Jul 24, 2012

ഒന്ന് ഗുരുവായൂരുവരെനേരംപുലരും മുന്‍പേതന്നെ കുളിച്ചുകുറിയും വരച്ചു ഓടുന്നതുകണ്ടു ഗോപികമാരോടും ചിലഗോപാലന്‍മാരോടും എവിടെക്കേന്നു ചോദിച്ചാല്‍ പറയും ഗുരുവയൂര്‍ക്കാ.
വര്‍ത്താനത്തിനു നേരല്ല്യ.. വണ്ടിതെറ്റും... വരിനീളും....

മാസിലൊരു ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം അതു നിര്‍ബന്ധാചിലര്‍ക്ക്.ദൈവം മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുമ്പോള്‍ എന്തിനാളെകാണാന്‍ അവിടെവരെ പോണം. അവിടേക്ക് ഒരുവട്ടം പോയികഴിഞ്ഞപ്പോഴാണ് 
അവരിടയ്ക്കിടയ്ക്ക് പോകുന്നതിന്റെകാര്യം എനിക്കും പിടികിട്ടിയത്.
 
എന്താകാര്യം ഭൂമിയിലെ വൈകുണ്ഡസ്റ്റാ ഗുരുവായൂര്‍ ഒരു സ്വര്‍ഗം അതിനൊരു സംശയെല്ല്യനിക്ക്. ഈ ഗുരുവായൂര്‍ക്കുള്ള സഞ്ചാരം അതൊരു കളറുപരിപാട്യാട്ടാ എല്ലാര്‍ക്കും പ്രേതെകിച്ചു ഗോപികമാരുടെ.

കണ്ണനെകാണാന്‍ പോവല്ലേ ഒരുകുറവുമുണ്ടാവില്ല ഒരുക്കത്തില്‍ പെണ്ണുകാണല്‍ ചടങ്ങിനുപോലും അങ്ങനെയോരുങ്ങില്ലവര്‍.
അവര്‍ക്കൊരുപോക്കിന് കള്ളകണ്ണനെകണ്ടുകാര്യം പറയലുമാവാം കുറെകണ്ണന്‍മാരെ കാണലുമാവാല്ലോ.

അതുപോലെ എന്നെപോലെയുള്ള കണ്ണന്മാരുടെകാര്യം
പറയണ്ടാകാര്യം ഇല്ലല്ലോ ആഗോപികമാരെകാണാന്‍
വേണ്ടിയാണു നമ്മളെപോലെയുള്ളവര്‍ പോകുന്നതുതന്നെ.
അതുഉള്ളിരികുന്നപുള്ളിക്കാരനുനന്നായിട്ടറിയവുന്നതു
കൊണ്ടാണ് ആളൊരുപാട് ഗോപികമാരെ അവിടേക്ക്
വിളികുന്നതുതന്നെ.

"സത്യംപറഞാല്‍ ആളോട് അസൂയതോന്നും ഈ ഗോപികമാരുടെ തള്ളികയറ്റംകണ്ടാല്‍"
 
"പക്ഷെ ആളിതൊക്കെ നമുക്ക് വേണ്ടിയല്ലേ
ചെയുന്നത്തെന്നോര്‍ക്കുമ്പോള്‍  ഇടയ്ക്കിടെ ആളെകാണാന്‍തോന്നും അതാണെന്‍റെ ഗുരുവായൂര്‍ യാത്രയുടെരഹസ്യം"

അവിടെത്തെ അന്തരീക്ഷംതന്നെ നമുക്കൊരുസന്തോഷംതരും  കാഴ്ചകള്‍,ഗന്ധം, കാറ്റുപോലും നമ്മളെസ്വാധീനിക്കും ശാന്തത തരും സന്തോഷംതരും അതാണ് കണ്ണനെ കാണാന്‍ ഭയങ്കരതിരക്കെപ്പോഴും. എന്നും അവിടെതിരിക്കാണ് പുള്ളികാരനോട് സങ്കടംപറയാനും അനുഗ്രഹംവാങ്ങാനും നീണ്ടനീണ്ടനിരകള്‍ കാണാം.കണ്ണന്‍ പലതും പലര്‍ക്കുമായി ഒരുക്കിവച്ചിരികുന്നു പലരും അതില്‍ നിര്‍വൃതികാണുന്നു അതൊക്കെ തന്നെയാണ് ചിലര്‍ക്ക് മാസിലൊരു ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം.

എന്നാല്‍ ആളുടെവിഷമങ്ങള്‍ കേള്‍ക്കാന്‍മാത്രം അവിടെയാരുമില്ല ആളോട് വിഷമങ്ങള്‍ പറയുന്നവരാ അധികവും പക്ഷെ പുള്ളിക്കാരനത്തുകാര്യമാക്കാറില്ല.പുള്ളികാരനു നമ്മളൊന്നു വന്നുകണ്ടാല്‍മതി നമ്മളുകഷ്ടപെടുന്നത് കണ്ടൂടാ.

അതാണ് ഞാനീവരിയില്‍ നിലകാതെ തൊഴുന്നത് അതിനു ഇതൊക്കെകണ്ടു കുടുംബക്കാരും കൂട്ടുകാരുംപറയും അല്പം ക്ഷമയൊക്കെ വേണമെടാ  കണ്ണനെകാണാന്‍ വെറുതെ ആളുകളെകാണാന്‍ അല്ലല്ലോ ഇവിടേക്ക് വരുന്നേ. അവരുപറയുന്നതിലും കാര്യമുണ്ടെന്നാലും ഈവരിയില്‍ നിന്നുനിന്നു  ആളുടെ എടുത്തേതുമ്പോഴ്ക്കും
ഒരുനേരവേ ക്ഷീണിച്ചു വയ്യാതെയാവും. 

പിന്നെ ഒരുവട്ടംകൂടി കണ്ണനെ കാണാമെന്നുവച്ചാല്‍ സമയമേ കാണില്ല. പിന്നെപിന്നെ എനിക്കും തോന്നി അവരു പറയുന്നതും കാര്യമാണോ  കൃഷ്ണ ?

അപ്പോള്‍ ആളുപറയാണ്

"
നിങ്ങളെ മര്യാദക്ക് വല്ലപോഴും ഒന്നടുത്തു കാണാനാണ് ഇവിടേക്ക് വിളിപ്പിക്കുന്നത് .ഇവിടെയിപ്പോള്‍ വരിയുടെയൊക്കെ നീളം കാണുബോള്‍ തോന്നുംനിങ്ങള്‍ക്കൊരുബുദ്ധിമുട്ടയില്ലേന്നു.

"
ബുദ്ധിമുട്ടോ? ഇതോ ഇത്തരം ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ അങ്ങയുടെ ദര്‍ശനമല്ലേ  അനുഗ്രഹമല്ലേ ഫലം.അപ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്കനുഗ്രമാണ്.  

"
അതിഥി ദേവോ ഭവ എന്നാണ് ഇവിടെ നിങ്ങളെന്റെഅതിഥികളാണ് ഇവിടെയുള്ള നിങ്ങളുടെ 
സന്തോഷം കാണാനാ നിങ്ങളെ ഞാനിവിടെക്കു വിളികുന്നത്. 

നിങ്ങളിവിടെ പൂര്‍ണസന്തോഷത്തിലായിരിക്കണമെപ്പോഴും  
നിങ്ങളിവിടം വന്നുയെവിടെയിരുന്നെന്നെ വിളിച്ചാലും ഞാനവിടെയെത്തും കാരണം എല്ലായിടത്തും എവിടെ നോക്കിയാലും എന്റെ അതിഥികളല്ലേ എനിക്ക് എവിടെവേണമെങ്കിലും ഓടിയെത്താം ഇവിടംവിട്ടിരുന്നു വിളികുമ്പോള്‍ ഇവിടെയുള്ളവരെ വിട്ടെനിക്കു പെട്ടെന്നുവരാന്‍കഴിയില്ല അത്രമാത്രം.

പക്ഷെ വരുന്നവരോക്കെ വരിനിന്നു വരിയുടെ നീളംകൂട്ടികൂട്ടി കഷ്ട്ടപെട്ടു അതിനാണോ ഞാന്‍ നിങ്ങളെകാണാന്‍ വിളികുന്നത്.
അന്നിട്ടോ വരിനീളും കൂടുംതോറും പലര്‍ക്കും എന്നെ കാണാനോ എനിക്ക് അവരെ കാണാനോ കഴിയാതെ അവസാനം നീട്ടിവിളിക്കും എന്റെ കൃഷ്ണാന്നു ഞാന്‍ ഇതെല്ലാംകാണുന്നുണ്ട് .

വരിയില്‍നിന്നു ശ്രീ കോവിലിനടുത്തെത്തുന്നവരോ വരിയിലോക്കെ നിന്നുക്ഷീണായിട്ടവരുന്നത് അവര്‍ക്ക് അവിടെവന്നു അതില്‍നിന്നും രക്ഷികണേയെന്നെ പറയാനുള്ളൂ.

"
അപ്പോളോന്തിനാ ശ്രീകോവിലിലിരിക്കുന്നെ?

"അതൊരു രൂപമാണ് നിനക്ക് ശരീരമേന്നപോലെ,നീ രൂപമില്ലാതെ എങ്ങനെയാണ് ഒന്നാലോചിക്കു അത്രമാത്രം.ആത്മാവിനു എവിടെയും എപ്പോള്‍ വേണമെങ്കിലുംസഞ്ചരിക്കാം.

"അപ്പോള്‍ ഈവരിയും തിരക്കുമെല്ലാം ?

"അവര്‍ക്കെന്നെ ശ്രീകോവിലിലിരികുന്ന രൂപത്തില്‍ കാണാനയിഷ്ട്ടം അനുഗ്രഹവും പ്രാര്‍ത്ഥനയും വിഷമങ്ങളും അവര്‍  അരിയും,പഞ്ചസാരയും റേഷന്‍കടയില്‍ നിന്നും വരിവരിയായി നിന്നുവാങ്ങുംപോലെ വാങ്ങും ഞാന്‍കൊടുക്കും നിങ്ങളുടെ  ഇഷ്ട്ടം എന്റെ
ഇഷ്ട്ടം എല്ലാ ഇഷ്ട്ടങ്ങളും  ഒരുപോലെ വന്നാല്‍ പൂര്‍ണ്ണം ശുഭം.

"
അപ്പോള്‍ വരിവേണ്ടനിക്ക്  ഞാന്‍ എങ്ങനെവിചാരിച്ചാലും എപ്പോള്‍വിചാരിച്ചാലും വരുമോ?

"
നീ ഇവിടെവന്നു  വിളികുകയാണെങ്കില്‍  വലിയസന്തോഷമായിരിക്കും അല്ലെങ്കില്‍ കണ്ടില്ലേ ഇവിടെത്തെ തിരക്കുഅവരെകൂടി ഞാന്‍നോക്കണ്ടേ ആ വരികണ്ടോ
പലരും പലതുമറിയുന്നില്ല മനസിലാക്കുന്നില്ല ഞാന്‍പുറത്തേക്കേഴുന്നുള്ളിയാല്‍പോലും പലരും ശ്രീകോവിലിനു മുന്‍പില്‍നിന്നുതൊഴുന്നത് കാണാം.

"
എന്റെ ഭഗവാനെ ഈ നീണ്ടവരി ഞങള്‍ക്കിത്തോന്നും ബുദ്ധിമുട്ടേ അല്ല അങ്ങെയേ കാണുന്നതല്ലേ ഞങ്ങളുടെസന്തോഷം.വരുന്നവരോട് ഇതെല്ലാമൊന്നു പറഞ്ഞു കൊടുത്തൂടെ അല്ലെങ്കില്‍ ഒരുകാര്യം ചെയ്തൂടെ ഈവരി നില്‍കുന്ന പരിപാടി എടുത്തുകളഞ്ഞൂടെ കൃഷ്ണാ.

"
അതെങ്ങനെ സാധിക്കും ഇവിടെജോലിയെടുക്കുന്നവരുടെ ബുദ്ധിമുട്ടുകൂടി ഞാന്‍നോക്കണ്ടേ.നിന്നോട് ഇതെല്ലാം ഞാന്‍ പറഞ്ഞിട്ടാണോ അറിഞ്ഞത് അല്ല നിന്റെ ധിര്‍ത്തിയുംയും ക്ഷ്മയില്ലായ്മമയുമൊക്കെ എന്തിനാന്നെനിക്കറിയാം.

"
അപ്പോള്‍ ഞാനിചെയുന്നത് അത്രവലിയ തോറ്റൊന്നുമല്ലല്ലെ ഞാനീ വലിയവരിയാണെങ്കില്‍ കൊടിമരത്തിന്റെ അടുത്തുനിന്നു കണ്ടോളം അവിടെനിന്നുനീട്ടി വിളികുമ്പോള്‍ ഒന്നുകേട്ടാമതി അല്ലെങ്കില്‍ വരിയൊക്കെനിന്നു അടുത്തുവരാം വല്ലപോഴും ആ രൂപമോന്നടുത്തു കാണാലോ?

നോക്കിയപ്പോള്‍ ആളുപുഞ്ചിരിച്ചു നില്കുന്നു ഒരൊറ്റകണ്ണിറുക്കികാണിക്കലും,അതില്‍പിന്നെ കൊടിമരത്തിന്റെ അടുത്തുനിന്നുകാണും നീട്ടിവിളിക്കും കണ്ണാന്നു കണ്‍നിറയെ കാണും മതിയാവോളം. നമ്മളെ കണ്ണനറിയാം അതുകൊണ്ടാള്‍ ഒറ്റകണ്ണിറുക്കികാണിക്കും നമ്മുടെ ഫയല്‍ പ്രതേകം മാറ്റിവയ്ക്കും.

കണ്ണനും സന്തോഷം വരിയില്‍ നില്‍കുന്നവര്‍ക്കും സന്തോഷം സന്തോഷമയം അതല്ലേവേണ്ടത് അതിനായി അവിടം എന്തൊക്കെയാണ് കണ്ണനോരിക്കിയിരികുന്നത് ഒരുസ്വര്‍ഗംതന്നെ സ്വര്‍ഗ്ഗകാഴ്ചകളുതന്ന്യേ മനസിനും ശരീരത്തിനും സുഖമുള്ളകാഴ്ചകള്‍.

ഗോപികമാരും ,ഗോക്കളും,ആനകളും എല്ലാം കണ്ടാസ്വദിക്കാം.വരിയില്‍ നില്‍കാതെ തൊഴുതാല്‍  വീണ്ടും ഒരു പ്രദക്ഷിണമൊക്കെ വച്ചു മഞ്ചാടികുരുവോക്കെവാരി ചോറുണ്ണാന്‍ വന്നിരിക്കുന്ന കുഞ്ഞികണ്ണന്‍മാരെയൊക്കെ കണ്ടു ഗോപികമാരെയൊക്കെനോക്കി.

ഗോപികമാരെ കണ്ടാല്‍ ആളെവീണ്ടും കാണാന്‍ തോന്നും അപ്പോള്‍ വീണ്ടും ഒന്നുകൂടിതൊഴാം.ആളെനമ്മുടെ കാര്യങ്ങളൊക്കെ ഓര്‍മിപ്പിച്ചു അങ്ങനെ എത്രവട്ടം വേണമെങ്കിലും ആളെ കാണാം.ഇതവരോട് പറഞ്ഞാല്‍ മനസിലാവണ്ടേ അപ്പൊ തുടങ്ങും തര്‍കൂത്തരം..തര്‍കൂത്തരന്നും പറഞ്ഞു.

ഇനിക്ഷീണം തോന്നിയാല്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെന്നിരുന്നു നാമം ചൊല്ലാം വിശ്രമിക്കാം വീണ്ടുംകണ്ണനെകാണാന്‍ തോന്നിയാല്‍ ഒന്നുവിളിക്കാം അല്ലെങ്കില്‍ ഒന്നുകൂടി അകത്തുകയറിതൊഴാം.

ഈ അടുത്തകാലത്തുള്ള എല്ലാ ഗുരുവായൂര്‍യാത്രയിലും ഈ വിശ്വാസമാണെന്നെ രക്ഷികുന്നത്. ആ ശ്രീകോവിലിനടുത്ത് നിന്ന് ആളെ കണ്ടുതൊഴുത്തകാലം മറന്നു.
 
ഒരിക്കല്‍ ആളുകൂടിവിചാരികുമ്പോള്‍ ഞാനടുതെത്തും.

 "ആത്മവിശ്വാസി ആകൂ എല്ലാവരിലുമീശ്വരനിരിക്കുന്നു"

19 comments:

 1. പണ്ട് പോയിട്ടുണ്ട്
  ഇപ്പോ വിശ്വാസമില്ല
  പോകാറുമില്ല. കാണുമെന്ന് പ്രതീക്ഷിക്കുന്നിടത്തൊന്നുമല്ല ദൈവമെന്ന് അറിഞ്ഞ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്

  ReplyDelete
  Replies
  1. കാത്തിരിപ്പ് എന്നുള്ളത് അവസാനിക്കാനുള്ളതല്ലല്ലോ.നമ്മുക്കിഷ്ട്ടമുള്ളവരെ ഇഷ്ട്ടമുള്ളരീതില്‍ ഇഷ്ട്ടമുള്ളപ്പോള്‍ നമുക്കുകാണാമല്ലോ പിന്നെന്താ:)

   Delete
 2. കണ്ണന്‍റെ വിശേഷങ്ങള്‍ അല്ലെ ...കാത്തിയുടെ ശൈലിയുല്‍ ഈ വിശേഷം ഇഷ്ടമായി

  ReplyDelete
  Replies
  1. മയില്‍പീലിയുടെ കുറവുനികന്നല്ലോ.. :)

   Delete
 3. ഇതു വരെ അവിടെ പോയിട്ടില്ല ...........കാര്യമായിട്ടൊന്നും അറിയുകയുമില്ല .............അനീഷിന്റെ എഴുത്ത് ഇഷ്ടമായി ........ഒരു കുറുമബന്റെ കണ്ണിലൂടെ കണ്ണന്റെ പരിസരം പരിചയപ്പെടുത്തിയപ്പോള്‍ വായിക്കാന്‍ ഒരു രസം വന്നു :) ആശംസകള്‍ !!!

  ReplyDelete
 4. ഹൃദയത്തിലുണ്ട്‌ ഗുരുവായൂർ. നന്നായി എഴുതി.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. :)ഇനിയും വരിക ഇതുവഴിയൊക്കെ.

   Delete
 5. വായിച്ചു, കാര്യങ്ങളൊക്കെ മനസ്സിലാക്കി.. ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ടില്ലെങ്കിലും സ്ഥലം കണ്ടിട്ടുണ്ട്

  ReplyDelete
 6. ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഞാന്‍
  ഉരുകുന്നു കര്‍പ്പൂരമായ്
  പല പല ജന്മം ഞാന്‍ നിന്റെ
  കളമുരളിയില്‍ സംഗീതമായ്..

  മൂന്നോ നാലോ ആവര്‍ത്തി ഞാനും പോയിരിക്കുന്നു. കണ്ണനെ കാണുക തന്നെ പുണ്യം..

  ReplyDelete
 7. പ്രാഞ്ചി സ്റ്റൈലിൽ ഒരു രസകരമായ ഗുരുവായൂർ യാത്രാ വിവരണം ..നാന്നയിട്ടുണ്ട് ട്ടാ ..നല്ല രസായ്ട്ടന്നെ അങ്ങട് വായ്ച്ചു .. മൂപ്പരുടെ ഒരു അദൃശ്യ ശബ്ദം കൂടി ഈ പോസ്റ്റിലുണ്ട് ന്നാ ഇക്ക് തോന്നണത് .. ഇഷ്ടായി ..ഒരുപാട് ഇഷ്ടായി ഈ പോസ്റ്റ്‌ ..

  ReplyDelete
  Replies
  1. പഴയതാണ് ഇപ്പോള്‍ നോക്കിയപ്പോള്‍ കുറെ തെറ്റുകള്‍ :(

   Delete
 8. വളരെ നല്ല പോസ്റ്റ്‌ ... താങ്ക്സ് പ്രവീണ്‍ ശേഖര്‍...ഇങ്ങോട്ടുള്ള വഴി കാട്ടിയതിന്

  ReplyDelete
  Replies
  1. സ്വാഗതം ,സന്തോഷം

   Delete
 9. എഴുത്തിനു നല്ല നമസ്കാരം

  ReplyDelete
 10. നന്നായിരിക്കുന്നു. ഞാൻ ഒരുനാലഞ്ചു പ്രാവശ്യം പോയിട്ടുണ്ട്. ആ യാത്രയും അന്തരീക്ഷവും എല്ലാം നമ്മിലെ ഈശ്വരനെ അറിയാൻ സഹായിക്കുന്നു....

  ReplyDelete