Jun 25, 2012

ഈ അടുത്തകാലത്ത്
കേരളം 
 
അന്നും ഇന്നും ഇനി ചില്ലപോള്‍ എന്നും സാക്ഷരതയില്‍ കേരളത്തിനു തന്നെയാണ് ഒന്നാം സ്ഥാനം ,അത് കൊണ്ട് തന്നെ നമ്മള്‍ എല്ലാത്തിലും സമീപ കാലത്ത് മുന്നില്ലാണ്.

നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട  2010ലെ സ്ഥിതി വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്.
 
കലാപങ്ങളുടെയും തീവെപ്പുകളുടെയും ഹര്‍ത്താലിന്റെയും പീഡനങ്ങളുടെ കാര്യത്തിലും കേരളം തന്നെയാണ് ഒന്നാമത് വിവാഹമോചനം ,വധശ്രമം ,കൊലപാതകം അങ്ങനെ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടു കൊടുകാതെ കേരളം അതിവേഗംബഹുദൂരം . 
 
തോന്നല്‍:
ദൈവത്തിന്റെ സ്വന്തം നാട് ഇതാണെങ്കില്‍ ,ദൈവത്തിന്റെ സ്വന്തമല്ലാത്ത നാട് എങ്ങനെ ആയിരിക്കും ആലോചിക്കാനേ വയ്യ .ഈ സ്ഥിതിയൊക്കെ മുന്‍കൂട്ടി കണ്ടാവും കവിപാടിയത് കേരളമെന്നുകേട്ടാല്‍ ചോര തിളക്കണം ഞരമ്പുകളില്‍ .

സ്പിരിറ്റ്‌ 

വീണ്ടും  ഒരു ലാലേട്ടന്‍  രഞ്ജിത്ത്  സിനിമ  സ്പിരിറ്റ്‌ . ഈ കഴിഞ്ഞ  ജൂണ്‍ പതിനാലിനാണ്  പ്രദര്‍ശനം തുടങ്ങിയത്  അതിനു  ഒരാഴ്ചമുന്പ്  സാധാരണ നാട്ടുനടപ്പു പോലെ ആ സിനിമയുടെയും പോസ്റ്റര്‍ നഗരത്തില്‍ ചുവരുകളില്‍ പതിഞ്ഞു.
 
പിറ്റേ ദിവസം തന്നെ ആ  സിനിമ  പോസ്റ്റര്‍  കേരളത്തിലെ  പല  നഗരങ്ങളില്‍  നിന്നും  എടുത്തു  മാറ്റി നിയമപാലകര്‍ .എന്താ കാര്യം ആ പോസ്റ്ററില്‍ നായകന്‍ മദ്യം കഴികുകയും ,പുകവലികുകയും ചെയുന്ന രംഗങ്ങള്‍ ഉണ്ടെത്രെ മദ്യപാനം ,പുകവലി തുടങ്ങിയവ പ്രചരിപ്പിക്കാന്‍ നിയമങ്ങള്‍ അനുവധികുന്നില്ലത്രെ .
 
അതൊക്കെ കാണുന്നവര്‍ അതു കണ്ടു പഠിക്കും അതു  ശീലമാക്കും അതൊക്കെ തടയുകയാണ് ലക്‌ഷ്യം നല്ല കാര്യമാണതു. 
 
ഇപ്പോള്‍സിനിമ  ഇറങ്ങി  ഒരാഴ്ച  കഴിഞ്ഞപ്പോള്‍  ഈ നിയമപാലകരും ഈ നിയമം ഉണ്ടാക്കിയവരുമൊക്കെ  പറയുന്നു നിങ്ങള്‍ ഈ സിനിമ പോയി കാണണമെന്ന് പോസ്റ്ററില്‍ ഉള്ളത് സിനിമയില്‍ ഇല്ലായിരിക്കും അതാവും പോരാത്തതിന്
ആ  സിനിമ  ദൂരദര്‍ശന്‍ ചാനല്‍ വഴി ഇന്ത്യ മുഴുവന്‍ കാണിക്കണമെന്നു ഒരു മന്ത്രി. 
 
തോന്നല്‍ :
സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരു വിലക്കുമില്ല അപ്പോള്‍ പിന്നെ പോസ്റ്ററിനെ എന്തിനു വിലക്കണം  ഇനി സിനിമ കണ്ടാല്‍ കാണുന്നവര്‍ക്ക് ഒന്നും തോന്നില്ല യെന്നുണ്ടോ ?
അതാണോ  സിനിമക്ക്  വിലക്കില്ലാത്തത്   അല്ലെങ്കില്‍ അത്തരം സീനുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടേന്നുള്ളതു കൊണ്ടോ?
 
പുകവലിക്കുന്ന നടന്‍ സിനിമയുടെ ആദ്യവും അവസാനവും മധ്യത്തിലും നേരിട്ട് പ്രത്യക്ഷപ്പെട്ട്, പുകവലി,മദ്യപാനം  ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയണമെന്നും ഒരു  നിയമമുണ്ട് .
 
അങ്ങനെ ഒരു സംഭവം ഞാനിതു സിനിമയില്‍ കണ്ടിട്ടില്ല ഇനി ഉണ്ടായാലും എന്താ കാര്യം നിയമങ്ങള്‍  തോന്നിയ പോലെ അല്ലെ എന്തിനാണ് ഇത്തരം പ്രഹസന മാകുന്ന നിയമങ്ങള്‍ .
 
"സത്യം ഇടുന്നത് തന്നെ നുണപറയാന്‍ വേണ്ടിയാണെന്ന് പറഞ്ഞപോലെ  എല്ലാം വെറും പ്രഹസനം"

പെട്രോള്‍ 

പെട്രോള്‍ , ഇപ്പോള്‍  നാട്ടില്‍ നിമിഷം നിമിഷം  വിലകൂടി  കൊണ്ടിരിക്കുന്ന  അമൃത്  ,റേഷന്‍  കടയിലൂടെ  പെട്രോള്‍  വിതരണവും  തുടങ്ങുന്ന  കാലം  നമുക്ക്  വിദൂരമല്ല  അതു  വേണ്ടി  വരും. യുറൂപ്പില്‍  സാമ്പത്തികമാന്ദ്യം  വന്നാലും  നമ്മളുകുറെഎണ്ണം  ഇവിടെ  ഉള്ളടതോളം  അവര്‍കെന്തു പ്രതിസന്ധി,എന്ത് മാന്ദ്യം . 
തോന്നല്‍ :
സ്വര്‍ണം പോലെ പെട്രോളും ഇനി സ്ത്രീധനമായി കൊടുകേണ്ടിയും വാങ്ങേണ്ടിയും വരുമോ ആര്‍ക്കറിയാം .

പുകവലി

സാധാരണ പുകവലി പാടില്ലയെന്നാണ്  പറയാറ് ഇതിപ്പോള്‍ പുകവലി പാടുപെടും എന്ന് മാറ്റി പറയണമെന്നായി.
 
 പണ്ടെങ്ങോ എപ്പോഴോ പുകവലി ചെന്നും പറഞു ഷാരൂഖ്‌ ഖാന്‍ ഒരു കേസില്‍പെട്ടു പിന്നെ  ഈ അടുത്തകാലത്ത്   മലയാളത്തില്‍  ഫഹദ് ഫാസിലിനെതിരെയും കേസ്  അതു  സിനിമയില്‍ പുകവലിച്ചതിനു.
 
ചെയുമ്പോള്‍ അല്ല കഴിഞ്ഞു കുറെ നാളുകള്‍ കഴിയുമ്പോള്‍  ആണ് ഇത്തരം കേസുകള്‍ ഉണ്ടാവുന്നത് യെന്നതാ കൌതുകം അപ്പോള്‍ ഇനി വലിക്കും മുന്‍പ് രണ്ടും മൂന്നും വട്ടം ആലോചിക്കാം അല്ലെങ്കില്‍ പാടുപെടും.

തോന്നല്‍ :

ഇനി ഹെല്‍മെറ്റ്‌ വയ്കാതെ സിനിമയില്‍ വണ്ടി ഓടിച്ചാല്‍ കുറെ നാളുകള്‍ കഴിഞ്ഞു പിഴഅടകേണ്ടി വരുമോ ആവോ ഇനി അങ്ങനെ ഹെല്‍മെറ്റ്‌ വയ്കാതെ ഓടിച്ചാല്‍ തന്നെ പോലീസ് പിടിക്കുന്ന പോലെ ഒരു  സീന്‍ ആദ്യവും അവസാനവും കാണിച്ചാല്‍ മതിയല്ലോ കൂടെ കുറച്ചു ഉപദേശവും  .
 
ഓരോ തട്ടി കൂട്ട് നിയമങ്ങള്‍ ഉണ്ടാകുന്നതെ മനുഷ്യനെ കളിയാക്കാന്‍

ബ്ലാക്ക്‌ സ്റ്റിക്കര്‍

വാഹനങ്ങളുടെ ഗ്ലാസില്‍   ഒട്ടിചിരികുന്ന കറുത്ത സ്റ്റിക്കര്‍ എടുത്തു കളയണം എന്ന നിയമം ഈ അടുത്താണ് ബഹുമാനപെട്ട കോടതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത്  .

തലസ്ഥാന നഗരിയില്‍ ഉണ്ടായ ചില സംഭവ വികാസങ്ങളായിരുന്നു ഈ നിയമം കൊണ്ട് വരാനുള്ള കാരണം . 
 
എല്ലാം ശിരസാ വഹിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ അതൊക്കെ അനുസരിച്ച് എന്നിട്ട് ആ സ്റ്റിക്കറിനു പകരം ഗ്ലാസിനു പുറകെ കര്‍ട്ടന്‍ ഇട്ടു.ജനാലയില്‍ ഇടുന്ന പോലെ നല്ല മനോഹരമായി തന്നെ വാഹനത്തിന്റെ ഗ്ലാസ്‌ ഉള്ളിടത്തെല്ലാം കര്‍ട്ടന്‍ എത്ര മനോഹരമാണിപ്പോള്‍ എല്ലാ വാഹനങ്ങളും . 
 
തോന്നല്‍ :
നിയമം ഉണ്ടായ സാഹചര്യം ന്യായികരിക്കാവുന്നതാണ് പക്ഷെ ഇതു പോലെ മറുമരുന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചേ ഇല്ലേ കോടതിയും സര്‍ക്കാരും അല്ലെങ്കില്‍ നാട്ടിലുള്ളതു  കള്ളന്‍മാര്‍ മാത്രമല്ല മാന്യമായും ജീവിക്കുന്ന ആളുകളുടെ കൂടെ സ്വകാര്യതകൂടി കളയുമല്ലോ ഈ നിയമം എന്നവര്‍ ആലോചിക്കാന്‍  മറന്നോ .
 
"ഇനി എന്നാണാവോ സ്വന്തം വീടിന്റെ ജനാലയ്ക്കു കര്‍ട്ടന്‍ പാടില്ലയെന്നു നിയമം വരുന്നത്"

എയര്‍ ഇന്ത്യ പൈലറ്റ്

എയര്‍ ഇന്ത്യ പൈലറ്റ് മാര്‍ സമരം തുടങ്ങിയിട്ട് ഒന്നര മാസത്തോളമായി ഇതുവരെ അതിനു ഒരു പരിഹാരമായിട്ടില്ല ,ഭാരതത്തിന്റെ സാമ്പത്തിക നിലഭദ്രമാക്കി നിര്‍ത്തുന്ന ഒരുപാട് പേര്‍ പല പല ആവശ്യങ്ങള്‍ക്കായി യാത്ര പോകുവാന്‍ ചെലവു കുറഞ്ഞ രീതിയില്‍ ആശ്രയിക്കുന്ന  എയര്‍ ഇന്ത്യ വിമാനം പറകാതെ ആയതോടെ കുറെ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭമായി.
 
 ഓണത്തിനും ശങ്കരാന്തിക്കും ക്രിസ്തുമസിനും അവധി കാലത്തുമൊക്കെ മറക്കാതെ ടിക്കറ്റ്‌ വില ഉയര്‍ത്താന്‍ അറിയുന്ന അധികാരികള്‍ക്ക് അതിന്റെ ഒരു വിഹിതം കൊണ്ട് ഇതൊക്കെ അവസാനിപ്പിക്കാന്‍ അറിയില്ലേ . 
 
തോന്നല്‍ :  
എയര്‍ ഇന്ത്യ വിമാനം പറകാതെ ആയാല്‍  കുറെ സ്വകാര്യ വിമാനകമ്പനികള്‍ക്ക് ലാഭമായി പിന്നെ ഇപ്പോള്‍ സീസണ്‍ അല്ലെ കുറച്ചു നാള്‍ സമരം നടന്നാല്‍ സര്‍ക്കാരിന് നഷ്ട്ടം വന്നാലും തങ്ങളുടെ (അധികാരികള്‍ )  ഓഹരികള്‍ ഉള്ള  സ്വകാര്യ വിമാനകമ്പനികള്‍ക്ക് ലാഭമായില്ലേ  അതിന്റെ ലാഭം കുറച്ചു അവര്‍ക്കും കിട്ടും.

ആവശ്യം ജനങ്ങളുടെ അല്ലെ എങ്ങനെ വില കൂട്ടിയാലും  സമരം നടത്തിയാലും അവരു അതൊക്കെ അനുസരിച്ചോളും ടിക്കറ്റ്‌ എടുത്തോളും പിന്നെ പൈലറ്റ് മാര്‍ക്ക് ഒരു കാര്യത്തില്‍ പേടിവേണ്ട  ബസിന്റെ  പോലെ വഴി തടയാനും ചില്ലെറിഞ്ഞു പൊട്ടിക്കാനും ആരും വരില്ലല്ലോ ധൈര്യമായി മുന്നോട്ടു തന്നെ .

മലയാള സിനിമ 

ന്യൂ ജനറേഷന്‍  സിനിമ  ഇപ്പോള്‍ ഇറങ്ങുന്ന  മലയാള സിനിമകളെ ഇങ്ങനെ ആരൊക്കെയോ വിലയിരുതുന്നുണ്ട് എന്താണ് ഈ ന്യൂ  യെന്നു  പറയുന്ന  സംഭവം.
 
 തിരുവനതപുരം  മുതല്‍  കാസര്‍ഗോഡ്‌  വരെ യുള്ള  പ്രാദേശിക ഭാഷ  സംഭാഷണമായി പറയുന്നതോ അല്ലെങ്കില്‍ പഴയ വില്ലന്‍മാര്‍ കോമഡി ചെയുന്നതോ,നായികയുടെ തുണി കുറയുകയും നായകനു മസിലും ആറുപേക്കും അഞ്ചു പേക്കും ഉള്ളതോ ,അതല്ല പഴയ സിനിമകള്‍ വീണ്ടും എടുകുന്നതോ ?അറിയില്ല.
 
 പുതുമകള്‍ ,പുതിയ പ്രമേയം ,നല്ല കഥ ,അഭിനയം ,നല്ല സിനിമ അന്നും ഇന്നും എന്നും ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്  ഇനി പുതിയ കുറെ സംവിധായകര്‍ വരുന്നതാണോ ന്യൂ ജനറേഷന്‍ . 
 
തോന്നല്‍ :
ഓരോരോ  കാലത്ത്  അതിന്റെതായ  മാറ്റങ്ങള്‍  എല്ലാത്തിനും എവിടെയും  സംഭവിച്ചിട്ടുണ്ട്  പക്ഷെ  മലയാള സിനിമക്കു  മാത്രം  ഇന്നും  വലിയ  മാറ്റങ്ങള്‍  ഒന്നുമില്ലാ ചെറിയ ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ സലിം കുമാര്‍ കഥാ പാത്രം ഏതോ സിനിമയില്‍  പറഞ്ഞത്  പോലെ  അതെ താരങ്ങള്‍ അതെ   സ്റ്റാര്‍ട്ട്‌ - ആക്ഷന്‍  -കട്ട്‌ - ക്യാമറ  -മലയാള  സിനിമ 

ബ്ലോഗ്‌ 

ഈ  അടുത്തകാലത്താണ് രണ്ടു  ബ്ലോഗ്‌  ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അതില്‍ ഒന്ന് ഈ   നെഞ്ചകം എന്റെ കുറെ കുത്തി കുറിക്കല്‍  ആളുകളൊക്കെ  കണ്ടു  തുടങ്ങി  അതൊരു സന്തോഷമാണ് .

 പിന്നെമറ്റൊരു ബ്ലോഗ്‌  ലാലേട്ടന്റെ  ബ്ലോഗ്‌  ആണ്  .സമീപകാലത്ത് നടന്ന ഒരു വലിയ  സംഭവം നാട്ടില്‍ സ്ഥിരമായി നടക്കുന്ന  സംഭവം അദ്ദേഹം ചെറിയ രീതിയില്‍   തന്റെ സ്വന്തം ബ്ലോഗില്‍ എഴുതി വളരെ ലളിതമായി .

പിന്നെ കണ്ടത് കേരളത്തില്‍ രണ്ടു മൂന്നു ദിവസം ആ ബ്ലോഗിനെ കീറി മുറിച്ചു കൊണ്ടുള്ള ചര്‍ച്ചകളും വാക്ക്‌ വാദങ്ങളുമായിരുന്നു ആ ബ്ലോഗിനെ വലിച്ചു പുറത്തിട്ടു തീയിട്ടു അപ്പം ചുട്ടുതിന്നു മാധ്യമങ്ങള്‍, രാഷ്ട്രിയക്കാര്‍ ,നിരൂപകര്‍ ,സാമൂഹിക പ്രവര്‍ത്തകര്‍  അന്നിട്ട്‌ എല്ലാം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായ ഒരു പ്രശസ്ത പത്രപ്രസ്ഥാനം  ആ ബ്ലോഗിലെ ലേഖനങ്ങള്‍ എല്ലാം ഒരു പുസ്തകമാക്കി വിപണിയിലിറക്കി ഓരോന്നിനും അതിന്റെതായ സമയം ഉണ്ടെന്നു പറയുന്നതി താണ്
  

തോന്നല്‍ :
ബ്ലോഗിന്റെയും ബ്ലോഗേഴ്സിന്റെയും ഒരു സമയം അല്ലാതെ എന്ത് പറയാന്‍  ലാലേട്ടന്റെ കാര്യം പോട്ടെ  എന്റെ  ബ്ലോഗ്‌ വരെ ഇപ്പോ ആളുകള്‍ വായിക്കാന്‍ തുടങ്ങിയല്ലോ  ആ  വായനക്കാര്‍ക്ക് നന്ദി .

8 comments:

 1. നല്ല ലേഖനത്തിനും ചിന്തക്കും പ്രതികരണത്തിനും ആശംസകള്‍ അഭിനന്ദനങ്ങള്‍..

  ഇവിടെ ഒരുപാട് കാര്യങ്ങള്‍ ഒരേ സമയത്ത് ചൂണ്ടിക്കാണിച്ചത് കൊണ്ട് എല്ലാ കൂടി കൂട്ടി കുഴച്ചു കൊണ്ടുള്ള ഒരു അഭിപ്രായം ഞാനും അങ്ങട് പറയട്ടെ. സിനിമയുടെ കാര്യത്തില്‍ ഇന്ന് താങ്കള്‍ പറഞ്ഞ പോലെ ഇവിടെ കൊട്ടി ഘോഷിക്കുന്ന വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഉണ്ടായെന്നു പറയുന്നത് കാലത്തിനു അനുസരിച്ച് എല്ലാ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില മാറ്റങ്ങളാണ്. കഴിവുള്ള പുതുമുഖങ്ങള്‍ക്ക് ഇന്നത്തെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഒരു പരിധി വരെ റിയാലിറ്റി ഷോകള്‍ സഹായകമായിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ഈ അടുത്ത് ഒരു നടി പറയുന്നുണ്ടായിരുന്നു നല്ല മാറ്റങ്ങള്‍ അവര്‍ക്ക് മലയാള സിനിമയില്‍ സൃഷ്ടിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നു. എന്ത് മാറ്റം ? ചാനലുകളില്‍ നല്ല അന്തസ്സോടെ പരിപാടി അവതരിപ്പിക്കുകയും പിന്നീട് മലയാള സിഎന്മയുടെ ഭാഗമാകുകയും ചെയ്ത ഈ നടി പിന്നീട് വയറും ശരീരവും കാണിച്ചു , സിനിമയ്ക്കു വേണ്ടി വേണമെങ്കില്‍ ഇനിയും തുണി ഉരിയാന്‍ റെഡി ആണെന്ന് സന്നദ്ധത പ്രകടിപ്പിച്ചതാണ് ഈ മാറ്റം എന്ന വാക്ക് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്.

  പഴയ കാല സിനിമകളെ നോക്കുമ്പോള്‍ ഈയടുത്ത് വന്ന നല്ല സിനിമകളില്‍ പോലും അശ്ലീല ചുവയുള്ള സംഭാഷങ്ങളും ഗാനങ്ങളും ആര്‍ക്കോ വേണ്ടി കുത്തി നിരച്ചിരിക്കുന്നതായി കാണാം. പിന്നെ നല്ല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. നല്ല അഭിനേതാക്കള്‍, നല്ല തിരക്കഥാകൃത്തുക്കള്‍ എന്നിവരെല്ലാം മലയാ സിനിമയ്ക്കു ഈ അടുത്ത് കിട്ടിയിട്ടുണ്ട്. അതു നല്ല കാര്യം തന്നെ. അത് കാലാനുസൃതമായി സംഭവിച്ചതാണ് അല്ലാതെ മലയാള സിനിമാ പ്രവര്‍ത്തകര്‍ സൈക്കിള്‍ യജ്ഞം നടത്തിയപ്പോള്‍ ഉണ്ടായ മാറ്റം ഒന്നുമല്ല.

  സിനിമയിലെ കഥാനായകന് മദ്യപിക്കാന്‍ പാടില്ല, പുക വലിക്കാന്‍ പാടില്ല, സിനിമാ പോസ്റ്ററില്‍ വരെ മദ്യം കാണാന്‍ പാടില്ല, നിയമം ലംഘിച്ചാല്‍ കേസെടുക്കും എന്നൊക്കെ പറയുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ ചുമതലയില്‍ നടത്തുന്ന കള്ള് കച്ചവടം നിര്‍ത്തുക എന്നതാണ്. എന്നിട്ട് സിനിമാ പോസ്റ്ററുകള്‍ വിലക്കാം, നായകനെ വിലക്കാം.

  ഇന്നാട്ടില്‍ എന്തോരം അഴിമതികളും സമരങ്ങളും നടക്കുന്നു. ഇതിനൊന്നും എതിരെ ഒരു നടപടിയും എടുക്കാതെ ഇത്തരം കാര്യങ്ങളില്‍ ചട്ട നിയമങ്ങള്‍ കൊണ്ട് വരുന്ന സര്‍ക്കാര്‍, സമയം കിട്ടുമ്പോള്‍ ഇപ്പോള്‍ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. എന്തയാലും സാധരണ ജനങ്ങള്‍ ഒന്ന് മനസിലാക്കുക , ഇതെല്ലാം ചില താല്‍ക്കാലിക പ്രഹസനങ്ങള്‍ മാത്രം.

  ഈ ലേഖനം വളരെ പ്രസ്കതമായിരുനു. അതിനു ഒന്ന് കൂടി അഭിനന്ദിക്കുന്നു. അതെ സമയം അടുത്ത തവണ എഴുതുമ്പോള്‍ പല വിഷയങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ട് കൊച്ച കൊച്ചു തോന്നലുകള്‍ പങ്കു വയ്ക്കുന്നതിനു പകരം , കുറഞ്ഞ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് കുറച്ചു കൂടി വിശദമായി എഴുതാന്‍ ശ്രദ്ധിക്കുക.

  പങ്കു വച്ച ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍..

  വീണ്ടും കാണാം..

  ReplyDelete
 2. വീണ്ടും കാണണം അഭിപ്രായങ്ങള്‍ അറിയിക്കണം നമുക്ക് എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കാന്‍ ഇവിടമല്ലേ ഉള്ളൂ.പ്രവീണിന്റെ സാന്നിധ്യം നെഞ്ചകംയെന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ഈ അടുത്ത കാലത്ത് നടന്നു കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ , പൊതു സമൂഹത്തിനെ കൊഞ്ഞനംകുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഒട്ടുമിക്കവയും...

  ReplyDelete
 4. ചിന്തകള്‍ തെളിയട്ടെ കാത്തി ആശംസകള്‍ ട്ടോ ഒരു വിഷയത്തില്‍ കേന്ദ്രീകരിച്ചു എഴുതാന്‍ ശ്രമിക്കൂ എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. ചുറ്റുവട്ടങ്ങള്‍ സമ്മതികണ്ടേ മയില്‍പീലി

   Delete
 5. കുറെ അധികം കാര്യങ്ങള്‍ ഒരുമിച്ചു പറയുമ്പോള്‍ ഒന്നും മനസ്സില്‍ കയറാതെ വരും .ഏതെന്കിലും ഒരു വിഷയം സമഗ്രമായി എഴുതാന്‍ ശ്രമികണം .പിന്നെ സ്വന്തം ബ്ലോഗിനെ ഇകഴ്ത്തിക്കാനേണ്ട കാര്യവും ഇല്ല ,കാമ്പുള്ള എഴുത്ത് വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട് ..

  ReplyDelete
  Replies
  1. ഇത് അടുത്തകാലത്തായി ഇങ്ങനെ മനസില്‍കിടന്ന കാര്യങ്ങള്‍ ആണ് അതുകൊണ്ട് ഒരുമിച്ചു എഴുതി ഇനി മുതല്‍ ഒന്നില്‍ തന്നെ പറയാന്‍ ശ്രമിക്കാം നന്ദി ഇക്ക വിലയേറിയ പ്രോത്സാഹനതിനു ഇനിയും വരിക

   Delete