ്പിച്ചു ,ഇനിപോയികണ്ടാല്‍ ഒരു പക്ഷെ ചിറകൊടിഞ്ഞകിനാവ് പോലെ ആയല്ലോ കുറച്ചു വ്യതാസവും കുറെ സാമ്യവും 

പാല്കാച്ചല്‍ -കല്യാണം,കല്യാണം-പാല്കാച്ചല്‍, നു പകരം കല്യാണം-ഗള്‍ഫ്‌ -- ഗള്‍ഫ്‌ -കല്യാണം-ആശുപത്രി -ഡോക്റെര്മാര്‍ - ഡോക്റെര്മാര്‍-ആശുപത്രി അങ്ങനെ  അവളുടെ അച്ഛനു അറ്റാക്ക്‌ വരുത്തുന്ന ഒരു സീന്‍ ഞാനായിട്ട് ഉണ്ടാക്കണോ ???

എന്തിനു  പറയുന്നു ഒടുവില്‍ അവളുടെ കഴുത്തില്‍ ആ ഗള്‍ഫുക്കാരന്‍ താലികെട്ടി സദ്യയും കഴിഞ്ഞു, ആളുകളുംപോയി എല്ലാം മംഗളമായി....അപ്പോള്‍  വീണ്ടും .......വീണ്ടും ഞാന്‍ ആരായി???

സ്വപ്നംകണ്ട ഗള്‍ഫ്‌ പോട്ടെ കണ്ടുകൊതിച്ച സ്വപ്നങ്ങളും പോട്ടെ എന്നാലും  എന്നെവിളികാതെ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ കല്യാണത്തിന് പോവാന്‍പറ്റിയില്ലന്നു മാത്രല്ല ഒരു സദ്യുംപോയി ജസ്റ്റ്‌ മിസ്സായെന്നെ..അല്ല എല്ലാംമെല്ലാം  എന്റെതെറ്റാ  

അങ്ങനെയൊക്കെ  സ്വപ്നമൊരു ചാക്ക്  കാണാന്‍ ആരാ  പറഞ്ഞെല്ലേ  ???

അങ്ങനെ പ്രവാസിയായ ഞാനൊരു ശശിയായി  പ്രവാ-ശശി !!! 

6 comments:

 1. ഹോ..വല്ലാത്തൊരു എഴുത്ത് എന്നേ പറയാന്‍ പറ്റുന്നുള്ളൂ..പ്രണയം പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരിത്തിരി ഗൌരവത്തോടെ വായിക്കാന്‍ തുടങ്ങി, പക്ഷെ അതിനിടയില്‍ കൂടി തമാശ രൂപേണ ഓരോന്ന് കുത്തി കയറ്റിയപ്പോള്‍ ആ രസം പോയി..പിന്നെ തമാശ രൂപേണ വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനിടക്ക് സെന്റിമെന്‍സ് ...എന്നാല്‍ സെന്റി ആകാം എന്ന് കരുതി വായന തുടര്‍ന്നപ്പോള്‍ അവസാനം വീണ്ടും കോമഡി..ചുരുക്കത്തില്‍ വായിച്ചവാന്‍ ശശി ആയെന്നു പറയാം..

  ഇനിയും നന്നായി എഴുതുക. അക്ഷര തെറ്റുകള്‍ ശ്രദ്ദിക്കുക, വാചകങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പേ രണ്ടു തവണ കൂടി വായിച്ചു നോക്കുക.

  ആശംസകള്‍..വീണ്ടും വരാം..ഇനിയും നന്നായി എഴുതുക..

  ReplyDelete
  Replies
  1. ജീവിതകഥയല്ലേ എല്ലാം വേണ്ടേ സമാസമം അതുകൊണ്ട് എല്ലാം അല്‍പ്പം തിരുകി കയറ്റി....പിന്നെ തെറ്റുകള്‍ എല്ലാം തിരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ് ഇനിയും വരിക പ്രോത്സാഹിപ്പികുക :)

   Delete
 2. സത്യം പറയട്ടേ... അതോ ..... സത്യത്തില്‍ വായിച്ച് എനിക്ക് വട്ടായി...

  ReplyDelete
  Replies
  1. അപ്പോള്‍ അനുഭവിച്ച എനിക്കോ ഹോ ...ഈ വായനക്ക് നന്ദിട്ടോ.ഇനിയും വരിക ഇതുവഴി ഇടയ്ക്കു വട്ടു പിടിക്കാം..

   Delete
 3. ഹോ ഇത് ഒരുമാതിരി മറ്റേ എപാട് ആയിപോയി കത്തി അല്ല..........കാത്തി ....ആശംസകള്‍ വീണ്ടും വരാം ..

  ReplyDelete
  Replies
  1. അതല്ലേ ചിരകോടിഞ്ഞകിനാവ് പി..... :)

   Delete