Oct 15, 2012

എന്‍റെ മണ്‍വീണയില്‍



എന്‍റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍ കണം
പാറി പറന്നു വന്നു
 
പൊന്‍ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു
സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ -
മോഹത്തിന്‍ പൂക്കള്‍ ഉലഞ്ഞു

എന്‍റെ
മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍ കണം
പാറി പറന്നു വന്നു

പൂവിന്‍ ചൊടിയിലും മൌനം
ഭൂമി ദേവി തന്‍ ആത്മാവില്‍ മൌനം
വിണ്ണിന്റെ കണ്ണു നീര്‍ തുള്ളിയിലും
കൊച്ചു മന്‍ തരി ചുണ്ടിലും മൌനം

എന്‍റെ മന്‍ വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍ കണം
പാറി പറന്നു വന്നു.

ചിത്രം:നേരം പുലരുമ്പോള്‍, ഗാനരചന:ഓ.എന്‍.വി, സംഗീതം:ജോണ്‍സണ്‍, ഗായകന്‍:യേശുദാസ്

No comments:

Post a Comment