Aug 6, 2012

ഒരു ഫ്രണ്ട്‌ഷിപ്പ് ഡേ വീരഗാഥനാലഞ്ചു വര്‍ഷം മുന്‍പൊരു ആഗസ്റ്റ് മാസം തിങ്കളാഴ്ച ദിവസം നേരിയ മഴയും നനഞ്ഞു കാമ്പസില്‍ ചെന്നു കയറി.ഞാന്‍ ജോയിന്‍ ചെയ്തിട്ടു വെറും ഒരാഴ്ച്ച. എല്ലാവരെയും പരിചയപ്പെട്ടു വരുന്നേയുള്ളൂ. ഗോവണികള്‍ കയറി ബഹളം നിറഞ്ഞ ഇരുട്ടവീണ ഇടനാഴികളിലൂടെ നടന്നു. എല്ലാവരും കയ്യിലും കീശയിലുമൊക്കെയായി രാഖികൊണ്ടോടുന്നു, എന്താ സംഗതി ഫ്രണ്ട്ഷിപ്പ്ഡേ  ആഘോഷമാണെത്രെ ഞായറാഴ്ച ആഘോഷിക്കാന്‍ പറ്റില്ലലോ...അതുകൊണ്ട് തിങ്കളാഴ്ച.

ക്ലാസില്‍കയറി അവസാന ബഞ്ചില്‍ ചെന്നിരുന്നപ്പോള്‍ ശരിക്കും കാര്യങ്ങളൊക്കെ പിടികിട്ടി. എന്താ പരിപാടിന്നുവച്ചാല്‍ എല്ലാവരുടെ പേരും കടലാസ്സില്‍ എഴുതിയിടും ഒരുമാതിരി കള്ളനുംപോലീസും കളിക്കില്ലെ അതുപോലെ അതോരുതരു പോയി എടുക്കുക കിട്ടിയ പേരുക്കാരിക്ക് -ക്കാരന്  രാഖി കെട്ടികൊടുക്കുക. അതിനുവേണ്ടി  രാഖിയൊക്കെ വാങ്ങിവേണം അന്ന് ക്ലാസിലെത്താന്‍ അതാണ് കാര്യം ഇതൊക്കെ ആരറിയുന്നു പഠിക്കാന്‍മാത്രം കോളേജില്‍ പോകുന്ന പാവമെന്റെ കയ്യില്‍ എന്തുണ്ട്.  ചീര്‍പ്പും കണ്ണാടിയും ഫെയര്‍ ആന്‍ഡ്‌ ലവ്ലി യും മാത്രമല്ലാതെ, ഉടനെ പുറത്തേക്കോടി കാശുകൊടുത്തു ഒരുപാടു രാഖി ചുമ്മാ പെണ്ണുങ്ങളുടെ കയ്യില്‍പിടിക്കാന്‍ വേണ്ടിമാത്രം വാങ്ങികൂട്ടിയ ദീപക്കിന്റെ കയ്യില്‍ നിന്നും ഒരെണ്ണം എരന്നു വാങ്ങി.

ഒരു നൂലും അതിന്റെനടുവില്‍ വിഷുവിനു കത്തിക്കുന്ന തലചക്രം പോലെയൊരു സാധനവും ഒരു ചാത്തന്‍ സാധനം. എന്തായാലും ഒന്നുകിട്ടിയല്ലോ അല്ലെങ്കില്‍ എന്റെ ചാരിതാതൃ...വേണ്ട എന്റെ മാനം നഷ്ട്ടപെട്ടു കപ്പലുകയറിയേനെ. അങ്ങനെ അവന്റെ കീശയില്‍ ഒരുപിടി ചില്ലറവാരിയിട്ടു യാത്ര തുടര്‍ന്നു നേരെ ക്ലാസിലേക്ക് കൃത്യം എത്രയോ മണി തന്നെ പരിപാടിയൊക്കെ  തുടങി.

ഓരോരുത്തര്‍ പേരുകള്‍ എടുക്കുന്നു രാഖികെട്ടുന്നു പല്ലിളിക്കുന്നു ആശംസകള്‍ കൈമാറുന്നു പോകുന്നു. ഒടുവില്‍ എന്റെ അവസരവും വന്നു  ഞാനുമെടുത്തു ഒരു ക്ഷണം പേപ്പര്‍ നിവര്‍ത്തിനോക്കി അതില്‍ അതിലുള്ള പേരു ---- അതു ഞാന്‍ പറയില്ല തല്‍ക്കാലം 'എ' എന്നിരിക്കട്ടെ.

ഞാന്‍ ആ പേരുമൊഴിഞ്ഞു ഒരു കുട്ടി മന്ദംമന്ദം നാണതോടെ വന്നു. അവള്‍ കൈകള്‍ എന്റെ മുന്‍പിലേക്ക് നീട്ടി. ഈശ്വരാ ദെ ആദ്യമായി ഒരുകുട്ടി എന്റെ മുന്‍പില്‍ കൈനീട്ടി നില്‍കുന്നു ഇനി അവള്‍ തലയാണോ നീട്ടിനില്‍കുന്നേ ഞാന്‍ സൂക്ഷിച്ചുനോക്കി അല്ല. ഞാന്‍ ആ കൈകളില്‍ സ്പര്‍ശിക്കാതെ അതിസാഹസികമായി രാഖികെട്ടി എന്റെ ഉദ്യമത്തിനു സദസ്സില്‍ നിന്നും ചിരി കൂടെ ഞങ്ങളും. ആദ്യായിട്ടാണെ ഇങ്ങനെയൊക്കെ. അതായിരുന്നു ജീവിതത്തിലെ ആദ്യ ഫ്രണ്ട്ഷിപ്പ്ഡേ  ആഘോഷദിനം. അതിനുമുന്‍പേ ഇങ്ങനെയൊക്കെ കേട്ടുകേള്‍വി മാത്രെ ഉണ്ടായിരുന്നുള്ളൂ പക്ഷെ ആ ഫ്രണ്ട്ഷിപ്പ് അന്നുതന്നെ മുങ്ങിതാണു .ഷിപ്പ്  ഞാനും തുഴഞ്ഞില്ല അയാളും തുഴഞ്ഞില്ല.

അതാവും ആ ഷിപ്പ് മുങ്ങി അതു കഴിഞ്ഞശേഷം ക്ലാസിലെ കലണ്ടര്‍ താളുകള്‍  രണ്ടുമൂന്നു തവണ മാറ്റി. അങനെ വീണ്ടും വന്നതുമാതിരിയോരാഘോഷം. ഡിസംബറില്‍ ക്രിസ്തുമസ് ഫ്രണ്ട്‌..

"ഈ കോളേജിലെ ഓരോ കാര്യങ്ങളെ എന്നും ഓരോ പേരില്‍ ആഘോഷങ്ങള്‍" . അങ്ങനെ അന്നും പരിപാടി തുടങ്ങി എങ്ങനെയാണെന്ന് വച്ചാല്‍ പഴയ പോലെയൊക്കെ തന്നെ ചെല്ലുക പേപ്പര്‍ എടുക്കുക കിട്ടുന്ന പേരിന്‍റെ ഉടമക്ക് ക്രിസ്തുമസ് ഗിഫ്റ്റ്‌ കൊടുക്കുക അത്രെ ഉള്ളു. പരിപാടി പത്തുനാള്‍ കഴിഞ്ഞാണ് അതിനിടെ  ആ പത്തുനാളുകളില്‍  ഓഫീസ്റൂമില്‍ വച്ചിരിക്കുന്ന പോസ്റ്റ്‌ബോക്സ്‌ വഴി ഫ്രണ്ടിനു കാര്‍ഡുകള്‍ അയക്കാം, ഗിഫ്റ്റുകള്‍ നല്‍കാം, ആശംസകള്‍ നേരം. അങനെ ഒരു ചെറിയ സസ്പെന്‍സ് പരിപാടികൂടി. സൌഹൃദപരമായി ആര്‍ക്കും എന്തും അയക്കാം പേരുവയ്ക്കണമെന്നില്ല അതു അവസാനനാള്‍ വെളിപെടുത്തിയാല്‍ മതിയാകും അതാണ് പോസ്റ്റ്‌ബോക്സ്‌. . എത്ര മനോഹരമായ ആചാരങ്ങള്‍ അല്ലെ ....

അങനെ തിരഞ്ഞെടുക്കല്‍ നടന്നുകൊണ്ടിരിക്കുന്നു പെട്ടെന്നു ഞാന്‍ കൂട്ടത്തിനിടെയിരിക്കുന്ന എന്റെ പഴയ കൂട്ടുകാരിയെ ശ്രദ്ധിച്ചു. അപ്പോള്‍  വെറുതെ തോന്നി ഈശ്വരാ ഇന്നും അവളെ ഫ്രണ്ടായി കിട്ടിയിരുന്നെങ്കില്‍ ഒരു രസം ഒരു ഡിഫ്രന്റ്‌ ജീവിതത്തില്‍ എന്തെങ്കിലും ഡിഫ്രന്റ്‌സ് വേണ്ടേ, ഓരോരുത്തരും പോയി ഓരോന്നിനെ എടുത്തു ഞാനും പോയി ദൈവത്തെ വിചാരിച്ചെടുത്തു. ബഞ്ചില്‍ വന്നിരുന്നു നിവര്‍ത്തി നോക്കി ഛെ പേരു---വേണ്ട തല്‍ക്കാലം അവളല്ല അത്രേം അറിഞ്ഞാമതി അല്ലെങ്കില്‍ 'വി' അങനെ ഏതോ ഒരു പേര്.

മ്മക്ക് സങ്കടായി,
എന്റെ വിഷമം കൊണ്ടു ഞാന്‍ അടുത്തിരിക്കുന്നവനോട് കാര്യം പറഞ്ഞു ഡാ ഞാന്‍ ദായിരിക്കണ ക്ടാവ് 'എ'യില്ലേ  അവളുടെ പേരിനുവേണ്ടി പ്രാര്‍ത്ഥിച്ചെടുത്തതാ നോക്ക്യേ, വേറെ ആരോ.ജയിക്കാന്‍വേണ്ടിമാത്രം കളിച്ചൊരു കളിയില്‍തോറ്റുപോയി മോനെ.അവനൊരു ഭയങ്കരചിരിയോടെ അവന്റെ കയ്യിലെപേപ്പര്‍ നിവര്‍ത്തികാണിച്ചു 'എ'. ഞാന്‍ സന്തോഷം കൊണ്ടു പൊട്ടിച്ചിരിച്ചു ദൈവമില്ലെന്നാരാ പറഞ്ഞെ...
ഡാ മോനെ,കുട്ടാ അതിങ്ങു തടാ നീ, ഇതു വച്ചോ ഡാ വി-യാണോ എ-യാണോന്നോക്കെ ആരറിയുന്നു. അവനതു തന്നില്ലാന്നു മാത്രല്ല പോയിപണി നോക്കാനും പറഞ്ഞു. 

പിന്നെന്തു ചെയ്യാം പോസ്റ്റ്‌ബോക്സ്‌  ഉണ്ടല്ലോ അങനെ അതിലൂടെ പണിതുടങ്ങി. ആദ്യ കത്ത് അവള്‍ക്കു തന്നെ എഴുതി കവറിനു പുറമേ ബൈ ഡിഫ്രന്റ്‌.. .സ്വന്തം പെരുഴുതി ആദ്യമേ സസ്പെന്‍സ് കളഞ്ഞില്ല.

ഉള്ളടകം ഏകദേശം ഇങ്ങനെയായിരുന്നു
അവള്‍ക്കു ഞാനിട്ട ഇരട്ട പേരാദ്യം. ഞാന്‍ നിങ്ങളുടെ പഴയൊരു കൂട്ടുകാരനാണ് എന്നെ ഓര്‍മ്മ വരുന്നുണ്ടോ.. 
ണ്ടോ...ണ്ടോ...... ഇല്ലെങ്കില്‍ വേണ്ട, ഇതെന്‍റെ പോസ്റ്റ്‌ബോക്സ്‌  പരിപാടിയുടെ ഉല്‍ഘാടന കത്താണ്  അതു ഇവിടെത്തെ ആദ്യ ഫ്രണ്ടിനായികൂട്ടെയെന്നു കരുതി. ഈ കത്തിന്റെ കവര്‍ കൈയില്‍ കിട്ടിയാല്‍ അതിലെ കാര്‍ഡ്‌ വായിച്ചു നോക്കിയിട്ട് തിരികെ എനിക്കുതന്നെ അയക്കണം വിലാസം ഡിഫ്രന്റ്‌ എന്ന് തന്നെ എഴുതിയാല്‍ മതി ഞാന്‍ എടുത്തോളാം. മറ്റുള്ളവര്‍ക്കുംകൂടി കാര്‍ഡ്‌ അയക്കണം എല്ലാവര്‍ക്കും പുതിയതു വാങ്ങിയയക്കാന്‍ മ്മക്ക് ത്രാണിയില്ല തന്റെയല്ലേ കൂട്ടുകാരന്‍ വല്ല്യ കഷ്ട്ടാ സ്ഥിതി. അതുകൊണ്ട് ചുട്ടമറുപടി നല്ല രീതിയില്‍ പ്രതീക്ഷിക്കുന്നു.

പിറ്റേ ദിവസം തന്നെ  ചുട്ടമറുപടി  വന്നു കവറില്‍ കാര്‍ഡുമുണ്ടായിരുന്നു. നല്ല അനുസരണയുള്ള കുട്ടി. കൂടെ ഒരു ലെറ്ററും കണ്ടു, വായിച്ചുനോക്കി ഏതു പഴയ ഫ്രണ്ട് എനിക്കൊര്‍മയില്ല  പ.......പേ..........പോ.......... എനിക്കൊന്നും വേണ്ടാ നിന്റെ ഒരു പേര് . ഹോ എഴുതിയതു അധികമൊന്നും പറയണ്ടാ അതാ നല്ലതു. അതു വായിച്ചതോടെ അവളോടുള്ള സകളകലകള ഹോ സകല ബഹുമാനവും പോയി.

അതോടെ കത്തെഴുത്തു നിര്‍ത്തി അവള്‍കുള്ളത്. മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും പിന്നെ മറ്റുളളവര്‍ക്കു  കത്തും, ഗിഫ്റ്റുകളും അയക്കാന്‍ തുടങ്ങി ബൈ ഡിഫ്രന്റ്‌ ഒരു സമാധാനത്തിനു. 

അങനെ അങ്ങനെ ഡിഫ്രന്റ്‌ അയക്കുന്ന ലെറ്ററുകള്‍ ഗിഫ്റ്റുകള്‍ ആളുകള്‍ക്കു പെരുകി അതൊരു രസമായിരുന്നു,ക്ലാസിലെ ഏറ്റവും ഉയരം കുറഞ്ഞ കുട്ടിക്ക് കളിക്കുടുക്ക ,ബാലരമ ,ബാലഭൂമി,ടീച്ചര്‍ക്ക് മഞ്ച് ചോക്ക്ലേറ്റ്ബോക്സില്‍ മണ്ണ് . ക്ലാസിലേക്കു തന്നെ മറ്റൊരു ലെറ്റര്‍ വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചു കേരളമൊരുഭ്രാന്താലയമാണ് എന്നാല്‍ ഞാന്‍ പറയുന്നു നിങ്ങളുടെ ക്ലാസൊരു ഭ്രാന്താലയമാണ് അവിടെ ഉള്ളവരെല്ലാം ഭ്രാന്തന്‍മാരും ഭ്രാന്തികളും ബുഹാ ഹ.. അങനെ ഡിഫ്രന്റിന്റെ കാര്യം ഏകദേശം തീരുമാനമായി.

ഗിഫ്റ്റ്‌ കൊടുക്കുന്ന ദിനം വന്നെത്തി. എല്ലാവരും ഗിഫ്റ്റുകള്‍കൈമാറി ഒടുവില്‍ ആ നിമിഷവും വന്നെത്തി. തുറന്നു പറച്ചിലിന്റെ സമയം. ആര് ആര്‍ക്കൊക്കെ പോസ്റ്റ്‌ബോക്സ്‌ വഴി കത്തുകളയച്ചു അറിയേണ്ടവര്‍ക്ക് ചോദിക്കാം പക്ഷെ ഒരു മാറ്റം പറയേണ്ടവര്‍ക്കു മാത്രം പറയാം. അങ്ങനെ ചെറിയചെറിയ കാര്യങ്ങള്‍ പലരും ചോദിക്കുകയും പറയുകയും ചെയ്തു. ഞാന്‍ എന്റെ കുറ്റസമ്മതം മനസില്‍ കണ്ടു. ഛെ...മ്ലെച്ചം ,മോശം ...ഡിഫ്രന്റ്‌ ഞാനാനെന്നറിഞ്ഞാല്‍. ? 


അവള്‍ ഏതുനേരവും അതു ചോദിക്കാമെന്നു ഞാന്‍  ഭയപ്പെട്ടു. അതെ അവള്‍ എഴുന്നേറ്റു ചോദിച്ചു. ആരാണെനിക്കു കത്തെഴുതിയത് ആരാണ് ഡിഫ്രന്റ്‌ ?

ആരും എഴുന്നേറ്റില്ല ഒവ്വാ ഞാനെ..... ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു നല്ലകുട്ടിയായി. അപ്പോള്‍ ക്ലാസ്സ്‌ലീഡര്‍ എഴുന്നേറ്റു അതെ ആരാണീ ഡിഫ്രന്റ്‌ ? ക്ലാസിലെ എല്ലാവരെയും ഭ്രാന്തന്‍മാരെന്നു വിളിച്ചവനെ അങനെ വെറുതെ വിടില്ല ആരാ ഡിഫ്രന്റ്‌അപ്പോള്‍ ക്ലാസിലെ കുഞ്ഞ്യമനുഷ്യനും എഴുന്നേറ്റു ആരാ ഈ ഡിഫ്രന്റ്‌ ?എനിക്ക് കളികുടുക്ക ,ബാലരമ ,ബാലഭൂമി അയച്ചവന്‍ ആരാ. എന്റെ നെഞ്ചു പടപടാന്നിടിച്ചു. ഞാനാണെന്നു പറഞ്ഞാല്‍ എന്റെ ദൈവമേ എന്റെ കാര്യം ഞാന്‍ ഒന്നും മിണ്ടിയില്ല പറശ്ശിനിക്കടവ് മുത്തപ്പാ പണി പാമ്പായും പട്ടിയായും വരല്ലേ......ഭാഗ്യം ഈശ്വരന്‍ ഭക്ഷണരൂപത്തില്‍ വന്നു സമയം വൈകി എല്ലാവര്‍ക്കും ഊണുകഴിക്കാമെന്ന വിളിവന്നു വിശപ്പു കാരണം എല്ലാവരും പിരിഞ്ഞു വായിലൊരു വാര്‍ത്താനവുമായി ആരാ  ഈ ഡിഫ്രന്റ്‌ ?

അവള്‍ പലരോടും അവിടെ കിടന്നു ചോദിക്കുന്നു. പാവം കുഞ്ഞന്‍ അലറുന്നു എന്നെ അവന്റെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ അല്ല അവനെ എന്റെകയ്യില്‍ കിട്ടിയാലുണ്ടല്ലോ ആ....അങനെ അതീവ രസകരമായി ഡിഫ്രന്റ്‌ട്ടായി തന്നെ  ആ പരിപാടിയും കഴിഞ്ഞു,കോളേജു പത്തുദിവസത്തേക്കടച്ചു. 
മനസ്സില്‍ അവള്‍ എല്ലാവരോടും എന്നെ അനേഷിച്ചു നടുക്കുന്ന രംഗം മാത്രം പാവല്ലേ... 

അവളോടെങ്കിലും സത്യം പറയാന്‍ തോന്നി. കോളജു തുറന്നു ആ പത്തു ദിവസം കൊണ്ട് പലരും പലതും മറന്നു എന്റെ ഭാഗ്യം...പക്ഷെ ഒരു കുറ്റബോധം അതിന്റെ തുടര്‍ച്ചയായിരുന്നെല്ലാം അതുകൊണ്ട് തുടങ്ങിയിടത്തെങ്കിലുമെല്ലാം ഏറ്റുപറയണം.

ഇതുവരെ സംസാരികാത്ത ആളോട് എങ്ങനെ മിണ്ടും ശ്രമിച്ചു നോക്കാം നടന്നു ഒന്നല്ല, രണ്ടല്ല, പത്തിരിപത്തു ദിവസത്തോളം ഒടുവില്‍ ഒരു ദിവസം നേരത്തെ കോളജില്‍ നിന്നുമിറങ്ങിയ എല്ലാവരും ബസ്സിനായി ബസ്‌സ്റ്റാന്റ് വരെ നടന്നു. ഞാനും എന്റെ കൂട്ടുകരും അവളും എന്റെ കൂട്ടുകാരിയും ഛെ അവളും കൂട്ടുകാരികളും ഞാനും കൂട്ടുകാരും. അങനെ നടന്നു നടന്നു നടന്നു അവളും ഞാനും ഒപ്പത്തിനൊപ്പം നടന്നു ഞാനോടുക്കം ചോദിച്ചു അല്ല 'എ' എവിടെയാ തന്റെ വീട്. അങനെ തുടങി ഇടയ്ക്കു എനിക്കൊരു പ്രത്യേക കാര്യം പറയാനുണ്ടെന്നു  പറഞ്ഞു.

അവള്‍- "പറഞ്ഞോളു.
"ഇന്നല്ല വേറെയൊരു  ദിവസം പറയാം ഞാനീ വരുന്ന മുപ്പത്തിയൊന്നാം തിയ്യതി പറയാം.
"
വേണ്ടാ ഇന്നുതന്നെ പറയണം പറയു.
"
ഇല്ല മുപ്പത്തിയോന്നാം തിയ്യതി മതി അന്നുപറയാം.

അപ്പോഴ്ക്കും ബസ്‌സ്റ്റോപ്പെത്തി. 

അവള്‍-
"ഞാന്‍ മുപ്പത്തിയോന്നാം തിയ്യതി നാളെയാകാന്‍ പ്രാര്‍ത്ഥിക്കും കേട്ടോ.
"അത്രയും ധിര്‍ത്തിയോ.
"
ഹും.
"
ശരി അന്നാ മുപ്പത്തിയോന്നാം തിയ്യതി കാണാട്ടോ.


പിറ്റേന്ന് മുതല്‍ മറ്റൊരു ഡിഫ്രന്റ്‌  കഥ അണിയറയിലോരുക്കി ചുമ്മാ ഒരു രസം. ക്ലാസിലെ കൂട്ടുകാരോടും കൂട്ടുകാരിളോടും പറഞ്ഞു


"എനിക്കോരാളെ ഇഷ്ട്ടമാണ് "അതു ഞാന്‍ ഈ ആഴ്ച ഒരു ദിവസം ആളോടു നേരിട്ട് പറയും പിന്നെ പറയണോ ആ രഹസ്യം പരസ്യമായി ക്ലാസിലും,ഇടനാഴികളിലും, ഷെയ്ക്ക് പാര്‍ലറുകളിലും, കാന്റീനിലും പറന്നു നടന്നു തിങ്കള്‍ ,ചൊവ്വ ,ബുധന്‍ ,വ്യാഴം ഒടുവില്‍ വെള്ളിയാഴ്ച മുപ്പത്തിയൊന്നാം തിയ്യതി വന്നെത്തി.

നേരം പുലര്‍ന്നു നേരിയ മഞ്ഞിന്‍ കണങ്ങള്‍ സൂര്യകിരണങ്ങളില്‍ വെട്ടിതിളങ്ങുന്നു. നടവഴികളില്‍ ഇടയ്ക്കിടെ മഞ്ഞിന്റെ പരക്കം പായലുകള്‍. .എല്ലാം തഴുകി ഞാന്‍ നിശബ്ദമായ ഇരുട്ടവീണ ഇടനാഴികളിലൂടെ നടന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളജിന്റെ വരാന്തയില്‍ മാത്രം അടിക്കുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട് അതടിച്ചാലുണ്ടല്ലോ പെട്ടെന്ന് ട്ടോ...
ആരാ അവള്‍ 

"വേഗം പറ എന്താ പറയാനുണ്ടെന്ന് പറഞ്ഞെ പറപറ.
"ഇപ്പോഴോ
ഇന്റര്‍വെല്ലിനു പറയാം
"
ഇന്റര്‍വെല്ലിനോ പറ്റില്ല ഇപ്പോ പറയണം.
"
ഇന്റര്‍വെല്ലിനു വാ അപ്പൊ പറയാം.
"
അന്നാ ശരി. അവളു തിരിഞ്ഞു പോലും നോക്കാതെ പോയി.


സമയം എത്രയോ ആയി അന്നത് നോക്കാന്‍ എവിടുന്നാ നേരം ടെന്‍ഷന്‍ ല്ലേ. അങ്ങനെ ആദ്യ ഇന്റര്‍വെല്ലെത്തി മനസില്‍ എന്തെന്നില്ലാത്ത ഓരോരു എന്തോ... ഗോവണിയില്‍ ചാരി ചുവരില്‍ നോക്കിനിന്നു. അവള്‍ വന്നു തട്ടി വിളിച്ചു.

"പറഞ്ഞോ
"
ഇപ്പോഴോ ഇതാണോ ഇന്റര്‍വെല്‍ ഉച്ചയ്ക്കാണ് മണ്ടി ശരിക്കും  ഇന്റര്‍വെല്‍.
"
പോടാ പട്ടി എനിക്കു കേള്‍ക്കണ്ട ഞാന്‍ പൂവാ.
"
ഉച്ചക്ക് പറയാം ഉറപ്പെന്ന് താന്‍ വരോ ?
"
പറയോ അതോ പറ്റിക്കോ.
"
ഇല്ല.
"
ആ വരാം.

 അപ്പൊ അവളു തിരിഞ്ഞുനോക്കി കൊണ്ടാണ് പോയത്.
 
വിശപ്പിന്റെ വിളിവരുന്നതു കൊണ്ട് ഉച്ചക്കുള്ള ഇന്റര്‍വെല്‍ കറക്റ്റ്‌ മനസിലായി. ഞാന്‍ തീറ്റ കഴിഞ്ഞു ഒരോട്ടം ഓടി ഗ്രൌണ്ടിലേക്ക്. അല്ല ഒരു പരിശീലനം വാമപ്പ് ഇരുന്നോട്ടെന്ന്. തിരിച്ചുകയറിയത് ക്ലാസ് കഴിയാന്‍ പത്തു മിനിട്ടുകള്‍ ബാക്കിയുള്ളപ്പോള്‍. കിട്ടിയ ഊര്‍ജവുമായി ഞാന്‍ ഗോവണിയില്‍ ചെന്നു ചാരി. അവള്‍ മുന്‍പില്‍ ഓടിയെത്തി.


അവിടം ഞാനുംഅവളും മാത്രം നിശബ്ദമായ ഇടനാഴിയില്‍  എനിക്കു കേള്‍ക്കുന്ന ശബ്ദം അവളുടെ കിതപ്പിന്റെ മാത്രം അവളും ഗോവണിയില്‍ ചാരി,ഞങ്ങള്‍ മുഖത്തോട് മുഖംനോക്കി
"
എന്താ കാര്യം.
"
ഞാന്‍ പതുക്കെ പറഞ്ഞു "പറയട്ടെ
"
അവളും പതുക്കെ പറഞ്ഞു "പറഞ്ഞോ.


അപ്പോള്‍ ഇടനാഴിയില്‍ നിന്നും മറ്റൊരു നാദം,കുളമ്പടിനാദം അതായത് ചെരിപ്പിന്റെ ശബ്ദം ഒരാളു വരുന്നു. ഞാന്‍ അറിയാത്ത ഭാവത്തില്‍ ആരാന്നു നോക്കി മാസ്റ്റര്‍ ചിന്തുമോന്‍.. .  തിരിഞ്ഞവളെ നോക്കി, ആന പോയിട്ട് ആനപിണ്ഡം പോലുമില്ലവിടെ. അവളോടി ക്ലാസിലെത്തിയിരിക്കുന്നു.

ഒരുതരി പോലും ധൈര്യമില്ലാത്തവള്‍...

ഞാന്‍  വീണ്ടും അടുത്ത ഇന്റര്‍വെല്‍ വരെ  കാത്തിരുന്നു.ഇന്റര്‍വെല്‍ എത്തി സകല ദൈവത്തിനെയും വിളിച്ചു. ചുമ്മാ ഒരു ധൈര്യത്തിനു. വീണ്ടും ചെന്നു ഗോവണിയെ ചാരി നിന്നു. അവളെ കാണുന്നില്ല ഒന്നു മുതല്‍ ഒരു ഇരുനൂറ്റി അമ്പത്തി മൂന്നുവരെ എണ്ണിക്കാണും. അവള്‍ വന്നില്ല ക്ലാസ്സു വീണ്ടും കൂടി. 

"എന്നെ ഞാന്‍ തന്നെ ഉപദേശിച്ചു ഇനി അടുത്ത ഇന്റര്‍വെല്ലിനു പറയാമെന്നു പറയാന്‍ ഇന്ന് ഇനി ഇന്റര്‍വെല്ലോന്നുമില്ല മറക്കണ്ടാ"

നഷ്ടബോധം ക്ലാസിലിരുത്തി ബോറടിപ്പിച്ചു അവസാനബെല്ലുമടിച്ചു. എല്ലാവരും നടന്നു കൂടെ ഞാനും കുറച്ചെത്തിയപ്പോള്‍ ഒരുവിളി തിരിഞ്ഞുനോക്കി. ആ അവള്‍ ഞാന്‍ നിന്നടുത്തു നിന്നു  അവളെത്തും വരെ. അവളെത്തി പിന്നെ ഞങ്ങള്‍ ഒരുമിച്ചായി നടത്തം. നടന്നു നടന്നു കൂടെ നടന്നവരെല്ലാം എന്തോ ഞങ്ങളെ കടന്നുപോയി ഞങ്ങളത്ര സ്പീഡിലായിരുന്നു അങനെ ഞങളു മാത്രം അവസാനമായി. അവള്‍
"എന്താ പറയാനുള്ളത് ഇനിയെങ്കിലും പറയോ.
"
പറയാം അതെ പിന്നെ.
"
ആ പറയി നീ.
"
അന്നേ....പണ്ടേ ...കഴിഞ്ഞ മാസേ... ക്രിസ്തുഫ്രണ്ടിനെ...

"അന്ന് 
 "അന്ന് നിനക്ക് ഡിഫ്രന്റ്‌ ന്നും എഴുതി ലെറ്റര്‍ അയച്ചില്ലേ അതു ഞാനാ ഒരു രസത്തിനു അയച്ചതാ. എന്നോട് ക്ഷമീ ട്ടോ നിന്നോട് ഇതു പറയണമെന്നു തോന്നി അതാ അത്രേ ഉള്ളൂ.
"
അതെനിക്കറിയാമായിരുന്നു.ഞാനറിഞ്ഞു ഇതാണോ പറയാനുള്ളത്  വേറെയോന്നുമില്ലേ ?
"
ഒവ്വാ എങ്ങനെയറിയാമെന്നു ഓര്‍മ്മയില്ലെന്നൊക്കെ പറഞ്ഞിട്ട്  ഏയ് വേറെന്ത് ഒന്നുമില്ല.
 ഒരു  കൊച്ചു ചെറിയ മൗനം ഞങള്‍ക്കിടയില്‍.
"
അപ്പോള്‍ ക്ലാസിലോക്കെ പിള്ളേരു പറഞ്ഞുകൊണ്ടു നടക്കുന്നതോ.
"
എന്ത്
"
നീ ആരോടോ ഇഷ്ട്ടാണെന്നു പറയുമെന്ന്.
"ആ അങ്ങനെയൊക്കെ പറയണമെന്നുണ്ട്.
"ഏയ് പറയണ്ടാ അതൊന്നും വേണ്ട.
"
നിന്നോട് പറഞ്ഞൂടെ പറയട്ടെ ..
"
ഹും........... ഒരു മൂളല്‍ :)
"
എന്താന്ന്....
"
പറഞ്ഞോളാന്‍ എന്നോട് മാത്രട്ടോ....


അങനെ അന്നുതൊട്ടു  കോളേജിന്റെ  കാമ്പസ് പ്രണയത്തിന്റെ മനോഹരതാളുകളിലേക്ക് മറ്റൊരു പ്രണയം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു ഞങ്ങളുടെ. 

ഒരു സൌഹൃദ ദിനം സമ്മാനിച്ച പുഞ്ചിരി പ്രണയത്തിലേക്ക് . അവിടം മുതല്‍ ഞങ്ങളില്‍ പ്രണയകാലമായിരുന്നു.

യഥാര്‍ത്ഥ്യത്തില്‍  അവളെനിക്ക് പ്രണയിനിയാണോ ?  അതോ സുഹൃത്തോ ???

അങ്ങനെ ഒരു സൌഹൃദ ദിനത്തില്‍ വിരിഞ്ഞ വീരകഥയ്ക്ക് 

പിന്നെയെന്തോക്കെ സംഭവിച്ചു ?
എന്തുണ്ടായി ?

എന്തായി  ആ വീരഗാഥ ?


കൂടുതല്‍ സംഭവബഹുലമായ,സങ്കീര്‍ണമായ വീരഗാഥക്ക് വേണ്ടി വേണമെങ്കില്‍ ഈ ലിങ്കില്‍ കൂടെ അമര്‍ത്തി കയറി കയറി പോവുക...
 
"ആ......ലിങ്കിലമര്‍ത്തിയൊ.

ചിറകൊടിഞ്ഞ കിനാവ്‌. -

18 comments:

 1. നല്ല വാക്കുകളും തമാശകളും ഉണ്ട്. എന്നാല്‍ ഇടയ്ക്കിടെ വിട്ടുപോകുന്നു...

  ചിഹ്നങ്ങള്‍ യഥാക്രമം ഉപയോഗിച്ച്, വാചകങ്ങള്‍ ചിട്ടയിലാക്കി വായനയുടെ ആ ഒരു ഒഴുക്ക് കൊണ്ടുവരാന്‍ ശ്രദ്ധിക്കുമല്ലോ. അങ്ങനെ ഒരു വായനാനുഭവം നല്‍കിയാല്‍ ആസ്വദിക്കാവുന്ന നല്ലൊരു പോസ്റ്റ്‌ ആണ്.

  ആശംസകള്‍ :-)

  ReplyDelete
  Replies
  1. തീര്‍ച്ചയായും :)നന്ദിട്ടോ .

   Delete
 2. ഞാനും ആ ലിങ്കിലൊന്നമര്‍ത്തി നോക്കട്ടെ...ചിറകൊടിഞ്ഞ കിനാക്കളില്‍.

  ReplyDelete
  Replies
  1. അതോടെ എല്ലാം തീരുമാനമാവും :)

   Delete
 3. ആ വീരഗാഥ വായിച്ചിട്ട് ഇനി കിടക്കാം .ഒരു മിനിട്ടേ ........പ്ലിം

  ReplyDelete
  Replies
  1. ഈശ്വരാ എന്നിട്ടുറങ്ങാനോ :) ഇനിയും വരികട്ടോ

   Delete
 4. ആശംസകള്‍....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................

  ReplyDelete
 5. കാത്തി ഇഷ്ടമായിട്ടാ കഥ...അല്ല അനുഭവം...:) സൌഹ്രിതത്തില്‍ നാമ്പേടുത്ത പ്രണയം...

  ReplyDelete
  Replies
  1. ഇനിയും വരിക ഇതുവഴി..

   Delete
 6. എന്നിട്ടെന്തുന്ടായി?? ശരിക്കും ഒരു വീരഗാഥ തന്നെയാണെന്നു മനസിലായോ ?? നന്നായിരിക്കുന്നു .... :-)

  ReplyDelete
  Replies
  1. ഒരു ഒന്നൊന്നര .. :)സ്വാഗതം

   Delete
 7. ഇഷ്ടപ്പെട്ടു..
  വേദനിച്ചവർ തമാശ പറയുമ്പോഴും ചിരിക്കും..
  പക്ഷെ ഒരു ചെറിയ നീർത്തുള്ളി വീഴാതെയങ്ങനെ കണ്ണിൽ തങ്ങും.. ചിറകൊടിഞ്ഞ കിനാവ് കൂടി വായിച്ചു..
  സംഭാഷണങ്ങൾ ക്വട്ടേഷനിലിടാനും ഓരോ വരികളാക്കി തിരിക്കാനും ശ്രമിച്ചിരുന്നെങ്കിൽ വായന കുറച്ചു കൂടി സുഖകരമാകുമായിരുന്നു..

  ReplyDelete
  Replies
  1. സ്വാഗതം...:) വരും രചനകളില്‍ ശ്രമിക്കാം. അപ്പോള്‍ ഇനിയും ഇവിടെയൊക്കെ തന്നെ കാണണം ട്ടോ...

   Delete
 8. i have read all comments also, very good aneesh.
  actually i was suprissed when i saw this blog, very good....keep it up.....
  god bless you.........try again & again........

  ReplyDelete
  Replies
  1. താങ്ക്സ് എ ലോട്ട് ....

   Delete