ഈ ഭൂമിയിലാദ്യമായിപിറവിയെടുക്കുവാന്‍ എന്‍
ജീവനാഭിയില്‍ നിന്നന്നു വേര്‍പ്പെട്ട സ്നേഹമേ
എന്നെ വളര്‍ത്തിയ പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ വേര്‍പിരിഞ്ഞ നിമിഷം
ഞാന്‍ പൊട്ടികരഞ്ഞിരിക്കും
എന്റമ്മ വേദനിച്ചിരിക്കും
അകലുകയായിരുന്നല്ലോ
അന്നുമുതലറ്റുപോകാന്‍
തുടങ്ങി സ്നേഹമേ
ബന്ധങ്ങളില്‍
നിന്നു മീ
ഞാന്‍
ഇനിയും
പിറവികള്‍
ഉണ്ടെങ്കില്ലൊരിക്കല്‍
കൂടി എനിയ്ക്കെന്നമ്മയില്‍
പിറക്കണമൊരിക്കലും വേര്‍പ്പെടാത്ത
ജീവനാഡിയായി, പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ മാത്രമാവണം അമ്മയില്‍ ഞാന്‍
പുഞ്ചിരിമാത്രം നിറയ്ക്കണം ഒരിക്കലും വേദനിപ്പിക്കാതെ
അമ്മയിലുറങ്ങണം ആ സ്നേഹബന്ധമെനിക്കെന്നെന്നും ബന്ധനമാവണം !
അമ്മേ ഒന്നും ഞാന്‍ അറിയാതെ പോകുനില്ലാ.....
മറുപടിഇല്ലാതാക്കൂആ വാത്സല്യവും ആ പുഞ്ചിരിയും എന്റെ ഓര്‍മ്മകളില്‍ നിന്നും മറയില്ലാ....
അമ്മ എന്‍ ഹൃദയത്തോട് ചേര്‍ന്ന് എന്‍ വേദന അമ്മയുടെ വേദനയായ്........!!
കാത്തി,
മറുപടിഇല്ലാതാക്കൂപ്രിയമേറിയ വരികള്... മനോഹരം, അമ്മയോടുള്ള സ്നേഹം...
ആ വാത്സല്യത്തില്‍ ഇനിയും ജന്മങ്ങള്‍ കൊതിക്കാതിരിക്കാന്‍ കഴിയില്ല..
അഭിനന്ദനങ്ങള്‍... ആശംസകള്..
മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരോതരമായ പദമാകുന്നു അമ്മ....!
മറുപടിഇല്ലാതാക്കൂമനോഹരമായ വരികള്... അമ്മയുടെ സ്നേഹം, എത്ര അനുഭവിച്ചാലും മതി വരാത്തത്, എത്ര പറഞ്ഞാലും തീരാത്തത്. എത്ര എഴുതിയാലും തീരാത്ത സാഗരം,
കവിത നന്നായിരിക്കുന്നു കെട്ടോ...
അമ്മയിൽ നാം പുഞ്ചിരി മാത്രം നിറക്കണം...
അതെ, എല്ലാ അമ്മമാരിലും എന്നും നിറഞ്ഞ പുഞ്ചിരികളൂണ്ടാവട്ടെ....!
ആശംസകള്....!
ചില ബന്ധങ്ങൾ മുറിച്ചു മാറ്റിയേ തീരൂ. ഇല്ലെങ്കിൽ യാതനകളാവും ഫലം.
മറുപടിഇല്ലാതാക്കൂആശംസകൾ
good good good http://punnyarasool.blogspot.com/2012/09/blog-post.html
മറുപടിഇല്ലാതാക്കൂഅചഞ്ചലമായ മാതൃ സ്നേഹത്തിന്റെ മാധുര്യമൂറുന്ന വരികള്‍... ഈ സ്നേഹമാണ് ഏറ്റവും വലിയ സമ്പത്ത്.. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക .. ആശംസകള്
മറുപടിഇല്ലാതാക്കൂമാതൃസ്നേഹത്തിന്റെ മഹനീയ മാതൃക
മറുപടിഇല്ലാതാക്കൂവരികളിൽ അമ്മയോടുള്ള സ്നേഹമുണ്ട്.. ഇഷ്ടമായി
മറുപടിഇല്ലാതാക്കൂനിഷ്കളങ്കമായ വരികള് ...:-) വളരെ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഏതു വാക്കിനാല്‍ എഴുതണം ഞാനെന്‍ അമ്മയെന്ന സത്യത്തെ......
മറുപടിഇല്ലാതാക്കൂഏത്ര വാക്കുകൊണ്ട് വര്‍ണ്ണിക്കും ഞാനാ ദൈവത്തെ.....
അമ്മയോടുള്ള സ്നേഹം വാക്കുകളായി പകര്‍ത്തിയപ്പോള്‍ വരികളില്‍ തുളുമ്പി മാതൃസ്നേഹം നന്നായിരിക്കുന്നു.....
അഭിനന്ദനങ്ങള്‍..... :).... :)
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവ , അത് അമ്മ മാത്രം . കവിത നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഅമമയോടുള്ള സ്നേഹം അതിന്‍റെ ചൂടും ചൂരും ചോരാതെ ഇവടെ കൊടുത്തിരിക്കുന്നു. എന്‍റെ അമ്മയെ ഞാന്‍ ഓര്‍ത്തു പോയി. എനിക്ക് അമ്മയെ സന്തോഷിപ്പിക്കണം. ആശംസകള്‍ സുഹൃത്തെ....
മറുപടിഇല്ലാതാക്കൂപിന്നെ ഈ 'ഷേപ്പ് പോയം'എല്ലാ അര്‍ഥത്തിലും അടി പൊളി... ഷേപ്പ് കാത്തു സൂക്ഷിച്ചു എന്ന് മാത്രമല്ല അര്‍ഥം ഒട്ടും കുറച്ചതും ഇല്ല
അമ്മയെകുറിച്ചുള്ള ഓരോ കവിതയും
മറുപടിഇല്ലാതാക്കൂഓരോ മഹാകാവ്യമാണ്.
കവിത നന്നായിട്ടുണ്ട്.
ആശംസകള്
very good
മറുപടിഇല്ലാതാക്കൂഎത്ര വർണ്ണിച്ചാലും മതിവരാത്ത സ്നേഹത്തിന്റെ പാൽക്കടലാണ് അമ്മ
മറുപടിഇല്ലാതാക്കൂആ അമ്മയുടെ ഉദരത്തിൽ കിടന്ന ഓരോ നിമിഷങ്ങളും ഓർത്തെടുക്കാൻ ഈ കവിതയുടെ ഒരു വരി മതി
കവിക്ക് എന്റെ ആശംസകള്‍
സ്വാമി സാധു കൃഷ്ണശർമ്മ