Oct 14, 2012

മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍

മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിക്കുമ്പോള്‍
കാലം കെടുത്തിയ കാര്‍ത്തികദീപ്‌തികള്‍
താനേ തിളങ്ങുകയാണോ
കല്‍ത്താമരപ്പൂവിതളുകള്‍പിന്നെയും
കാറ്റില്‍ തുടിയ്‌ക്കുകയാണോ

ചായങ്ങള്‍ മായുന്നൊരീച്ചുമര്‍ച്ചിത്രത്തില്‍
മഴവില്ലു താനേ ഉദിച്ചു
മിഴിപൂട്ടി നിന്നാല്‍  തെളിയുന്ന തൊടിയില്‍
നീര്‍മാതളങ്ങള്‍ തളിര്‍ത്തു
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചില്‍ കിടന്നു

എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിന്‍ മുളം‌തണ്ടില്‍  തുളുമ്പും
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പര്‍ശമായ് തീരും
പ്രണയമാം യമുനയില്‍  ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നില്‍ക്കും.



ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് ഒരു പക്ഷെ ഏറ്റവും ആദ്യത്തെ ഗാനം.
ചിത്രം : മഴ, ഗാനരചന: കെ ജയകുമാര്‍, സംഗീതം: രവീന്ദ്രന്‍ മാസ്റ്റര്‍, ആലാപനം: കെ എസ് ചിത്ര

2 comments:

  1. പ്രണയ യമുനയിലെ പ്രണയാക്ഷരങ്ങള്‍ ആശംസകള്‍ കൂട്ടുകാരാ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. ഇങ്ങള് വന്നൂലെ സന്തോഷായീട്ടോ..:)

      Delete