Oct 16, 2012

പറയാത്ത മൊഴികള്‍‌ തന്‍



പറയാത്ത മൊഴികള്‍‌ തന്‍ 
ആഴത്തില്‍ മുങ്ങിപ്പോയ് 
പറയുവാനാശിച്ചതെല്ലാം 
നിന്നോടു പറയുവാനാശിച്ചതെല്ലാം

ഒരുകുറി പോലും നിനക്കായ് മാത്രമായ് 
ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല 
പറയാം ഞാന്‍ ഭദ്രേ, നീ കേള്‍ക്കുവാനല്ലാതെ 
ഒരു വരി പോലും പാടിയില്ല

 
തളിരടി മുള്ളേറ്റു നൊന്തപോലെ
മലര്‍പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ... വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നൂ
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നൂ

തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്‌പമെന്‍
ഹൃദയമാണതു നീ എടുത്തു പോയി
തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍
പൊരുളുകള്‍ നീയതില്‍ വായിച്ചുവോ.

ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ, ഗാനരചന: ഓ എന്‍ വി,സംഗീതം: രവീന്ദ്രന്‍,ഗായിക: ചിത്ര.

No comments:

Post a Comment