Jul 4, 2012

തിരുശേഷിപ്പ് "ഓട്ടോ ഗ്രാഫ്‌"

പെട്ടിയില്‍ നിന്നും സന്ദീപൊരു ചിതലുപിടിച്ച കൊച്ചുപുസ്തക കെട്ടെടുത്ത് മേശയില്‍ വച്ചു. അവന്റെ സ്കൂള്‍ ഓട്ടോഗ്രാഫാണ് , പതിയെ തുറന്നു നോക്കി ചിതലരിക്കാത്ത താളുകളില്‍ സ്നേഹാക്ഷരങ്ങളുടെ ലാസ്യനൃത്തം. മറിച്ചുനോക്കി അടച്ചു വച്ചു പക്ഷെ പിന്നെ എന്റെ മനസില്‍ ഓട്ടോഗ്രാഫായിരുന്നു.

ഓട്ടോഗ്രാഫ് കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ അതൊരു ശീലമായിരുന്നു ഒരുകാലത്ത്. 

വര്‍ഷങ്ങള്‍ക്കപ്പുറതിരിക്കുന്ന പലതിനെയുമതു വിളിച്ചുകൊണ്ടുവരും ,പരിഭവിക്കും,ചിരിപ്പിക്കും , കരയിക്കും വീണ്ടും ഒരോര്‍മപെടുത്തല്‍ .ഓര്‍മ്മകളുടെ തിരയിളക്കങ്ങള്‍ ഒരു കാലത്ത് വേലിയേറ്റം നടത്തിയ ചെറിയ ഒരു പുസ്തകരൂപം ഓട്ടോഗ്രാഫ്.

അതിന്റെ താളില്‍പടര്‍ന്ന അക്ഷരങ്ങള്‍ കൊണ്ടുതരുന്ന കഴിഞ്ഞകാലം തീരത്തുനിന്നും പിന്‍വാങ്ങിയ തിരയടികള്‍ വീണ്ടും തീരം തേടുന്ന പോലെ അവസാന നാളിലെ തിരുശേഷിപ്പിന്റെ പടര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍.
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിഒമ്പതില്‍ ഇറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ നായകന്‍ നായികയുടെ സ്കൂള്‍ഓട്ടോഗ്രാഫ് വായിച്ചു വാചാലനാവുന്നുണ്ട്‌ ഒരു  കാലഘട്ടത്തിലെ ഓട്ടോഗ്രാഫിന്റെ പ്രസക്തി.
 
ഇന്നുകാലം മാറി കണ്ടുശീലിച്ച മുഖങ്ങളെ കാലങ്ങള്‍ കൊഴിഞ്ഞുപോവുമ്പോള്‍ ഓര്‍മ്മിക്കാന്‍ മയില്‍പീലി തണ്ടുപോല്‍ ഒളിപ്പിച്ചു വച്ച അക്ഷരങ്ങളും ഓട്ടോഗ്രാഫും വേണ്ടാതെ ആയിരിക്കുന്നു ഫ്രണ്ട് ലിസ്റ്റില്‍ ഒന്നു കടന്നു കൂടിയാല്‍ പിന്നെ എല്ലാം അറിയാം എന്നും അറിയാം.
ഇതൊക്കെവരുമെന്നു മുന്നേ അറിയാമായിരുന്നതിനാല്‍ ഞാന്‍ സ്കൂളിന്റെ പടിയിറങ്ങിയപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങിയില്ല എഴുതിച്ചില്ല.

"ആ കാലമോര്‍ക്കാന്‍ എനിക്കൊരു ഓട്ടോഗ്രാഫിന്റെ ആവശ്യമില്ല അതായിരുന്നു അന്നത്തെ മുദ്രാവാക്യം" .

പക്ഷെ കൂട്ടുകാരും കൂടപിറപ്പുകളും അതൊക്കെ കൊണ്ടു നടക്കുന്ന കണ്ടപ്പോള്‍ പിന്നീട് എഴുതിക്കായിരുന്നെന്നു തോന്നി ,മനസ്സില്‍ ഒരു കുറ്റബോധം ആ കാലമൊക്കെ കുത്തിപോക്കുന്നു  സന്ദീപിന്റെ ഓട്ടോഗ്രാഫ്‌ .

അതുകൊണ്ട് ഞാന്‍ ഒരു യാത്ര പോവുകയാണ് എന്റെ നെഞ്ചകത്തിലൂടെ എന്റെ ഓട്ടോഗ്രാഫുകള്‍ തേടി .

ഞാന്‍ എഴുതിയ ആദ്യ ഓട്ടോഗ്രാഫ്‌ 
അതിനുക്കാരണക്കാരിയായ സുമിത്ര ആദ്യം അവിടെ നിന്നും തുടങ്ങാം.
സുമിത്രയെ  ഞാന്‍ വിളിച്ചിരുന്നത്‌ ചോക്കരക്കണ്ണിയെന്നാണ് കാരണം ക്ലാസില്‍ ഇരികുമ്പോള്‍ അവളെന്നെ ഇടംകണ്ണിട്ടുനോക്കും അങ്ങനെ ഏഴംക്ലാസില്‍ പഠിക്കുമ്പോള്‍ അവള്‍ എന്നോട് പ്രണയമാണെന്ന് പറഞ്ഞു.
അന്നേ  ഞാന്‍ പഠനത്തില്‍ അല്‍പ്പം പിന്നോട്ടാണല്ലോ അതുകൊണ്ട് പ്രണയത്തെ കുറിച്ച് എനിക്കുവലിയ പിടിപാടോന്നും ഉണ്ടായില്ലന്നെനിക്ക്.അതുകൊണ്ട് ഞാന്‍ നോ പറഞ്ഞു 
 അല്ലായിരുന്നെങ്കില്‍" .അന്നവള്‍ കള്ളകണ്ണനോട്  പരാതി പറഞ്ഞിരിക്കും പെണ്ണുങ്ങള്‍ എന്തു പറഞ്ഞാലും കേള്‍ക്കുന്ന കണ്ണന്‍ എന്റെ ഭാഗം കൂടി കേള്‍ക്കാതെ അതിനു പരിഹാരവും കണ്ടിരിക്കും അല്ലാതെ പെട്ടെന്ന് എനിക്കു പ്രണയം വരില്ലല്ലോ ? ല്ലല്ലോ ....
വന്നു എനിക്കും പ്രണയം പക്ഷെ  മറ്റൊരുത്തിയോട് .
 "ആരോട്  ? 
 കാലം എന്നെ കളിയാക്കി വിളിക്കുന്ന കാത്തിയോട് . 
" അവള്‍ക്കോ ?  
 ഇല്ല. 

ഈ സുമിത്രക്ക് എന്നോടുള്ള പോലെ എനിക്കു കാത്തിയോട് ഒരു വണ്‍വേ പ്രണയം  .
പിന്നെ എനിക്കെല്ലാം മനസിലായി എല്ലാം കണ്ണന്റെ പണിയായിരുന്നു ,
സുമിത്രയുടെ പ്രാര്‍ത്ഥനയും .

എനിക്കാണെങ്കില്‍ മുടിഞ്ഞ പ്രണയം സ്കൂളിന്റെ ചുവരുകളിലും അവള്‍ പോകുന്നവഴികളിലും പേരുകള്‍ പതിഞ്ഞു അവളുടെ കൂട്ടുകാരെ വശത്താക്കി ഏതുനേരവും അവളുടെ കാതുകളില്‍ എന്റെ കഥകള്‍ ,ഇന്റര്‍വെല്‍ വേളകളില്‍ ഒരു കത്തുകുറഞ്ഞത്. 
 എഴുതാന്‍ തയ്യാറായി എന്തിനും തയ്യാറായി ഒരുപറ്റം കുട്ടുകാര്‍ കൂട്ടുകാരികള്‍  അതായിരുന്നു കാലം ,ജീവിതത്തിലെ ഏറ്റവും നല്ല കാലം.

"ദൈവം വന്നു എന്ത് വേണമെന്നു ചോദിച്ചാല്‍ ഞാന്‍ പറയും ആ കാലം ".

" എന്റെ വായില്‍ നിന്നല്ലാതെ വരുന്ന എന്റെ പ്രണയം അവളെപൊറുതിമുട്ടിച്ചു ഒരുപക്ഷെ അതായിരിക്കും അവള്‍ എന്നെ പ്രണയിക്കാതെ പോയത് എനിക്കു നേരിട്ടു പറയാമായിരുന്നു".

 ഒരു പക്ഷെ   അവള്‍ ഞാന്‍ സുമിത്രയോട് പറഞ്ഞതുപോലെ പ്രണയമില്ലെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞാല്‍ എനികത്തു സഹികില്ല അതാവും അന്ന് അതിനും ധൈര്യം വന്നില്ല.

"അപ്പോള്‍ ഞാന്‍ പറഞ്ഞതു കേട്ട സുമിത്രയുടെ അവസ്ഥ എന്തായിരുന്നിരിക്കും കണ്ണന്റെയും സുമിത്രയുടെയും ഗൂഡാലോചനയുടെ ഫലമായിരുന്നോ എന്റെ ആ പ്രണയം എന്നുഞാനിപ്പോള്‍ സംശയിച്ചു പോകുന്നു ".

  പ്രണയം എന്റെ ജീവിതത്തിലെ ഒന്നൊന്നര പ്രണയമായിരുന്നു ആ പ്രണയം അറിയാത്ത ആരും തന്നെ അന്ന് സ്കൂളില്‍ ഉണ്ടായിരുന്നില്ല.രാഷ്ട്രിയക്കാര്‍ തോറ്റുപോകുന്ന പരസ്യപ്രകടനമായിരുന്നു ഒരു തമിള്‍സിനിമ അഭിനയിച്ചു തീര്‍ത്തപോലെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍.

അമ്പിനും വില്ലിനും അടുകാതെ അവസാനം വരെ അവള്‍ എന്റെ പ്രണയത്തെ എതിര്‍ത്തുനിന്നു ഒന്നും പറയാതെ നോ ആക്ഷന്‍ ആന്‍ഡ്‌ റിയാക്ഷന്‍ .കാലം ഓട്ടോഗ്രാഫ് എഴുതിവാങ്ങുന്നൊരു  തണുത്ത പ്രഭാതം  അവളുടെ കൂട്ടുകാരികള്‍ ഒരു ഓട്ടോഗ്രാഫുമായി എന്റെ മുന്‍പില്‍

 "കൂട്ടുക്കാരികള്‍ (കലപിലകള്‍ ) 
  
ഇന്നാ ഇതു പിടിച്ചേ അവളുടെ ഓട്ടോഗ്രഫാ ഇതില്‍ നീ തന്നെ ആദ്യമെഴുതണം .
ഞാന്‍ ആലോചിച്ചുകൊണ്ട് വാങ്ങി ഞാന്‍ ഉല്‍ഘാടിക്കാനോ ?
"കലപിലകള്‍  : ആ..വേണം
 ഞാന്‍ : അവളു പറഞ്ഞോ ,ചെയ്തിലെങ്കില്‍?
 "കലപിലകള്‍ : അവളു ഓട്ടോഗ്രാഫ്‌ എഴുതിക്കില്ല ആരെകൊണ്ടും.
ഹോ ഹോ അന്നാല്‍ എഴുതിയട്ടു തന്നെ കാര്യം ശരി നാളെ എഴുതി കഴിഞ്ഞുതരാം .

എന്റെ കയ്യില്‍ ആദ്യമായി ഒരാള്‍ എഴുതാന്‍തരുന്ന ഓട്ടോഗ്രാഫ്‌ അതും ഞാന്‍ ഏറെ ഇഷ്ടപെടുന്ന ഒരാള്‍ .ഒരു അഞ്ചാറുപേജ് സാഹിത്യവും പൈങ്കിളിയുമെല്ലാം വച്ചു ഒരു ഗംഭീരഎഴുത്ത്. 
വേറെ ഒന്നുമല്ല എന്നെ കൊണ്ടങ്ങനെയെല്ലാം എഴുതിച്ചത് അവളെന്നെ കൊണ്ട് ആദ്യമെഴുതിക്കാനുള്ള കാരണം ആ ഒരു ചിന്ത അതാണെന്നെ കൊണ്ട് അഞ്ചാറുപേജോക്കെ എഴുതി ച്ചത്.

പക്ഷെ ഒടുവില്‍ എന്റെ പ്രണയം അറിയാവുന്നവരും അതൊക്കെ വായിച്ചവരും ഇങ്ങനെയാണോ മാഷെ ഒരു ഓട്ടോ ഗ്രാഫ്‌ എഴുതുക എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.
ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല എന്റെ സന്തോഷം അവര്‍ക്കുപറഞ്ഞാല്‍ മനസിലാവുമോ ആദ്യമായി എന്റെ പ്രണയത്തിനു കിട്ടിയ ഒരു പച്ച കൊടിയായാണ്
ഞാനാ ഓട്ടോഗ്രാഫിനെ കണ്ടത് ഇന്നും കാണുന്നത് .ഒരു പക്ഷെ ഭാവില്‍ അതൊക്കെ വായിച്ചു വടക്കുനോക്കിയന്ത്രത്തിലെ നായകനെ പോലെ അവളുടെ നായരും എന്തെങ്കിലും പറയുമായിരിക്കും.

പക്ഷെ എന്റെ മനസ്സില്‍ അവളുടെ  ആ ഓട്ടോഗ്രാഫും  അതുവായിച്ചു പുളകംകൊള്ളുന്ന ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

" ഓട്ടോഗ്രാഫില്‍നിന്നും എന്റെ ആദ്യ പ്രണയം വഴിമാറിയോഴുകി  ഇന്നും അതോഴുകുന്നു നിലകാതെ".....

എന്റെ സ്വന്തം  ഓട്ടോഗ്രാഫ്‌ 

സ്കൂളിന്റെ പടികടന്നു പോരുമ്പോള്‍ എല്ലാവരുടെ കയ്യിലും ഓട്ടോഗ്രാഫ്‌ ഉണ്ടായിരുന്നു എന്റെ കയ്യിലോഴിച്ച്.

ഒരു പക്ഷെ ആ കാലമോര്‍ക്കാന്‍ എനിക്കൊരു ഓട്ടോ ഗ്രാഫിന്റെ ആവശ്യമില്ലായിരുന്നു അല്ലെങ്കില്‍ കാത്തി എഴുതാത്ത ഓട്ടോഗ്രാഫ്‌ അവളുടെ അക്ഷരങ്ങളില്ലാത്ത ആ കാലത്തിന്റെ ഓര്‍മകളുടെ മയില്‍പീലികൂട്ടം എനിക്ക് വേണ്ടായിരുന്നു.എന്തോ ഞാന്‍ വാങ്ങിയില്ല ,എഴുതിച്ചില്ല എല്ലാവരോടും പറയുക മാത്രം ചെയ്തു മറക്കില്ല ,ഓര്‍ക്കുക വല്ലപോഴും.

"അവരൊക്കെ ഇന്നും ഓര്‍ക്കുന്നു ഇടയ്ക്കു  കളിയാക്കിവിളിക്കുന്നു കാത്തി". 

വിളികെട്ടാല്‍ എനികൊര്‍ക്കാം ആ കാലം ഞാനൊരിക്കലും മറക്കാതിരിക്കാന്‍ എന്നുമോര്‍ക്കാന്‍ ആ കാലത്തിനു കാത്തിയെന്നപേരിട്ടു എനികതു ഓട്ടോഗ്രാഫായി 
കാലത്തിന്റെ കയ്യൊപ്പ്‌ ആ കാലം ഇന്നും  എന്നോടൊപ്പം നിഴല്‍ പോലെ .
 
ചോദിച്ചിട്ടും എഴുതാതെ പോയ ഓട്ടോഗ്രാഫ്‌ 
അതു സുമിത്രയുടെ ആയിരുന്നു.
എഴുത്താതെ പോയ ഓട്ടോഗ്രാഫുകള്‍ ഏറെ ഉണ്ടാവുമെങ്കിലും ചോദിച്ചിട്ട് നല്‍കാതിരുന്ന ഒരു ഓട്ടോഗ്രാഫെ ഉള്ളു സുമിത്രയുടെ.

അവളോടുള്ള പ്രതികാരം എന്നെ ഇങ്ങനെയാക്കിയത്തിനുള്ള പ്രതികാരം ഞാന്‍ ഓട്ടോ ഗ്രാഫ്‌ എഴുതികൊടുക്കാതെ തീര്‍ത്തു .
 അവളും അവളുടെ കലപിലകളും എന്നോടു എഴുതികൊടുക്കാന്‍ ആജ്ഞാപിച്ചു ,അപേക്ഷിച്ചു ഞാന്‍ ചെയ്തില്ല .ഞാനൊരു വില്ലനായി അവിടെ തനി അസുരന്‍ ഒടുവില്‍ അവസാന ദിവസം എന്റെ ആത്മാര്‍ത്ഥ കൂട്ടുകാരിയും അവളും വന്നുപറഞ്ഞു ഒന്നു എഴുതികൊടുകടാ..

ഞാന്‍ സുമിത്രയോടു ചോദിച്ചു "  നിനക്ക് ഞാന്‍ എഴുതിത്തരുന്ന അക്ഷരങ്ങള്‍ വേണോ എന്നെ ഓര്‍ക്കാന്‍ അല്ലാതെ നീ എന്നെ ഓര്‍ക്കില്ലേ "  എന്റെ പഞ്ച് ശരിക്കും അവള്‍ക്കു കിട്ടിയിരികണം അവളാദ്യമായി ശരി എഴുതിത്ത രണ്ടാന്നു പറഞ്ഞു.

അവള്‍ കരഞ്ഞിരുന്നു പക്ഷെ ഞാന്‍ പിന്മാറിയില്ല എന്റെ സ്വാര്‍ത്ഥതയാവാം ഞാന്‍ എഴുതികൊടുത്തില്ല കൊടുക്കാമായിരുന്നെന്നു പിന്നെ തോന്നി മനസ്സില്‍ വീണ്ടും കുറ്റബോധം . 
"എന്തോ അവളോടു ചെറിയോരിഷ്ട്ടം ഇല്ലാതെയിരികുമോ  എന്നെ ആദ്യമായി പ്രണയിച്ചവളും എന്റെ ഉള്ളില്‍ പ്രണയത്തിന്റെ വെടിമരുന്നുവിതറിയതും അവളല്ലേ ".

കുറ്റബോധം ഉണ്ടാക്കിയ ഓട്ടോ ഗ്രാഫ്‌ 
അതുചിലപ്പോള്‍ അവളുടെ തന്നെ പ്രാര്‍ത്ഥനയോ ശാപമോ ആവും  സുമിത്രയുടെ .

അവളു കള്ളകണ്ണനോട് വീണ്ടും പരാതി പറഞ്ഞിരിക്കും പെണ്ണുങ്ങള്‍ പറഞ്ഞാല്‍ പിന്നെ എതിര്‍വാക്കില്ലല്ലോ ചുള്ളനു എനിക്ക് വീണ്ടും പണികിട്ടി.

അടുത്ത പഠന കാലത്തിന്റെ അവസാന നാളുകളില്‍ ഔട്ടോഗ്രാഫ്‌ കുറ്റബോധം മനസിലാകെ നിറഞ്ഞു . സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍ എനിക്കില്ലാതെ പോയതിനു പരിഹാരം ഞാന്‍ ഒരു  ഓട്ടോഗ്രാഫ്‌  തയാറാക്കി .

 ശബരിമലയില്‍ നിന്നും വാങ്ങിയ ഭഗവാന്റെ വര്‍ണചിത്രങ്ങളുള്ള ഒരു ഡയറി അതായിരുന്നു എന്റെ ഓട്ടോഗ്രാഫ്‌ .ചെയ്തുപോയ തെറ്റിനു പരിഹാരം ഒരു പാപി എല്ലാം കഴുകി കളഞ്ഞു നല്ല വഴി സ്വീകരിച്ച പോലെ  ഒരു ഭക്തി മാര്‍ഗം എന്റെ ഓട്ടോ ഗ്രാഫില്‍ എഴുതാന്‍ കഴിയാതെപോയവര്‍ക്ക് സമര്‍പ്പണം അവസാന താളില്‍ ഒരു പെണ്‍കുട്ടി ഓടിപോകുന്ന ചിത്രം വരച്ചു കാത്തിയെന്നു താഴെ എഴുതി ഒരു സമാധാനത്തിന് എന്റെ  ആത്മശാന്തിക്ക്.
 ആദ്യതാളില്‍ സ്വന്തം ക്ലാസ്സ്‌ അധ്യാപകനെ കൊണ്ട് എഴുതിച്ചു ഗുരുവില്‍ നിന്നാവട്ടെ ആദ്യം  .എല്ലാം എഴുതി കഴിഞ്ഞു മാഷെഴുതിയ  കൊല്ലവര്‍ഷമങ്ങുതെറ്റി അതങ്ങുവെട്ടിയെഴുതി വെട്ടിയെഴുതിയത്തിനു താഴെ ആദ്യമെഴുതിയകൊല്ലവര്‍ഷം മായാതെ കിടന്നു.

"കാത്തിയുടെ കൊല്ലവര്‍ഷം ഞാന്‍ ഓട്ടോഗ്രാഫ്‌ ഇല്ലാതെ പടികടന്നു പോന്ന സ്കൂള്‍കാലവര്‍ഷം.ഞാന്‍ അത് നോക്കി വിസ്മയിച്ചതായോര്‍കുന്നു.ഇന്നോര്‍കുമ്പോള്‍ ഒരു രോമാഞ്ചം വീണ്ടും" .

ശരിക്കും എന്റെ ഓട്ടോഗ്രാഫ്‌ 
അങ്ങനെ എനിക്കും ഓട്ടോഗ്രാഫ്‌ 
ആദ്യ താളുകളില്‍ ദൈവങ്ങള്‍ അവസാന താളില്‍ ഓടിമറയുന്നപെണ്‍കുട്ടി കാത്തിയുടെ ശരിക്കും  ഓട്ടോഗ്രാഫ്‌ 
അതെടുത്തു മറിച്ചാല്‍ വിരഹം നിറഞ്ഞ വരികള്‍ കാണില്ല ,സാഹിത്യം നിറഞ്ഞ കഥകള്‍ കാണില്ല ,കവിതകള്‍ കാണില്ല ,പരിഭവങ്ങള്‍ കാണില്ല ഓര്‍ക്കണമെന്നവാക്കുകള്‍ കാണില്ല .
കൂടുതലും വിളിക്കണം ,മെയില്‍ നോക്കണം ,സ്ക്രാപ്‌ അയക്കണം എന്നൊക്കെ .

പക്ഷെ എന്റെ ഓട്ടോഗ്രാഫിലെ ഒരു താളില്‍ എഴുതിയ കുറിപ്പ് ഒരു പക്ഷെ അതിനു വേണ്ടിയാവും എന്നെ കൊണ്ട് സുമിത്രയുടെ കണ്ണന്‍ ഓട്ടോഗ്രാഫ്‌ എഴുതിച്ചത് . 

"കൂടെയിരുന്നു പഠിച്ചവന്‍ കൂടപിറപ്പിനെ പോലെ അവന്റെ രക്തം കൊണ്ടെഴുതി ഐ ലവ് യു മൈ ബ്രദര്‍ ". 

ഇന്നെനിക്കവനനിയന്‍ ഞാനേട്ടനും.
ഓട്ടോഗ്രാഫിനായി ഞാന്‍ നെഞ്ചകത്തില്‍ പരതിയപ്പോള്‍ കണ്ടത്   ഇതൊക്കെയാണ് ഒരു കാലത്തിന്റെ കയ്യൊപ്പ്‌  

കാത്തിയുടെ  തിരുശേഷിപ്പ്  "ഓട്ടോ ഗ്രാഫ്‌ .

 

8 comments:

 1. ഓര്‍മ്മകള്‍ ഓട്ടോഗ്രാഫ് ആയപ്പോള്‍ ,അവതരണത്തില്‍ അവ്യക്തത തോന്നി ,
  മനസ്സിലുള്ള ആശയം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലാ എന്നൊരു തോന്നല്‍ .ശ്രദ്ധിക്കുമല്ലോ കാത്തി ഇനിയും എഴുതുക ഇടവേളകള്‍ ഇല്ലാതെ എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. ശരിയാണ് ഒരുപാടു എഴുതാനുണ്ട് പക്ഷെ എല്ലാം ഒതുക്കി അതാവും പിന്നെ വടക്കുനോക്കിയന്ത്രത്തിലെ നായകനെ പോലെ വാചാലനായി പോയി ഓട്ടോ ഗ്രാഫ്‌ മനസില്‍ വന്നപ്പോള്‍ അപ്പോള്‍ വീണ്ടും വരിക

   Delete
 2. അനിഷ്, കുറെ ഓട്ടോഗ്രാഫ് ഉണ്ടല്ലോ ഇത്. മയില്‍പീലി പറഞ്ഞതുപോലെ അവ്യക്തതയുണ്ട്. ആശയം എന്നത് ബില്‍ഡിംഗിന്റെ ഫൌണ്ടേഷന്‍ പോലെയാണ്. അതിന്മേലല്ലേ കെട്ടിടം പണിതുയര്‍ത്തുന്നത്.

  “സ്നേഹാക്ഷരങ്ങളുടെ താണ്ഡവം” എന്നത് ഒരു അനുയോജ്യമായ പ്രയോഗമല്ല. താണ്ഢവം എന്നത് അതിഭയങ്കരകോപത്തില്‍ നിന്നുളവാകുന്ന ഒരു പ്രതികരണനൃത്തമാണ്. (പുരാണം) സ്നേഹാക്ഷരങ്ങള്‍ ലാസ്യനൃത്തം ചെയ്യട്ടെ. അതാണ് നല്ലത്.

  ആശംസകള്‍. ഇനിയും എഴുതൂ. വീണ്ടും കാണാം.

  ReplyDelete
  Replies
  1. അതെ പരമശിവന്‍ നൃത്തം ചെയ്യാന്‍ ഉണ്ടായ തീവ്രമായ വികാരമുണ്ടല്ലോ അതു പ്രതികാരത്തിനായിരുന്നോ?അതിനു പിന്നില്‍ സ്നേഹമുണ്ടായിരുന്നില്ലേ പവിത്ര സ്നേഹം .പക്ഷെ താണ്ഡവം എന്നതു പിന്നീട് പ്രതികാരത്തിന്റെ അവസാനവാക്കായി അജിത്തേട്ടന്‍ ചൂണ്ടികാണിച്ചതു സ്വീകരികുകയാണ് ലാസ്യം അതിനു ഓമനത്തമുണ്ട് പിന്നെ മനപൂര്‍വ്വം ആണ് അജിത്‌ ചേട്ടാ ആ അവ്യക്തത.വ്യക്തമായി പറഞ്ഞാല്‍കാര്യം കൈവിട്ടു വിഷയം മാറി പോകുമെന്നു തോന്നി ഞാന്‍ കുറച്ചു വ്യക്തമാക്കാം ഞാന്‍ ആദ്യമായി ഓട്ടോഗ്രാഫ്‌ എഴുതിയത് ഒമ്പതാം ക്ലാസില്‍ പഠിക്കുബോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ(ഇതൊക്കെ പറയാന്‍ നിന്നാല്‍ വിഷയം മാറുമെന്ന് തോന്നി അതുകൊണ്ട് ഒരു തരത്തില്‍ ചേര്‍ത്തുകൂട്ടി).പിന്നെയാണ് എന്റെ ഓട്ടോഗ്രാഫ്‌ കാലം വരുന്നതു എന്റെ പത്താം തരം അപ്പോഴാണ് ഞാന്‍ എഴുതികാതെ ഇരികുന്നതും സുമിത്രയോട് പറയുന്നതുമൊക്കെ:).

   പിന്നെ സ്കൂളൊക്കെ കഴിഞ്ഞു കോളേജ് ലെവല്‍ എത്തിയപ്പോള്‍ ആണ് സ്വന്തമായി ഒരു ഓട്ടോഗ്രാഫ്‌ വാങ്ങുന്നത് തന്നെ അങ്ങനെ ഇതാ ഇവിടെ വരെ .അപ്പോള്‍ ഇനിയും വരികട്ടോ

   Delete
 3. സ്വന്തം ബ്ലോഗില്‍ മാത്രം കമന്റിട്ടു കളിക്കാതെ ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങു മച്ചാ.

  പോസ്റ്റ്‌ കൊള്ളാം. ആശംസകള്‍

  ReplyDelete
 4. നന്നായിട്ടുണ്ട് ...... ജിവിതത്തില്‍ നല്ല ഓര്‍മ്മകള്‍ എപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ടാവും ഒപ്പം ഒരുപിടി നോവും .......... ഭാവുകങ്ങള്‍ !!!

  ReplyDelete