Jan 8, 2013

സമരം


ഈ ബസ്സുക്കാരെ കൊണ്ടുതോറ്റു...
അങനെ പറഞ്ഞിട്ട് കാര്യമില്ല അവര്‍ക്കും ജീവിക്കണ്ടേ മാസാമാസം പെട്രോളിനും ഡീസലിനും കാശു കൂട്ടുബോള്‍ അതിനനുസരിച്ച് ബസ്ചാര്‍ജ്ജ് കൂട്ടുന്നുണ്ട് അത് മാന്യമായി ജനങ്ങള്‍ കൊടുക്കുന്നുണ്ട് ബസ്സ് മുതലാളിയുടെ വീട്ടില്‍ കൃത്യമായി കിട്ടുന്നുമുണ്ട് അന്നാല്‍ പിന്നെ അതിന്റെ ഇച്ചിരി അവര്‍ക്കും കൂടി കൊടുത്തൂടെ അവര്‍ക്കുവേണ്ടി ജോലിയൊക്കെ ചെയ്യുന്നവര്‍ അല്ലെ.


ബസ്സ്‌ തൊഴിലാളികളുടെ ആവശ്യം ന്യായമാണ് അതു മുതലാളിമാര്‍ക്കും സംഘസംഘസംഘനയ്ക്കും അറിയാം  എന്തെങ്കിലും കൊടുക്കേണ്ടി വരുമെന്നു നന്നായിട്ടറിയാം അന്നാലും ഇവരൊക്കെ പറയുമ്പോള്‍ തന്നെ ചെയ്തു കൊടുത്താല്‍ ഒരു അഹങ്കാരം വന്നാലൊന്നു പേടിച്ചാ രണ്ടു ദിവസം സമരം ചെയ്യട്ടെന്നു വയ്ക്കുന്നെ ആര്‍ക്കാ നഷ്ടടം ജനത്തിന് ,സാധാരണക്കാരന് ഒരു കാര്യം പറയാതെ വയ്യ ഇവരുടെ സമരം കാരണം  ഉര്‍വശി ശാപം ഉപകാരമായെന്നു പറയും പോലെ അപ്പുറത്ത് മറ്റൊരു സമരം സര്‍ക്കാര്‍ ജീവനക്കാരുടെ സമരം.

ആ സമരം  നേരിടാന്‍ സര്‍ക്കാര്‍ ഡയസോണ്‍ തുടങി എല്ലാവിധ നടപടികളും സ്വീകരിക്കുമ്പോള്‍ ഇനി സമരത്തില്‍ പങ്കെടുക്കണ്ടാന്നു വച്ചാലും എങനെ ഓഫീസില്‍ പോകും.അപ്പൊ ബസ്സുക്കാരെ കൊണ്ടു ജയിച്ചെന്നും പറയാം സമരക്കാര്‍ക്ക് അവര്‍ക്ക് സന്തോഷകരമായ അന്തരീക്ഷമാണ് അതുനോക്കി കാണുന്നവന്റെ അനുഭവിക്കുന്നവന്റെ അവസ്ഥയാണോരു പക്ഷേ ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ.

ഈ സ്വകാര്യ ബസ്സുകളെ കൂടുതല്‍ ആശ്രയിക്കുന്ന നമുക്ക് കിട്ടുന്ന പണി കണ്ടോ അവരുടെ ആവശ്യങ്ങള്‍ വരുമ്പോള്‍ അതുനേടിയെടുക്കാന്‍ പാവം ജനങ്ങള്‍ക്കിട്ടു പണി തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാശുകൂട്ടുക അതും കൊടുത്തു അവരുപറയുന്നതും കേട്ടു ജീവനും പണയം വച്ച് യാത്രചെയ്യുക.എന്തെങ്കിലും പറഞ്ഞാല്‍ അപ്പൊ മിന്നല്‍ സമരം സ്തംഭനം ഇതാണ് സ്വകാര്യം എല്ലാം അവര്‍ക്ക് തോന്നിയ പോലെ
അതുപോലെ മറ്റൊരു സ്വകാര്യവല്‍ക്കരണത്തിനെതിരെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം
  
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു കാര്യമേ  2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയൊക്കെ  ബാധകമാക്കുക അപ്പൊ പിന്നെ ഇവര്‍ എന്തിനാ സമരം ചെയ്യുന്നേ ?  


സര്‍ക്കാരിന്റെ ജനങ്ങളുടെ പണം ക്രയവിക്രയം ചെയ്യുന്നവരല്ലേ അവര്‍ക്ക് വിഷമം കാണും.ജീവിതക്കാലം മുഴുവന്‍ നാടിനെയും ജനങ്ങളെയും  സേവികുന്നതുകൊണ്ടു അവര്‍ക്കൊരു ഉപഹാരം ചെറിയ സന്തോഷം ആദരം അതല്ലേ ഈ പെന്‍ഷന്‍ അന്നാ ചിലരൊക്കെ നേരത്തിനു പണി എടുക്കാതെ കാശും വാങ്ങി പോകുന്നുണ്ട്  സര്‍വീസിനെക്കാള്‍ അധികം വര്‍ഷം പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാരോക്കെ ഉണ്ട് അത് സത്യം തന്നെ. അതൊക്കെ കുറയ്ക്കാനെന്ന പേരില്‍ ഇവിടെയും സ്വകാര്യവല്‍ക്കരണം നടത്തുന്ന സര്‍ക്കാരിനെ എന്ത് പറയാന്‍ ഓണത്തിനിടക്ക് പുട്ട് കച്ചവടമെന്നു പറയുന്നപോലെ സര്‍ക്കാരിന്റെ ഉള്ളിലേക്കും സ്വകാര്യകമ്പനികളെ  തള്ളികയറ്റല്‍. അതുകൊണ്ട് ശരിക്കും സര്‍ക്കാര്‍ എന്താണ് ഉദേശിക്കുന്നത്.

"ഈ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരും ജീവനക്കാരും അടയ്ക്കുന്ന 10 ശതമാനം വീതം തുക സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ എത്തുന്നു അതാണ്‌ ശരിക്കും ഇപ്പോള്‍ പ്രശ്നം ". 


അതായതു ഈ പറഞ്ഞു വന്നാല്‍ റിലൈയന്‍സില്‍  അല്ലെങ്കില്‍ അതുപോലുള്ള മറ്റുള്ളവയില്‍ അതു പിന്നെ ഷെയര്‍മാര്‍ക്കറ്റില്‍ കളിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍  വിദേശ നിക്ഷേപം കൂടി ഇപ്പൊ ഉള്ളതുകൊണ്ട് ഈ പണമൊക്കെ  വിദേശകുത്തകളുടെ പോക്കറ്റിലാവും അവര്‍ക്ക് മുട്ടില്ലാതെ കഴിയാം ബിസിനസ്സ് നടത്തി .അതായത് നമ്മുടെ കാശ് കൊണ്ട് സ്വകാര്യഇന്‍ഷുറന്‍സ് കമ്പനി ജീവിച്ചുപോകണം പിന്നെ ഉള്ളപോലെ അവരു കൊടുക്കും പെന്‍ഷന്‍ കാശ് ഉണ്ടെങ്കില്‍ മാത്രം അവരുടെ കാര്യം പറയാന്‍ പറ്റില്ലലോ.

ഇന്‍ഷുറന്‍സ് കമ്പനിയൊക്കെ ആവുമ്പോള്‍ പ്രേതെകിച്ചു ഈ ഷെയര്‍ കളികളാവുമ്പോള്‍ പണി എപ്പോള്‍ വേണമെങ്കിലും കിട്ടാം. കമ്പനി പൊളിയാം ദുരന്തങ്ങളും, അപകടങ്ങളും സാമ്പത്തിക പ്രതിസന്ധിയൊക്കെ കൂടികൂടി  വന്നാല്‍ ആദ്യം പണി കിട്ടുക ഈ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് അത് ചരിത്രം അപ്പോള്‍ അവരേം വിശ്വസിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഇങ്ങനെയൊരു പണി കൊടുക്കണോ സര്‍ക്കാരെ.

ഇനി പണ്ടു ആഗോളസാമ്പത്തികപ്രതിസന്ധി വന്നപ്പോള്‍ എല്ലാ വമ്പന്‍മാരും മുതലാളിമാരും മുട്ടുമടക്കി തലകുത്തിവീണതുപോലെ പാവം തൊഴിലാളികളും സര്‍ക്കാരും തലകുത്തി വീഴുന്നതിനു വേണ്ടിയാണോ അങനെ എല്ലായിടത്തും ആഗോളവല്‍ക്കരണമാവല്ലോ.ചെറുകിടമേഖല വല്ല്യ മേഖല തുടങ്ങി എല്ലായിടത്തും ആഗോളവല്‍ക്കരണം

ഈ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയാല്‍ ജീവനക്കാര്‍ക്ക് ഭാവിയില്‍ ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ , പെന്‍ഷന്‍ ,കുടുംബപെന്‍ഷന്‍ ,ക്ഷാമബത്ത,പി എഫ്, ഇതൊന്നും കിട്ടില്ല അതായത് 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് .ഇപ്പോള്‍ ഉള്ളവര്‍ക്ക് ഒരു കുഴപ്പവും ഇല്ല അപ്പൊ പിന്നെന്തിനാ ഇവര്‍ സമരം ചെയ്യുന്നേ ? എന്താ ഈ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ട് സര്‍ക്കാര്‍ ഉദേശിക്കുന്നേ ?
നാട് നന്നാക്കലോ ???

"
അതൊക്കെ ഒന്നാലോചികുമ്പോള്‍ സാധാരണക്കാരനു പലതും താനേ മനസിലാകും " മനസിലാകണം
മനസിലാക്കണം.

വരുന്ന തലമുറയ്ക്കുവേണ്ടി വരും കാലത്തിനു വേണ്ടി ഇവര്‍ ഇങ്ങനെയൊരു സമരം ചെയ്യുന്നതപ്പോള്‍ വെറുതെ അല്ല. സര്‍ക്കാര്‍ ജോലി ഒരു സുഖാ പലര്‍ക്കും ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല വരവും പോക്കും തോന്നിയ പോലെ ജോലിയില്‍ നിന്നും വിരമിച്ചാലും ജീവിക്കാന്‍ പെന്‍ഷന്‍ നല്ല സുഖമുള്ള പരിപാടി


അന്നാല്‍ ഇതൊക്കെ ജനങ്ങള്‍ക്കുവേണ്ടിയും നാടിനുവേണ്ടിയുമാണെന്ന ബോദ്ധ്യത്തില്‍ ജോലിയെടുക്കുന്നവരും ഉണ്ട്. നേരത്തിനും കാലത്തിനും ജോലിചെയ്യാതെ ശംബളം വാങ്ങി അതുപോരെന്നു പറഞ്ഞു മറ്റുജോലി തേടി പോകുന്നവരുമുണ്ട്.ഡോക്ടര്‍മാര്‍ ,അധ്യാപകര്‍ , എഞ്ചിനീയര്‍മാര്‍ തുടങ്ങി പലരും നാട്ടില്‍ ജോലി ചെയ്യാത്തത്തിന്റെ കാരണം അവര്‍ക്ക് ശംബളം പോരാന്നും പറഞ്ഞാണ് അതിനിടെ ഇതും കൂടി കേട്ടാല്‍ അവരൊക്കെ ഈ പ്രദേശത്ത് നില്‍ക്കില്ല അങനെ സര്‍ക്കാര്‍ ആശുപത്രി,സ്കൂള്‍ അതൊക്കെ ആളുകളെ കിട്ടാന്‍ ഇല്ലാതെ പൂട്ടി കെട്ടി ചിലപ്പോള്‍ അതും സ്വകാര്യമായെന്നു വരാം സാഹചര്യം അങനെയെക്കെയാണല്ലോ 

ഈ  സ്വകാര്യബസ്സുസമരം വരുമ്പോള്‍ നമ്മുടെ സ്ഥിതി പറയണ്ടല്ലോ  ഇനി ഇതും കൂടിയൊക്കെ ഇങ്ങനെ സംഭവിച്ചാല്‍ സാധാരണക്കാരനു എന്ത് സുഖമായിരിക്കും.

എല്ലായിടത്തും സ്വകാര്യമയം ഇതാണ് ഗാന്ധി കണ്ട സ്വപ്നം മഹത്മാ അല്ല വേറെ !!!

"
അനാവശ്യങ്ങള്‍ക്ക് വേണ്ടിയാവരുത് ഒരു സമരവും ചില രാഷ്ട്രീയപാര്‍ട്ടി സമരം പോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാവണം സമരം ജീവിക്കാന്‍ വേണ്ടിയാവണം സമരം അതാവശ്യമാണ് "

38 comments:

 1. ഒരുദിവസം ഒന്നിലധികം സമരങ്ങള്‍ നടത്താന്‍ പാടില്ല എന്നും പറഞ്ഞു ഒരു സമരം കൂടി ഇതിനിടയില്‍ നടത്തിയാലോ?

  ReplyDelete
  Replies
  1. ആവശ്യമാണെങ്കില്‍ ഇതിപ്പോ ഒന്നില്‍ കൂടുതല്‍ സമരം നല്ലതാ അതിനു ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതും ബസ്സ്‌ സമരം ഒത്തു തീര്‍പ്പായി :( ഞാന്‍ പറഞ്ഞില്ലേ രണ്ടു ദിവസമേ കാണു ആദ്യ വരവിനു സന്തോഷട്ടോ..

   Delete
 2. ഈ സമരലേഖനം ഇഷ്ടായി കാത്തീ...സമകാലീന സംഭവങ്ങളുടെ നേര്‍ക്കാഴ്ച...വിവരണങ്ങള്‍ നീതി പുലര്‍ത്തുന്നവ തന്നെ...ആശംസകള്‍ട്ടോ...

  ReplyDelete
  Replies
  1. സന്തോഷം ആശ വല്ലതും മനസിലായോ ?? :)

   Delete
 3. ഹെ ഹെ നന്നായി എഴുതി കാത്തി ....., ചുമ്മാ ബോറടിച്ചാല്‍ സമരം അല്ലാണ്ട് വേറെ എന്താ ചെയ്ക :)

  ReplyDelete
 4. പ്രിയപ്പെട്ട കാത്തി,
  ലേഘനം വായിച്ചു നന്നായിട്ടുണ്ട്. ആശംസകള്‍
  അനാവശ്യ സമരങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അങനെ തന്നെ ഗിരി...പക്ഷെ ചില സമരങ്ങള്‍ എന്തിനു അത് നമ്മള്‍ മനസിലാക്കണം :)

   Delete
 5. എല്ലാം വെറുതെ നോക്കിക്കണ്ടിരിക്കാം. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയപോലെ.....

  ReplyDelete
  Replies
  1. സ്വകാര്യമാവുമ്പോള്‍ അതാണ് പ്രശ്നം എല്ലാം തോന്നിയപോലെ

   Delete
 6. ഒരു ജോലി കിട്ടീരുന്നേല്‍ ഒന്ന് സമരം ചെയ്യാമായിരുന്നു

  ReplyDelete
  Replies
  1. ബഹറിനില്‍ നമുക്ക് പുതിയ സമരമുറകള്‍ പ്രയോഗിയ്ക്കണം അജിത്തേട്ടാ :)

   Delete
 7. സര്‍ക്കാര്‍ ജോലി പോലെ സമരിക്കുന്നതും ഒരു സുഖാ..

  ReplyDelete
  Replies
  1. സമരങ്ങള്‍ വിജയിക്കട്ടെ പുതിയ സമരമുറകളും...അല്ലാതെ എന്ത് പറയാന്‍

   Delete
 8. സമരം സമരം മഹാ സമരം.... ജനങ്ങള്‍ വലയുന്ന സമര കാലം... പങ്കാളിത്ത പെന്‍ഷന്‍ എന്താണെന്ന് എനിക്ക് അറിയില്ല... അത് എനിക്ക് ഒന്ന് വിശദമായി പറഞ്ഞു തരാമോ? മെയില്‍ ഐടി vignesh.229@hotmail.com

  ReplyDelete
  Replies
  1. :) ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്

   Delete
 9. ഞാന്‍ ബസ്സില്‍ ജോലി ചെയ്തിരുന്ന കാലത്തെ ബസ്സ്‌ സമരം എനിക്ക് ആഘോഷമായിരുന്നു അന്ന് വീട്ടിലിരിക്കാന്‍ കിട്ടുന്ന ഒരവസരം ആയിരുന്നു

  നല്ല ലേഖനം കാത്തി

  ReplyDelete
  Replies
  1. ഓരോന്നിനും ഓരോ കാരണങ്ങള്‍ ഉണ്ടാവണമല്ലോ... :)

   Delete
 10. കാത്തി ലേഖനം നന്നായിരിക്കുന്നു .
  അല്പം വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ ...തിരിച്ചും പുതുവത്സരാശംസകള്‍ വല്ലപ്പോഴും ഈ വഴി വരണേ.

   Delete
 11. ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ ഇപ്പോള്‍ സമരങ്ങള്‍. ആളുകളെ കഷ്ടപ്പെടുത്താന്‍ വേണ്ടി മാത്രമല്ലേ...


  പുതുവത്സരാശംസകള്‍!

  ReplyDelete
  Replies
  1. ചിലരുടെ ആവശ്യങ്ങള്‍ മറ്റു ചിലരുടെ അനാവശ്യങ്ങള്‍ :)പുതുവത്സരാശംസകള്‍ .

   Delete
 12. നല്ല ലേഖനം കാത്തീ...ജനങ്ങള്‍ക്ക് ഇതെല്ലാം ശീലമായി... വരുന്നിടത്തു വച്ച് കാണാം എന്ന ഭാവം മാത്രം...

  ReplyDelete
  Replies
  1. നല്ല ശീലങ്ങള്‍ എന്നും നല്ലതിനല്ലേ ടീച്ചര്‍ .പുതുവത്സരാശംസകള്‍ .

   Delete
 13. നന്നായി എഴുതി കാത്തി... വൈകി എങ്കിലും, പുതുവത്സരാശംസകള്‍...

  ReplyDelete
  Replies
  1. പുതുവത്സരാശംസകള്‍ :)

   Delete
 14. കൊള്ളാം കാത്തീ , നല്ല ലേഖനം ആശംസകള്

  ReplyDelete
  Replies
  1. സന്തോഷം റൈനി പുതുവത്സരാശംസകള്‍ :).

   Delete
 15. എല്ലാവരും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും സമരം ചെയ്യട്ടെ ,ഒരുകൂട്ടരുടെ അവകാശ സമരത്തില്‍പെട്ട് മറ്റൊരു കൂട്ടരുടെ അവകാശങ്ങള്‍ തകരാതിരിക്കട്ടെ .

  ReplyDelete
  Replies
  1. അതൊരു ചിന്തയാണ് ...പുതുവത്സരാശംസകള്‍

   Delete
 16. സമരമാണഖിലസാരമൂഴിയില്‍..സോറീ കേരളത്തില്‍...

  അക്ഷരപ്പിശാശുക്കളുടെ ദുര്‍ഭൂതം പിടികൂടിയിരിക്കുന്നല്ലോ ചങ്ങാത്യേ...

  ReplyDelete
  Replies
  1. എല്ലാം പെട്ടന്നായിരുന്നു കുട്ടേട്ടാ മിന്നല്‍ സമരം പോലെ..ശ്രദ്ധിക്കാം :)

   Delete
 17. കൊള്ളാം കാത്തി എന്താ അക്ഷ്രതെറ്റുകള്‍ വരാന്‍ കാരണം . @PRAVAAHINY

  ReplyDelete
  Replies
  1. പെട്ടെന്ന് കിട്ടിയ അറിവുകള്‍ പകര്‍ത്തുകയായിരുന്നു :( അടുത്ത വട്ടങ്ങളില്‍ ശ്രദ്ധിക്കാം പുതുവത്സരാശംസകള്‍.

   Delete
 18. സമരം എന്നത് ഇന്ന് ഫാഷന്‍ ആയി മാറിയിരിക്കുന്നു

  ReplyDelete
  Replies
  1. എല്ലാവരും മുതലാളീമാരാണ് അന്നാലും നാട്ടില്‍ സമരം തന്നെ!

   Delete
 19. ഓം കേരളായ നമ:
  ഓം സമരങ്ങളായ നമ:
  പാവം പൊതുജനം
  കൈതകളായ നമ: !!

  ReplyDelete