Oct 14, 2012

ഋതുഭേദ കല്പന



ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ
പരിരംഭണകുളുര്‍ പോലെ
 
പ്രദമാനുരാഗതിന്‍  പൊന്മണിചില്ലയില്‍
കവിതേ  പൂവായി  നീ വിരിഞ്ഞു
ഋതുഭേദ കല്പന
 
സ്ഥലകാലമെല്ലാം  മറന്നുപോയൊരു  ശലഭമായി
നിന്നെ തിരഞ്ഞു 
മധു മന്ദഹാസത്തിന്‍  മായയില്‍ എന്നെ
അറിയാതെ  നിന്നില്‍ പകര്‍ന്നു
 
സുരലോക ഗംഗയില്‍
സ നി സ ഗ ഗ  പ മ പ ഗ ഗ
ഗ മ പ നി  പ നി പ നി  പ മ ഗ സ
നീന്തി  തുടിച്ചു
 
സ ഗ മ  ഗ മ ധ  മ ധ  നി
പ നി  സ നി ധ  പ ഗ സ നി ധ
സുരലോക  ഗംഗയില്‍
നീന്തി  തുടിച്ചു
ഒരു  രാജഹംസമായി  മാറി
ഗഗന  പദങ്ങളില്‍  പാറി പറന്നു
മുഴുതിങ്കള്‍ പക്ഷിയായി  മാറി
ഋതുഭേദ കല്പന
 
വിരഹത്തിന്‍  ചൂടേറ്റു  വാടികൊഴിഞ്ഞു
നീ  വിട  പറയുന്നൊരനാളില്‍ 
നിറയുന്ന  കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്‌നങ്ങള്‍
ചിറകറ്റു വീഴുമാ നാളില്‍
മൌനത്തില്‍  മുങ്ങുമെന്‍  ഗദ്ഗദം  മന്ത്രിക്കും
മംഗളം  നേരുന്നു  തോഴി
ഋതുഭേദ കല്പന.

ചിത്രം: മംഗളം നേരുന്നു, ഗാനരചന: എം .ഡി .രാജേന്ദ്രന്‍, സംഗീതം: ഇളയരാജ, 
ഗായികാഗായകര്‍: കല്യാണിമേനോന്‍, യേശുദാസ്.


No comments:

Post a Comment