Oct 14, 2012

വാകപ്പൂമരം



വാകപ്പൂ മരം ചൂടും വാരിളം 
പൂങ്കുലക്കുള്ളില്‍
വാടകക്കൊരു മുറിയെടുത്തു 
വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍

വാതിലില്‍ വന്നെത്തി 
നോക്കിയ വസന്തപഞ്ചമിപ്പെണ്ണിന്‍
‍വളകിലുക്കം കേട്ടു 
കോരിത്തരിച്ചു നിന്നു
തെന്നല്‍ തരിച്ചു നിന്നു
 
വിരല്‍ ഞൊടിച്ചു വിളിച്ചനേരം 
വിരല്‍ കടിച്ചവളരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ 
ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു

തരള ഹൃദയ വികാരലോലന്‍ 
തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു
തണുവണിര്‍ തളിര്‍ ശയ്യയില്‍ തനുതളര്‍ന്നു വീണു
തമ്മില്‍ പുണര്‍ന്നു വീണു.

പുലരി വന്നു വിളിച്ച നേരം 
അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ 
മറഞ്ഞു പോയി തെന്നല്‍ പറന്നുപോയി.

ചിത്രം : അനുഭവം, ഗാന രചന : ബിച്ചു തിരുമല, സംഗീതം : ഏ ടി ഉമ്മര്‍, ഗായകന്‍ : യേശുദാസ്

2 comments:

  1. ഇന്ന് നെഞ്ചകം സങ്കീത സാന്ത്രമാണല്ലോ...?

    പഴമയില്‍ നിന്നോരീണം...ഇഷ്ട്ടായി ട്ടോ...:)

    ReplyDelete
    Replies
    1. ഒരു തിരിച്ചുപോക്ക് എന്നായാലും വേണ്ടതല്ലേ അതൊരു സുഖാ..

      Delete