2012, നവം 4

കവിതാ കഫേ




എ.അയ്യപ്പന്‍

കുറിച്ചിട്ടയ്യപ്പന്‍ കുറിയ്ക്കുകൊള്ളും
വരി കുത്തികുറിപ്പുകളായ്
പച്ചമലയാളത്തിനാറടി

മണ്ണിന്‍ ജന്മികളാടും ജീവിത-
ദര്‍ശന ദര്‍പ്പണമായ്‌ !

കഥയില്ലാത്ത ജീവിതം

കളിവിളക്കു തെളിഞ്ഞു, അരങ്ങിലിനി
ആടിതീര്‍ക്കണമെന്‍ ആട്ടക്കഥ എന്റെ
കഥയറിയാതെ കളികാണും കാഴ്ചക്കാര്‍
ക്കിതു ജീവിതമല്ലൊരു നടനം കഥയില്ലാ
പ്രകടനം!

ഫേസ്ബുക്ക്

ഇവിടെന്‍ തലമുറതന്‍ പരാജയം
പുലരിയ്ക്കു മുന്‍പേ ഉണര്‍ത്തുമവരെ
മുഖപുസ്തകമൊരു പ്രാതലായ്‌
നിറയും വിരലുകള്‍ ലഹരിയായ്‌
ഇന്നിനി അന്തിയുറങ്ങും വരെയായ് !
 
സദാചാരം

അവളെഴുതിയ കഥയൊരു ഭാവന
കണ്ടവര്‍ കണ്ട വരികളില്‍ സദാ-
ചാരം നിറച്ചു
കവിതയെ കണ്ടില്ലെന്നു
നടിച്ചു കാണാതെയാ
  ജീവനെ
പുറംകാലിനാല്‍ തൊഴിച്ചു
!
 
അവിഹിതം


ഔപചാരികതയാം  പ്രണയമന്നെന്‍
വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു വീഴും നേരം
സൗഹൃദം നീട്ടിയ കൈകളില്‍ തൊട്ടതും
മഞ്ഞകണ്ണുകള്‍  മായയില്‍ തീര്‍ത്തത്തോ
അതെന്‍ അവിഹിതം!


നിരാ-ആശ

ആശകളെല്ലാമിന്നെന്‍ നിരാശതനാ-
കാശമായ് മേഘാവൃതമായെന്‍
മനസ്സില്‍ മഴവില്ലോളിച്ചു, പെയ്യാത്ത
മഴയുടെ കണ്ണുനീര്‍ തുള്ളികളെന്‍റെയു
ള്ളില്ലെന്നുമൊരു വരള്‍ച്ചയായി!
 

തിര

നീയടുക്കാനാഗ്രഹികുമ്പോള-തിലെറെ
ഞാന്‍ നിന്നില്ലെക്കടുത്തിരിക്കും

അകലാന്‍ തുടങ്ങുമ്പോള്‍ നീയറിയാതെ 
തിദൂരമകന്ന-നകന്നിരിക്കും തിര
ഞാന്‍  കടല്‍ത്തിരമാല ഞാന്‍!


പ്രവാസം

ഇന്നെന്റെ കുഞ്ഞുമോളും പ്രവാസി
മലയാളമണ്ണില്‍ നടന്നിട്ടില്ലവളിതുവരെ
തുലാമഴ നനഞ്ഞില്ലൊരു തുളസി
കതിരും ചൂടിയില്ലെന്‍ ഗുരുവായൂര-
പ്പനെയും കണ്ടില്ല!
 
വയലാര്‍

നിങ്ങളാ മന്ത്രിയെ കണ്ടോ
ഞാനൊരു പ്രവാസി എനിയ്ക്കപരിചതമല്ലോ
രവിയെ, അറിയാം വയലാറിന്‍രാമവര്‍മ്മയും
വയലാറിന്‍ സമരവുമീനെഞ്ചില്‍ ഹരിതമല്ലോ
സുപരിചതമല്ലോ!

ചന്ദ്രോല്‍സവം

യാത്രപോകണമെനിക്കൊരിക്കല്‍
കൂടിയാ പിന്നിട്ടവഴിയിലൂടെങ്ങോ
കാലമേ നീയെന്‍റെ ക്യാന്‍സറിനോടു
സാക്ഷി പറയുക ഇനിയെനിക്കിവിടെ

യോരെയൊരു ചാന്ദ്രമാസം!

"ചിലതിനെക്കുറിച്ചെല്ലാമൊരുപാടു കേള്‍ക്കാനുണ്ടാവും, പറയാന്‍ ഇത്തിരിയേ കാണു കവിതാ കഫേ "
 

74 അഭിപ്രായങ്ങൾ:

  1. കൊള്ളാം കാത്തീ ഓരോന്നും സുന്ദരമായിട്ടുണ്ട് ...

    സദാചാരം എനിക്ക് വളരെ വളരെ ഇഷ്ടമായി

    ആശംസകള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യം വന്നുവല്ലേ സന്തോഷം റൈനി നല്ലതുപറഞ്ഞല്ലോ.. :)

      ഇല്ലാതാക്കൂ
  2. ചിലത് വളരെ നല്ലത് കാത്തി...ചിലത് ഇഷ്ടമായില്ല . തിരയോട് കൂടുതല്‍ ഇഷ്ടം ..:)

    മറുപടിഇല്ലാതാക്കൂ
  3. കാത്തീ.....ആദ്യ വരവാട്ടോ....

    സദാചാരം , തിര...എന്നിവ കൂടുതല്‍ ഇഷ്ടപ്പെട്ടു....

    ആശംസകള്‍!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം ലിബി,സന്തോഷം ഈ വായനക്ക് .വന്ന സ്ഥതിക്ക് ഇവിടെയൊന്നു കറങ്ങി പ്രോത്സാഹിപ്പികണേ.

      ഇല്ലാതാക്കൂ
  4. അതിമനോഹരം. ചെറുകവിതകള്‍. അര്‍ത്ഥവത്തായത്. അഭിനന്ദനങ്ങള്‍ കാത്തീ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുട്ടേട്ടനാ ഗുരു(പ്രചോദനം) :) സന്തോഷമീ വായനക്കും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  5. വ്യത്യസ്തമായി പ്രവാസം പറഞ്ഞത്‌ നിയ്ക്ക്‌ ഇഷ്ടമായി....
    നന്ദി ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം വര്‍ഷിണി,ഈ വരവിനും വായനക്കും ഏറെ സന്തോഷം.

      ഇല്ലാതാക്കൂ
  6. വിണ്ടും വിണ്ടും കവിതകളുടെ വ്യത്യസ്ത ഭാവങ്ങളെ അടുത്ത് അറിയുവാന്‍ കഴിയുന്നു.....മനോഹരം...ശാന്തം.........:!!

    മറുപടിഇല്ലാതാക്കൂ
  7. അയ്യപ്പനെയും ആ വരികളെയും പിന്നെ ആ വെത്യസ്തയെയും സ്നേഹിച്ചു നീ ഇത്രമേല്‍ വെത്യസ്ഥ ആവുമെന്നറിഞ്ഞില്ല....

    തിര, നിരാ-ആശ രണ്ടും മനോഹരം....
    നന്മകള്‍ നേരുന്നു എന്നും എപ്പോഴും....

    മറുപടിഇല്ലാതാക്കൂ
  8. "ഫേസ്ബുക്ക്" - പ്രാതല്‍ മുതല്‍ രാത്രി ഉറങ്ങുന്നത് വരെയും അത് തന്നെ ഭക്ഷണം!

    ഹഹ... കൊള്ളാം കേട്ടോ! എണ്ണം കൂടിപ്പോയോ?

    വീണ്ടും ഹൈ..ഹൈ..ഹൈക്കുകളുമായി എത്തുക!

    മറുപടിഇല്ലാതാക്കൂ
  9. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.കൂടുതല്‍ ഏതിന് എന്നു ചോദിച്ചാല്‍ ഞാന്‍ പറയും എല്ലാം കിടയറ്റതെന്ന്.നല്ലൊരു കവിയുണരുന്ന,ഉയരുന്ന കാവ്യവരിയും വഴിയും... ആഹ്ലാദത്തോടെ അഭിനന്ദിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷെ എനിക്കേറ്റവും ഊര്‍ജ്ജമാവുന്നവാക്കുകള്‍,ഒരുപാട് സന്തോഷം.

      ഇല്ലാതാക്കൂ
  10. ജോ...സന്തോഷമീ ഊര്‍ജ്ജത്തിനു.എന്നും പ്രോത്സാഹനമായ്‌ കൂടെ വേണേ.ഒരുപാട് സന്തോഷട്ടോ.

    മറുപടിഇല്ലാതാക്കൂ
  11. അര്‍ത്ഥസമ്പുഷ്ടമായ ചെറു രചനകള്‍.. മനോഹരം.. എല്ലാം.. തിര, സദാചാരം മികച്ചവ.. ഒരുപാട് ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം നെഞ്ചകത്തിലേക്ക്,സന്തോഷം ഈ വരവിനും വായനക്കും പ്രോത്സാഹനത്തിനും.:)

      ഇല്ലാതാക്കൂ
  12. അയ്യപ്പനെ കുറിച്ചുള്ള ഓർമ്മക്കവിത രസമായി.

    എല്ലാം കഥകളും കവിതകളുമായാൽ അതെല്ലാം ആടിത്തീർക്കുക തന്നെ.

    രാവിലേയും ഉച്ചയ്ക്കും രാത്രിയും എല്ലാം മുഖപുസ്തക മയം.

    എനിക്കീ കവിതകൾ ആസ്വദിച്ച് വിലയിരുത്താനറിയില്ല മാഷേ,
    ഞാൻ പരാജയം സമ്മതിച്ചു.
    ആശംസകൾ.


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വായനയും അഭിപ്രായവും തന്നെ വലിയ സന്തോഷം നല്‍കുന്നു മന്വാ..

      ഇല്ലാതാക്കൂ
  13. കവിതാ കഫേയില്‍ പ്രവാസത്തിന്റെ നേരുകള്‍ വിരിഞ്ഞു നിന്നു.

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം കാത്തി. കൊച്ചു കവിതകള്‍ ചിതറിയിട്ടത് ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷട്ടോ..നിസാരാ ഒരുപാട് സന്തോഷം. ഇഷ്ടമായതില്‍ :)

      ഇല്ലാതാക്കൂ
  15. തിരയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..
    മറ്റു ചിലത് കവിതയില്ലാത്ത വെറുമെഴുത്ത് മാത്രമായനുഭവപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുറന്നഭിപ്രായം ഇരട്ടി സന്തോഷിപ്പിക്കുന്നു.കൂടുതല്‍ നന്നാക്കുവാന്‍ ഊര്‍ജ്ജം നല്‍കുന്നു.സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും :)

      ഇല്ലാതാക്കൂ
  16. ഹൈക്കു-മൈക്കു കൊള്ളാം
    പഞ്ഞിമുട്ടായി പോലെ പെട്ടെന്ന് തീരുകയും ചെയ്യും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിപ്പോ കൊതികൂടി കാണും..അതാ അങ്ങനെ ഒരു തോന്നല്‍ :),സന്തോഷമീ വരവില്‍

      ഇല്ലാതാക്കൂ
  17. അയ്യപ്പനെ എഴുതിയത് അയ്യപ്പ കവിത പോലെ മനം നിറച്ചു ...
    നല്ല വരികള്‍... തുടരുക.. തുടര്‍ന്ന് കൊണ്ടേ ഇരിക്കുക
    ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  18. ഇഷ്ടായോ സന്തോഷമീ വരവിനു.

    മറുപടിഇല്ലാതാക്കൂ
  19. ഹൈക്കുക കവിതകൾ എല്ലാം ഒന്നിനുന്ന് മെച്ചം... കവിതകളെ ആധികാരികമായി വിലയിരുത്താനുള്ള ശേഷിയില്ലാത്തതിനാൽ വലിച്ച് നീട്ടുന്നില്ല. ഇനിയും പോരട്ടെ പരീക്ഷണങ്ങൾ

    മറുപടിഇല്ലാതാക്കൂ
  20. എല്ലാ കവിതകളും നന്നായിട്ടുണ്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  21. ഒന്നും എടുത്തെഴുതുന്നില്ലാ.....എല്ലാം നല്ല ചിന്തകൾ...നല്ല നമസ്കാരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല നമസ്ക്കാരം,സന്തോഷമീ വാക്കുകള്‍ ചന്തുവേട്ടാ.

      ഇല്ലാതാക്കൂ
  22. ഹഹഹ..
    ഓരോന്നും വായിച്ചപ്പോള്‍ തോന്നി. അവയാണ് ഏറ്റവും മികച്ചതെന്നു
    അവിഹിതം.. സദാചാരം, വയലാര്‍..
    നര്‍മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം സുഹൃത്തെ.. സന്തോഷമീ ആദ്യവരവിനും വായനക്കും.

      ഇല്ലാതാക്കൂ
  23. ഇതെന്തൂട്ടാ ഗഡീ ... ഉഷാറായിട്ടുണ്ട്‌ ട്ടാ . .
    എനിക്കങ്ങട്‌ പെരുത്ത്‌ ഇഷ്ടായി നിന്റെ കലാവാസനയും രചനയും.

    ഞമ്മ ഇപ്പൊ നിങ്ങന്റെ എഴുത്തു വരുന്നുണ്ടോ വരുന്നുണ്ടോ എന്നു നൊക്കിയിരിപ്പാ .. അതു വായിക്കാൻ വേണ്ടി .. നമ്മടെ വീരാനിക്ക പോലും ഇത്ര മൊഞ്ചായിട്ട്‌ എഴുംതൂല .. ഞമ്മക്ക്‌ പെരുത്ത്‌ ഇഷ്ടാ ഇജ്ജിനെ ... ഇജ്ജിന്റെ എഴുത്തിനെയും.
    ഇനിയും എഴുതണം കേട്ടാ .. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷായി സായി ഈ പ്രോത്സാഹനമെന്നും ഉണ്ടാവണം,വീരാനിക്ക കേള്‍ക്കണ്ടാ ഞമ്മളെ തണ്ടം തുണ്ടം വെട്ടും ട്ടാ..

      ഇല്ലാതാക്കൂ
  24. സാദാചാരം കൂടുതല്‍ ഇഷ്ട്ടമായി... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  25. മനോഹരം ഈ കൊച്ചു വരികള്‍... അഭിനന്ദനങ്ങള്‍ കാത്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം മുബി ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും.

      ഇല്ലാതാക്കൂ
  26. പ്രിയപ്പെട്ട കാത്തി,

    എല്ലാം നന്നായിട്ടുണ്ട്. എ. അയ്യപ്പന്‍, തിര അതെല്ലാം വളരെ ഇഷ്ട്ടമായി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല നമസ്ക്കാരം ഗിരീഷ്‌,സന്തോഷമീ വായനയില്‍. ഒരുപാടു സന്തോഷം.

      ഇല്ലാതാക്കൂ
  27. ചെറിയ കുറിപ്പുകളില്‍ വലിയ കാര്യങ്ങള്‍. കാത്തിചിന്തകളില്‍.. വിരിഞ്ഞ കവിതക്ക് ഒത്തിരി ആശംസകള്‍. ഇനിയും ഉയരട്ടെ ചിന്തകളും കവിതകളും .എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മയില്‍പ്പീലി പ്രിയങ്കരമീവാക്കുകള്‍ ഒരുപാട് സന്തോഷം.

      ഇല്ലാതാക്കൂ
  28. കാത്തീ കൊള്ളാം നന്നായിരിക്കുന്നു
    ഈ കുറിപ്പടികള്‍

    മറുപടിഇല്ലാതാക്കൂ
  29. പ്രിയപ്പെട്ട കാത്തി,

    ഈ കുഞ്ഞുകവിതകള്‍ വായിക്കാന്‍ നല്ല രസം. ആശയം ഹൃദ്യം.

    ലളിതം,ഭാഷ !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വൈകിയെങ്കിലും ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം.

      ഇല്ലാതാക്കൂ
  30. ദിപ്പോ എന്താ കാത്തീ... കവിതാ പ്രവാഹമോ...:)
    കവി അയ്യപ്പനില്‍ തുടങ്ങിയത് ഏറെയിഷ്ടം....
    "സദാചാര"വും.. "പ്രവാസവും" മറ്റൊരിഷ്ടം...
    ബാക്കിയുള്ളതെല്ലാം ചേര്‍ത്ത് വേറൊരിഷ്ടം...
    എല്ലാം ഒന്നിനൊന്നു മെച്ചമാ കാത്തീ...
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതിയ പരീക്ഷണം ഇഷ്ടമായതില്‍,വായിച്ചതില്‍,അഭിപ്രായമറിയിച്ചതില്‍ ഒരുപാട് സന്തോഷം.

      ഇല്ലാതാക്കൂ
  31. നന്നായിരിക്കുന്നു.

    സമിതിയും സന്ദര്‍ശിക്കുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം,ഒരുപാട് സന്തോഷം ഈ വരവിനു ഈ കുറിപ്പിന്. തീര്‍ച്ചയായും.

      ഇല്ലാതാക്കൂ
  32. അയ്യപ്പന്‍ തൊട്ട് ചാന്ദ്രോല്സവം വരെയുള്ള കാപ്സുള്‍ കവിത കലക്കി ..എന്നാലും പ്രവാസി ആയ എനിക്ക് ഒരടുപ്പം കൂടുതല്‍ നിക്കുന്നത് വയലാറും പിന്നെ നമ്മുടെ അയ്യപ്പനും .....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  33. കഫെ കണ്ടിട്ടുന്നിതുലകിൽ പലതെങ്കിലും
    കവിതക്കഫെയിതു കാണായാതാദ്യമായി
    കമനീയമായലങ്കരിച്ചൊരീ നെഞ്ചകം
    കവരുന്നെന്മനവുമൊരു ചോരനായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതമീ നെഞ്ചകത്തിലേക്ക്‌,ഈ ആദ്യവരവിനും മനോഹരമായൊരു കുറിപ്പിനും നന്ദി ഒരു പാട് സന്തോഷം.തുടര്‍ന്നും ഇവിടെ ഉണ്ടാവണേ.

      ഇല്ലാതാക്കൂ
  34. ഒരു 'കേരള കഫെ' അനുഭവിച്ച ഫീല്‍ ആയിരുന്നു ... എല്ലാം ഒന്നിനൊന്നു മിച്ചം ... 'കഥയില്ലാത്ത ജീവിതം' ഏറെ ആസ്വാദ്യകരം ...

    മറുപടിഇല്ലാതാക്കൂ
  35. നല്ല കവിതകള്‍. തിരമാല എന്ന കവിത എനിയ്ക്കു ഒത്തിരി ഇഷ്ടന്മായി . ഞാന്‍ ആദ്യമായാണ്‍ ഈ ബ്ലോഗില്‍ . @PRAVAAHINY

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം.ആദ്യ വരവിനും വായനക്കും സന്തോഷട്ടോ.തുടര്‍ന്നും ഉണ്ടാവുക ഇവിടെ.

      ഇല്ലാതാക്കൂ
  36. കൊള്ളാം..അയ്യപ്പന്റെ കുത്തിക്കുറിപ്പിനെ വളരെ ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുമ്പി പറന്നിവിടെ എത്തിയതില്‍,ഒരുപാട് സന്തോഷം ഇനിയും വരിക.

      ഇല്ലാതാക്കൂ