Oct 16, 2012

ഏതോ വിദൂരമാം



ഏതോ വിദൂരമാം നിഴലായ് ഇനിയും
അന്തിവെയിലിന്റെ മൗനഭേദങ്ങള്‍
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേര്‍ക്കുന്നു ഏതോ ഓര്‍മ്മകളില്‍ 
കാല്‍ത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം

പാദമുദ്രകള്‍ മായും ഒരു പാതയോരത്ത് നീ
പിന്‍ നിലാവിന്റെ പൂവിന്നിതള്‍ നീട്ടി നില്‍ക്കുന്നുവോ
സ്മൃതിയില്‍ കനിയും അനാദിനാദം പായുമുള്‍ക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേര്‍ത്തണഞ്ഞൂ നാളം

ര്‍ത്തിരിക്കാതെ കാറ്റില്‍ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നീ പുഴ നീര്‍ത്തുമോളങ്ങളില്‍
ഇനിയും നീയാ ശാഖിയിലേതോ ബന്ധമായ് നിറയാം
വിരലുകള്‍ നീറും മെഴുതിരിയായ് കരകവിഞ്ഞൂ മൗനം 
 

ചിത്രം: പ്രണയകാലം, ഗാനരചന: റഫീക്ക് അഹമ്മദ്, സംഗീതം: ഔസേപ്പച്ചന്‍, ഗായിക : ചിത്ര

2 comments:

  1. ഞാനും മുളി രണ്ടുവരി പ്രണയകാലം....................

    ReplyDelete