1.ചാറ്റ്
എനിയ്ക്കും
അവള്‍ക്കു-
മിടയിലൊരേ-
യൊരു ബന്ധനം
ഇന്റര്‍നെറ്റ്
2.അന്ന് ഇന്ന്‍
മനസ്സ്
ചിന്ത
കൈവിരല്‍
തൂലിക
കടലാസ്സ്
കറുത്തമഷി
അക്ഷരക്കൂട്ട്
കവിത.
മനസ്സ്
ചിന്ത
കൈവിരല്‍
കീബോര്‍ഡ്
വെള്ളപേജ്
കറുത്തമഷി
അക്ഷരക്കൂട്ട്
തോന്ന്യാസം.
3.ന്‍റെ സൃഷ്ട്ടിയില്‍
ന്റെ കഥയി-
ന്റെ വികാരങ്ങളാണെ-
ന്റെ കഥാപാത്രങ്ങള്‍ക്കെ
ന്റെ വിചാരങ്ങളാണെന്ന-
തെന്തു വിരോധാഭാസമാണല്ലേ
ന്‍റെ കൈയില്ലേ കളി പാവകളെന്റെ
യെഴുത്താണി കൊണ്ടുസൃഷ്ട്ടിയാവുന്ന
അല്പായസുകള്‍, സ്വന്തമായൊരു
വര്‍ത്തമാനവും ഭൂതവും ഭാവിയും
ഇല്ലാത്തയെന്റെ പുണ്യപാപ-
ത്തിന്റെ കൂലിയടിമകള്‍
ചിന്താഭാരം ചുമക്കുന്ന-
ന്റെ തൂലികതുമ്പിലെ
കുത്തികുറിപ്പുകള്‍,
വിചാരങ്ങള്‍,
വിരോധാ-
ഭാസ-
ങ്ങള്‍.
4.ജീവിതം
കാഴ്ചയൊരു ജീവിതമല്ല,
ഭൂമിയില്‍പിറക്കുന്ന
ശാപമാണീ
നാടകം.
മരണമൊരു
കൂരാകൂരിരുട്ടാണ്
ഇരുളിലേക്കു നടന്നടു-
ക്കേണ്ടത്താണുതു ജീവിതം
5.കാലം/സത്യം.
കാലം
കാത്തുവയ്ക്കുന്ന
ചിലതുണ്ടുനമ്മില്‍
മരിക്കാനായ് ജനിച്ചതാണു
നാം പിരിയാന്‍ വേണ്ടി
യടുത്തതാണു കണ്ടതു
പോലും മറക്കാനാ-
ണെന്നങ്ങനെ
കാലം.
എനിയ്ക്കും
അവള്‍ക്കു-
മിടയിലൊരേ-
യൊരു ബന്ധനം
ഇന്റര്‍നെറ്റ്
2.അന്ന് ഇന്ന്‍
മനസ്സ്
ചിന്ത
കൈവിരല്‍
തൂലിക
കടലാസ്സ്
കറുത്തമഷി
അക്ഷരക്കൂട്ട്
കവിത.
മനസ്സ്
ചിന്ത
കൈവിരല്‍
കീബോര്‍ഡ്
വെള്ളപേജ്
കറുത്തമഷി
അക്ഷരക്കൂട്ട്
തോന്ന്യാസം.
3.ന്‍റെ സൃഷ്ട്ടിയില്‍
ന്റെ കഥയി-
ന്റെ വികാരങ്ങളാണെ-
ന്റെ കഥാപാത്രങ്ങള്‍ക്കെ
ന്റെ വിചാരങ്ങളാണെന്ന-
തെന്തു വിരോധാഭാസമാണല്ലേ
ന്‍റെ കൈയില്ലേ കളി പാവകളെന്റെ
യെഴുത്താണി കൊണ്ടുസൃഷ്ട്ടിയാവുന്ന
അല്പായസുകള്‍, സ്വന്തമായൊരു
വര്‍ത്തമാനവും ഭൂതവും ഭാവിയും
ഇല്ലാത്തയെന്റെ പുണ്യപാപ-
ത്തിന്റെ കൂലിയടിമകള്‍
ചിന്താഭാരം ചുമക്കുന്ന-
ന്റെ തൂലികതുമ്പിലെ
കുത്തികുറിപ്പുകള്‍,
വിചാരങ്ങള്‍,
വിരോധാ-
ഭാസ-
ങ്ങള്‍.
4.ജീവിതം
കാഴ്ചയൊരു ജീവിതമല്ല,
ഭൂമിയില്‍പിറക്കുന്ന
ശാപമാണീ
നാടകം.
മരണമൊരു
കൂരാകൂരിരുട്ടാണ്
ഇരുളിലേക്കു നടന്നടു-
ക്കേണ്ടത്താണുതു ജീവിതം
5.കാലം/സത്യം.
കാലം
കാത്തുവയ്ക്കുന്ന
ചിലതുണ്ടുനമ്മില്‍
മരിക്കാനായ് ജനിച്ചതാണു
നാം പിരിയാന്‍ വേണ്ടി
യടുത്തതാണു കണ്ടതു
പോലും മറക്കാനാ-
ണെന്നങ്ങനെ
കാലം.
കാലം കാത്തു വയ്ക്കുന്ന ചിലതുണ്ട് നമ്മളില്‍......അതിനാണി ഓട്ടം മുഴുവന്...
മറുപടിഇല്ലാതാക്കൂസ്വാഗതം മാഷ് ,അത് നേടികഴിഞ്ഞാല്‍ പിന്നെ സമാധനമാണ് .സന്തോഷം.
ഇല്ലാതാക്കൂഅഞ്ചെയുള്ളൂ സങ്കടങ്ങള്‍/,..? :)
മറുപടിഇല്ലാതാക്കൂകാലം കത്തുവയ്ക്കുന്ന ചിലതുണ്ട് നമ്മില്‍ ..
കാലം കാത്തുവയ്ക്കുന്ന കവിതകള്‍ ജനിക്കട്ടെ..
പത്താണ് കണക്ക്,ചിലത് എനിക്ക് തന്നെ പിടിച്ചില്ല ഡോക്ടര്‍ :)
ഇല്ലാതാക്കൂവായിച്ചു അത്ര നന്നായില്ല
മറുപടിഇല്ലാതാക്കൂഇനിയും തുടരുക
ന്റെ തൂലികതുമ്പിലെ
ഇല്ലാതാക്കൂകുത്തികുറിപ്പുകള്,
വിചാരങ്ങള്‍,
വിരോധാഭാസങ്ങള്‍.
ഇന്നലെയൊരു തോറ്റം :) അപോ വെറുതെ.സന്തോഷം പൈമ ,റെഡിയാക്കാം :)
കാണുന്നതും , കാത്ത് വയ്ക്കുന്നതും
മറുപടിഇല്ലാതാക്കൂഒരിക്കല് വിട്ടു പൊകുമെന്ന കാലത്തിന്റെ സത്യം ...
അടയാളപെടുത്തുന്ന ചിലത് നില നില്‍ക്കും മനസ്സുകളില്‍
തീര്‍ച്ചയായും ബാക്കിയാവുന്നത്.സന്തോഷം :)
ഇല്ലാതാക്കൂസങ്കടങ്ങളെല്ലാം എറിഞ്ഞുകളയാനൊരു കാടുണ്ട്.
മറുപടിഇല്ലാതാക്കൂസങ്കടമോചനക്കാട്!
അതിനും നല്ലൊരു സ്ഥലം മുഖപുസ്തകമല്ലേ :)സന്തോഷം അജിത്തെട്ടാ
ഇല്ലാതാക്കൂഅഞ്ചു കവിതകളും നന്നായിരിക്കുന്നു. ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
ഏറെ സന്തോഷം.
ഇല്ലാതാക്കൂചിലതൊക്കെ ചില ചൂണ്ടു വിരലുകള്‍ ആയി തോന്നി -പക്ഷെ അവസാനം നമ്മില്‍ എത്തി തന്നെ നിന്നല്ലോ കാത്തീ ? :)
മറുപടിഇല്ലാതാക്കൂസന്തോഷം,അവസാനം നമ്മളുമാത്രമല്ലേ ഒള്ളൂ... മനസിലാക്കി കളഞ്ഞല്ലോ.
ഇല്ലാതാക്കൂ.... ആശംസകൾ
മറുപടിഇല്ലാതാക്കൂഹാപ്പി :)
ഇല്ലാതാക്കൂഈ സങ്കടങ്ങൾക്കിടയിലായി ഒരായിരം സന്തോഷമുണ്ടല്ലോ, സൂക്ഷിച്ചു നോക്കിയേ. ആശംസകൾ സഖേ !
മറുപടിഇല്ലാതാക്കൂഅതു സമാധാനമാണു സഖേ..
ഇല്ലാതാക്കൂആശംസകൾ നൈസ്
മറുപടിഇല്ലാതാക്കൂസന്തോഷം ഷാജു.
ഇല്ലാതാക്കൂവായിച്ചു..
മറുപടിഇല്ലാതാക്കൂ:)ഒരു തോന്നല്‍
ഇല്ലാതാക്കൂഇതാരുടെ സങ്കടങ്ങളാ അനീഷേട്ടാ?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കേട്ടോ
സ്വാഗതം,വെറുതെ എഴുതിപോയതാണു ഇന്ദുസര്‍.ഏറെ സന്തോഷം തുടര്‍ന്നും ഇവിടെ ഉണ്ടാവുക.
ഇല്ലാതാക്കൂഇന്ദുവല്ല അനീഷേട്ടാ, ഇന്ദ്രന്‍, ഞാന്‍ പവിത്ര, പലരും ഇന്ദൂന്നു വിളിച്ചിട്ടുണ്ട് ഇന്ദ്രന്‍ യു എന്നതാ ഇന്ദുവായി ലോപിച്ചേ, ഇപ്പൊ പേര് മാറ്റി:):D
ഇല്ലാതാക്കൂഇത് സീരിയല്‍ ആണോ ??? ഞാനിപ്പോ എന്താ വിളിക്കാ ?
ഇല്ലാതാക്കൂഅഞ്ചു സുന്ദരികൾ പോലെ അഞ്ചു സങ്കടങ്ങൾ ..കൊള്ളാം ട്ടോ ..
മറുപടിഇല്ലാതാക്കൂഅപ്പോള് കുള്ളന്റെ ഭാര്യപ്പോലെ ഒരെണ്ണം മാത്രം നല്ലത് :) സന്തോഷം പ്രവീ.
ഇല്ലാതാക്കൂഅന്ന് കവിത, ഇന്ന് തോന്ന്യാസം - അത് കലക്കി, അടിപൊളിയായി.
മറുപടിഇല്ലാതാക്കൂചാറ്റ് - അതും നന്നായി.
മറ്റുള്ള സങ്കടങ്ങളെക്കുറിച്ച് ഒന്നും പറയാന്‍ അറിയില്ല :-(
ഇനിയും സങ്കടങ്ങള്‍ ഉണ്ടാകട്ടെ! അയ്യോ സോറി, ഇനിയും സന്തോഷങ്ങള്‍ ഉണ്ടാകട്ടെ, ഇതുപോലെ നുറുങ്ങുകള്‍ വീണ്ടും വായിക്കാം!
ഇടക്കിടെ വല്ലതും സംഭവിക്കാം.അപ്പൊ ഈ വഴി വീണ്ടും വരിക.സന്തോഷമീ വായനയില്‍.
ഇല്ലാതാക്കൂഒരു സങ്കടം വേറൊരു സങ്കടത്തെകണ്ടു മുട്ടിയപ്പോള്‍ ആകെ സങ്കടമഴ...!!
മറുപടിഇല്ലാതാക്കൂഅങനെ ഇരുന്നപ്പോള്‍ ഇതൊരു സങ്കടമോചനശ്രമമായി.സന്തോഷമീ വരവില്‍.
ഇല്ലാതാക്കൂന്റെ സങ്കടങ്ങളുടെ അത്രക്ക് വരൂല്ല ...
മറുപടിഇല്ലാതാക്കൂആശംസകൾ
ഇത് ചെറുത്.....:) സന്തോഷമീ വായനയില്‍.
ഇല്ലാതാക്കൂഅഞ്ചില് ഒതുങ്ങിയ സങ്കടങ്ങള്‍, നന്നായി...:)
മറുപടിഇല്ലാതാക്കൂഇനി പിന്നീട്
ഇല്ലാതാക്കൂBimbangal Srishtikkaan ulla sramathe Abhinandikkunnu...
മറുപടിഇല്ലാതാക്കൂസ്വാഗതം ,സന്തോഷം...
ഇല്ലാതാക്കൂഎല്ലാ കവിതകളും നന്നായി അനീഷ്-- ആശംസകള്‍--
മറുപടിഇല്ലാതാക്കൂ