Jul 23, 2012

സ്കൂളിലൂടെ
ഇതൊരു യാത്രയാണ് സ്കൂള്‍ബസില്‍ നെഞ്ചകത്തിലൂടെ എന്റെ സ്കൂളിലേക്കുള്ള യാത്ര. സ്കൂള്‍കാലത്തിലേക്കുള്ള യാത്ര. പണ്ടേ സ്കൂളില്‍ പോകാന്‍ മടിയുള്ളവരോന്നും വരണ്ടാട്ടാ .ഞാന്‍ ടീച്ചര്‍മരെയൊക്കെ കണ്ടു, രണ്ടുതല്ലോക്കെ വാങ്ങിച്ചിട്ടെ തിരിച്ചുളൂ. അന്നാല്‍ എല്ലാവരും കേറിയാട്ടെ ,കയറിയാട്ടെ.... 
ടിന്‍ ടിന്‍..   

വരുന്നവരൊക്കെ വരിക നമ്മുക്കോരിമിച്ചു എന്നെ ഞാനാക്കിയ വിസ്മയങ്ങളെതിരയാംഅവരെ പരിചയപെടാം.

ഓര്‍മകള്‍ക്ക് മീതെ ഗുല്‍മോഹര്‍പൂക്കള്‍ കൊഴിഞ്ഞു വീണവഴികളിലൂടെ ആപഴയ പാടവരമ്പത്തുകൂടെ മഴവെള്ളം തല്ലിതെറിപ്പിച്ചു വഴിയില്‍ കിടക്കുന്നമാങ്ങയും പുളിയും പെറുക്കി. കണീര്‍ ചെടികണ്ണില്‍ തൊട്ടു തോട്ടിലെ മീനിന്‍റെ പരക്കംപായലുകള്‍ കണ്ടു സ്കൂളില്‍ കയറിചെന്ന ആദ്യകാലത്തേക്ക് .

ഒന്നില്‍നിന്നും തുടങ്ങാം അവിടെ എന്നെതേടി ഒരാളുനിപ്പുണ്ട്

ഭാനുമതി ടീച്ചര്‍:- ഒന്നാം തരം 
എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് അറിവിന്റെ ലോകത്തേക്ക് നയിച്ച എന്റെ ആദ്യ ടീച്ചര്‍  ഭാനുമതി ടീച്ചര്‍...  എന്നും  അമ്മ  എന്നും ആദ്യമായി  എഴുതാന്‍  പഠിപ്പിച്ച 
ഗുരുനാഥ. ഇന്നീയുള്ളവന്ആരോ അതില്‍ ഈ ഗുരുനാഥയുടെ സ്ഥാനം മാതാവിനും പിതാവിനുമൊപ്പം. ടീച്ചറെ ഒരായിരം നന്ദി.
നളിനി ടീച്ചര്‍: രണ്ടാം തരം 
എഴുത്തിനെയും വായനയെയും പുതിയ ഉയര്‍ന്നതലങ്ങളിലേക്ക്‌ ഉയര്‍ത്തിവിട്ടതു നളിനി ടീച്ചറായിരുന്നു. ബാബുവിന്റെ പാവയും ,തുമ്പിയുടെ പദ്യവുമൊക്കെ മനപാഠമാക്കിച്ച ടീച്ചര്‍ അടിച്ചു പഠിപ്പിച്ചു. ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് സുഖം ഹോ..
ആദ്യമായി മലയാള അര്‍ത്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത് ടീച്ചറില്‍ നിന്നുമാണ്. കുറെ വാങ്ങി കൂട്ടി ട്ടുണ്ട്  ഞാന്‍,അടി .ഞാന്‍  കൊടുത്ത വടികൊണ്ട് എന്നെ തല്ലിയ ഏക ടീച്ചര്‍.., പിന്നെ ഒരിക്കലും ആ അബദ്ധം ഞാനാ വര്‍ത്തിച്ചില്ല. എന്നോടാ കളി ആര്‍ക്കും ഒരു വടിയും കൊടുക്കാന്‍ പോയില്ല .ടീച്ചറുടെ അടിയുടെ ചൂടെ.... ടീച്ചറെ നന്ദി.

ജോര്‍ജ്ജ് മാഷ്‌: മൂന്നാം തരം 
ഭൂമിയുടെ സ്പന്ദനം കണക്കിലാണ്  ജോര്‍ജ്ജ് മാഷിന്റെ കൈയില്‍ നിന്നും ചെവില്‍ ഒരു തിരി കിട്ടിയാല്‍ അതാരും സമ്മതിക്കും ജോര്‍ജ്ജ് മാഷൊരു ചാക്കോ മാഷാണ് .
ഗണിതം എന്താണെന്നു പഠിക്കുന്നത് മാഷിന്റെ ശിഷ്യണത്തില്‍ നിന്നുമാണ് . ഇന്നു കാണാതെ ഗുണനപട്ടിക അറിയുമെങ്കില്‍ കൂട്ടാനും കുറയ്ക്കാനും അറിയുമെങ്കില്‍ അതു മാഷിന്റെ ഗുരുത്വം കൊണ്ടാ. ഒരിക്കല്‍ ഗുണനപട്ടിക തെറ്റിച്ചതിനു ചെവില്‍പിടിച്ചു തിരുമ്പിയിട്ട് മൂന്ന്‌ ദിവസം വേദനിച്ചു നടന്നത് ഒരിക്കലും മറക്കില്ല ആ ഗുണന പട്ടികയും .മാഷെ നന്ദി.

ദാക്ഷായണി ടീച്ചര്‍: നാലാം തരം 
എന്നെ ആദ്യമായി എ. ബി. സി .ഡി. പഠിപ്പിച്ച ടീച്ചര്‍...' എപ്പോഴും മുറുക്കാന്‍ മുറുക്കുന്ന ദാക്ഷായണി ടീച്ചറേ എങ്ങനെ മറക്കും.

സായിപ്പിന്റെ ഭാഷ ആദ്യമായി എന്നിലേക്ക് പകര്‍ന്ന ടീച്ചര്‍ എന്നെ തല്ലിയ ഒരോര്‍മ്മപോലുമില്ല. അതുകൊണ്ട് ഞാനാ ടീച്ചറെ ഒരിക്കലും മറക്കില്ല. പിന്നെ ഈ നാലുവരകോപ്പിയും രണ്ടുവര കോപ്പിയും എഴുതികാണുന്നത് ടീച്ചര്‍ക്ക്‌ വല്ല്യ കാര്യായിരുന്നു. എഴുതിയെഴുതി മനുഷ്യന്റെ കൈയൊരു വിധമായക്കാലം.
ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ . ടീച്ചറെ നന്ദി.

കമലം ടീച്ചര്‍: അഞ്ചാം തരം 
എന്നെ ആദ്യം ഹിന്ദി പഠിപ്പിച്ച ടീച്ചര്‍ ഹേ..ഹ.. ഹോ. ഈ ഹിന്ദി ഹിന്ദിയെന്നു കുറെ കേട്ടിരുന്നെങ്കിലും വല്ലതും മനസിലായത് കമലം ടീച്ചറുടെ ക്ലാസ്സ്‌ തുടങ്ങിയതോടെയാണ്.

ആദ്യം പഠിപ്പിച്ച അ,  ,തുടങ്ങി കലം,കുര്‍സി അതൊക്കെ ഇപ്പോഴും ഓര്‍മയിലുണ്ട് .അന്നു ഈ ഹിന്ദി പഠിച്ചില്ലായിരുന്നെങ്കിലെന്നു ഇന്നു ഹിന്ദി പറയേണ്ടിവരുമ്പോള്‍ ആലോചിച്ചു പോകുന്നു. മറക്കില്ല മറക്കാന്‍ കഴിയില്ലോരിക്കലും. ടീച്ചറെ നന്ദി.
രതി ടീച്ചര്‍: ആറാം തരം 
സ്വന്തം നാട്ടുകാരി, അതിലുപരി എന്റെ വീടിനടുത്തുതന്നെ വീടും .ഇനി വല്ലതും പറയണോ ? എന്നെപറ്റി എല്ലാം അറിയുന്ന ടീച്ചര്‍. ഞാന്‍ മര്യാദക്ക് ഇന്നു മലയാളം എഴുതാനും വായിക്കാനും  കാരണം ടീച്ചറാണ്. എന്നാലും ഇപ്പോഴും കണക്കാ J

ആദ്യം കേരളമെന്നെഴുതാന്‍ പറഞ്ഞാല്‍ ഞാന്‍ കോരളം മെന്നെഴുതും.വള്ളി ,കെട്ടുവള്ളി ,അകാരം ,ഉകാരമൊക്കെ പഠിപ്പിച്ചത്, മനസിലാക്കി തന്നത് ടീച്ചറാണ്. പക്ഷെ ഇപ്പോഴും പഠിക്കാനുണ്ട് ഏറെ. എനിക്ക്  പത്രം വായനശീലം വളര്‍ത്തിയതും ടീച്ചറാണ് എന്നും വാര്‍ത്തകള്‍ എഴുതി ക്ലാസില്‍ കൊണ്ടുപോവുക എന്റെ പണിയിരുന്നു.

എന്നിലെ പലകഴിവും കഴിവുകേടും പുറത്തെടുപ്പിച്ചു കാണിച്ചുതന്നത് ടീച്ചറാണ്. ഇന്നും ടീച്ചര്‍വഴിയില്‍ വച്ചു  കണ്ടാല്‍ പുഞ്ചിരിക്കും വിളിച്ചുവിശേഷങ്ങള്‍ ചോദിക്കും. ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യങ്ങള്‍, വിസ്മയങ്ങള്‍. .ടീച്ചറെ നന്ദി.

വിമലടീച്ചര്‍: എഴാം തരം 
വിമലടീച്ചറേ (കവയത്രി കവിതാ ബാലകൃഷ്ണന്‍ന്റെ അമ്മ) കാണുബോള്‍ ഭയങ്കര ഗൌരവം തോന്നുമെങ്കിലും ആളുപാവമായിരുന്നു. 

നമ്മളു നന്നായാല്‍ ടീച്ചര്‍ നല്ലതായിരിക്കും കുറുമ്പോക്കെ കാണിക്കാന്‍ തുടങ്ങിയാല്‍ പിന്നെ രക്ഷയില്ല. അവിടെന്നു അടിതുടങ്ങും പിടിച്ചാല്‍ കിട്ടില്ല അടിക്കു ഒരു മയവും ഇല്ല. പഠിക്കുന്ന കുട്ടിയായാലും, വേണ്ടപ്പെട്ട കുട്ടിയായാലും  ആള്‍ക്ക് ചേരിതിരിവില്ല. അടി ഇടി പൊടിയേരികഞ്ഞി. 

ടീച്ചര്‍ ജീവതത്തില്‍ ചെയ്ത ഏറ്റവും വലിയമണ്ടത്തരം എനിക്ക് വേണ്ടിയായിരിക്കും. എന്നെപിടിച്ചു ക്ലാസിലെസാഹിത്യസംഘം സെക്രട്ടറി ആക്കിയത് . അതു എനിക്കൊരു പുതുമയായിരുന്നു, അധികാരിയുടെ ബാലപാഠം. അത് മനസിലാക്കി കഴിഞ്ഞശേഷം ഒരിക്കലും ആ അബദ്ധവും ഞാനാവര്‍ത്തിച്ചില്ല. നോ സ്ഥാനമാനങ്ങള്‍. . ജീവിതത്തില്‍ ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ച പലതിനും തുടക്കമിട്ട  കാലത്തിനു ടീച്ചറും സാക്ഷി - ടീച്ചറെ നന്ദി.

അനിത ടീച്ചര്‍: എട്ടാം തരം 
ടീച്ചറെ കാണുമ്പോള്‍ എനിക്കിപ്പോഴും നടി ശ്രീവിദ്യയെ ഓര്‍മ്മവരും. എന്താ ചെയ്യാ നമ്മള്‍ പണ്ടേ അങനെയായി പോയി. ടീച്ചറെ കാണാന്‍ ഒരു പ്രത്യേകതയാ. ഹിന്ദിയെ കുറിച്ച് കൂടുതല്‍ അറിയുന്നത് ടീച്ചറില്‍ നിന്നാണ്.

അത്യാവശ്യം ഹിന്ദിസിനിമപാട്ടും കാണുകയും കേള്‍ക്കുകയും ചെയ്യ്‌തു തുടങ്ങിയകാലം  എന്തെങ്കിലും  മനസിലാക്കാന്‍ കഴിഞ്ഞത് അനിത ടീച്ചറുടെ അടികൊണ്ടത് കൊണ്ടുമാത്രമാണ്. അതും കൂടാതെ ക്രൂരമായ ശിക്ഷാ വിധികളും ഉണ്ട്.

ടീച്ചര്‍ കബീര്‍ദാസ്‌ സൂര്‍ദാസ്‌ തുടങ്ങിയവരുടെ കവിതകള്‍ ചൊല്ലുന്നശൈലി ഇന്നും മനസിലുണ്ട്. ഇന്നെന്റെ പെടക്കണ ഹിന്ദികേട്ടു എങ്ങനെ ഇതൊക്കെ സാധിക്കുന്നെടായെന്നു ചോദികുന്ന കൂട്ടുകാരോട്‌ ഞാന്‍ പറയും അന്നു അനിത ടീച്ചര്‍ ക്ലാസ്സെടുത്തപ്പോള്‍ നീയൊക്കെ വല്ലയിടത്തും വായനോക്കിയിരുന്നു. ഞാന്‍ ആ നേരം കൊണ്ടിരുന്നു പഠിച്ചു.

ഒരിക്കല്‍ ഹിന്ദി ബുക്കില്‍ പ്രണയലേഖനം എഴുതിവച്ചതും ആ ബുക്ക്‌ ടീച്ചര്‍ കൊണ്ടുപോയി ഞാനതു തിരികെ കിട്ടാന്‍ ടീച്ചറുടെ മുന്‍പില്‍ കെഞ്ചിയതും കഷ്ട്ടപെട്ടതും എങ്ങനെ മറക്കാന്‍.., അതിനിനി ഹിന്ദി മരിക്കണം. ടീച്ചറെ നന്ദി.

ആന്റണി മാഷ്‌: ഒമ്പതാം തരം 
മാഷിന്റെ ഇംഗ്ലീഷാ ഇംഗ്ലീഷ് അതുപോലെ വേറെയാരും അന്നു സ്കൂളില്‍ ഉണ്ടായിരുന്നില്ല. നിത്യയവ്വനം കാത്തുസൂക്ഷിക്കുന്ന മാഷ്‌ ടിഷര്‍ട്ട്‌ ,കൂളിംഗ്‌ ഗ്ലാസ്‌ ,ഷൂ എല്ലാം ധരിച്ചു ബൈക്കില്‍ ടിപ്പ് ടോപ്പിലാ വരിക.

പെട്ടെന്നോര്‍ക്കുമ്പോള്‍ നമ്മുടെ അമ്മാവാ....പ്രേംകുമാര്‍ മുഖം.

ഞങ്ങള്‍ നാലഞ്ചുപേരുടെ പ്രായത്തിന്റെ കളിതമാശകള്‍ക്ക് ആളെന്നും കൂട്ടായിരുന്നു. ഞങ്ങളുടെ കയ്യില്‍ നിന്നും തംബാക്ക് (ബ്രാക്കറ്റില്‍ മദ്യപാനം, പുകവലി ആരോഗ്യത്തിനു ഹാനികരം ) വാങ്ങിതിന്നുക. ഞങളെ പ്രണയവിഷയങ്ങളില്‍ ഉപദേശിച്ചു സഹായിക്കുക അതൊക്കെ മാഷിനെ വ്യത്യസ്തനാക്കുന്നു.

ഇടയ്ക്കു ക്ലാസിലിരുന്നു മടക്കുമ്പോള്‍ പിരിയഡ് തീര്‍ക്കാന്‍ ആളു പണ്ടുപോയ യാത്രകളുടെ കഥകള്‍, അനുഭവകഥകളൊക്കെ ചോദിക്കും, കഥപറയാന്‍ ആളു മിടുക്കാനാണ്. അങ്ങനെ പീരീഡ്‌ തീര്‍ക്കല്‍ ഞങ്ങളുടെ സ്ഥിരം പരിപാടിയായിരുന്നു.
ഓരോ ഇംഗ്ലീഷ് വാക്കുകളും പറയേണ്ടവിധം, ഗ്രാമര്‍ തുടങ്ങി സംഭവങ്ങള്‍ ഭയങ്കരമായി കേട്ടതും പഠിച്ചതും ആ മനുഷ്യനില്‍ നിന്നുമാണ് .മറക്കില്ല മാഷിന്റെ ക്ലാസുകള്‍- മാഷെ നന്ദി.

ഷെരീഫ ടീച്ചര്‍:
എന്നെ ഇത്രയേറെ ആകര്‍ഷിച്ച മറ്റൊരു ടീച്ചറില്ല. ചിലപ്പോള്‍ തോന്നും എന്നെ ഇത്രയെറെ സ്നേഹിച്ച ടീച്ചറും ഉണ്ടാവില്ലെന്ന് . 

എനിക്ക് ഞാനാഗ്രഹിക്കുന്ന മാര്‍ക്ക് ആദ്യമായിതന്ന ആ ടീച്ചറെ എങ്ങനെ മറക്കും, അതുപോലെയുള്ള ടീച്ചര്‍മാര്‍ എന്റെ എല്ലാ പരീക്ഷ പേപ്പറുകളും നോക്കിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുമായിരുന്നു അന്ന്. ഞാന്‍ മനസ്സില്‍ കണ്ടത് അറിഞ്ഞു പറയും ഷെരീഫടീച്ചര്‍.

കള്ളലക്ഷണം കണ്ടാല്‍ ഉപദേശിക്കും അല്ലെങ്കില്‍ തമാശ പറയും. ആരോടും അങ്ങനെ തമാശ പതിവില്ലാത്ത ടീച്ചര്‍ ഞങ്ങള്‍ നാലഞ്ചുപേരെ സ്ഥിരം നീരിക്ഷിക്കും ഞങ്ങളോട് പ്രതേക വാത്സല്യമായിരുന്നു.

ഒരിക്കല്‍ ഞങളുടെ മൂന്നു പേരുടെ ക്ലാസ്സിലെ ഇരിപ്പു കണ്ടു ഞങ്ങള്‍ക്കൊരു പേരിട്ടു അടുപ്പും കല്ലുകള്‍.സ്കൂള്‍ ജീവിതത്തിലെ അവസാന നാളുകള്‍ അവിസ്മരണീയമാക്കിയത് ഷെരീഫ ടീച്ചറാണ്.

മലയാളഭാഷയോട് ,സാഹിത്യതോട് കൂടുതല്‍ അടുകുന്നത് ടീച്ചറിലൂടെയാണ് മുന്‍പ് പഠിച്ചിരുന്നെങ്കിലും വൃത്തങ്ങളും ,ഉപമയും, ഉല്‍പ്രേക്ഷയുമൊക്കെ മനപാഠമാക്കിയത് ടീച്ചറിലൂടെയാണ്.പാത്തുമ്മയുടെ ആട് എങ്ങനെ മറക്കനാണ്.

കണ്ടിട്ട് ഒരുപാടുനാളായി.സ്കൂളില്‍ നിന്നും പോയശേഷം  ഒരുവട്ടം കാണാന്‍ ശ്രമിച്ചു, നടന്നില്ല. എന്നെങ്കിലോരിക്കല്‍ കൂടി കാണണമ്മെന്നുണ്ട് സര്‍വേശ്വരന്‍ അതിനു അനുഗ്രഹിക്കട്ടെ - ടീച്ചറെ ഒരായിരമാരിയം  നന്ദി.

ഒരുപാടുകുട്ടികള്‍ പഠിക്കുന്ന സ്കൂള്‍.,. ഒരുപാടു ടീച്ചര്‍മാരുള്ള സ്കൂള്‍..' ഒരുപാടു ക്ലാസ്സ്‌റൂമുകള്‍ ബഞ്ചും ടെസ്ക്കും പാഠങ്ങളും അതില്‍നിന്നെല്ലാം  പ്രിയപെട്ടവ തെരഞ്ഞെടുക്കുമ്പോള്‍ പലതും അവ്യക്തമായി തന്നെ തുടരും. കൂടുതല്‍ തെളിഞ്ഞവയെയാണ് പെട്ടെന്നു കണ്ടെത്താന്‍ സാധിച്ചത്. ഇവരെ കൂടാതെ മറ്റുപലതും അവിടെ വെട്ടിതിളങ്ങുന്നുണ്ട്. അവരെകൂടി കാണാതെ ഈ യാത്രക്ക് പൂര്‍ണതയില്ല.

ദെ  അവിടെ

ലീലേച്ചി
പച്ചരി ചോറിന്റെയും പയറിന്റെയും  മണം ഉച്ചക്കുള്ള കാറ്റത്ത്‌ ഒഴുകിവന്നു തുടങ്ങിയാല്‍ അറിയാം ഉച്ചയ്ക്കുള്ള ഭക്ഷണം ശരിയായിതുടങ്ങി.

ഒരു കാലഘട്ടം വരെ ചോറ് ഫ്രീയായികിട്ടിയിരുന്നു. (അതായത് ഹൈസ്കൂള്‍ ആവും വരെ ) പിന്നെപിന്നെ അതു കിട്ടാതെ ആയി. അതു കഴിക്കാതെ ഒരു സുഖവുമില്ലാതെ ആയപ്പോള്‍ ഭക്ഷണം കഴിക്കല്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഭക്ഷണശാലയിലേക്ക് മാറ്റി.

ബാക്കിയുള്ള കുറച്ചു പച്ചരി ചോറും പയറും കഴിക്കുന്നതൊരു സുഖായിരുന്നു. അവിടെ പ്പോയി ഉണ്ണുമ്പോള്‍ ഒരു  സദ്യയായിരുന്നു .ഉള്ളവര്‍ എല്ലാവരും എല്ലാം പങ്കിടും.
 എത്ര ഭക്ഷണം കുറഞ്ഞാലും ഒരു ബക്കറ്റില്‍ ചോറും പയറും  ലീലേച്ചി ഞങ്ങള്‍ക്ക് മാറ്റി വച്ചിരിക്കും അതൊരു പാടുകാലം തുടര്‍ന്നു.സ്കൂളില്‍ പഠിച്ച പത്തായിരത്തോളം ഒരു പക്ഷെ അതിലും അധികം  ആളുകള്‍ ലീലേച്ചിയുടെ ചോറും പയറും കൂടികഴിച്ചാണ് വളര്‍ന്നത്‌.., എങ്ങനെ മറക്കും ഞങളുടെ ലീലേച്ചിയെ. 

അമ്മൂക്ക

സ്കൂളിനു മുന്‍പില്‍ ഒരു തട്ടുകട. സ്കൂള്‍ തുറക്കും മുന്‍പേ  അമ്മൂക്ക തള്ളിതള്ളി തട്ടുകട വണ്ടി സ്കൂളിനു മുന്‍പില്‍ പ്രതിഷ്ട്ടിച്ചിരിക്കും. സ്കൂള്‍ അടയ്ക്കും വരെ.

ഫ്രൂട്ട് സലാഡ്‌ ,സിപ്‌ അപ്പ്‌ തുടങ്ങിയവ ഇല്ലാത്ത കാലം. അവ എന്താണെന്നറിയാത്ത കാലം.  തെനിലാവു മിട്ടായി,ച്ചുക്കുണ്ടാ,പുളിജാം,തുടങ്ങി സാധനങ്ങള്‍ കൊണ്ട് കുട്ടികളെ ആകര്‍ഷിച്ച ഒരു വൃദ്ധന്‍. 

കൃത്യമായ ഇടവേളകളില്‍ ആ കടനിറയും അമ്മൂക്കയുടെ അടുത്ത് പത്തും ഇരുപത്തും അമ്പതു പൈസയുമൊക്കെയായി പോകാത്തവര്‍ ചുരുക്കം.
മറക്കാന്‍ കഴിയില്ല അമ്മൂക്ക നിങ്ങളെ.... 

"ഓരോസ്കൂളിലുമുണ്ടാകും ഇത്തരം വിസ്മയങ്ങള്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍ അവരെ അറിയുക അവരെവീണ്ടും കാണുക.
അവരോടു നന്ദി പറയുക . ഒരു സന്തോഷമാണ് അവര്‍ക്കും നമുക്കും. എന്നെ ഞാനാക്കിയ നമ്മളെ നമ്മളാക്കിയ ചില വിസ്മയങ്ങള്‍"...

ആരാ നേരത്തെ പറഞ്ഞെ ഏതോ സ്കൂളില്‍ പോകാനുണ്ടെന്ന് ഇനിയപ്പോള്‍ അവിടേക്കു പോവല്ലേ വണ്ടി ?? ടിന്‍ട്ടിന്‍..........


ഏ.... ആരാ നേരത്തെ പറഞ്ഞെ ഏതോ സ്കൂളില്‍ പോകാനുണ്ടെന്ന് ഇനിയപ്പോള്‍ അവിടേക്കുപോവല്ലേ വണ്ടി ടിന്‍ട്ടിന്‍...

16 comments:

 1. ആഹാ അവതരണ ശൈലി ഇഷ്ടായി ട്ടോ , നല്ല ആകര്‍ഷണം ഉണ്ട് അക്ഷരങ്ങള്‍ക്ക് കൂട്ടി എഴുതാന്‍ ശ്രദ്ധിക്കും . എല്ലാവരെയും പരിചയപ്പെടുത്തി .ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. ഹൂസ്‌........ :) നന്ദി മയില്‍പീലി

   Delete
 2. എല്ലാരുമുണ്ടല്ലോ... കൊള്ളാം കേട്ടോ..

  മറക്കാനാവത്ത കുറേ ടീച്ചേർസ് എനിക്കുമുണ്ട്

  ReplyDelete
  Replies
  1. അപ്പോള്‍ വണ്ടിവിളിയ്ക്കു ഒരുയാത്രയാവാം :)

   Delete
 3. ഗുരുക്കന്മാരെപ്പറ്റി..പ്രിയപ്പെട്ട ഒരു പോസ്റ്റ്. വളരെ നന്നായി


  ഇവിടെയും ഒരു ഗുരുസ്മരണയുണ്ട്:

  http://yours-ajith.blogspot.com/2011/01/blog-post_20.html

  ReplyDelete
  Replies
  1. :) ഞാന്‍ ദെ ആ ലിങ്കിലൂടെ വരികയായി.

   Delete
 4. മലയാളം ആരാ പടിപ്പിച്ചതെന്നാ പറഞ്ഞേ?കുത്ത് ,കൊമാ അങ്ങനെ ചില സാധനങ്ങളെ കുറിച്ച് അറിയുകയേയില്ല എന്നുണ്ടോ ?പുതിയ ബ്ലോഗര്‍ ആണെങ്കില്‍ ഇത് ഒരു സ്നേഹോപദേശം ആയി കണക്കാക്കി തിരുത്തണേ ..കുറച്ചു കൂടി അടുക്കും ചിട്ടയും എഴുത്തില്‍ വരുത്തുകയുമാകാം ..

  ReplyDelete
  Replies
  1. പുതിയ ആളാ..പഠിപ്പിച്ചവരെകുറിച്ചാ മുകളില്‍ പറഞ്ഞത് എന്തുചെയ്യാം പഠിക്കണ്ടേ...പഠിച്ചുവരികയാണ്‌ തല്ലരുത് (ഞാന്‍ ഓടി )അപ്പോള്‍ വീണ്ടുംവരിക.

   Delete
 5. സ്കൂള്‍ ഓര്‍മ്മകള്‍ ഒരു ഹരമാണ്.അധ്യാപകരെ നെഞ്ചേറ്റിയ വിദ്യാര്‍ഥിയുടെ മനസ്സ് വായിക്കാന്‍ ഈ അധ്യാപകന് കഴിയും.ആശംസകള്‍ !

  ReplyDelete
  Replies
  1. മാഷെ എന്നെനേര്‍വഴിക്കു നടത്താന്‍ ഈവഴിയൊക്കെയിടക്കു വരണേ...

   Delete
 6. അദ്ധ്യാപകസ്മരണകള്‍ നന്നായി കാത്തി...ഞാനും ഓര്‍ത്തു എന്റെ സ്കൂള്‍ കാലഘട്ടം...സ്മര്‍ണകള്‍ക്ക് ആശംസകള്‍ കാത്തി...

  ReplyDelete
 7. ഈവരവിനും വായനക്കും പ്രോത്സാഹനത്തിനും നന്ദി..അപ്പോള്‍ അവിടെക്കൊരുയാത്രയാവാം സ്കൂളിലേക്ക് :)

  ReplyDelete
 8. പോയകാലതിലേക്ക് വെറുതെ ഞാനുമൊന്നു തിരിഞ്ഞുനോക്കി .ഇങ്ങനെ കുറെ മുഖങ്ങള്‍ ഓര്‍മ്മകളില്‍ തടഞ്ഞു..

  ReplyDelete
  Replies
  1. അതാണുവേണ്ടത് .ഈ വായനക്ക് നന്ദിട്ടോ അപ്പോള്‍ വീണ്ടുംവരിക :)

   Delete
 9. എന്റെ അധ്യാപകരെ ഓര്‍ക്കുന്നു.. ഞാനെന്ന അധ്യാപകനെയും...

  ReplyDelete