കോമ്പൌണ്ടിലെ മതിലിനു ചേര്‍ന്ന
വാകമരത്തിനു താഴെ അയാള്‍ കാത്തിരുന്നു. വഴിയിലൂടെ പോകുന്ന വാഹനത്തിന്റെ വെളിച്ചം പല രൂപങ്ങളായി മരച്ചില്ലയിലൂടെ നിലാവിന്റെ നീലിമയോടെ മാറി മറഞ്ഞു.
നഗരം ഉറക്കത്തിലേക്കു വീഴാനൊരുങ്ങി നില്‍ക്കുന്നു. ചുറ്റുപാടും രാത്രിയില്‍ ലോകത്തെവിടെയുമുള്ള ശബ്ദങ്ങള്‍ മാത്രം. ചീവിടിന്‍റെയും രാത്രി സഞ്ചാരികളുടെയും കാലനക്കത്തിന്റെയും കരച്ചിലിന്റെയും നിശ്വാസത്തിന്റെയും
ശബ്ദങ്ങള്‍ മാത്രം.നീളുന്ന വഴികളില്‍ യാത്രക്കാരില്ല, വാഹനങ്ങള്ളില്ല, പുകയില്ല, ബഹളമില്ലാ.
ഒരു നേര്‍ത്ത സംഗീതമായ് അവയുടെ ശബ്ദങ്ങള്‍ മാത്രം.
മനുഷ്യര്‍ ഉറക്കത്തിന്റെ അനന്തവിഹായസ്സിലേയ്ക്കു
വീണിരിക്കുന്നു. അവരെന്തിനോ ആശ്രയിച്ച നീണ്ട നടവഴിയില്‍ നീണ്ടുയര്‍ന്ന തൂണില്‍ നിന്നും മഞ്ഞ വെളിച്ചം മാത്രം, അതാ വഴിയിലേക്ക് അലതല്ലാതെ വീണു കിടന്നു.
നിശ്ചലമായി നീണ്ടുകിടക്കുന്ന വഴിയുടെ അങ്ങേ തലക്കല്‍ നിന്നുമൊരു മുഴക്കം ചെറിയ രീതിയില്‍ മുഴങ്ങി മുഴങ്ങി വന്നു ഒരൊച്ചപാടോടെയാ ശബ്ദം ചുവന്ന പ്രകാശത്തോടെ മഞ്ഞ വെളിച്ചത്തെ കീറിതല്ലി കടന്നു പോയി. ഈ വഴി അവസാനിക്കുന്നിടം മെഡിക്കല്‍ കോളേജാണ് ആ ചുവന്ന പ്രകാശമിട്ട വാഹനവ്യൂഹത്തില്‍ ആരെയോ വെല്ലുവിളിച്ചലറി കടന്നു പോയതു ജോണാണ്.
ഈ വഴികള്‍, ആ മഞ്ഞവെളിച്ചം, ഉറങ്ങുന്ന മനുഷ്യര്‍ ഈ വഴിയില്‍ അവര്‍ ഒന്നിനുവേണ്ടി മാത്രമേ മാറികൊടുക്കാറോള്ളൂ അതാ വാഹനവ്യൂഹത്തിനു വേണ്ടി മാത്രം. മരണത്തിനും ജീവിതത്തിനുമിടയിലുള്ള മത്സരം ജോണിന്റെ കണ്ണുകളില്‍, കൈവിരലുകളില്‍, ശരീ
അയാളവിടെ കോമ്പൌണ്ടിലെ മതിലിനുചേര്‍ന്നു നിന്നു ആ ശബ്ദം കാതോര്‍ത്തു. തുരുമ്പിച്ച തുറന്നിട്ട കവാടം കടന്നു ജോണിന്റെ വാഹനവ്യൂഹം അത്യാഹിതവിഭാഗത്തിന്റെ മുന്‍പിലെത്തി. അറ്റെന്‍ഡറും നഴ്സും സ്ട്രെച്ചറില്‍ ചോരയില്‍ കുളിച്ച ജീവന്‍ തുടിക്കുന്നാ രൂപത്തെ എടുത്തുകൊണ്ടുപോയി. ഒരിത്തിരി ആശ്വാസത്തിന്‍ നെടുവീര്‍പ്പിട്ടു ജോണ്‍ അവര്‍
അകത്തേക്കു മറയും വരെ നോക്കിയിരിന്നു.
കീശയില്‍ കിടന്നു ഫോണിന്റെ വിറയല്‍, ലില്ലികുട്ടിയാണ്.
"അച്ചായോ കഴിഞ്ഞില്ല്യോ, ഡ്യൂട്ടിയിലാ ?
"ദിപ്പ കഴിഞ്ഞോള്ള ഡി..
"അമ്മച്ചി കിടന്നില്ലാട്ടോ.അച്ചായന്‍ വന്നിട്ടാവുമിന്നുമുറക്കം.
"ഞാനെ, ദെ വന്നേക്കാം പിള്ളേരു കിടന്നോ ?
"അവറ്റ അമ്മച്ചിടെ കൂടെയിരിപ്പുണ്ട് നിങ്ങള് വേഗം വാ
ഇരുട്ടായാല്‍ വീട്ടിലിരിക്കുന്നവരുടെ ആകുലത ആ ഫോണിലെ ചുവന്ന ബട്ടണ്‍ അമര്‍ത്തിയതോടെ നിലച്ചു.
അകത്തേക്കു പാതിജീവനുമായി കൊണ്ടുപോയ സ്നേഹിതനും എന്നെപ്പോലെ കാത്തിരിക്കുന്നൊരമ്മയുണ്ടാവില്ലേ, അപ്പച്ചന്‍, ഭാര്യ, മക്കളുണ്ടാവില്ലേ ,കാലത്തു ചിരിച്ചും കൊണ്ടിറങ്ങി പോന്നവനെയും കാത്തിരിപ്പില്ലേ ആരോക്കൊയോ,എവിടെയോ. ആലോചിക്കുമ്പോള്‍ കണ്ണില്‍ ഇരുട്ടുകയറുന്നപ്പോല്‍ കണ്ണൊന്നമര്‍ത്തി തിരുമ്പി തെളിഞ്ഞ കണ്ണുകളില്‍ ശത്രുവിന്‍റെ രൂപം. കോമ്പൌണ്ടിലെ അകലെയുള്ള മതിലിനു ചേര്‍ന്ന വാകമരചില്ലയിലെ നിലാവിന്റെ മറയില്‍ അയാള്‍ മരണം.
ജോണിനു മുന്‍പേ അവന്റെ ശത്രുവിന്റെ പടയൊരുക്കം. ജീവിക്കാന്‍ നെട്ടോട്ടമോടുന്നവനെ ആരുമറിയാതെ ആരോടും ചോദിക്കാതെ ഇരുട്ടില്‍ എവിടെയ്‌ക്കോ കടത്തികൊണ്ടുപോകാന്‍ ജീവന്റെ അവസാന തുടിപ്പു ശരീരത്തെ വിട്ടുപോകുന്നതും കാത്ത് മരണത്തിന്റെ ദേവന്‍ യമന്‍. ജോണിന്റെ കണ്ണിലൂടെ ഭയം ചുണ്ടില്‍ പുഞ്ചിരി, ഇന്നൊരു മരണമുണ്ട് അയാള്‍ കാത്തിരിക്കുന്ന മരണം. വണ്ടി പാര്‍ക്കു ചെയ്തവിടെയ്‌ക്കു നടന്നു. വാകമരചില്ലകള്‍ക്കിടയിലൂടെ വെളിച്ചം തെന്നി പല രൂപമായ് നിഴലിനു കൂടെ മറഞ്ഞു മാറിമാറി പോയി. ഒരു സിഗരറ്റിനു തന്റെ ചുണ്ട് കൊടുത്തു ജോണ്‍ മരണത്തിനു മുന്‍പിലിരുന്നു. ഇരുട്ടില്‍ ജോണ്‍ ഊതിവിടുന്ന പുക നീട്ടിശ്വസിച്ചു മരണമതാനന്ദനിര്‍വൃതിയിലാസ്വദിച്ചു.
ഇരുട്ടിനു താഴെ നിഴലുകളില്ലാത്ത രൂപങ്ങളായി അവര്‍ തമ്മില്‍ തമ്മില്‍ നോക്കിയിരുന്നു. രാത്രിയുടെ യാമങ്ങള്‍ മാറിമറിഞ്ഞു മൗനം അവരുടെ ചുറ്റിലും വട്ടമിട്ടു പറന്നു, പുലരി പിറക്കാന്‍ നാഴികകള്‍ മാത്രം മരണം പതിയെ എഴുന്നേറ്റു നടന്നു. പതറാതെ ജോണിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിന്റെ ചെറുതിരകളിളകി. മരണം തനിയെ മോര്‍ച്ചറിയും കടന്നു നീങ്ങി ജോണിന്റെ ചുണ്ടുകളില്‍ നിന്നും അറിയാതെ വാക്കുകള്‍ വിരിഞ്ഞു "തോറ്റുവോ ഇന്നും"
"ഇത് നിങ്ങളുടെ സാമ്രാജ്യല്ലേ... ദൈവത്തിനു പ്രിയപ്പെട്ടവരുടെ സാമ്രാജ്യം,നിങ്ങളാരുടേം സമ്മതമില്ലാതെ എങ്ങന്യാ"
"മരണത്തിനും ജീവിതത്തിനുമിടയില്ലുള്ള ഞാണിന്‍
മേല്‍കളിയില്‍ ജീവനുവേണ്ടി പോരാടാന്‍ ഇവിടെ ഇത്തിരി പേരുണ്ട് "
"അതെ എന്നാലാ ജീവനുവേണ്ടി തോറ്റുകൊടുക്കാന്‍ ഒരേ ഒരാള്‍ മാത്രം. ജീവന്‍റെ ആയുസ്സു കൂട്ടി നല്‍ക്കാന്‍ ദൈവം ഒരുപാടു പേരെ സൃഷ്ടിച്ചു. ഒരുപാട് ജോണ്‍മാര്‍ അകത്തെ കെട്ടിടത്തില്‍ ജീവനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൈവപുത്രര്‍, മാലാഘമാര്‍ പക്ഷെ ആയുസിന്റെ ഒടുക്കത്തില്‍ അവിടെ മാത്രം അവനെ സഹായിക്കാന്‍ ഒരാള്‍ ഒരേ ഒരാള്‍ ഈ ഞാന്‍ മാത്രം. ഞാന്‍ നിന്നെ പോലെ ഒരു വാഹകന്‍ എന്റെ കര്‍മ്മപഥത്തില്‍ ആയുസൊടുങ്ങിയവരെ മാത്രമേ എനിക്ക് ലഭിക്കാറോള്ളൂ ശരീരമില്ലാത്ത ആത്മാക്കള്‍ അവരെ വന്നിടത്തു തന്നെ തിരികെ കൊണ്ടുച്ചെന്നാക്കുക എന്നാല്‍ നീ അക്കാര്യത്തില്‍ ഭാഗ്യവാനാണ്. ഇന്നും നീ...നിങ്ങള്‍ ജയിച്ചുട്ടോ, അവനു ഇനിയും ആയുസ്സുണ്ട്.
"അതെ എന്നാലാ ജീവനുവേണ്ടി തോറ്റുകൊടുക്കാന്‍ ഒരേ ഒരാള്‍ മാത്രം. ജീവന്‍റെ ആയുസ്സു കൂട്ടി നല്‍ക്കാന്‍ ദൈവം ഒരുപാടു പേരെ സൃഷ്ടിച്ചു. ഒരുപാട് ജോണ്‍മാര്‍ അകത്തെ കെട്ടിടത്തില്‍ ജീവനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൈവപുത്രര്‍, മാലാഘമാര്‍ പക്ഷെ ആയുസിന്റെ ഒടുക്കത്തില്‍ അവിടെ മാത്രം അവനെ സഹായിക്കാന്‍ ഒരാള്‍ ഒരേ ഒരാള്‍ ഈ ഞാന്‍ മാത്രം. ഞാന്‍ നിന്നെ പോലെ ഒരു വാഹകന്‍ എന്റെ കര്‍മ്മപഥത്തില്‍ ആയുസൊടുങ്ങിയവരെ മാത്രമേ എനിക്ക് ലഭിക്കാറോള്ളൂ ശരീരമില്ലാത്ത ആത്മാക്കള്‍ അവരെ വന്നിടത്തു തന്നെ തിരികെ കൊണ്ടുച്ചെന്നാക്കുക എന്നാല്‍ നീ അക്കാര്യത്തില്‍ ഭാഗ്യവാനാണ്. ഇന്നും നീ...നിങ്ങള്‍ ജയിച്ചുട്ടോ, അവനു ഇനിയും ആയുസ്സുണ്ട്.
മരണം വീണ്ടും തനിച്ചു ഇരുളിലേക്ക് നടന്നകന്നു ആരുമറിയാതെ,പരിഭവമില്ലാതെ,കാലനക്കമില്ലാതെ മറഞ്ഞു. നിശബ്ദമായി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്നും തന്റെ നാസികാദ്വാരത്തിലേക്ക് പച്ചചോരയുടെ മണം, മരുന്നിന്റെ ഗന്ധം,ചുറ്റും ഭയത്തോടെ മനുഷ്യര്‍.ജോണ്‍ ഓഫീസിലേക്കു നടന്നു യൂണിഫോമൂരി, ഷര്‍ട്ടിട്ടു ടോര്‍ച്ചെടുത്തു
തിരികെ നടന്നു. എന്തോ അയാളെ കുറ്റപ്പെടുത്താന്‍ തുടങ്ങി മനുഷ്യനു എന്തേ ഭയം മരണത്തോട്. യമനോട് എന്തേ ഈ വെറുപ്പ്. ആരോടും പരിഭവിയ്ക്കാതെ ആരെയും ഭയപ്പെടുത്താതെ ഒരു പക്ഷെ മരണം കൊണ്ടുപോകേണ്ട നിര്‍ജീവനത്തെ അതിനു മുന്‍പേ എല്ലാവരും കേള്‍ക്കേ കൊണ്ടുവന്നതു, എല്ലാവരെയും ഭയപ്പെടുത്തിയതു, ആ മുഴങ്ങികേട്ട നിലവിളിയില്ലേ ചുവന്ന പ്രകാശത്തില്‍ ഞാന്‍ കേള്‍പ്പിച്ച ശബ്ദം. ഞങളീ കുറച്ചുപേരുടെ വെപ്രാളം, ഈ ചോര മണക്കുന്ന അന്തരീക്ഷം, ചുവരുകള്‍ ,മരുന്നുകള്‍ അതൊക്കെയല്ലേ മരണത്തെ ഇത്രമേല്‍ ഭീകരമാക്കിയത് !
ജോണ്‍ ആകാശത്തേക്കുനോക്കി നക്ഷ്ത്രമുണ്ടു, ചന്ദ്രനുണ്ട് നിലാവുണ്ട് തന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി, കൈയ്യിലെ ടോര്‍ച്ചിന്റെ വെളിച്ചം ഇരുട്ടിനുമീതെ പരന്നു, ഇരുട്ടില്‍ വെളിച്ചത്തിനു പിന്നില്‍ ജോണ്‍ നടന്നു. ജനനത്തിനു ദൈവത്തിനു സ്തുതി, മരണത്തിനും ദൈവത്തിനു സ്തുതി അതിനിടയില്‍ പഴിക്കാന്‍ പാവം യമനെവിടെ..
ജനിച്ചാല്‍
മരിക്കുമെന്നറിയാവുന്ന മനുഷ്യനു മരണമൊരു വാഹനം ദൈവത്തിനാല്‍ തന്നെ അയക്കപ്പെട്ട ജനനത്തില്‍ നിന്നും
മരണത്തിലേക്ക് പോകുന്നേക
യാത്രനൗക,
അതിലെ ഈ ജോണിനെ പോലെ യമന്‍ !!!
അതിലെ ഈ ജോണിനെ പോലെ യമന്‍ !!!
'മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഞാണിന്മേൽ കളിയിൽ ജീവിതത്തിനു വേണ്ടി പോരാടാൻ ഇവിടിത്തിരി പേരുണ്ട്.'
മറുപടിഇല്ലാതാക്കൂനല്ല വാക്കുകൾ അനീഷ്. മനസ്സിലെടുത്തു. നല്ല വായന.
ജീവിക്കാൻ പ്രേരണ,കൊതി തോന്നുന്ന വായൻ.
ആശംസകൾ.
ആദ്യത്തെ അഭിപ്രായം അതും നന്നായിരിക്കുന്നുവെന്ന, ഏറെ സന്തോഷം മന്വാ..
ഇല്ലാതാക്കൂമരണം ....ഒരു സത്യം ... കാത്തി എന്റെ ബാധ നിനക്കും .. :) കൊള്ളാം കഥ ..
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും ഉള്ളതാ :). എനിക്കിമരണം,ഇരുട്ട് അതൊക്കെ ഇഷ്ട്ടവിഷയാ. സന്തോഷട്ടോ വരവിന്.
ഇല്ലാതാക്കൂജീവിച്ചാൽ മരിക്കുമെന്നു അറിയാമെങ്കിലും അതു അടുത്ത് എത്തുമ്പോൾ എല്ലാവർക്കും ഭയമാണു. വെപ്രാളമാണു.. നല്ല വരികൾ .. മരണത്തെ മറന്നു ജീവിതം മുന്നോട്ടു കൊണ്ടുപോവും ഇതു വായിച്ചാൽ എല്ലാവരും . ഇനിയും എഴുത്തു തുടരുക ...
മറുപടിഇല്ലാതാക്കൂസ്വാഗതം സായി സന്തോഷം ഈ വരവിനും ഈ അഭിപ്രായത്തിനും ഇനി ഇവിടെത്തന്നെ കാണുല്ലോ ല്ലേ.. :)
ഇല്ലാതാക്കൂമരണം എന്നാ സത്യത്തെ മരിക്കുവാന്‍ പ്രരിപിക്കുന്നു........ജിവിതം എന്തെന്ന് ഏറ്റവും അറിയുന്ന നിമിഷം മരണം.......വാക്കുകളിലെ രക്തത്തിന്റെ സുഗന്ധം ഞാന്‍ നന്നായി ആസ്വദിക്കുന്നു കാത്തി.................!!
മറുപടിഇല്ലാതാക്കൂവായനയില് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം അജയേട്ടാ.
ഇല്ലാതാക്കൂഅനിവാര്യമായ, ജീവിതത്തില്‍ അനിശ്ചിതത്വമില്ലാത്ത, ഉറപ്പുള്ള ഒരേയൊരു കാര്യം.. മരണം... എന്നിട്ടും പലര്‍ക്കും ഏറെ ഭയമതിനോട്, പ്രിയമുള്ളവരും ഇല്ലാതില്ല, വിഡ്ഢികള്‍ എന്ന് വിളിച്ചു പരിഹസിക്കുന്നവരെ...
മറുപടിഇല്ലാതാക്കൂഒരുപാട് ജോണ്‍മാരുണ്ടാകട്ടെ... കൂട്ടുകാരാ ജീവിതം സുന്ദരം തന്നെ.... അക്ഷരത്തെറ്റുകള്‍ ഒഴിച്ചാല്‍ പോസ്റ്റും ജീവിതം പോലെ, മരണം പോലെ സുന്ദരം.... (തിരക്കിട്ടെഴുതിയതാണോ കാത്തീ..)
തിരക്കിട്ട് തന്നെ അവസാനിപ്പികയായിരുന്നു ഇന്ന് ഒക്ടോബര്‍ അവസാനിക്കല്ലേ അതുകൊണ്ട് (കണ്ടു പിടച്ചല്ലേ :) )തെറ്റുകള്‍ തിരുത്താം സര്‍ ,സന്തോഷട്ടോ..
ഇല്ലാതാക്കൂമരണത്തെ ഭയമില്ലാത്തവരും കൂടട്ടെ. എങ്കിലേ തുടരുന്ന ഭയത്തിനു ഒരു ശമനം ഉണ്ടാകു. ജോണ്‍മാരാകാന്‍ കഴിയുന്നത് എളുപ്പമല്ലെങ്കിലും അത്തരം മനസ്സുകള്‍ വളരട്ടെ എന്ന് ആശിക്കാം.
മറുപടിഇല്ലാതാക്കൂനന്ദി റാംജി ഈ വരവിനും വായനക്കും :)
ഇല്ലാതാക്കൂകഥയുടെ പ്രമേയത്തേക്കാള്‍ പ്രകൃതിവര്‍ണ്ണനയും മരണവണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു ജോണിന് വാഹനവ്യൂഹത്തെ നയിക്കാന്‍ കഴിയില്ല. ഒരു വാഹനത്തെ മാത്രം.ആശംസകള്‍ .
മറുപടിഇല്ലാതാക്കൂസ്വാഗതം തുമ്പി,അതെന്റെ പരാജയം.. ഉദേശിച്ചത് പറയാന്‍ കഴിയാതെ പോയി,തുറന്ന അഭിപ്രായങ്ങളുമായി ഇനിയും വരിക സന്തോഷം തുമ്പി.
ഇല്ലാതാക്കൂനിത്യസത്യമായ മരണത്തെ ഹൃദയത്തില്‍ നിന്നും ആവിഷ്കരിച്ചിരിയ്ക്കുന്നു കാത്തീ... ആശംസകള്‍... ശുഭരാത്രി...
മറുപടിഇല്ലാതാക്കൂസ്വാഗതം നിത്യാ..സന്തോഷം ഈ വായനക്ക്
ഇല്ലാതാക്കൂnithya alla asha... :)
ഇല്ലാതാക്കൂഅയ്യോ ഞാന്‍ കണ്ടില്ലേ ആശ ക്ഷമി..ആദ്യത്തെ വരിയില്‍ നിത്യസത്യമെന്നു കണ്ടു പെട്ടെന്ന് :).സ്വാഗതട്ടോ നെഞ്ചകത്തിലേക്ക് ...
ഇല്ലാതാക്കൂകാത്തീ,നല്ല കഥ. ആശംസകള്‍
മറുപടിഇല്ലാതാക്കൂസന്തോഷം,തെറ്റുകള്‍ തിരുത്താം ട്ടോ :)
ഇല്ലാതാക്കൂഈ മനോഹര തീരത്ത് തരുമോ ... ഇനിയൊരു ജന്മം കൂടി...
മറുപടിഇല്ലാതാക്കൂഎത്ര ജീവിച്ചാലും മതിവരാത്ത ഈ ലോകത്തോട് വിട പറയുവാൻ ആർക്കാണ് താല്പര്യമുണ്ടാകുക...?
കഥ നന്നായി അനീഷ്... അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ...
ഒരു തൃശൂർക്കാരൻ...
സ്വാഗതം,തെറ്റുകള്‍ തിരുത്താം വിനുവേട്ടാ... മറ്റൊരു തൃശൂര്‍ക്കാരന്‍ :)
ഇല്ലാതാക്കൂഎനിക്ക് മരണമില്ല
മറുപടിഇല്ലാതാക്കൂഅജിത്തേട്ടന് ഹീറോ അല്ലെ...എഴുത്തില്‍ തെറ്റുകള്‍ ഉണ്ട് ഞാന്‍ തിരുത്തും ട്ടോ :)
ഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂസന്തോഷം
ഇല്ലാതാക്കൂഭയപെടുത്തുന്ന പോസ്റ്റ് കാത്തി നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂസ്വാഗതം,ഈ വായനക്കും ഈ കുറിപ്പിനും.വിഭ്രന്‍ച്ചിച്ചു പോയോ :)
ഇല്ലാതാക്കൂഇവിടെ ആദ്യമാണ് ...കാത്തി വളരെ നന്നായി എഴുതി ....
മറുപടിഇല്ലാതാക്കൂസ്വാഗതം, ഏറെ സന്തോഷം ഈ വരവിനും വായനക്കും.
ഇല്ലാതാക്കൂമിക്കവരുടെയും , ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ഇഷ്ട വിഷയം.. നന്നായിരിക്കുന്നു കാത്തി .. വരികള്‍ക്കിടയില്‍ കുറച്ചു ധൃതി കണ്ടു ഞാന്‍..
മറുപടിഇല്ലാതാക്കൂസന്തോഷമീ വരവിനു,ശരിയാണ് ഓടിച്ചിട്ടൊരു അവസാനിപ്പിക്കല്‍ ആയിരുന്നു :)
ഇല്ലാതാക്കൂമരണമെന്ന നിതാന്ത സത്യം.കഥാ തന്തു മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ വലിഞ്ഞു മുറുകുന്നു.അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂസന്തോഷം മാഷെ,തിരുത്തലുകള്‍ക്കായ് മാഷെന്നും ഇവിടെ വേണം ട്ടോ. :)
ഇല്ലാതാക്കൂഡാ, പോസ്റ്റ് ഇട്ടാല്‍ നിനക്ക് അറിയിക്കാന്‍ എന്താ ഇത്രേം മടി?
മറുപടിഇല്ലാതാക്കൂനല്ലൊരു കഥ വായിക്കാന്‍ വൈകിയല്ലോഡാ.
(വൈകി വായിക്കേണ്ടി വന്നതിനു ഞാന്‍ തനിക്കെതിരെ കേസ് കൊടുക്കും. KPCC 2300, 4400 നിയമപ്രകാരം തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കും)
സ്വാഗതം,വരണം വരണം നല്ല കഥയെന്നു പറഞ്ഞതിന് സന്തോഷം ട്ടോ. തെറ്റ് അടുത്തവട്ടം ആവര്‍ത്തിക്കില്ലട്ടോ ഞാന്‍ നന്നാവും:) കെ.പി.സി.സിയോ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കും ല്ലെ..
ഇല്ലാതാക്കൂസുഖങ്ങളില് മറന്നു നടക്കുന്ന മര്‍ത്യനെ മരണമെന്ന യഥാര്‍ത്ഥ്യം തിരിച്ചറിയിക്കുന്ന കാത്തിയുടെ സൃഷ്ട്ടി ഗംഭീരം ...ഇനിയും പിറകട്ടെ താങ്കളുടെ തൂലികയില്‍ ഉള്കരുത്തുള്ള കഥകള്‍ ..ആശംസകള്‍
മറുപടിഇല്ലാതാക്കൂസ്വാഗതം,ഈ വായനയും പ്രോത്സാഹനവും കൂടെ എന്നുമുണ്ടാകണം. സന്തോഷട്ടോ.
ഇല്ലാതാക്കൂ