ഒന്നു വിശ്രമിക്കണം തീരെ വയ്യ.കഴിഞ്ഞാഴ്ച വീട്ടില്‍നിന്നും വന്ന പാടെ തുടങ്ങിയ പണിയാ,പണിയോടുപണി പണിയെടുത്തു മനുഷ്യന്‍ ചാവുന്നാ തോന്നണേ.രഘു തന്‍റെ ടെബിളില്‍ മുഖമുരസികിടന്നു ക്ഷീണം പെട്ടെന്നു തന്നെ പാതിയുറക്കത്തിലേക്കു വീഴ്ത്തി.
എവിടെനിന്നോ കൂട്ടകരച്ചില്‍ പറമ്പിലെപുളിയന്‍മാവു വീഴുന്നതുകേള്‍ക്കുന്നു.പരിസരമാകെകൂട്ടകരച്ചില്‍, കാക്കകള്‍ കരയുന്നു, ചന്ദനത്തിരിയുടെയും കര്‍പൂരത്തിന്റെയും ഗന്ധം ചിതയാണ് കത്തിഅമരുന്നത്.തീഗോളങ്ങള്‍ കൂട്ടിഉരസി മുകളിലെക്കുയരുന്നു, പച്ചമാംസം കത്തിയമരുന്ന ഗന്ധം,തീകട്ടകള്‍ കൂട്ടിഉരസുന്ന കരകരാശബ്ദം ആരോ നീട്ടിവിളിക്കുന്നു മോനെ രഘു.
ടെബിളില്‍ നിന്നും കൈകളെടുത്തു കണ്ണുകള്‍തിരുമ്പി തലവഴി കഴുത്തു പിടിച്ചു മുഖമോന്നമര്‍ത്തി ചുറ്റിലും നോക്കി ആരുമില്ല. അന്നാലും ഇന്നേരത്തു ഇതുമാതിരിയോരു സ്വപ്നം. ഇനി അമ്മയ്ക്ക് വല്ലതും അതിനു സുലു കാലത്തുവിളിച്ചപ്പോള്‍ നാളെ ധന്വന്തരം കുഴമ്പു മറകാതെ വാങ്ങാനല്ലാതെ മറ്റൊന്നും പറഞ്ഞില്ലല്ലോ. അമ്മയെ കുറിച്ചോര്‍ത്താല്‍ ഭയമാണ് നാലുമാസം മുന്‍പൊരു മൈനറാറ്റാക്ക് കഴിഞെയുള്ളൂ പുള്ളിക്കാരിയുടെ എന്നിരുന്നാലുമെന്താ വയസായിട്ടും പശു,ആട് ,കോഴിന്നു പറഞ്ഞു പറമ്പില്‍കൂടെ കിടന്നോടും അവറ്റകളുടെ പിറകെ ആരുപറഞ്ഞാലും കേള്‍ക്കില്ല പഴയ ടീച്ചറോടാരു തര്‍ക്കിക്കാന്‍. ഒരുനേരം പോലും വെറുതെയിരിക്കില്ല അമ്മക്കത്തൊരു നേരംപോക്കാവും പക്ഷെ വല്ലിടത്തും വീണുപോയാല്‍ പിന്നെ.
എന്തായാലും മറ്റന്നാളത്തേക്കു കാക്കണ്ട നാളെത്തേക്കു ലീവു പറയാം വീട്ടില്‍ പോകാം. ഇന്നു വൈകിട്ടത്തെ പാസഞ്ചര്‍ പിടിച്ചാല്‍ അവസാനബസിനു വീടെത്താം.
"മൂര്‍ത്തിയെനിക്ക് നാളത്തേക്കു ലിവെഴുതിയേക്കു. ഇന്നന്നെ വീട്ടിലേക്കു പൂവാണ്.
"എന്താഡോ കാര്യം? ധിര്‍ത്തി ഭാര്യയെ കാണാനാണോ മൂര്‍ത്തി കുലുങ്ങികുലുങ്ങി ചിരിച്ചു .
"അല്ലഡോ മനുഷ്യാ വയ്യാ,വല്ലാത്തക്ഷീണം ഓരോ ഓരോ വേണ്ടാത്ത സ്വപ്നങ്ങളും.
"മര്യാദക്ക് ഉറക്കമില്ലാഞ്ഞിട്ടാവും വേണമെങ്കില്‍ നേരത്തെ പോയി കിടന്നുറങ്ങിക്കോ. താന്‍ ലീവെടുത്താല്‍ ഇവിടെത്തെ കാര്യമൊക്കെ അറിയാല്ലോ .
ഒക്കെ അറിയാം എന്റെ തലയിലല്ലേ ഓഫീസ് എനിക്കിന്നു പോയെപറ്റു.
ഒരുകണക്കിനങ്ങനെ മൂര്‍ത്തിയോടുപറഞ്ഞു ലീവോപ്പിച്ചു. മൂര്‍ത്തിയോട് ഒരു റ്റാറ്റയും പറഞ്ഞു നേരെ റൂമില്‍ പോയോന്നു കുളിച്ചു. ബ്രഡിരിപ്പുണ്ട് ജാമും. ഒരു കാപ്പിയിട്ടു ജാമിന്റെ മധുരം കൊണ്ടാവും കാപ്പിയുടെ മധുരം പോയി ചൂടുള്ളകാപ്പിയില്‍ നിന്നും ആവി പറന്നുപറന്നു പോകുന്നുണ്ട്.
രഘു റിമോര്‍ട്ടെടുത്തു ടി. വിയോണാക്കി ഏഷ്യാനെറ്റില്‍ നാളെ ശനിയാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ രാവിലെ
ഏഴേ മുപ്പതിനു ടി വി ഓഫാക്കി. ഒരു കവിള്‍ കാപ്പിമോന്തി കുടിച്ചു നാളെ ശനിയാഴ്ചയല്ലേ കുട്ടികള്‍ക്കും സ്കൂളില്ല.
ഒരുകണക്കിനങ്ങനെ മൂര്‍ത്തിയോടുപറഞ്ഞു ലീവോപ്പിച്ചു. മൂര്‍ത്തിയോട് ഒരു റ്റാറ്റയും പറഞ്ഞു നേരെ റൂമില്‍ പോയോന്നു കുളിച്ചു. ബ്രഡിരിപ്പുണ്ട് ജാമും. ഒരു കാപ്പിയിട്ടു ജാമിന്റെ മധുരം കൊണ്ടാവും കാപ്പിയുടെ മധുരം പോയി ചൂടുള്ളകാപ്പിയില്‍ നിന്നും ആവി പറന്നുപറന്നു പോകുന്നുണ്ട്.
രഘു റിമോര്‍ട്ടെടുത്തു ടി. വിയോണാക്കി ഏഷ്യാനെറ്റില്‍ നാളെ ശനിയാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ രാവിലെ
ഏഴേ മുപ്പതിനു ടി വി ഓഫാക്കി. ഒരു കവിള്‍ കാപ്പിമോന്തി കുടിച്ചു നാളെ ശനിയാഴ്ചയല്ലേ കുട്ടികള്‍ക്കും സ്കൂളില്ല.
അവരെയൊക്കെ കൂട്ടി പുറത്തോക്കെ പോയിട്ടേത്ര നാളായി കഴിഞ്ഞ ഓണത്തിനോ മറ്റോ ഒരു സിനിമക്ക് പോയതാ.
ഇന്നേക്കു ആറുമാസത്തോളം അല്ല ഇനിവല്ലപ്പോഴുമൊക്കെ ലെവേടുക്കാം ആര്‍ക്കുവേണ്ടിയാ ഈ നാടോടോമ്പോള്‍ നെടുകേ ഓടുന്നതു. ഈ കാശോക്കെ അവര്‍ക്കുവേണ്ടിതന്നെ ഉണ്ടാകുന്നെന്നു പറഞ്ഞിട്ടെന്താ അവരുടെ സന്തോഷത്തിനൊപ്പം അവര്‍ക്കൊപ്പം നടക്കാതെ ഇതൊക്കെ ഉണ്ടാക്കി കൊടുത്തിട്ടെന്തിനാ.
അവളും പറയും വല്ലപ്പോഴും ലിവെടുക്കാന്‍ ഇന്നേടുക്കാം നാളേയെടുക്കാമെന്നൊക്കെ പറഞ്ഞങ്ങനെ നാളെ ലീവാണ് എനിക്കുവേണ്ടിയാണെങ്കിലും അവര്‍ക്കുവേണ്ടി കൂടിയിടുക്കുന്ന ആദ്യ ലീവാവണന്നു പറഞ്ഞവളെ ചാക്കിലാക്കാം. അല്ലെങ്കില്‍ അതിനുംതുടങ്ങും സ്വന്തംകാര്യത്തിനു ലീവോക്കെയെടുക്കാമെന്നും പറഞ്ഞു പെണ്ണല്ലേ വര്‍ഗം.ഈശ്വരാ അവള്‍ക്കു വേണ്ടിയെങ്കിലും ഇതൊരു ശീലമാക്കിതരണേ ഈ ലീവെടുക്കുന്നത്.
എണീറ്റു വാഷ്‌റൂമിലേക്ക് നടന്നു കൈയും മുഖമൊക്കെ കഴുകി കണ്ണാടിയില്‍ നോക്കി,ഈര്‍പ്പം നിറഞ്ഞ കണ്ണാടിയില്‍ അവ്യക്തമായ തന്‍റെമുഖം സൂക്ഷിച്ചുനോക്കി രഘു.
"വല്ലപ്പോഴും അവര്‍ക്കുകൂടി വേണ്ടി ലീവെടുത്തുടെ മാഷെ ,ഭാരേയിം പിള്ളേരുമുണ്ടെന്നു പറഞ്ഞിട്ടെന്താകാര്യം ആണ്ടിലും സക്രാന്തിക്കാ വീട്ടില്‍ പോകുന്നത് മോശം.
"വല്ലപ്പോഴും അവര്‍ക്കുകൂടി വേണ്ടി ലീവെടുത്തുടെ മാഷെ ,ഭാരേയിം പിള്ളേരുമുണ്ടെന്നു പറഞ്ഞിട്ടെന്താകാര്യം ആണ്ടിലും സക്രാന്തിക്കാ വീട്ടില്‍ പോകുന്നത് മോശം.
രഘു ടവേലെടുത്തു മുഖം തുടച്ചുതിരിഞ്ഞു.
"ഛെ മോശം തന്നല്ലെ...അല്ലെ ? ഏയ്
രഘു കണ്ണാടിയില്‍ വീണ്ടും നോക്കി അന്നാല്‍ ശരി മാഷെ വേഗം പോയിട്ടു വരാം വീട്ടില്‍ ഒരു ഭാര്യും രണ്ടുമക്കളും ഒരമ്മയും കാത്തിരിക്കുന്നു ഇവിടെ നിന്നു കുറുങ്ങിയാല്‍ വണ്ടിയങ്ങു പോകും. രഘു വേഗം റൂം പൂട്ടി താഴെയിറങ്ങി.
പതിവുപോലെ തിരക്കേറിയ സ്റ്റേഷന്റെ തിക്കുംതിരക്കും ബഹളങ്ങളും അതുപോലെയൊക്കെ തന്നെ. പതിവിലും വിപരീതമായി ട്രെയിന്‍ നേരത്തെ വന്നു കിടക്കുന്നു.ടിക്കറ്റ് തരപ്പെടുത്തി ഓടികയറി കിട്ടിയ സീറ്റില്‍ ചാടികയറിയിരുന്നു.
പ്ലാറ്റ്‌ഫോമില്‍ ഒരുകൂട്ടം പട്ടാളക്കാര്‍ അവരെ യാത്രയാക്കാന്‍ ചിലരുടെ കുടുംബങ്ങളുമുണ്ട് കണ്ണിരോടെ. പിറന്നമണ്ണില്‍ നിന്നും പ്രിയപ്പെട്ടവരുടെയിടയില്‍ നിന്നും സ്വന്തമച്ഛനമ്മ, ഭാര്യ, മക്കള്‍, ഇവരില്‍ നിന്നെല്ലാം അകലെ ജന്മനാടിന്റെ രക്ഷക്കായി സമാധാനത്തിനായി എല്ലാം ത്യജിച്ചു ജാഗരൂകരായി കണ്ണിമ ചിമ്മാതെ കാവല്‍ നില്‍കുന്ന സൈനികര്‍. തിരിച്ചുവരവുണ്ടോ യെന്നറിയാത്ത യാത്രയുടെ ഒരുക്കം അവര്‍ക്ക് മനസ്സില്‍ ആദരവോടെ അഭിമാനത്തോടെ രഘുവൊരു നിറഞ്ഞ സല്യൂട്ട് കൊടുത്തു.
അപ്പുറത്തോരു പിടി സ്കൂള്‍കുട്ടികള്‍ സദ്യ കഴിഞ്ഞ കല്യാണവീട്ടില്‍ കാക്കകള്‍ വിരുന്നുവന്നപ്പോല്‍ സ്റ്റേഷന്‍തിരക്കു പിടിക്കുകയാനെന്തിനോ.
അപ്പുറത്തു ട്രാക്കിലൂടെയൊരു വൃദ്ധന്‍ കലങ്ങിയകണ്ണുമായി നേരെനടന്നു നീങ്ങുന്നു ഓര്‍മകളുടെ കൂമ്പാരങ്ങള്‍ അയാളില്‍ കൊമിഞ്ഞു കൂടിയിരിക്കുന്നു . ഒരുപടോര്‍മകളുടെ ഒരു ഭണ്ടാരം കഞ്ഞിമുക്കിയ പഴഞ്ജന്‍മുണ്ടില്‍ കൂട്ടികെട്ടിതോളില്‍ തൂക്കിയിരിക്കുന്നു.
ആളുടെയുള്ളില്‍ ഒരുപാടുകഥകളുണ്ടായിരിക്കും അറിവിന്റെയോ അറിവുകേടിന്റെയോ,പാപങ്ങലുടെയോ,നന്മയോടെയോ, നഷ്ടപെടലിന്റെയോ ഓര്‍മ്മകള്‍ അതെല്ലാം മുറിവില്‍ ഗ്ളിസറിന്‍ പുരട്ടും പോലെ അയാളെ വേദനിപ്പിക്കുന്നുണ്ടാവും .പടര്‍ന്നു കയറുന്ന വേദന ,നിറയുന്ന കണ്ണുകള്‍, വറ്റിയ കണ്ണീര്‍തുള്ളികള്‍ ആ കവിളില്‍ നിഴലിക്കുന്നു.
വെറുതെ കഴിഞ്ഞകാലങ്ങള്‍ ഓര്‍മിപ്പിക്കുന്നുവാ വൃദ്ധന്‍. കാലം കാര്‍ന്നെടുത്തു ഓര്‍മകളക്കിയാ കഥകള്‍ക്ക് വീണ്ടുമൊരു പുനര്‍ജനനം കഴിഞ്ഞ കാലത്തിലേക്ക് വീണ്ടുമൊരു പരകായപ്രവേശം ഓര്‍മ്മകള്‍ അതെന്തുതന്നെയായാലും ഓര്‍ക്കാന്‍ കഴിയുന്നത് ഓര്‍മയില്‍ വരുന്നതൊരു സുഖാ, രഘു തല മെല്ലെ കമ്പിയില്‍ ചാരി. ട്രെയിന്‍ യാത്രക്കൊരിങ്ങിയാല്‍ ഇങ്ങനെയൊരുപാടു പേരെ കാണാം ഒരുപാടുകാഴ്ചകള്‍ കാണാം, ട്രെയിന്‍ ആ യാത്ര തുടങ്ങാമെന്ന പോലെ കൂവാന്‍ തുടങ്ങി പതിയെപതിയെ ട്രെയിന്‍നീങ്ങി സ്റ്റേഷന്‍ വിട്ടു. രഘു പുറംകാഴ്ചകള്‍ക്കായി കണ്ണുകള്‍ പുറത്തേക്കിട്ടു ദൂരവും വേഗവും കൂടാന്‍ നേരം മറ്റൊരുട്രാക്കില്‍ ആള്‍ക്കൂട്ടം പോലീസും നാട്ടുകാരും അങ്ങനെയൊരുപാടുപേര്‍.
ആരോ പറയുന്നതു കേട്ടു ആത്മഹത്യയാ ഒരുപെണ്ണാ.
ആളുടെയുള്ളില്‍ ഒരുപാടുകഥകളുണ്ടായിരിക്കും അറിവിന്റെയോ അറിവുകേടിന്റെയോ,പാപങ്ങലുടെയോ,നന്മയോടെയോ, നഷ്ടപെടലിന്റെയോ ഓര്‍മ്മകള്‍ അതെല്ലാം മുറിവില്‍ ഗ്ളിസറിന്‍ പുരട്ടും പോലെ അയാളെ വേദനിപ്പിക്കുന്നുണ്ടാവും .പടര്‍ന്നു കയറുന്ന വേദന ,നിറയുന്ന കണ്ണുകള്‍, വറ്റിയ കണ്ണീര്‍തുള്ളികള്‍ ആ കവിളില്‍ നിഴലിക്കുന്നു.
വെറുതെ കഴിഞ്ഞകാലങ്ങള്‍ ഓര്‍മിപ്പിക്കുന്നുവാ വൃദ്ധന്‍. കാലം കാര്‍ന്നെടുത്തു ഓര്‍മകളക്കിയാ കഥകള്‍ക്ക് വീണ്ടുമൊരു പുനര്‍ജനനം കഴിഞ്ഞ കാലത്തിലേക്ക് വീണ്ടുമൊരു പരകായപ്രവേശം ഓര്‍മ്മകള്‍ അതെന്തുതന്നെയായാലും ഓര്‍ക്കാന്‍ കഴിയുന്നത് ഓര്‍മയില്‍ വരുന്നതൊരു സുഖാ, രഘു തല മെല്ലെ കമ്പിയില്‍ ചാരി. ട്രെയിന്‍ യാത്രക്കൊരിങ്ങിയാല്‍ ഇങ്ങനെയൊരുപാടു പേരെ കാണാം ഒരുപാടുകാഴ്ചകള്‍ കാണാം, ട്രെയിന്‍ ആ യാത്ര തുടങ്ങാമെന്ന പോലെ കൂവാന്‍ തുടങ്ങി പതിയെപതിയെ ട്രെയിന്‍നീങ്ങി സ്റ്റേഷന്‍ വിട്ടു. രഘു പുറംകാഴ്ചകള്‍ക്കായി കണ്ണുകള്‍ പുറത്തേക്കിട്ടു ദൂരവും വേഗവും കൂടാന്‍ നേരം മറ്റൊരുട്രാക്കില്‍ ആള്‍ക്കൂട്ടം പോലീസും നാട്ടുകാരും അങ്ങനെയൊരുപാടുപേര്‍.
ആരോ പറയുന്നതു കേട്ടു ആത്മഹത്യയാ ഒരുപെണ്ണാ.
സുഖങ്ങള്‍ ഒരുപാടുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമോരുപാടുള്ള ഈ ലോകത്തുനിന്നും ഓടിയോളിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്താവും? ചെറിയചെറിയ പ്രശ്നങ്ങളോ അതോ നിരാശയോ മരണത്തിനു പിന്നിലെരഹസ്യങ്ങളറിയുക വല്ലാത്തൊരുബുദ്ധിമുട്ടാണ് രഘു കണ്ണുകള്‍ വിടര്‍ത്തി. കാഴ്ചകളെ പിറകിലേക്കു പായിച്ചു കൊണ്ടു ട്രെയിന്‍ ആലുവാമണപുറത്തിനു കുറുകെ കൂവികൊണ്ടോടി.നിലാവില്‍ കുളിച്ചു നില്‍ക്കുന്നു പെരിയാറിന്റെ തീരം.ഇവിടം വല്ലപ്പോഴും വന്നു കാണുന്നതു മണപ്പുറത്തച്ചനു ശിവരാത്രിക്കു ബലിയിടാന്‍ വരുമ്പോഴാണ്അല്ലെങ്കില്‍ ഇങ്ങനെ വല്ലപ്പോഴും ഇതുവഴി കടന്നു പോകുമ്പോള്‍.
പിതൃക്കള്‍ക്കു ബലിയിടുക വഴി അവരുടെ ആത്മാവിനു ആത്മശാന്തി ലഭികുന്നെന്നു വിശ്വാസം. ഓരോ ആത്മാക്കളും അതാഗ്രഹികുന്നു ആലുവാമണപുറവും കാഴ്ചക്കു പിറകിലെക്കോടി മറയും മുന്‍പേ മരണത്തെ ഓര്‍മിപ്പിച്ചാ സ്ത്രീക്ക് ആ ആത്മാവിനു മനസ്സില്‍ മണപ്പുറത്തു ആത്മശാന്തിനേര്‍ന്നു. ഒരുപക്ഷെ അവളോരമ്മയായിരിക്കും ,ഭാര്യയായിരിക്കാം ആരുമായികൊള്ളട്ടെ ആത്മശാന്തി.
മരണമൊരു ശൂന്യതയാണ് ആത്മാവിനെഅടയാളം ചെയ്തശരീരം നശിക്കുന്ന പ്രക്രിയ. ആ സ്ത്രീയുടെ ശരീരം നശിച്ചുകഴിഞ്ഞെങ്കില്‍ ഇനിയാര്‍ക്കും അവരെ കാണാന്‍ കഴിയില്ലായിരിക്കാം ഇത്രയുംനാള്‍ കണ്ടുകൊണ്ടിരുന്നോരാളെ പെട്ടെന്നു കാണാതെയാവുമ്പോള്‍ അതൊരു വല്ലാത്ത വേദനതന്നല്ലേ വലിയശൂന്യതയല്ലേ രഘു...രഘു പിറകിലേക്കോടി മറയുന്ന കാഴ്ചകള്‍ കാണുന്ന കണ്ണിനെ തിരികെ വിളിച്ചോന്നു നെടുവീര്‍പ്പിട്ടുമനസ്സിലോര്‍ത്തു.
ശരീരത്തിനു നാശമുണ്ടാകാം നാശമില്ലാത്താത്മാവു ഈ ട്രെയിന്‍യാത്ര പോലെ മറ്റൊരു യാത്ര തുടങ്ങിയിരിക്കും ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരിടത്തേക്കെന്ന പോലെ. ട്രെയിനിന്റെ ചൂളം വിളി രഘുവിനെ ഇറങ്ങേണ്ട സ്റ്റേഷനോര്‍മ്മിപ്പിച്ചു.
ശരീരത്തിനു നാശമുണ്ടാകാം നാശമില്ലാത്താത്മാവു ഈ ട്രെയിന്‍യാത്ര പോലെ മറ്റൊരു യാത്ര തുടങ്ങിയിരിക്കും ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരിടത്തേക്കെന്ന പോലെ. ട്രെയിനിന്റെ ചൂളം വിളി രഘുവിനെ ഇറങ്ങേണ്ട സ്റ്റേഷനോര്‍മ്മിപ്പിച്ചു.
തിരക്കിലാത്ത സ്റ്റേഷനിലേക്കു പതിയെ തിങ്ങിനിരങ്ങിയിറങ്ങി. ഹലജെന്‍ ബള്‍ബിന്റെ മഞ്ഞവെട്ടത്തിനുതാഴെ പ്രാണികള്‍ തിരുവാതിര കളിക്കുന്നു. കൂടെയിറങ്ങിയ അഞ്ചോ പത്തോപേര്‍ നിലാവില്‍ എങ്ങോട്ടോ പ്പോയിമറഞ്ഞു. തീര്‍ത്തും വിജനമായ ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ നിഴലിനെ കൂട്ടുപിടിച്ചു താഴെയിറങ്ങി സമയം നോക്കി.ഇനി നടന്നാല്‍ ബസുകിട്ടില്ല പുറത്തു കടന്നൊരു ഓട്ടോപിടിക്കാന്‍ റോഡുലക്ഷ്യമാക്കി നടന്നു. ഓട്ടോയില്ല ഒന്നു രണ്ടെണ്ണത്തിനു കൈകാണിച്ചിട്ടും നിര്‍ത്തിയില്ല.അകലെ നിന്നുമൊരു ചെറിയവെട്ടം ഓട്ടോയല്ല ബൈക്കാണ് പുറകെ ഒരു ഓട്ടോയുമുണ്ട് രഘുകൈവീശി ബൈക്കുക്കാരന്‍ വണ്ടിനിര്‍ത്തി പിറകെഓട്ടോയും.
രണ്ടുപേരും ഒരുമിച്ചൊരു ചോദ്യം "എവിടേക്കാണ്.
"ഈ അടുത്തുള്ള ബസ്‌സ്റ്റോപ്പ് വരെയോന്നാക്കി താന്നാല്‍മതി.
“ശരി കയറിക്കോളൂ..
"ഓട്ടോ..വിട്ടോളു അവര്‍രണ്ടു പേരുംകൂടി പറഞ്ഞു.
ബൈക്ക് രഘുവിനെയും കൊണ്ടുകാറ്റിനെ കീറിമുറിച്ചു കൊണ്ടുപാഞ്ഞു പുറകില്‍ ബസിന്‍റെ ഹോണടി."ദെ ബസു വരുന്നുണ്ട് ഇവിടെ നിന്നു കൈകണിച്ചാലും ബസുനിര്‍ത്തും കേട്ടോ.
"ഏയ് ഭാഗ്യപരീക്ഷണം വേണ്ട സ്റ്റോപ്പിത്താ ആ വളവുംകൂടി കഴിഞ്ഞാല്‍ എത്തിയില്ലേ അവിടെ ഇറക്കിയാല്‍ മതി.
ബൈക്ക് ഇരുട്ടിന്റെ സീല്‍ക്കാരധ്വനികളെ കീറിമുറിച്ചു വളവുതിരിഞ്ഞു.തിരിയുന്ന വേഗത്തില്‍വന്ന പ്രകാശരൂപത്തില്‍ തട്ടി രഘു വായുവില്‍ പറന്നു റോഡില്‍ തെറിച്ചു വീണു, ഒന്നുയര്‍ന്നു തിരിഞ്ഞുനോക്കും മുന്‍പേ ഒരുവെളിച്ചം മുഴുവാനായ് രഘുവിനെ പുല്‍കികടന്നുപോയി.
ചുവന്നുതുടുത്ത കണ്ണുകളാല്‍ നിലാവുമായുന്നാകാശം നോക്കി പതിയെ ആ കണ്ണുകളടഞ്ഞു.
എവിടെനിന്നോ കൂട്ടകരച്ചില്‍ പറമ്പിലെപുളിയന്‍മാവു വീഴുന്നതുകേള്‍ക്കുന്നു.പരിസരമാകെ കൂട്ടകരച്ചില്‍, കാക്കകള്‍ കരയുന്നു, ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം ചിതയാണ് കത്തി അമരുന്നത്. തീഗോളങ്ങള്‍ കൂട്ടിഉരസി മുകളിലേക്കുയരുന്നു പച്ചമാംസം കത്തിയമരുന്ന ഗന്ധം,തീകട്ടകള്‍ കൂട്ടി ഉരസുന്ന കരകരാശബ്ദം. ആരോ നീട്ടിവിളിക്കുന്നു മോനെ രഘു..!
“ജീവിതമൊരു യാത്രയാണ് മരണത്തിലേക്കുതന്നെയുള്ള യാത്ര. അപ്രതീക്ഷിത മരണമോളിഞ്ഞിരിക്കുന്ന യാത്രയില്‍ നമ്മള്‍ കൃത്യസമയത്തുതന്നെ ചെന്നുചേരുന്നു”
aashamsakal
മറുപടിഇല്ലാതാക്കൂ:)ഇനിയും വരികട്ടോ ഈവഴി.
ഇല്ലാതാക്കൂന്റെ കാത്തീ, വീട് വരെയെങ്കിലും എത്തിച്ചു കൂടായിരുന്നോ...?
മറുപടിഇല്ലാതാക്കൂവീടിനടുത്ത് ചെറിയകാടോക്കെയുണ്ടായിരുന്നു അവിടെ നിറയെപാമ്പും പക്ഷെ ഒരാഴ്ചമുന്‍പ് എല്ലാം വെട്ടി വെടുപ്പാക്കി അല്ലെങ്കില്‍ ഞാന്‍ ..........ഈ വരവിനും പ്രോത്സാഹനത്തിനും നന്ദി സമ്മാനട്ടോ :)
ഇല്ലാതാക്കൂഇന്നത്തെസംഭവം നാളത്തെ കഥ അങ്ങനെയല്ലേ ? ഇതില്‍ ഭാവനകുറവാ അപ്പോഴോ :) അടുത്തത്തിന്റെ വായനക്കും ഈ വഴിവരിക.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട കാത്തി,
മറുപടിഇല്ലാതാക്കൂവളരെ ഹൃദയസ്പര്‍ശിയായി ഈ കുറിപ്പ്.
ദയവായി അക്ഷരതെറ്റുകള്‍ തിരുത്തുക. വായനാസുഖം കുറക്കുന്നു,അക്ഷരതെറ്റുകള്‍.
ഇനിയും നന്നായി എഴുതാം. ആശംസകള്‍ !
പ്രാര്‍ത്ഥനകളോടെ,
സസ്നേഹം,
അനു
വീണ്ടും വരിക ഇതുവഴി. അക്ഷരതെറ്റ് എന്നെവിട്ടു പിരിയുംവൈകാതെ(വിശ്വാസം).ഈ വായനക്കും പ്രോത്സാഹനത്തിനും കാത്തിയുടെ നന്ദിസമ്മാനട്ടോ.
ഇല്ലാതാക്കൂഅകങ്ങളിൽ സ്പർശിക്കുന്ന വാക്കുകൾ.
മറുപടിഇല്ലാതാക്കൂനന്നായി ഈ രചന.
നന്ദി മാഷെ..ഇനിയും വരിക കൂടെനടക്കുക :).
ഇല്ലാതാക്കൂനിഴലിനു പിന്നില്‍ മറഞ്ഞിരിക്കുന്ന മരണം....ഏത് നിമിഷമാണ് അത് മുന്നില്‍ വന്നു കണ്ണിലേക്കു കൈനീട്ടുക ...ഒരു വെളിച്ചം കൊണ്ട് ഇരുട്ടിലേക്ക് വിളിക്കുക .എന്നാരറിയുന്നു...
മറുപടിഇല്ലാതാക്കൂഹൃദയത്തില് തറച്ച എഴുത്ത്....
വായനക്കും ഈ വലിയപ്രോത്സാഹനത്തിനും ഹൃദയത്തിന്റെഭാഷയില്‍ ഒരായിരം നന്ദി ഇനിയുംവരണേ :)
ഇല്ലാതാക്കൂനല്ല കഥ. എന്തായാലും സ്വന്തം മരണമാണ് കണ്ടതെന്ന് അയാള്‍ക്ക് മനസിലായില്ലല്ലോ... ചുറ്റുപാടും നന്നായി നിരീക്ഷിച്ചു!
മറുപടിഇല്ലാതാക്കൂ"നല്ല എഴുത്ത്" എന്ന് ഞാന്‍ പറയില്ലാട്ടോ... അക്ഷരപ്പിശാച് കുറെ ഉണ്ട്. അതുകൊണ്ടുതന്നെ വായിക്കുമ്പോള്‍ പലയിടത്തും ഗട്ടറുള്ള ഒരു സൂപ്പര്‍ ഹൈവേയില്‍ യാത്രചെയ്യുന്നപോലെ ആണ്. ഇനിമുതല്‍ ശ്രദ്ധിക്കുമല്ലോ.
ആശംസകള്‍ :-)
ഹിഹി മനസിനുമുന്‍പേപോയ അക്ഷരങ്ങളാണ് നെഞ്ചകത്ത് അക്ഷരതെറ്റിനെ പിരിയാനുള്ള ഊര്‍ജപരിപാടികള്‍ അണിയറയില്‍ നടക്കുന്നു. ഈ തുറന്നഭിപ്രായത്തിനു ഒരായിരം നന്ദിട്ടോ .
മറുപടിഇല്ലാതാക്കൂവൈകിയാണെങ്കിലും പോസ്റ്റ് ഇപ്പോള്‍ വായിച്ചു,,, കാത്തി ഒരുപാട് അക്ഷര തെറ്റുകള്‍ ഉണ്‌ട്, ലളിതമായി കാണുന്ന വാക്കുകളില്‍ പോലും അക്ഷര തെറ്റുകളും പിരിച്ചെഴുതേണ്‌ടിടത്ത് അത് ചെയ്യാതേയും ധാരാളം കുറവുകള്‍ ഉണ്‌ട്. നന്നായി എഡിറ്റ് ചെയ്യാതെ ഇനി പോസ്റ്റിട്ടാല്‍ നല്ല അടിമേടിക്കുമെന്ന് പറഞ്ഞേക്കാം.. ഹാ..... അടുത്തത് നന്നാക്കി പോരട്ടെ വൈകാതെ...
മറുപടിഇല്ലാതാക്കൂഹിഹി കൂടപിറപ്പല്ലേ അക്ഷരതെറ്റ് അടുത്തവട്ടം ഉണ്ടാവില്ല...ഇല്ല(തോന്നുന്നു) :) ഇനിയുംവരികയപ്പോള്‍ .
ഇല്ലാതാക്കൂകാത്തീ...ദിത് ഞാന്‍ ദിപ്പോഴാണ് വായിക്കുന്നത്...അക്ഷരത്തെറ്റു ഒരു പ്രശ്നമേ ആയി ഞാന്‍ പറയുന്നില്ല. എനിക്ക് ഇഷ്ടമായി ഈ എഴുത്ത്. അല്‍പ്പം കൂടി സസ്പെന്‍സ് ലെവലില്‍ കഥ പറയാമയിരുന്നു ...പോട്ടെ..ഇതിന്റെ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ അതില്‍ നമുക്ക് ഒരു കൈ നോക്കാ. നല്ല പദപ്രയോഗങ്ങള്‍ ഒക്കെ ഉണ്ടല്ലോ കാത്തീ...അതൊക്കെ ഇഷ്ടമായി ട്ടോ...
മറുപടിഇല്ലാതാക്കൂവൈകി ആയാലും വന്നല്ലോ ഇപ്പോള്‍ പ്രവിയെ നെഞ്ചകത്ത് കാണാന്‍പോലും കിട്ടുന്നില്ലല്ലോ പുതിയ പോസ്റ്റുകളില്‍ അക്ഷരതെറ്റുകള്‍ കുറഞ്ഞുവെന്നാ വിശ്വാസം(പഴയ പോസ്റ്റുകളില്‍ തിരുത്തല്‍ നടക്കുന്നുണ്ട്) അതെല്ലാം വായിച്ചു അഭിപ്രായം അറിയിക്കണം രണ്ടാം ഭാഗം അല്ലെങ്കിലും ഇതേ രീതിയില്‍ ഒരെണ്ണം ഉടന്‍ പ്രതീക്ഷിക്കാം:)
ഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂ