Oct 15, 2012

പറയാന്‍ മറന്ന പരിഭവങ്ങള്‍



പറയാന്‍ മറന്ന പറയാന്‍ മറന്ന
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
അലയൂ നീ ചിരന്തനനായ്

സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍
പിരിയവെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
സഗ നിസപ പനിസഗഗസ നിസഗമപ ഗമപനിസ സാ
നിപമഗ നിപമഗ
എരിയുമേക താരകയായ് വഴി തെളിക്കയോ

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

പഴയൊരു ധനുമാസ രാവിന്‍ മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളില്‍
പലയുഗങ്ങള്‍ താണ്ടി വരും ഹൃദയ താപം
അതിരെഴാം മണല്‍ കടലില്‍ ചിറകടിക്കയോ

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ.
ചിത്രം:ഗര്‍ഷോം, ഗാനരചന:റഫീക്ക് അഹമ്മദ്, സംഗീതം:രമേശ്‌ നാരായണ്‍ , ഗായകന്‍:ഹരിഹരന്‍

6 comments:

  1. കാത്തിയെ ഇന്നത്തെ ഗാനങ്ങളും ഇഷ്ടായീട്ടോ...
    ഏറെയിഷ്ടം "മൗനങ്ങളേ ചാഞ്ചാടുവാന്‍
    മോഹങ്ങളാം തൂമഞ്ചല്‍ തരൂ" എന്ത് നല്ല പാട്ട് അല്ലെ?
    ഇതെന്ത് ചോദ്യം നല്ലതായതോണ്ടാല്ലേ ഇതിവിടെ..!

    അപ്പൊ ഈ ആഴ്ച മുഴുവനും ഗാനമാല കോര്‍ക്കാന്‍ തന്നെ തീരുമാനം അല്ലെ..?

    ReplyDelete
  2. ഇഷ്ടമുള്ള പാട്ടുകള്‍ ....

    നന്ദി കാത്തി

    ReplyDelete