Oct 14, 2012

ഇനിയും നിന്നോര്‍മ്മതന്‍



ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍  
വിരിയും മിഴിനീര്‍പ്പൂക്കളുമായ്  
നിന്നന്ത്യനിദ്രാകുടീരം പൂകി  
കുമ്പിട്ടു നില്പവളാരോ?  
ഒരു സങ്കീര്‍ത്തനം പോലേ-
ഒരു ദു:ഖ സങ്കീര്‍ത്തനം പോലേ  

പൊന്‍പറകൊണ്ടുനീ സ്നേഹമളന്നൂ  
കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി  
ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ്  
ഇന്നും കാതോര്‍ത്തുകാത്തിരിപ്പൂ

ഈ കല്ലറതന്‍ അഗാധതയില്‍-
ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ?  
മൃത്യുവിന്‍ കൊത്തേറ്റു നൂറായ് 
നുറുങ്ങും ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ?  

ഏതോ നിഗൂഢമാം മൌനം വിഴുങ്ങിയ  
നാദത്തിനുണ്ടാമോ മാറ്റൊലികള്‍?  
ശത്രുവിന്‍ വെട്ടേറ്റുവീണവര്‍തന്‍-
ചുടു രക്തത്തില്‍ പൂക്കള്‍ വിടരും.

ചില പാട്ടുകള്‍ അങ്ങനെ മനസ്സില്‍ തന്നെ കിടന്നു പാടും ഇനിയും നിന്നോര്‍മ്മതന്‍

ചിത്രം : എന്റെ ഹൃദയത്തിന്റെ ഉടമ, സംഗീതം : രവീന്ദ്രന്‍, ഗാനരചന : ഓ എന്‍ വി കുറുപ്പ് ഗായകന്‍ : കെ ജെ യേശുദാസ്.
 

No comments:

Post a Comment