Aug 30, 2012

ഈ ഓണെന്നു വച്ചാല്‍അറബിയുടെ കാശുകൊണ്ടു ആന്ധ്രക്കാരന്റെ അരിയും, തമിഴന്റെ പച്ചക്കറിയും കൂട്ടി കര്‍ണാടകക്കാരന്‍റെ ഇലയില്‍ ഓണം ഉണ്ണാന്‍ മലയാളിയുടെ സ്വന്തം  ഓണം വന്നെത്തി. പക്ഷേ നമ്മളെ ഗള്‍ഫിക്കു ചവിട്ടി താഴ്ത്തിയ കാരണം, നാട്ടില്ലേ ഈ  ഓണവും മിസ്സായി. അല്ല ഓണം വന്നാലും ഉണ്ണി പിറന്നാലും ഗള്‍ഫുക്കാരനു കയ്യില്‍ ഗുബൂസ് യെന്നാണല്ലോ പുതുമൊഴി.

ശരിക്കും  പ്രവാസികളുടെ ദേശിയ ഉത്സവമാണ് ഓണം. ജീവിതസമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ആദ്യമായി മലയാളക്കരയില്‍ നിന്നും പ്രവാസിയായ മഹാബലി.ഓരോ വീട്ടിലും ഒരു പ്രവാസി അതായിരുന്നു മഹാബലി കണ്ട സ്വപ്നം.അദ്ദേഹം വീണ്ടുംവീണ്ടും  മലയാളക്കരയില്‍ എത്തുബോള്‍ അത് ഓണം.എന്നാല്‍ അദ്ദേഹത്തിന്റെ പിന്മുറക്കാരായ പ്രവാസി നാട്ടിലെത്തുമ്പോള്‍ അത് വെക്കേഷന്‍ എന്താണിത്.ഒരു വ്യവസ്ഥയുമില്ല.പിന്നെ പ്രവാസിയെല്ലാം മറക്കാന്‍ പഠിച്ചവന്‍ ആണല്ലോ.

എന്തായാലും ഓണല്ലേ നാട്ടില്‍, എല്ലാവരേം ഒന്നുവിളിക്ക്യാം വിശേഷം ചോദിക്കാന്നു വച്ചപ്പോള്‍  അവിടെയെല്ലാം ഓഫാന്ന്. അങ്ങനെ ഓര്‍മകളോടിക്കളിക്കുവാനെത്തുന്ന  ചക്കരമാവിന്‍ ചുവട്ടിലിരിക്കാന്‍ ആരും സമ്മതിക്കണില്ല ഒടുവിലൊരുത്തന്‍ ഫോണെടുത്തു  അവനോട് ചുമ്മാ ചോദിച്ചുള്ളൂ  ഓണല്ലേ എന്തൊക്കെയുണ്ട്...
"ഇന്നലെ ഓഫല്ലേയായിരുന്നേ അതോണ്ടിപ്പോ ഓണാന്നു. 


അല്ലപ്പിതെന്താ
  കഥാ... അതു പറഞ്ഞുമടുത്തു. ഓണകാഴ്ചകള്‍ കാണാന്നു വച്ചു ടിവി തുറന്നപോള്‍ ഭയങ്കര പരിപാടികള്‍.എല്ലാം ഒന്നിന്നൊന്നു താഴ്ന്നനിലവാരത്തില്‍,  അല്പം സമാധാനം കിട്ടട്ടേന്നു വച്ചു ഫേസ്ബുക്ക് തുറന്നു ഓണല്ലേ എല്ലാവരും പ്രൊഫൈലില്‍ തന്നെ.
ഓണം കൊണ്ടിട്ടുണ്ട്  ഫോട്ടോസിട്ടു ഓണം കഴിഞ്ഞാല്‍  പ്രൊഫൈലില്‍ നിന്നും ഫോട്ടോയും എടുത്തുമാറ്റുമെന്ന് എല്ലാം നാട്ടിലെ വീട്ടിലെ ഓണം പോലെയൊക്കെ തന്നെ കാലം പോണ ഒരു പോക്കെ...

ഇന്റര്‍നെറ്റ്‌ മാനിയ ഓഫ് ഓണം വിത്ത്‌ ഫേസ്ബുക്ക് അറ്റ്‌ ഇന്ത്യ ഇന്‍ കേരള മലയാളീ അല്ലാതെ എന്ത് പറയാന്‍.

എന്തായാലും കുളിച്ചു അന്നാ പിന്നെ നനഞ്ഞു കയറാന്നു വച്ചു. ബ്ലോഗില്‍ കൂടികയറി. അവിടെ വാള്‍ പയറ്റില്‍ കള്ളവും ചതിയും ഇല്ലാത്ത നാടിനെകുറിച്ച് യാത്രവിവരണം ഒറ്റയിരിപ്പിനടിച്ചല്ല വായിച്ചു തീര്‍ത്തപ്പോള്‍
  ആ ഓണപാട്ടു ഓര്‍മവന്നു. മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ഇപ്പോഴും അങനെയൊരു നാടുണ്ടെത്രെ ലക്ഷദ്വീപ്‌. അതോടെ മനസിനു തിരുപ്പതിയായി,മധുരയായി സന്തോഷ്‌ സുബ്രഹ്മണ്യമായി.

ലക്ഷദ്വീപ്‌, അവിടെ ഇന്നും ഈ ഓണപാട്ട് പോലെയാണ് കാര്യങ്ങള്‍.സുന്ദരനാട്‌ കള്ളവുമില്ല ചതിയുമില്ല
,എല്ലാവരും ഒരുപോലെ സുഖമമായി സന്തോഷമായി ജീവിക്കുന്നു. ഓണമായിട്ടങ്ങനെയൊരു
  നല്ല വാര്‍ത്തകേട്ട സന്തോഷത്തില്‍ ഫേസ് ബുക്കില്‍ കൂടികയറിനോക്കി  തിരിച്ചുവന്നു വല്ലതും കഴിക്കാന്നു  വച്ചപ്പോള്‍ ഫേസ്ബുക്കില്‍  ഒടുക്കത്തെ അടിഇടി പോടിയേരി കഞ്ഞി എന്താ കാര്യന്നു വച്ചാ ശരിക്കും  മാവേലി ഉണ്ടോ ? വല്ലതും കഴിച്ചോന്നല്ലട്ടോ........

അങനെ ഒരു രാജാവ്‌ ഉണ്ടായിരുന്നോ
,ആളു കേരളം ഭരിച്ചുവെന്നു
  പറയുന്നത് ഉള്ളതാണോ ,അങ്ങനെയാണെങ്കില്‍  കേരളസംസ്ഥാനം എന്നു രൂപം കൊണ്ടു.

ഐതിഹ്യം പറയുന്ന  മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരം പരശുരാമന്‍ മഴു വേറിഞ്ഞുണ്ടായ കേരളത്തിലെ മഹാബലിതമ്പുരാനെ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം വാമനന്‍ ഇങ്ങനെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തും ??? നോട്ട് ദി പോയിന്റ്‌ ? പിന്നെ കുറെ യുഗങ്ങളൊക്കെയുണ്ട് ആകെ കൂടി എന്റെ തല പെരുത്തു വന്നു കുളപ്പുള്ളി അപ്പന്‍ പറഞ്ഞ പോലെ നാട്ടുകാര്‍ക്കെന്താ പറയാന്‍ വയ്യാത്തത് ല്ലേ.
എന്തൊക്കെയാ അറിയണ്ടേ അവര്‍ക്ക് .ഒന്നുമില്ലെങ്കിലും ഓണത്തിന് പത്തു ദിവസം സ്കൂള്‍ അവധിയല്ലേ നാലു ദിവസം സര്‍ക്കാര്‍ ഓഫീസ് അവധിയല്ലേ അന്നാലും കുറ്റം തന്നെ കുറ്റം മിണ്ടാതിരുന്നു തിന്നൂടാ....ഈ ഹര്‍ത്താലിനെ പറ്റിയൊന്നും ആര്‍ക്കും സംശയമില്ലാ.

ഓണത്തിലേക്ക് വരാം ഈ  ഐതിഹ്യം അതിനു എന്ത് വേണമെങ്കിലും പറയാല്ലോ അതു പറഞ്ഞത് ഇതു തന്നെയാണോ അല്ലെങ്കില്‍ പറഞ്ഞത് ഇതുപോലെ ആയതാണോ, നമ്മുടെ നാടാണെ.അതൊക്കെ എന്താ എങ്ങനെയാന്നൊക്കെ  ആലോചിച്ചു മനുഷ്യന്‍റെ തലകറങ്ങി. സത്യത്തില്‍ പിന്നെയാ മനസിലായേ, ഓണസദ്യ ഒരു കണക്കിനു ഒരുക്കി വച്ചതു തിന്നാത്തതിനാലാ, തലക്കറക്കം. ഉടനെ ഇരുന്നു ഓണസദ്യ വിഴുങ്ങി അല്ല വിളബി രണ്ടും ശരിയാണ്.
പായസത്തില്‍  ഇച്ചിരി പഞ്ചസാര കൂടി അതാവും അതു ശരിക്കും തലക്കടിച്ചു തലക്കു ചുറ്റും കൈ ,അരിവാള്‍ ചുറ്റിക നക്ഷത്രം ,മഴു, വടിവാള്‍ തുടങിയവ കറങ്ങി അത്യുന്നതങ്ങളില്‍ നിന്നുമൊരു വെളിപാടുണ്ടായി.

എന്താ ഗോളിയോറിലേക്കു വച്ച് പിടിക്കാനല്ല ഈ ഐതിഹ്യം പറയുന്നതു ശരിയാണെങ്കില്‍
  ഈ മാവേലി ഇനി ഭരിച്ച സ്ഥലം ശരിക്കും ലക്ഷദീപാണോ ? അങനെ ആവാല്ലോ അപ്പോള്‍ വാമനനു മാവേലിയെ ചവിട്ടി താഴ്ത്താലോ ദ്വീപ്‌ ആയതുകൊണ്ട് പെട്ടെന്നു കാര്യവും നടക്കും പണ്ടത്തെ അതിര്‍ത്തിയല്ലല്ലോ ഇന്നു അവിടെയാണോ ഇവിടെയാണോ ആര്‍ക്കറിയാം എന്തൊക്കെ ആയാലും  ചില കാര്യങ്ങളില്‍ സംശയം നിലനിക്കാണ്  അന്നാല്ലോ ഇന്നത്തെ കേരളത്തിന്റെ സ്ഥിതി വച്ചുനോക്കിയാല്‍ മാവേലിനാട് ലക്ഷദ്വീപാവനാനാണ് സാധ്യത.

ഇപ്പോഴും
  എപ്പോഴും കള്ളവുമില്ല ചതിയുമില്ല ,മനുഷ്യരോക്കെ ഒരു പോലെ സന്തോഷമായി ഒന്നിച്ചു ജീവിക്കുന്നു.ഐതിഹ്യം ചരിത്രം അതൊന്നും നമ്മളായിട്ട് മാറ്റാന്‍ നോക്കിയാല്‍ കുട്ട്യാല്‍ കൂടോ... 


 പക്ഷെ ജനിച്ചതില്‍ പിന്നെ ഈ കള്ളവും ചതിയും ഒന്നുമില്ലാതൊരു നാടെന്നു കേട്ടതും ചില കാഴ്ചകള്‍ കണ്ടതും ലക്ഷദ്വീപാണ്. സൊ ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ ഐതിഹ്യം ഒരു തരത്തില്‍ കറകറക്റ്റ്‌ ആവും. അതിനാ ചാന്‍സ് .
ഏറ്റവും വലിയമറ്റൊരു  ഉദാഹരണം കേരളം തന്നെ.കേരളത്തിന്‍റെ ഇപ്പോഴത്തെ കാര്യങ്ങള്‍ വച്ചു പറയുകയാണെങ്കില്‍  ഒന്നും പറയണ്ടാ അത് പരശുരാമന്‍ മഴു എറിഞ്ഞു തന്നെയാവും ഉണ്ടായേ, അതിനു ഒരു സംശയവും ഇല്ലെനിക്ക്  കൂടെ അന്ന്  വടിവാള്‍ വെട്ടുകത്തി,അരിവാള്‍ ചുറ്റികയൊക്കെ കൂടി എറിഞ്ഞോയെന്നെ സംശയം ഉള്ളൂ".

അങ്ങനെയൊരു വലിയപാഠം കൂടി പഠിച്ചു ഈ ഓണത്തിന്, ആദ്യം ഓഫായാല്‍ മാത്രേ
  പിന്നെ ഓണവൂ !!!

10 comments:

 1. വടിവാള്‍, വെട്ടുകത്തി, അരിവാള്‍, ചുറ്റികയൊക്കെ കൂടി എരിഞ്ഞോയെന്നു സംശയം. അത് കലക്കി. ഒരെണ്ണം വിട്ടു പൊയ് നടന്‍ ബോംബ്‌. പിന്നെ ഇന്നത്തെ ഓണത്തിന്റെ പോക്ക് കണ്ടിട്ട് മഹാബലി അബ്ക്കാരി ആയിരുന്നോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്.

  ReplyDelete
 2. ഓണം അങ്ങനെ ഒരു ഓര്‍മ ബാകി ആക്കി കടന്നു പോയി അല്ലെ ?എഴുത്ത് തുടരുക ..................എല്ലാ ആശംസകളും!!!

  ReplyDelete
  Replies
  1. ഓണം അതിപ്പോള്‍ ഓര്‍മ്മമാത്രം :)

   Delete
 3. രസകരമായി എഴുതി.മാവേലിയുടെ നാട്‌ ഓഫും ഓണുമായി ആഘോഷിക്കുന്നു. ഓണം എന്നേ വെറും ഓർമ്മയായിക്കഴിഞ്ഞിരിക്കുന്നു...

  ReplyDelete
  Replies
  1. ഓണവും ഓര്‍മ്മമാത്രം .

   Delete
 4. എഴുത്ത് കേമായിരിക്ക്ണ്.
  വേറിട്ട ശൈലി. നന്നായിട്ട്ണ്ട്.
  ഇനിയുമിനിയുമെഴുതുക.
  ആശംസകളോടെ..പുലരി

  ReplyDelete
 5. ഓണത്തിന് മാവേലി വരുന്ന പോലെ പഴയ പോസ്റ്റുംകൊണ്ട് വന്നാല്‍ ഓടിക്കും..പുതിയത് വരട്ടെ...പഴയതായാലും പുതിയതായാലും ഓണത്തിനു മാറ്റമൊന്നുമില്ല ....ഓണാശംസകള്‍

  ReplyDelete
 6. ഓണം റീ-ലോടെഡ്.... അനീഷ്‌ ഭായ്. ഞാനും ഇവടെ ആഘോഷിച്ചു ഓണം; ഓണ്‍ലൈന്‍ ആയി.
  ഹി ഹി .

  ReplyDelete