Jun 21, 2012

ചാറ്റല്‍ - മഴ

ഏകാന്തതയുടെ മൂര്‍ത്ത സംഗീതമായി എയര്‍കണ്ടീഷന്‍ മുരണ്ടുകൊണ്ടേ ഇരുന്നു,നാലു ചുവരുകളും വര്‍ത്തമാനം പറയാത്ത ഭൂതകാലങ്ങളും മനസിലേക്കലകളായി ഉയര്‍ന്നടിച്ചു തുടങ്ങി പാതിയടഞ്ഞ മിഴികളിലൂടെ സ്വപ്നങ്ങളിലേക്ക് യഥാര്‍ത്ഥ ജീവിതം വീഴുന്നതിന്റെ കാലൊച്ച ഞാന്‍ ഞെട്ടിയുണര്‍ന്നു.

മരുഭൂമിയിലെ കാറ്റ് എന്റെ ജനലില്‍ വന്നു കിന്നാരം പറയുന്നു ,കുളികഴിഞ്ഞു ഓഫീസിലേക്ക് നടന്നു നാസികാ ദ്വാരത്തിലേക്കു അത്തറിന്റെ മണം നല്‍കികൊണ്ടു രണ്ടുമൂന്നു അറബികള്‍ എന്നെ കടന്നുപോയി പതിയെ മാനവും ചുറ്റുവട്ടവും നോക്കി നീലാകാശം മാത്രം ഇരുനില കെട്ടിടങ്ങളും .

പെട്ടെന്ന് മനസില്‍ നിറഞ്ഞതു നാട്ടിലെ ഓര്‍മ്മയായിരുന്നു പാലയുടെയും ,ചെമ്പകത്തിന്റെയും  ചുവട്ടിലൂടെ നടന്നുപോകുന്നപോലൊരു ഞെരുക്കം മനസിന്‌.

ഈ ഇടയായി അതൊക്കെയൊരു ശീലമാണു ശരീരത്തിനും മനസിനും ഇന്നേക്കു രണ്ടര മാസത്തോളമാകുന്നു  ഞാന്‍ ഏകനായിട്ടു ഈ ദ്വീപിലെത്തിപ്പെട്ടിട്ടു ജീവിതമാകെ മൊത്തമൊരു ഏകാന്തത നിഴലിക്കുന്നു.

ജീവിതയാത്രയില്‍ നമ്മളൊക്കെ പലപ്പോഴും ഒറ്റപ്പെട്ടു പോകാറുണ്ട് , യാത്രകള്‍ സമ്മാനിക്കുന്ന ഒറ്റപ്പെടലുകള്‍ നമ്മളറിയാതെ അപ്രതീക്ഷിതമായി ഓരോന്നും നഷ്ട്ടപ്പെട്ടു ശരിക്കും ഒറ്റപ്പെട്ടു പോവുന്നവസ്ഥ അതു നല്‍കുന്ന ഭയം , നിഗൂഡത, ചിന്താമണ്ഡലം എപ്പോഴും എന്തിനെയെങ്കിലും ചുറ്റിക്കറങ്ങികൊണ്ടിരിക്കും  ഈ പ്രവാസജീവിതത്തിനു സ്തുതി.

നാലുച്ചുവരുകളും മുരളുന്ന സംഗീതവും വര്‍ത്തമാനം പറഞു വേദനിപ്പിക്കുന്ന ഭൂതവും ഹോ ഞാന്‍ എന്നെ തന്നെ ശപിക്കാന്‍ തുടങ്ങിയ നാളുകള്‍. സ്വയം എന്നെ അന്വേഷിച്ചു നടത്തിയ യാത്രകള്‍, എന്നും എപ്പോഴും ഏകാന്തത മാത്രം രാത്രിയും പകലുമില്ലാതെ ആള്‍കൂട്ടത്തില്‍ പോലും തനിച്ചായി പോകുന്നവസ്ഥ.

ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാന്‍ ബഹളങ്ങലിലേക്ക് പോയി രാത്രിയോട് പകലിനെയും പകലിനോട് രാത്രിയെയും ചോദിച്ചു കലഹിച്ച നാളുകള്‍. ഒടുവില്‍ അതിനു പരിഹാരമായതു ഞാന്‍ മുന്‍പേ അറിയാതെ പോയൊരു കണ്ടുപിടിത്തമാണ് ഞാന്‍ വൈകി കണ്ടുമുട്ടിയ ഗൂഗിള്‍ടോക്ക് .

പിന്നെയുള്ള ദിവസങ്ങളില്‍ പരിഹാരക്രിയക്കായി പതിവുപോലെ ഓഫീസിലെത്തി ഗൂഗിള്‍ടോക്കില്‍  സൈന്‍ ഇന്‍ ചെയ്തു. ജീവിതം ഒറ്റക്കുള്ളതുരുത്തിലായ ശേഷം അല്പം ആശ്വാസം തന്നതു അതു നിര്‍വഹിച്ചു കൊണ്ടിരികുന്നതു അന്നും ഇന്നും എന്നും
“ഗൂഗിള്‍ ടോക്ക്”

"മൈലുകള്‍ അപ്പുറതിരികുന്നവര്‍ മെയിലുകളായടുതെത്തുന്ന പ്രതിഭാസം"

കാര്‍മേഘം നിറഞ്ഞ മാനത്തു മഴക്കാര്‍ മഴയുമായി വന്നു കലക്കി മറിക്കുന്ന മാന്ത്രികത. ചാറ്റല്‍ മഴ നനയാന്‍ കൊതിച്ചു മഴക്കായി ഒരു വേഴാമ്പല്‍ പക്ഷിയെ പോലെ ഞാനും കരക്കിരുന്നു.

എന്നും ജോലിയോടൊപ്പം ഗൂഗിള്‍ ടോക്കും എന്റെയൊപ്പം കൂടും എട്ടു മുതല്‍ അഞ്ചു വരെ ഞങള്‍ ഒരുമിച്ചിരിന്നു ചുട്ടുപഴുത്തു പൊള്ളുന്ന  മരുഭൂമിയിലേക്ക്‌ ഇടയ്ക്കെന്നോ എനിക്കായി ചാറ്റല്‍മഴ പൊഴിക്കും ഗൂഗിള്‍. 

കാലം നഷ്ടങ്ങളുടെ വിളവെടുപ്പുകഴിഞ്ഞു ഡിസംബറില്‍ നിന്നും പുതിയ കൃഷിയുമായി ജനുവരിയിലെത്തി.
ദിനരാത്രങ്ങള്‍ എണ്ണികൊണ്ട് കടന്നുപോകുന്നെനിക്ക് ആ ദിവസവും മറക്കാന്‍ കഴിയില്ല ജനുവരി ഒന്‍പതിനു പ്രതീക്ഷികാതെ വന്നൊരു കാര്‍മേഘം ഒരു മഴക്കോള്‍.

അതൊരു  ചാറ്റല്‍ മഴയായി പെയ്തുതുടങ്ങി പിന്നീടതു മഴയായി ,പേമാരിയായി ഇടിയോടു കൂടി ഇരുട്ടുകുത്തി തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി ആ മരം കോച്ചുന്ന മകരമഞ്ഞില്‍ ഞാനാ മഴയില്‍ നനയാന്‍ തുടങ്ങി ആ ചാറ്റലിന്റെ ആ മഴയുടെ പേര് 

"സൈറ"

മൌനം നിറഞ്ഞ മനസു ആരോടെങ്കിലും മനസുതുറക്കാന്‍ കൊതിച്ചിരുന്നനാള്‍ എന്റെ മുന്‍പിലെത്തിപെട്ട  അപരിചിത എന്നെ പോലെ ഏകാന്തതയുടെ തീരത്തുള്ള ആരെങ്കിലുമാകാം  യെന്നതിരിചറിവായിരുന്നു അയാളെ എന്നിലെക്കടിപ്പിച്ചതും ആ മഴ നനയാന്‍ എന്നെ പ്രേരിപ്പിച്ചതും, ഞങ്ങളുടെ ശരിയായ തോന്നല്‍ തന്നെയായിരുന്നത് ഒരേ പോലെ ചിന്തിക്കുന്നവരും ഒരേ വേവ് ലേങ്ങ്റ്റ് ഉള്ളവരും ഒരിക്കല്‍ ഒത്തുചേരുമെന്നല്ലേ...

അയാള്‍ ഒരു ഏകാകിനിയായിരുന്നു. ഏകാന്തതയില്‍, ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്ന രണ്ടു പേരുടെ  ചാറ്റലിന്റെ തുടക്കമെന്നു പറയുന്നതാവും ശരി .

മെല്ലയായിരുന്നു ആ ചാറ്റല്‍-മഴയുടെ തുടക്കം പതിയെ പതിയെ കനക്കാന്‍ തുടങ്ങി ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടമില്ലായ്മയും ചിന്തയുമെല്ലാം ഞങ്ങളില്‍ ഒരുമ തീര്‍ത്തു പതിയെ പതിയെ എല്ലാം ഒന്നായി.

പുസ്തങ്ങളും,കവിതകളും പാട്ടുകളുമായി ആ പങ്കിടലിന്റെ ചാറ്റല്‍ മഴക്കാലം  ഞങ്ങളുടെ ഏകാന്തതയ്ക്കുള്ള മരുന്നായി ഇടക്ക് പിണങ്ങും പിന്നെ ഇണങ്ങും പക്ഷെ ഒരിക്കല്‍പ്പോലും അയാള്‍ എന്നെപ്പറ്റിയോ അയാളെപ്പറ്റി ഞാനോ ഒന്നും കടന്നു ചോദിച്ചില്ല ,ഞങള്‍ കുടുംബത്തെ പറ്റിയെ,ഭൂതകാലത്തെ കുറിച്ചോ ,സ്വപ്നങ്ങളെ കുറിച്ചോ സംസാരിച്ചില്ല.

ഞങളുടെ ഇഷ്ടങ്ങളെ കുറിച്ചായിരുന്നു ഞങളുടെ ഇഷ്ടകേടുകളെ കുറിച്ചായിരുന്നു ഞങളുടെ വര്‍ത്തമാനകാലത്തിലൂടെയായിരുന്നു ഓരോ നടത്തവും യാത്രയും ഓരോ മഴയും.
  
എഴുത്ത് ,വായന ,പാട്ടുകള്‍ തുടങ്ങി ഞങളുടെ ശീലങ്ങള്‍ മുതല്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവയിലെല്ലാം സാമ്യമുണ്ടായിരുന്നു ഒന്നുമാത്രം ഒന്നില്‍ മാത്രമേ സാമ്യം ഇല്ലാതെ ഉണ്ടായിരുന്നുള്ളൂ അയാള്‍ക്ക് അനില്‍ പനച്ചൂരാന്റെ കവിതകള്‍ ഒരുപാടിഷ്ടമായിരുന്നു. 
ഞാനെങ്കില്‍ അതൊന്നും വായിച്ചിട്ടേ ഇല്ലായിരുന്നു.

പക്ഷെ  മാധവികുട്ടിയും ,അയ്യപ്പനും,പത്മരാജന്‍ ,ബാലചന്ദ്രന്‍ചുള്ളികാട്  തുടങ്ങി മോഹന്‍ലാല്‍,മുരളി ,ഒടുവില്‍ ,ശങ്കരാടി ,പപ്പു,ശോഭ,ശോഭന,ശ്രീവിദ്യ ,യേശുദാസ്‌ ,ചിത്ര ,മൊഹമ്മദ്‌ റാഫി ,പങ്കജ് ഉദാസ്‌ , ഗിരീഷ്‌ പുത്തന്‍ഞ്ചേരി, ബാബുരാജ്‌ ,രവീന്ദ്രന്‍ , ഇളയരാജ ,എം .ജി രാധാകൃഷ്ണന്‍ രേഖമേനോന്‍,പാര്‍വതി ,ഭാഗ്യലക്ഷ്മി ,കിരണ്‍ ബേദി ,മാതൃഭൂമി ,തൂവാനത്തുമ്പികള്‍,കിരീടം ,ഒരുപുഷ്പം മാത്രമെന്‍ ,വകപൂ മരം ചൂടും ,ഋതുഭേത കല്‍പ്പന ,എന്റെ മണ്‍ വീണയില്‍ അങ്ങനെ ഞങള്‍ക്കു പ്രിയപ്പെട്ടവ എല്ലാം ഒന്ന് എല്ലാം ഒന്നിലേക്ക് തന്നെ ചുരുങ്ങുന്നു ഒരു ബിന്ദുവിലേക്ക് തന്നെ.

അതായിരുന്നിരിക്കാം പരസ്പരം കൂടുതല്‍ അറിയാന്‍ തുടങ്ങിയത്.

പിന്നെ എന്തോ എന്നെക്കുറിച്ച് കുടുതല്‍  അറിയത്തൊരാള്‍ എന്നോടൊപ്പം ഒരുപാടുനേരങ്ങള്‍ ചെലവിടുന്നതും സംസാരികുന്നതും അരോചകമായി തോന്നി തുടങ്ങി.

ഒരിക്കല്‍ വളച്ചുകെട്ടില്ലാതെ ഞാനെന്ന രഹസ്യങ്ങള്‍ ഇല്ലാത്ത ശോഷിച്ച ഇല്ലത്തെ പറ്റിപറഞ്ഞു തീര്‍ത്തു, പൂമുഖവാതില്‍ തുറന്നിട്ടു  കൂടെ എന്‍റെ ഭാവിയും ഭൂതവും വര്‍ത്തമാനങ്ങളുമെല്ലാം.

രണ്ടു മൂന്നു നാളുകള്‍ കഴിഞ്ഞു എനിക്കയാളില്‍ നിന്നും അയാളുടെ സൈറയുടെ കഥകേള്‍ക്കാന്‍. 

ഞാന്‍ വീണ്ടും ഒരു കേള്‍വിക്കാരനായി ഇന്നലെകളില്‍ ഒരുപാടു വര്‍ണങ്ങള്‍ പ്പീലി നീര്‍ത്തിയാടിയ, ഒരുപാടു സ്വപ്നം കൊണ്ടുനടന്ന ജീവിതത്തില്‍ നിന്നും കാലത്തിന്റെ കര്‍മപഥത്തില്‍പ്പെട്ടു   താലിചരടിന്‍ അടിമയായ്   ഈ പ്രവാസഭൂമിയിലെ ഏതോ ഇരുളാര്‍ന്ന നാലുച്ചുവരുകള്‍കുള്ളില്‍പ്പെട്ടു വീര്‍പ്പുമുട്ടന്ന അനേകായിരത്തിലെ ഒരുവള്‍. 

തന്റെ കവിതകള്‍ കേള്‍ക്കാത്ത, കഥകള്‍ വായിക്കാത്ത തന്നോട് മനസ് തുറക്കാത്ത ഒരാളിന്റെ കൂടെ ഏകാകിനിയായി കഴിയുന്ന അനേകായിരം പേരിലെ ഒരുവള്‍.

ഏകാന്തതയും ഒറ്റപെടലും നല്‍കുന്ന ചില വേദനകള്‍ അതൊരു വല്ലാത്ത നീറ്റലാ, ചിലര്‍ അതിനെ കീഴ്പ്പെടുത്തും ചിലര്‍ അതിനു കീഴ്പ്പെടും.

ആ നഗരത്തിലെ ഇരുട്ടില്‍ നിന്നും വെളിച്ചം തേടിയുള്ള ഓട്ടമാണ് പിന്നെ അവളും ഓടുകയായിരുന്നു എന്നെപ്പോലെ.

ഓടിവന്നു ചാറിനിന്നതു എന്റെ കുടയ്ക്ക് ചുവട്ടിലായിരുന്നു.

"ചിലനഗരങ്ങള്‍ ചിലരെ തനിച്ചാക്കും ,ചിലരെ ഒന്നിച്ചു ചേര്‍ക്കും, ചിലതൊക്കെ മായ്ച്ചുകളയും"

ഈ നഗരം ഞങ്ങളിലെ ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം മായ്ച്ചു കളഞ്ഞു . ഞങ്ങളില്‍ അടുത്ത നിമിഷങ്ങള്‍ മാത്രമായി മുന്‍പും പിന്‍പുമില്ലാത്ത വെറും ആത്മാക്കള്‍ മാത്രമായി ഞങ്ങള്‍ കെട്ടുപാടുകളില്ലാത്ത നിയന്ത്രണങ്ങളില്ലാത്ത ഒരു ലോകം തനിയെ മെനഞ്ഞു എന്നും ചാറ്റല്‍ മഴ പെയ്യുന്ന ലോകം. 

അയാളോരു ഒരു ഭാര്യയാണ് ,അമ്മയാണ് പക്ഷെ അതിലുപരി അയാള്‍ ഒരു മനുഷ്യ സ്ത്രീ യാണ് ഞാനൊരു പച്ച സാധാരണ മനുഷ്യനും ഒരുപക്ഷെ അതായിരുന്നിരിക്കാം പിന്നീടുള്ള യാത്ര അവിടെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു .

ഞങ്ങളുടെ ലോകത്ത്‌ ഞങള്‍ മാത്രം ഞങളുടെ സ്വപ്നങ്ങള്‍ ഞങളുടെ വിചാരങ്ങള്‍ കവിതകള്‍ ,കഥകള്‍ ,സംഗീതം അവിടെ അവിഹിതമില്ല ,അനാവശ്യമില്ല, കടവും കടപ്പാടുമില്ല,മൌനമില്ല ,ദുഖമില്ല ,ഭാര്യയില്ല ,ഭര്‍ത്താവില്ല ,മക്കളില്ല.

അക്ഷരങ്ങള്‍ മാത്രം, വാക്കുകള്‍ മാത്രം, സന്തോഷം മാത്രം. വര്‍ത്തമാനങ്ങള്‍ മാത്രം. പങ്കിടലിന്റെ സുഖം പരസ്പരം തുറന്നു പറച്ചിലിന്റെ സുഖം.

"അടിയും ഇടിയും കുത്തുവാക്കുകളും കഴിഞ്ഞു കിട്ടുന്ന ആ എട്ടു മണിക്കൂറുകളില്‍ ചാറ്റല്‍ മഴയാകുന്നാള്‍ക്ക് കൊടുക്കാന്‍ അതെ ഉണ്ടായിരുന്നുള്ളൂ എന്റെ കയ്യില്‍. കുറെ അക്ഷരങ്ങള്‍ സന്തോഷങ്ങള്‍ അതയാള്‍ക്കു തുടര്‍ന്നു ജീവികാനുള്ള പ്രചോദനമായി അയാള്‍ക്കു ഞാനൊരു നല്ല
കേള്‍വിക്കാരനായി,സുഹൃത്തായി.

എപ്പോഴോ ഒരിക്കല്‍ പ്രണയവും" .

കാണാതെ ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി സ്വന്തം ശരീരങ്ങളെയല്ല മറിച്ചു ഞങ്ങളുടെ മാത്രം ലോകത്തെയോ,മനസിനെയോ ,കവിതകളെയോ,കഥയെയോ,സങ്കല്‍പ്പങ്ങളെയോ,
സ്വപ്നങ്ങളെയോ ഒരിക്കലും പരസ്പരം കാണാതെ മിണ്ടാതെ അക്ഷരങ്ങളില്‍ കൂടി മാത്രം ഞങ്ങള്‍ക്കോരു പ്രണയം.

ചില്ലപ്പോള്‍  ആ അക്ഷരങ്ങളോട് മാത്രമാവാം
വല്ലാത്തൊരു അടുപ്പം ,സ്നേഹം എല്ലാം അറിഞ്ഞുകൊണ്ടു ഞങ്ങളില്‍ മാത്രമൊളിച്ചിരിക്കുന്ന ഒരു വികാരം അതിനെ ഞാനിന്നു വിളിക്കുന്നു പ്രണയം.

നാളെ സൈറ പോവുകയാണ് പച്ചപ്പിന്റെ നാട്ടിലേക്കു കുരുങ്ങിയ താലിചരടറുക്കാന്‍ അമ്മയെ കാണാന്‍ ,അച്ഛനെ കാണാന്‍ ,അയാളുടെ മോനെ കാണാന്‍ ഇനി അവര്‍ക്കു വേണ്ടി ജീവിക്കാന്‍.

ഞങള്‍.... ഞങ്ങളോരിക്കലും കാണാന്‍ ആഗ്രഹിക്കുന്നില്ല ഒരിക്കലും ,പക്ഷെ ഞങള്‍ പ്രണയിക്കുന്നു ഇന്നും ഇനി നാളെയും എന്നും.

ഞങള്‍ എപ്പോഴും പറയുന്നതുപ്പോലെ വേര്‍പിരിയലുകള്‍ ചെറിയ ഇടവേളകള്‍ വീണ്ടും കണ്ടുമുട്ടാനാണ്. പറയാന്‍ അക്ഷരങ്ങളായി എന്തൊക്കെയോ ബാക്കിയുണ്ട് ഞങ്ങളിലിപ്പോഴും അതൊരു മഴയാണ് ചാറ്റല്‍ മഴ

ഇനി മുതല്‍ കാത്തി-രിപ്പാണ് ഋതുഭേദങ്ങളറിയാതെ ഞാന്‍ ആ ചാറ്റലിനെ കാത്തിരിക്കും  ആ മഴയില്‍ നനയുവാന്‍  
അവന്‍ എഴുതിയ ഡയറി അടച്ചു വച്ചു മഴ വരാന്‍ പോകുന്നെന്നു മനസ്സുപറയുന്നു ചാറ്റല്‍മഴ !!!14 comments:

 1. കൊള്ളാം നല്ല പോസ്റ്റ്‌ ..

  ReplyDelete
  Replies
  1. ഇനിയും അഭിപ്രായം അറിയിക്കണം നന്ദി വീണ്ടും വരിക

   Delete
 2. ഇഷ്ടമായി ..ആദ്യം വായിച്ചു വരുന്ന സമയത്ത് സ്ഥിരം പ്രവാസി കഥയുടെ ഒരു മുഖച്ഛായ തോന്നിയെങ്കിലും , ഗൂഗിള്‍ ടോക്കിന് കഥയില്‍ നല്ലൊരു വേഷം കൊടുത്ത് കൊണ്ട് കഥാഗതി നല്ല രീതിയില്‍ എത്തിച്ചത് കൊണ്ട് ആകെ മൊത്തം നല്ല വ്യത്യസ്തത ഉണ്ടായിരുന്നു. പിന്നെ എഴുത്തില്‍ അങ്ങിങ്ങായി ചില പദപ്രയോഗങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് പുനപരിശോധിക്കുക. ഏകാകി എന്നല്ല ഏകാകിനി എന്നല്ലേ എന്ന് എനിക്കൊരു സംശയം.

  ഒറ്റപ്പെടലുകള്‍ ജീവിതത്തില്‍ സംഭാവിക്കാത്തവര്‍ ഇല്ല. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം എന്ന പോലെ തന്നെ, ഒറ്റപ്പെടുന്നവരോട് അടുത്തു ഇടപഴകേണ്ടി വരുന്ന ആളുകള്‍ക്ക് ആ അടുപ്പം തോന്നിക്കാനും പല കാരണങ്ങളുണ്ടാകാം. ആ കാരണങ്ങള്‍ പലതും ന്യായീകരിക്കാന്‍ പറ്റാത്തതും , പറ്റുന്നതും ഉണ്ടാകാം. ഇവിടെ അങ്ങനെ ഒരു ആശയക്കുഴപ്പം വരാത്ത രീതിയില്‍, താങ്കളുടെ രചനയുടെ പ്രത്യേകത കൊണ്ട് തന്നെ നല്ല രീതിയില്‍ അതിനെ ന്യായീകരിച്ചിരിക്കുന്നു

  പ്രണയത്തിന്റെ സ്വഭാവം പലപ്പോഴും മഴയുടെ മുഖഭാവം പോലെ തന്നെയാണ് . പെട്ടെന്നൊന്നും ആ ഭാവത്തെ മനസിലാക്കാന്‍ സാധിച്ചു എന്ന് വരില്ല. ഇവിടെ പ്രണയം സംഭവിച്ചത് അക്ഷരങ്ങളില്‍ കൂടിയാണ്. ആ പരിശുദ്ധി ഒരിക്കലും കളങ്കപ്പെടുന്ന ഒരു തലത്തിലേക്ക് പോകാതിരിക്കട്ടെ.

  ആശംസകള്‍

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. മാഷിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു.എല്ലാവിധ പ്രോത്സാഹനങ്ങള്‍ക്കും നന്ദി പ്രവീണ്‍ ഇനിയും നെഞ്ചകതിനൊപ്പം കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷികുന്നു കുറച്ചു കൂടി മാറ്റം വരുത്തിയിട്ടുണ്ട് വായിക്കുക നന്ദി വീണ്ടും വരിക :)

   Delete
 3. "മൈലുകള്‍ അപ്പുറതിരികുന്നവര്‍ മെയിലുകളായടുതെത്തുന്ന പ്രതിഭാസം"  ഇനിയും വരട്ടെ ... സുന്ദരമായ കഥകള്‍...

  ReplyDelete
  Replies
  1. ശ്രമങ്ങള്‍ ഉണ്ടാവും പ്രോത്സാഹനം ഉണ്ടാവണം അഭിപ്രായം അറിയിക്കണം നന്ദി വീണ്ടും വരിക

   Delete
 4. ചാറ്റല്‍ മഴപോലെ അക്ഷരങ്ങള്‍ മനസ്സിലേക്ക് പെയ്തിറങ്ങി . ഏകാന്തത മനുഷ്യനെ ചില സമയങ്ങളില്‍ അലട്ടാറുണ്ട് .വരികളില്‍ തെളിയുന്നു ഏകാന്തതയുടെ തീവ്രത .അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ .ഇനിയും എഴുതുക കാത്തീ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. നന്ദി മയില്‍പ്പീലി വീണ്ടും വരിക തെറ്റുകള്‍ തിരുത്താന്‍ എന്നും കൂടെ ഉണ്ടാവുക ...

   Delete
 5. ഒരു വ്യത്യസ്തതയുള്ള പോസ്റ്റ്‌ . പ്രവീണ്‍ പറഞ്ഞത് പോലെ ആദ്യം ഒരു സ്ഥിരം പ്രണയ കഥ എന്ന് തോന്നിയെങ്കിലും ആ ടേക്ക് ഓവര്‍ നല്ലതായിരുന്നു. ചിലയിടതുണ്ടായ ചെറിയ തടസങ്ങള്‍ ഒഴിച്ചാല്‍ ഒരു നല്ല ഒഴുക്കുള്ള എഴുത്ത് .ഇഷ്ടമായി , പിന്നെ പവിഴാദീപില്‍ ഞാനും ഉണ്ട്. സടികുമെങ്ങില്‍ മൊബൈല്‍ നമ്പര്‍ തരണം. എന്റെ മെയില്‍ ഐടി ബ്ലോഗില്‍ ഉണ്ട്. :)

  ReplyDelete
  Replies
  1. ഈ വരവിനു നന്ദി ആ അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി വീണ്ടുംവരിക തീര്‍ച്ചയായും മെയില്‍ അയക്കാം :)..

   Delete
 6. എകാന്തയും ഒറ്റപ്പെടലും നല്‍കുന്ന വേതന ജീവിതത്തിലെന്നുമൊരു നീറ്റലാണ്
  ചിലര്‍ അതിനെ കീഴ്പെടുത്തും, മറ്റുചിലര്‍ അതിനു കീഴ്പ്പെടും.....

  ReplyDelete
  Replies
  1. ഈ വരികള്‍ക്കു നന്ദി ഋതു.

   Delete