Oct 15, 2012

മൗനങ്ങളേ



മൗനങ്ങളേ ചാഞ്ചാടുവാന്‍ 
മോഹങ്ങളാം തൂമഞ്ചല്‍ തരൂ
ദൂരങ്ങളേ തീരങ്ങളില്‍ 
ഓര്‍മ്മകളായാലോലം വരൂ

മിണ്ടാതെ മിണ്ടും നിമിഷങ്ങളേ 
മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ
ഓരോ ചിറകിന്മേലും ഒരു പൂക്കാലം 
വിരിയുമ്പൊളുംഓരോ ചലനം പോലും 
മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ 
കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ

മൂടാതെ മൂടും തനുവാകെയും 
നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം 
തേടി മലരുമ്പോഴും
 
കാലം കനിയും നേരം 
കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ 
കല്യാണ മുല്ലച്ചിരിപ്പൂക്കളേ.

ചിത്രം:എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഗാനരചന:ബിച്ചു തിരുമല, സംഗീതം:ജെറി അമല്‍ദേവ്, 
ഗായകന്‍: യേശുദാസ്


2 comments:

  1. ഓരോ മൗനം പിറക്കുമ്പോഴും ആ മൗനത്തിനും അര്‍ത്ഥമേറെയാണ് മിണ്ടാതെ മിണ്ടുന്ന ഓരോ നിമിശത്തിലും അറിയുന്നു പ്രിയപ്പെട്ടവരുടെ സാമീപ്യം

    അവരുടെ നിശ്വാസം സ്നേഹം എല്ലാം....മൗനവും ഒരു സുഖല്ലേ....? ചിലപ്പോഴൊക്കെ.....?

    ReplyDelete
  2. മൌനം പോലും മധുരം...അതു മധുരമാകുന്നത് കുറെ അര്‍ത്ഥങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാവാം അപ്പോള്‍ എന്നും മധുരമാവാന്‍ മൗനം തന്നെ ആവാല്ലോ...

    ReplyDelete