Oct 18, 2012

ഈ കല്‍പടവില്‍



ഈ കല്‍പടവില്‍ ഈ മരത്തണലില്‍-
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്‌-
ഇനിയും നിന്നെ ഞാന്‍ മൂടിയേനെ മൂടിയേനെ

ഒരു വര്‍ഷ സന്ധ്യതന്‍ പരിഭവ-
ഭംഗിയായ്‌ മൗനമായ്‌ വന്നുവെങ്കില്‍
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ
അതിലൊരു മിന്നലായ്‌ പടര്‍ന്നേനെ

ഹിമബിന്ദു ചൂടിയ പൂവിതളായ്‌ നീ
ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍
ഹൃദയത്തില്‍ ആണു ചുവപ്പു ഞാന്‍ തന്നേനെ
ഉയിരിലെ ചൂടും പകര്‍ന്നേനെ

ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍
ഒരു ബിന്ദു വെയില്‍ വന്നു ചേര്‍ന്നുവെങ്കില്‍
ഇതു വരെ പറയാത്ത പ്രിയ രഹസ്യം
ഹൃദയദളങ്ങളില്‍ കുറിച്ചേനെ.

ചിത്രം:ഔട്ട്‌ ഓഫ് സിലബസ്സ്, ഗാനരചന:റഫീക്ക്‌ അഹമ്മദ്,
സംഗീതം:ബെന്നറ്റ്‌-വീട്രാഗ്,ഗായകന്‍:ജി.വേണുഗോപാല്‍

19 comments:

  1. 2006 ലെ പാട്ടായിട്ടും ഞാന്‍ ആദ്യമായി ഇന്ന് കേട്ടു. നല്ല പാട്ട്.

    ReplyDelete
  2. പാട്ട് കൊള്ളാം. ഇന്നാണ് ലിറിക്സ് വായിക്കുന്നത്

    ReplyDelete
    Replies
    1. തിരിച്ചുവന്നൂ........ല്ലേ :)

      Delete
  3. ഇപ്പോള്‍ ആദ്യമായ് ഞാന്‍ ഈ പാട്ട് കേട്ടു...ഒത്തിരി ഇഷ്ടമായി... കാത്തിയുടെ ഈ പോസ്റ്റ്‌ കാരണം എനിയ്ക്ക് നല്ലൊരു പാട്ട് കേള്‍ക്കാന്‍ കഴിഞ്ഞു...

    ReplyDelete
    Replies
    1. സ്വാഗതം . പലരും ഇത്രനാളുകളായിട്ടും ഈ പാട്ടു കേട്ടില്ലെന്നു പറയുമ്പോള്‍.....എന്തായാലും ഇപ്പോഴെങ്കിലും കേട്ടില്ലേ സന്തോഷായി.

      Delete
  4. എങ്കില്‍ ആ കാലത്തെ ഒരിക്കല്‍ കൂടി...

    ഇതും ഇഷ്ടായി കാത്തീ.. (ഇഷ്ടമാല്ലാത്തതൊന്നും വരില്ലല്ലോ.)

    ReplyDelete
    Replies
    1. നിങ്ങളെത്തിയോ...പരിപാടിയ്ക്ക് പറഞ്ഞ സമയം കഴിഞ്ഞൂട്ടോ ഒരാഴ്ച.ഇനി ഉണ്ടാവില്ല സ്ഥിരം.എല്ലാ പാട്ടും ബോധിച്ചൂലോ ധത് മതി :).

      Delete
    2. കാത്തിയെ, നിങ്ങളെന്നൊന്നും വിളിച്ചേക്കല്ലേ... നീന്ന് മതീട്ടോ.. ഓര്‍മ്മയില്ലേ ആരോ പറഞ്ഞത് "കൊച്ചു പയ്യനാടേ":)

      ഒരാഴ്ച പെട്ടെന്ന് കഴിഞ്ഞോ... കഷ്ടായല്ലോ..

      Delete
    3. അങ്ങേയുടെ ഇഷ്ട്ടം പോലെ... :) ഒരാഴ്ച ഏഴ് ദിവസല്ലേ അവിടെ

      Delete
    4. മം... 14 മുതല്‍ 18 വരെ 5 ദിവസമല്ലേ... 2 ദിവസം ഇപ്പോഴും പിന്നോട്ടാ കാത്തിയേ..

      Delete
    5. ഇന്ന് 21 അല്ലെ...ഏഴ്.

      Delete
    6. ഞാന്‍ സമ്മതിച്ചു തരൂല്ല, ലാസ്റ്റ് പോസ്റ്റ്‌ 18 നാ... :)

      Delete
    7. വിടില്ലാല്ലേ..

      Delete
    8. രണ്ട് പാട്ട് കൂടി കേള്‍ക്കട്ടേന്നു....:)

      Delete
    9. കൊച്ചുപ്പയ്യന്‍ അല്ലെ അതാ.. പാട്ടിനോടൊരു ഇഷ്ട്ടകൂടുതല്‍

      Delete
    10. എന്നെക്കാള്‍ പാട്ടിഷ്ടം കാത്തിക്കാനല്ലോ...!

      Delete