Aug 16, 2012

ജവാന്‍ ഓഫ് മൈ ഹാര്‍ട്ട്‌പിറന്നമണ്ണില്‍ന്നും തന്റെ പ്രിയപെട്ടവരുടെ അടുത്തുനിന്നും സ്വന്തമച്ഛനമ്മ,ഭാര്യ,മക്കള്‍,കൂട്ടുകാര്‍ ഇവരില്‍ നിന്നെല്ലാം അകലെ ജന്മനാടിന്റെ രക്ഷക്കായി സമാധാനത്തിനായി എല്ലാം ത്യജിച്ചു ജാഗരൂകരായി കണ്ണിമ ചിമ്മാതെ കാവല്‍ നില്‍കുന്ന സൈനികര്‍.

മഴയിലും വെയിലിലും മഞ്ഞിലും മരവിക്കാത്ത വിറയ്ക്കാത്ത മനസുമായി സ്വന്തം നാടിനുവേണ്ടി ജീവിച്ച, ഇനിയും മരിക്കാത്ത ഓര്‍മകളും പേറി ജീവിക്കുന്ന. ഇന്നു സ്വന്തം ജീവിതത്തിലെ ഓരോ നിമിഷവും നിതാന്ത ജാഗ്രതയോടെ നാടിന്‍റെ രക്ഷയ്ക്ക് സമര്‍പ്പിക്കുന്ന എല്ലാ ധീരസൈനികര്‍ക്കും ആദരവോടെ അഭിമാനത്തോടെ  എന്റെ സല്യൂട്ട്.

നാളെയെന്നുണ്ടോ എന്നറിയാത്ത കൂട്ടിലിട്ടകിളികളെ പോലെയാണ് ഓരോ പട്ടാളക്കാരനും അവരുടെ സ്വപ്നങ്ങള്‍, അവരുടെ ജീവിതം, എല്ലാമെല്ലാം ഒരു ചട്ടകൂട്ടിലെ ശീലങ്ങളായിമാറുന്നു. ഓരോ ദിവസവും അടുക്കും ചിട്ടയോടും കൂടി തുടങ്ങും തുടരും അങ്ങനെ എല്ലാദിനങ്ങളും ഒരേ രൂപത്തിലാവുന്നു കൂടുവിട്ടു പറക്കാനാഗ്രഹമുണ്ടു പക്ഷെ ? 

ഒരൊറ്റ വികാരം ഉറച്ചവികാരം എന്റെനാട് ഇന്ത്യ.

സൈനികന്‍ ഒരു നാടിന്റെ സ്വത്താണ് അഭിമാനമാണ് ആ ആദരവ് ആ മനുഷ്യന്റെ  ജീവിതത്തില്‍ മാത്രമല്ല തലമുറകളിലേക്ക് മറ്റു പല ജീവിതങ്ങളിലേക്കും വ്യാപിക്കുന്നു കാരണം ആളൊരു മകനാണ് ,ഭര്‍ത്താവാണ്, അച്ഛനാണ്, ഒരു പച്ചമനുഷ്യന്‍ അവനുമുണ്ട് സാധരണക്കാരനെ പോലെ സ്വപ്നങ്ങള്‍ ,വികാരങ്ങള്‍,പ്രതീക്ഷകള്‍,നാട് ,വീട്, കുടുംബം, കുട്ടികള്‍  ആ  സൈനികന്‍ ഒരു മകനായി ,ഭര്‍ത്താവായി ,അച്ഛനായി തലമുറകള്‍ക്കപ്പുറത്തേക്കും  നല്‍കുന്ന വികാരം ഉറച്ചൊരു വികാരം ഇന്ത്യ. 

ഒരു ജവാനു സ്വന്തമെന്നൊന്നില്ല. ഒരു പട്ടാളക്കാരന്റെ ജീവിതം അത് അയാള്‍ക്ക് സ്വന്തമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് എല്ലാം.സ്വന്തം നാടിനു വേണ്ടി ഒരുപാടുകാലം പിന്നെ ജീവനോടെ യുണ്ടെങ്കില്‍ അതു തന്റെ അമ്മയ്ക്കും അച്ഛനോടൊപ്പം കുട്ടികളോടൊപ്പം ഭാര്യയോടൊപ്പം തന്റെ കുടുംബത്തോടൊപ്പം അവര്‍ക്കുവേണ്ടി എന്നാല്‍ അങനെ ഒരു ജീവിതം അവര്‍ക്ക് പ്രതീക്ഷ മാത്രമാണ് .
ഇടക്കിടെമാത്രം നീണ്ട ഇടവേളകള്‍ സമ്മാനിച്ച്‌ കടന്നു വരുകയും പോവുകയും ചെയ്യുന്ന സ്വാന്തനത്തിന്റെയും സ്നേഹത്തിന്റെയും നറുതൂവല്‍ സ്പര്‍ശം അതാണ് പട്ടാളക്കാരന്‍ എന്ന മകന്‍ പട്ടാളക്കാരനെന്ന ഭര്‍ത്താവ് പട്ടാളക്കാരന്റെ മക്കള്‍ക്കച്ഛന്‍.

അച്ഛനെ സാധാരണ എല്ലാ മക്കള്‍ക്കും ഭയമാണ് സ്നേഹം, ബഹുമാനം എന്നിവ കൊണ്ടുള്ള ഭയം അതുപോലെ പട്ടാളക്കാരനെയും സാധാരണ എല്ലാവര്‍ക്കും ഭയമാണ് സ്നേഹം, ബഹുമാനം എന്നിവ  കൊണ്ടുള്ള ഭയം അതുവഴി ആദരവ്‌,അഭിമാനം അങ്ങനെയോരുപാട്.

അപ്പോളച്ഛന്‍ പട്ടാളക്കാരനാവുമ്പോള്‍ പട്ടാളക്കാരന്റെ മക്കളെ സംബധിച്ചു ഭയത്തോടു ഭയം ഇരട്ടി ഭയം .കാരണം രണ്ടും കൂടി ചേര്‍ന്നാല്‍ അച്ഛനും പട്ടാളക്കാരനും പട്ടാളച്ഛന്‍ , മറ്റുള്ളവര്‍ക്ക് പട്ടാളമാമ്മന്‍ , പട്ടാളച്ചച്ഛന്‍. അങനെ ആ മനുഷ്യന്റെ ജീവതത്തിലുടനീളമൊരു ഓര്‍മ്മപെടുത്തല്‍ ആദരവ് അദ്ദേഹമൊരു പട്ടാളക്കാരനാണെന്നാണ്. 

അച്ഛനെകുറിച്ച് കേള്‍ക്കുന്ന കഥകളും പട്ടാളക്കാരനെ കുറിച്ചു കേട്ടവിവരങ്ങളും വീരകഥകളും ഒന്നിച്ചുചേരുമ്പോള്‍   അച്ഛന്നെന്നു കേട്ടാലേ പട്ടാളച്ഛന്റെ മക്കള്‍ വിറക്കും അതിനുകാരണം സാധരണ എല്ലായിടത്തെയും പോലെ അമ്മയാണ്.

കുട്ടികാലത്തെ പറഞ്ഞു തരുന്ന കഥകളിലെ സംഭാഷണങ്ങളിലെ ഭയപ്പെടുതുന്ന രൂപമാണച്ഛന്‍.കുറുമ്പു കാണിച്ചാല്‍ ,വാശി പിടിച്ചു കരഞ്ഞാല്‍  അല്ലെങ്കില്‍ ചോറുതരുമ്പോള്‍  കഴിക്കാതെ വന്നാലൊക്കെ  അമ്മ പറയും കുറുമ്പ് നിര്‍ത്തിക്കോ നീ ഇതു കഴിച്ചോളൂട്ടോ....അല്ലെങ്കില്‍ ഞാന്‍ അച്ഛനെ വിളിക്കും അച്ഛന്‍ വന്നാല്‍ തല്ലും കഴിച്ചോ.

അങ്ങനെ ചെറുപ്പത്തില്‍ എന്തുകാണിച്ചാലുമിതു കേള്‍ക്കാം മര്യാദക്ക് കേട്ടോ നീ. ഞാന്‍ അച്ഛനോട് പറയും അച്ഛനെ വിളിക്കും ഇതൊക്കെ കേട്ടു അച്ഛനൊരുപേടി സ്വപ്നമാണ്. അച്ഛന്‍ വന്നാല്‍ എന്താ സംഭവിക്കായെന്നുള്ള ഭയവും എനിക്കുമാത്രല്ല സാധാരണ എല്ലാവര്‍ക്കും. പട്ടാളക്കാരനും അങനെ തെറ്റിദ്ധരിക്കപ്പെട്ടു ഏറെ കുറെ അച്ഛനെപോലെ കാരണം  കഥകളില്‍ പട്ടാളക്കാരന്‍ ഭയങ്കരമായ ചിട്ടകളുള്ള അച്ചടക്കമുള്ള പട്ടാളയൂണിഫോമിട്ട ഉച്ചത്തില്‍  വര്‍ത്തമാനം പറയുന്നൊരാള്‍ കുറുമ്പ് കാണിച്ചാല്‍ ചിലപ്പോ വെടിവയ്ക്കും.

അപ്പോള്‍ പട്ടാളച്ഛന്‍ പേടിസ്വപ്നം ആവതിരിക്കുമോ.
അങനെ എല്ലായിടത്തെപോലെയും അവിടെയും അമ്മ വാല്‍സല്യ നിധിയായപ്പോള്‍ അച്ഛനെന്നും നിധികാക്കുന്ന ഭൂതമായിരിന്നു .സ്നേഹത്തിനു മീതെ മുഖം മൂടിയിട്ടിരുന്നു. ഉള്ള വാത്സല്ല്യമെല്ലാം ഒളിപ്പിച്ചുവയ്ക്കമച്ഛന്‍ .ഒരമ്മയ്ക്കും അതിനു കഴിയില്ല അവരതു പ്രകടിപ്പിക്കും അമ്മയുടെ സ്നേഹപ്രകടനങ്ങളച്ഛന്‍ ഒള്ളികണ്ണുകള്‍  കൊണ്ട് നോക്കി കണ്ടു സന്തോഷിക്കും.

അന്നിട്ട്‌ വിളിച്ചുപറയും നീയാണഡി മക്കളെ കൊഞ്ചിച്ചു വഷളാകുന്നത് .ചുമ്മാ അവര്‍ക്കു കഴിയാതെ വരുമ്പോള്‍ ഉണ്ടാവുന്ന അസൂയ ആ  മനസിലൊളിപ്പിച്ച സ്നേഹവും നോട്ടവും കൊച്ചു അസൂയയുമൊക്കെയാണ് അച്ഛന്‍മാരെ തെറ്റിദ്ധരിക്കപ്പെടുത്തിയതീ  ലോകത്ത്.

പക്ഷെ കേട്ടകഥകളില്‍ നിന്നെല്ലാം ഇപ്പോഴും കേള്‍ക്കുന്ന കഥകളിലേക്കാളുമൊക്കെ വ്യത്യസ്തനായൊരു പട്ടാളച്ഛന്‍ 
ജവാന്‍ ഓഫ് മൈ ഹാര്‍ട്ട്‌.

ഞാന്‍ ജനിച്ച സമയം അച്ഛന്‍ കശ്മീരോ,ആസ്സമോ മറ്റോ ആയിരുന്നു.തുകൊണ്ടച്ഛന്റെ വാല്‍സല്യം നിറഞ്ഞോരു തലോടല്‍ എന്റെ കുഞ്ഞുകവിള്‍ത്തടത്തിലോ, മുടിയിലോ ,മൂര്‍ധാവിലോ പടര്‍ന്നു കയറിയില്ല. ഞാനാ ചുമലില്‍ താരാട്ടു കേട്ടു ഉറങ്ങിയതുമില്ല. അച്ഛനും ആഗ്രഹിചിരിക്കില്ലേ എന്നെയൊന്നു കാണാന്‍ കവിള്‍ത്തടത്തിലൊരു ചുംബനം തരാന്‍ തോളിലിട്ടോറക്കാന്‍ ഉണ്ടായിരിക്കും അതുപോലെ ഒരപാടു പട്ടാളച്ചന്‍മാര്‍ ഒരുപാടു കുട്ടികള്‍ പക്ഷെ പലപ്പോഴും ഒന്നും നടകാതെ പോയി ചിലര്‍ക്കെല്ലാമതു വലിയ നഷ്ടങ്ങള്‍ തന്നെയാണ്. 

എനിക്കച്ഛനെകുറിച്ച് ആദ്യമോടിയെത്തുന്ന സുഗന്ധമുള്ളരോര്‍മ്മ ഡാബറാമ്മലാ ഹെയറോയിലിന്‍റെ മണമാണ് കൂടാതെ ട്രങ്ക്പെട്ടി തുറകുമ്പോള്‍ വരുന്ന പ്രതേകഗന്ധവും.എന്താ പറയുകയിപ്പോള്‍ ഒരു പുത്തന്‍ പേര്‍ഷ്യക്കാരന്റെ മണം കൂടുതല്‍ ഓര്‍മ്മകള്‍ ഉണ്ടാവാന്‍ അന്നു ബുദ്ധികൂടി ഉറച്ചിട്ടില്ല ബുദ്ധിയുറകുന്ന പ്രായമായപ്പോഴെക്കും പത്തിരുപ്പത്തിരണ്ടു  വര്‍ഷത്തെ പട്ടാളസേവനം മതിയാക്കി അച്ഛന്‍ നാട്ടിലേക്കു വന്നു. 

അപ്പോഴേക്കും അച്ഛനോടുള്ള ബഹുമാനവും പട്ടാളകാരനോടുള്ള ഭയവും എല്ലാം കുഴഞ്ഞു മറിഞ്ഞു അവിയലുരൂപത്തിലുമായിരുന്നു. അച്ഛന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവിനുശേഷം എന്നും കൂടെയുണ്ടായിരുന്നച്ഛന്‍. 1971 ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിനുശേഷമാണ് അച്ഛന്‍ പട്ടാളത്തില്‍ ചേരുന്നത് 1998 ലെ കാര്‍ഗില്‍ യുദ്ധത്തിനു മുന്‍പേ തിരികെ പോരുകയും ചെയ്തു. 

അച്ഛന്‍ പട്ടാളത്തില്‍ ഉള്ള സമയത്ത് ഒരു യുദ്ധം പോലുമുണ്ടായില്ലല്ലോ എന്ന് ചോദികുമ്പോള്‍ ആളു പറയും ഞാന്‍ പട്ടാളത്തില്‍ ഉള്ളത് കൊണ്ട് ശത്രുക്കള്‍ക്ക് യുദ്ധം ചെയ്യാന്‍ പോയിട്ട് നുഴഞ്ഞു കയറാന്‍ പോലും പേടിയായിരുന്നെന്ന് അതൊക്കെ ഇടയ്ക്കിടെ അമ്മ പറഞ്ഞു കളിയാകുന്നത് കേള്‍ക്കാം ചന്ദ്രന്‍ ഉദിച്ചു നില്‍കുമ്പോള്‍ ആളുടെ കണ്ണുവെട്ടിച്ചു ആരു നുഴഞ്ഞുകയറാനും യുദ്ധം ചെയ്യാനുമാനെന്നും പറഞ്ഞ്.

പട്ടാളക്കാരന്‍റെ മാസമാസിലുള്ള സൌജന്യ കോട്ടയെപറ്റി എല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. ആ കോട്ട വാങ്ങാത്ത അപൂര്‍വ്വ പട്ടാളക്കാരിലൊരാള്‍ അച്ഛനാണ്. ഇതു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത് ആളു കഴിക്കില്ലാന്നു മദ്യം കഴിക്കാത്ത പട്ടാളക്കാരനുണ്ടാവുമോ? ഇദേഹം നന്നായി കഴിക്കും നാടന്‍
 പക്ഷെ ഈ നാട്ടുകാരും കൂട്ടുകാരും ഭയങ്കരമായി പുകഴ്ത്തുന്ന കോട്ട വാങ്ങുകയുമില്ല ,വാങ്ങി വേറെയാള്‍ക്ക് കൊടുക്കുകയുമില്ല  എത്ര കാശുകൊടുക്കാന്നു പറഞ്ഞാലും ആളു വാങ്ങുന്നതോ ആര്‍ക്കെങ്കിലും  വാങ്ങികൊടുകുന്നതോ  ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല എന്തോ അങനെ ഒരു പട്ടാളക്കാരന്‍. 

അവിടെ നിന്നൊക്കെയാണ് ഞാന്‍ അച്ഛനെയും ഒരു പട്ടാളക്കാരനെയും കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങിയത്. 
അച്ഛന്റെ ജീവിതത്തില്‍ ആടിക്കഴിഞ്ഞ കഥകളുടെ പകര്‍ന്നാട്ടമില്ല ആടിയ കഥകളുടെ ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടാവാം ഒരു പട്ടാളചിട്ട ആളുടെ ജീവിതത്തിലോ,കുടുംബത്തിനോ മക്കളുടെമേലോ കെട്ടിവച്ചില്ല.ഒരു പക്ഷേ കൂട്ടില്ലിട്ട കിളികളെ അറിയുന്നതിനാലാവും ചട്ടകൂടില്ലാതെ പറന്നുള്ള ജീവിതം.    

പിറന്നമണ്ണിലേക്കു പ്രിയപെട്ടവരിലേക്ക് തിരിച്ചെത്തുന്ന സൈനികന്‍ കൂട്ടില്‍നിന്നും പറത്തി വിട്ട കിളിയെ പോലെയാണ് പറന്നു പറന്നു അന്യമായിപോയ നാട്ടിലൂടെ ,പറമ്പിലൂടെ,പുതിയാകാശങ്ങള്‍ തേടി  കൊച്ചു കൊച്ചു ദുഖങ്ങളും കൊച്ചു സന്തോഷങ്ങലുമായൊരു ജീവിതം അച്ഛനതും ഞങ്ങള്‍ക്കു കാണിച്ചുതന്നു.

ഒരുപാടു പട്ടാളച്ചിട്ടയൊന്നും പിന്തുടര്‍ന്നില്ലച്ഛന്‍ ,പരാമര്‍ശിക്കയല്ലാതെ പഠിപ്പിച്ചിട്ടില്ല. ഒന്നും നിര്‍ബന്ധിച്ചു അനുസരിപ്പിച്ചിട്ടില്ല ഒരു തീരുമാനങ്ങളുമാരിലും ഇതുവരെ അടിച്ചേല്‍പ്പിച്ചിട്ടില്ല. വല്ലപ്പോഴും ചില ഉപദേശങ്ങള്‍ അത്രമാത്രം തല്ലുന്നത് തെറ്റുചെയുമ്പോള്‍ അല്ലെങ്കില്‍ അച്ഛനു ദേഷ്യം വരുന്ന കാര്യങ്ങളോപ്പികുമ്പോള്‍ മാത്രം അതുപിന്നെ വടികൊണ്ടോന്നും തല്ലില്ല സ്വന്തം കൈകൊണ്ടേ അടിയ്ക്കൂ ഇരുമ്പുപോലെയിരിക്കുന്ന കൈകൊണ്ടു തലകിട്ടു കിഴുക്കിയിട്ടു ഞങളുടെ തല കൊഴികൊട്ടപോലെ മുഴയ്ക്കും പിന്നെപിന്നെ തല്ലുവരുമ്പോഴേക്കും അമ്മയുടെ മറവിലോളിക്കും അച്ഛന്‍ വല്ലപ്പോഴും പട്ടാളക്കാരനാവുന്ന നിമിഷങ്ങള്‍.

അച്ഛന്റെ ജീവിതം എനിക്ക് കാണിച്ചുതരുന്ന വലിയ പാഠമുണ്ട്
"ഒരു ജവാന്‍ എന്നുമൊരു സാധാമനുഷ്യനാണെന്നും ഒരു സാധാ മനുഷ്യനില്‍ എന്നുമൊരു ജവാന്‍ ഉണ്ടായിരിക്കണമെന്നും" 
ഇന്നന്റെ രാജ്യത്തോടുള്ള, പട്ടാളക്കാരോടുള്ള,  സഹജീവികളോടുള്ള അമിതസ്നേഹത്തിനു കാരണം 
അച്ഛനാണ് അച്ഛാ ഞാന്‍ അഭിമാനിക്കുന്നു അങ്ങയുടെ മകനായി പിറന്നതില്‍.

പത്തിരുപ്പത്തിരണ്ടു  വര്‍ഷക്കാലം സ്വന്തം നാടിനു  ജീവന്‍പോലും പണയം നല്‍കി കാവല്‍ നിന്ന മനുഷ്യന്‍.
ഞങ്ങള്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറങ്ങാതെ സ്വന്തം നാടിനു വേണ്ടി ജീവിതത്തിലെ നല്ലൊരു ഭാഗവും സമര്‍പ്പിച്ച പട്ടാളക്കാരന്‍ ഒരു മനുഷ്യന്‍.   

നാളെകള്‍ ഉണ്ടോയെന്നറിയാത്ത ജീവിതയാത്രയില്‍ ഇന്നിനെ കൂട്ടുപിടിച്ചു പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ചു  പിറന്നമണ്ണില്‍ തിരികെ പറന്നെത്തി  സ്വന്തം കുടുംബത്തിനു വേണ്ടിയും ഞങ്ങള്‍ക്കു വേണ്ടിയും ജീവിച്ച മനുഷ്യന്‍.യഥാര്‍ത്ഥ മനുഷ്യന്‍, ഒരു ജവാന്‍ പട്ടാളച്ഛന്‍
"എന്റെ  വഴികാട്ടി, ജവാന്‍ ഓഫ് മൈ ഹാര്‍ട്ട്‌.അച്ഛാ മൈ ബിഗ്‌ സല്യൂട്ട് ഫോര്‍ യു" ...

{ കടപ്പാട്  :ചിത്രം ഗൂഗിള്‍ }

18 comments:

 1. ജയ് ജവാന്‍
  അച്ഛനൊരു സല്യൂട്ട്
  അനിഷിനൊരു ആശംസ

  ReplyDelete
 2. ഞാന്‍ ചെറുപ്പത്തില്‍ ഒരു പട്ടാളകാരന്‍ ആകാന്‍ ആഗ്രഹിച്ചു പക്ഷെ നടന്നില്ല ..പട്ടാളകഥകള്‍ എവിടെ കണ്ടാലും ആര്‍ത്തിയോടെ വായിക്കും ,,ഇതും അത് പോലെ ആര്‍ത്തിയോടെ വായിച്ചു ,,അച്ഛന് ഒരു സല്യൂട്ടും ,ജയ്‌ ഭാരത്‌ മാതാ കീ ജയ്‌

  ReplyDelete
 3. പട്ടാളക്കാരും പോലീസുകാരും ഒക്കെ മനുഷ്യര്‍ തന്നെയല്ലേ. സ്നേഹിച്ചു സ്നേഹിക്കപ്പെട്ടും ജീവിക്കാന്‍ കൊതിക്കുന്ന സാധാരണം മനുഷ്യര്‍.
  കശ്മീരി പട്ടാളക്കാരുടെ ജീവിതം ഇവിടെ വന്നാല്‍ അറിയാം നോക്കു

  ReplyDelete
  Replies
  1. കാശ്മീരില്‍ പോകാത്ത ഒരു പട്ടാളക്കാരന്‍ പോലും ഇന്ത്യയില്‍ ഉണ്ടാവില്ല.അവിടെ നിന്നാണ് എല്ലാവരുടേയും തുടക്കം :(

   Delete
 4. എന്‍റെ തൊട്ടടുത്ത വീട്ടില്‍ ഒരു പട്ടാളക്കാരന്‍ ആയിരുന്നു.അദ്ദേഹം യുനിഫോമില്‍ നില്‍കുന്നത് കണ്ടാല്‍ കുഞ്ഞുനാളില്‍ ഞാന്‍ പേടിച്ചു കരയുമായിരുന്നു.അന്നും ഇന്നും എനിക്ക് പട്ടാളക്കാരെ ഭയമാണ്..ദുരിതങ്ങള്‍ താണ്ടി രാജ്യത്തിന്‍റെ ജീവന്‍ കാക്കുന്ന ധീരന്മാര്‍ക്ക് എന്റെയൊരു സല്യൂട്ട്...കൂടെ കാത്തിയുടെ അച്ഛനും...

  ReplyDelete
 5. ആ അച്ഛന്‍ ഒരുപാടു അഭിമാനിക്കും ഈ മകനെ ഓര്‍ത്തു, ഹൃദയത്തില്‍ നിന്നും വരുന്നത് നേരെ ഹൃദയത്തിലേക്ക്‌ എത്തും,അച്ഛന് ഒരായിരം ഭാവുകങ്ങള്‍ ,അനിഷേ ഞങ്ങളും അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്‌,ആശംസകള്‍ !!!!

  ReplyDelete
 6. പ്രിയപ്പെട്ട അനീഷ്‌,

  രാജ്യസേവനം അഭിനന്ദനാര്‍ഹം !

  ജവാനായ അച്ഛന് വേണ്ടി മകന്റെ സമര്‍പ്പണം വളരെ ഹൃദ്യമായി !

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 7. ഈ ഹൃദയപൂർവ്വമായ കുറിപ്പ്‌ ആദരവുളവാക്കുന്നു. എല്ലാം ത്യജിച്ച്‌ അതിരുകൾക്കു കാവൽ നിൽക്കുന്ന ജവാന്മാർക്ക്‌ പ്രണാമം. ഈ അച്ഛന്‌ എന്റെയും ബിഗ്‌ സല്യൂട്ട്‌.

  ReplyDelete
 8. ജവാന്‍ ഒഫ്‌ മൈ ഹേര്‍ട്ട്‌, നാം ഉറങ്ങുമ്പോള്‍ നമുക്ക്‌ കാവല്‍ നില്‍ക്കുന്നവര്‍.. യഥാര്‍ത്ഥ കാവല്‍ പട്ടികള്‍... അവര്‍ക്ക്‌ നാം അര്‍ഹിക്കുന്ന പരിഗണന കൊടുത്തേ പറ്റൂ... പട്ടാളക്കാരനായ അച്ഛന്‌റെ സാമീപ്യം അനീഷിനെ മികച്ച ഒരു മനുഷ്യനാക്കുന്നതില്‍ സ്വാധീനിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...

  ReplyDelete
  Replies
  1. അതുകൊണ്ടാകാം ഞാന്‍ പട്ടാളക്കാരനാവാതിരുന്നതും..

   Delete
 9. ജയ് ജവാൻ... കുറിപ്പ് ഹ്യദ്യമായി..
  ചെറുപ്പത്തിൽ മിലിട്ടറിയിൽ ചേരണമെന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു. NCC യിൽ ക്യാപ്റ്റൻ ആയപ്പോൾ കിട്ടിയതാ.. അപ്പോൾ പലോഫീസേർസിനോടും ഇടപഴകാനും അവരുടെ ജീവിതശൈലി മനസ്സിലാക്കാനും കഴിഞ്ഞു...
  കീഴ്തട്ടിൽ സോൾജിയേഴ്സിന്റെ കാര്യങ്ങൾ വളരെ വിഷമകരമാണു.... അതിനൊരു മാറ്റം വരേണ്ടിയിരിക്കുന്നു

  ReplyDelete
  Replies
  1. ഇപ്പോള്‍ കുറച്ചു നന്നായിട്ടുണ്ട് അന്നാലും കഷ്ട്ടം തന്നെയാ ..

   Delete