Oct 16, 2012

ഏകാകിയാം നിന്റെ




ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴുസ്വരങ്ങള്‍ ചിറകുനല്‍കീ
സ്‌നേഹക്ഷതങ്ങളാല്‍ നോവും മനസ്സില്‍  
ചേക്കേറുവാന്‍ പാറി പറന്നു പോയി
പാടി പാടി പറന്നുപോയീ
 
പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലില്‍ പൂക്കുന്ന ചില്ലകളില്‍  
താണിരുന്നാടും കിളികള്‍ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌ക്കിനാവല്ലേ
 
കാറ്റിന്റെ കയ്യില്‍ പ്രസാദമായി
കാണാത്ത പൂവിന്‍ സുഗന്ധം
പാഥേയമായൊരു പാട്ട്‌ തരൂ
പാതിരാപുള്ളുകള്‍ കേണുചൊല്ലീ
സുന്ദരവാഗ്ദത്ത തീരം
നമ്മള്‍ കാണുന്ന പാഴ്‌ക്കിനാവല്ലേ..

ചിത്രം:എന്റെ ഹൃദയത്തിന്റെ ഉടമ, ഗാനരചന: ഓ എന്‍ വി, സംഗീതം: രവീന്ദ്രന്‍,ഗായകന്‍:ജയചന്ദ്രന്‍



6 comments:

  1. ഇന്നത്തെ പാട്ടുകളില്‍ അവസാനത്തെ ഈ പാട്ട് തന്നെ ഏറെ ഇഷ്ടം കാത്തീ....

    ഏകാകിയാം നിന്‍റെ സ്വപ്നങ്ങള്‍ക്കൊക്കെയും.... അറിയാതെ വീണ്ടും വീണ്ടും മൂളിപ്പോകുന്നു...

    ReplyDelete
    Replies
    1. അതങ്ങനെയാണ് ഏകാകിയാവുമ്പോള്‍ അറിയാതെ അറിയാതെ ഉള്ളിന്റെയുള്ളില്‍ നിന്നൊരു മൂളലാവും....പിന്നെ മാഷിതു ഒറ്റ പാട്ടുപോലും ഇഷ്ട്ടല്ലാന്നു പറയില്ലല്ലോ.

      Delete
    2. ഇഷ്ടാവാത്തത് വരുമ്പോ പറയാട്ടോ...

      Delete
    3. അങനെ സംഭവിക്കുമോ....നോക്കാം ല്ലേ

      Delete
  2. കാണുന്ന സ്വപ്നങ്ങള്‍ക്കെല്ലാ ചിറകു മുളച്ചാല്‍... ആ സ്വപ്‌നങ്ങള്‍ എത്ര മനോഹരം.....:)
    ഇഷ്ട്ട ഗാനങ്ങളിലൂടെ ഒരു യാത്ര...........

    ReplyDelete
    Replies
    1. ഇഷ്ടപ്പെടുന്നവയിലൂടെയുള്ള യാത്രകള്‍ എന്നും മനോഹരം

      Delete