പ്രണയകാലംവേനല്‍
വര്‍ഷമായക്കാലംചുരുള്‍
മുടിയില്‍ തുളസി കതിരും ചുടു നെറ്റിയില്‍
മഞ്ഞള്‍ പ്രസാദവും നുണകുഴിചിരിയും എന്നില്‍
ചന്ദ്രോദയം തീര്‍ത്തക്കാലം വസന്തക്കാലം
സ്വപ്നാടനം ആത്മാവിലൊരു പിടി
കോരിത്തരിപ്പുകള്‍ രാപ്പകലുകള്‍
നൊമ്പരം മനസ്സില്‍ തന്ത്രിയില്‍ ഒരു പിടി
കുങ്ങുമം ചാര്‍ത്തിയ മകരമഞ്ഞില്‍ മഴയില്‍
കുങ്ങുമം ചാര്‍ത്തിയ മകരമഞ്ഞില്‍ മഴയില്‍
പെയ്തൊഴിഞ്ഞ കാലം
ഏഴു ദിനരാത്രങ്ങളും വര്‍ണങ്ങളും
നെഞ്ചകത്തില്‍ കോറിയ ചിത്രത്തില്‍
നെ
പകുതിയില്‍ നിര്‍ത്തിയ മായാത്ത
വരകളില്‍ തെളിയുന്നക്കാലം
ഇരുളാര്‍ന്ന രാത്രിയില്‍ നേരിയ നിലാവില്‍
തഴുകി കടന്നുപോം ആതിരതെന്നലില്‍
ആ മഴയില്‍ പെയ്തൊഴിഞ്ഞ കാലം
എന്റെ പ്രണയക്കാലം
ആ പ്രണയകാലം വീണ്ടും ഓടിയെത്തി അല്ലേ ...അക്ഷരങ്ങള്‍ക്ക് എല്ലാ ആശംസകള്‍ നേരുന്നു
മറുപടിഇല്ലാതാക്കൂമഴപെയ്യുന്നില്ലിപ്പോ ഒന്നു ചാറിനില്‍ക്കുന്നു,തോരാതെ.
മറുപടിഇല്ലാതാക്കൂ