ഒന്നും നേടാനില്ല നഷ്ടപ്പെടാനും ഒരു പുലരിയിലുണരാന്‍ ഒരു വാര്‍ത്തയാകാന്‍ കാത്തിരിക്കുന്നു,അതിനിടെ വീണുകിട്ടിയ സമയം വീണ്ടുമൊരു യാത്രപോയി.
മരിക്കാന്‍ പോകുന്നവനോട് പത്തുനാള്‍ കൂടി ജീവിച്ചു കൊള്ളുകയെന്നു പറയുമ്പോള്‍ ഉണ്ടാകുന്നൊരു ത്രില്‍ അല്ലെങ്കില്‍ ഭയം, വെപ്രാളം എന്തൊക്കെയോ വേട്ടയാടുന്നൊരു യാത്ര.
എവിടെക്കെന്നറിയാതെ തുടങ്ങി പുതുവഴികളിലൂടെ ഒരുപാടു നടന്നു. ഞാനറിയാത്ത എന്നെയറിയാത്ത പാതയോരങ്ങള്‍ എന്നെ കണ്ടുമുഖം തിരിച്ചു. അന്യമായി നില്‍ക്കുന്ന പുതുമയ്ക്കു നന്ദി പറഞ്ഞെവിടെക്കെന്നറിയാതെ നിന്നപ്പോള്‍ മഴ.തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ അലസമായി ഒഴുകുന്ന മഴവെള്ളത്തിലൂടെ ദിശയറിയാതെ മഴ നനഞ്ഞു ഞാന്‍ വീണ്ടും ആ പഴയകാലത്തിലേക്ക്. തോര്‍ന്നമഴയില്‍ നേരിയ കുളിരില്‍ ഞാന്‍ ബാക്കിവച്ചുപ്പോയ ഒരുപാടുസ്വപ്നങ്ങളെ കണ്ടു,പൊടിമൂടി കിടക്കുന്നവ എന്നെ നോക്കി പുഞ്ചിരിക്കുന്നു എന്നെറിയുന്ന ഞാനറിയുന്ന എന്തൊക്കെയോ...കഴിഞ്ഞപോയ വസന്തങ്ങള്‍ പൂത്തുകൊഴിഞ്ഞ വഴികളിലൂടെ, നഷ്ടമായ ഓരോന്നിനെയും തേടി ഒരിക്കല്‍ കൂടി നടന്നു എന്റെ മണ്ണിലൂടെ, മനസിലൂടെ, ഓര്‍മകളിലൂടെ, ആദ്യം മുതലേ വീണ്ടും.
പരസ്പരം അറിയുന്ന കിനാവുകളും സ്വപ്നങ്ങളും തലോടി ഇവിടെ തുടരാന്‍ ആരോ പറഞ്ഞുവിട്ടതുപോലെ ഞാനും നിശ്ചലാവസ്ഥനായി.നാളുകള്‍ മരണത്തിലേക്ക് ആയാസമായി തള്ളികൊണ്ടുപോകുന്നതിനിടയ്ക്കും ഉള്ളില്ലൊരു ലക്ഷ്യം തോന്നി തുടങ്ങിയിരികുന്നു ഈ യാത്രയുടെ ജീവിതത്തിന്‍റെ ലക്ഷ്യം. ബാക്കിയുള്ള നാളുകള്‍ മനസ്സില്‍ കുത്തിക്കുറിയ്ക്കാതെ ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിയാതെപ്പോയ അപൂര്‍ണ്ണമായി കിടക്കുന്ന ഭൂതത്തിനു ഇനിയെങ്കിലും ശാന്തി നല്‍കുക.
എന്നെ കാത്ത് എന്നൊ തുടങ്ങിവച്ച ചെയ്തുതീര്‍ക്കാന്‍ കഴിയാതെപ്പോയ ഒരുപാടു മോഹങ്ങള്‍ ശപിച്ചു നില്‍ക്കുന്നു.അതിനൊന്നും പൂര്‍ണ്ണത നല്‍കാതെ എനിക്കൊരിക്കലും ഒരിടത്തേക്കും പോകാന്‍ കഴിയില്ല. വീണുകിട്ടിയ യാത്രയില്‍ ഇന്നുവരെ തോന്നാത്ത ഒരു തോന്നല്‍ പക്ഷേ ഇതും വൈകിപ്പോയി ചെയ്തുതീര്‍ക്കാന്‍ ഒരുപാടുണ്ട് ചെയ്യാനായി ഒരിത്തിരി നേരവും ഇതീ നവംബറിന്റെ നഷ്ടം നാളേയ്ക്കു മുന്‍പൊരു ബലിദര്‍പ്പണം എന്റെ ഭൂതത്തിന്.
എത്ര എത്ര കാഴ്ചകള്‍ കഴിഞ്ഞു പോയിരിക്കുന്നു ജീവിതത്തില്‍ ഇതാ വീണ്ടുമാ കാഴ്ചകള്‍.
എവിടെയെങ്കിലും എത്തിപ്പെട്ടു അവിടം പിടിച്ചുപോയാല്‍ പിന്നെ പിരിഞ്ഞു പോവുകയെന്നതു പണ്ടുമുതലേ വിഷമം പിടിച്ച സംഗതിയാണ്. അടുക്കാനുമറിയാനും ഒരിത്തിരി സമയം മതി അടുത്താല്‍ പിന്നെ അകലാന്‍ കഴിയാത്തവിധം അടുത്തുപോകും അതൊരു ശാപമാണ്. അതില്‍ നിന്നെല്ലാമൊരു മാറ്റം എല്ലായിടത്തു നിന്നുമൊരു മോചനം എല്ലായിടത്തുനിന്നുമൊരു അകലം അകന്നകന്നു ഒറ്റ ഒരൊറ്റമരമായി നില്‍ക്കാന്‍ തുടങ്ങിയ യാത്രയായിരുന്നു പക്ഷേ അതെന്നെ ഇവിടെകൊണ്ടെത്തിച്ചു നിര്‍ത്തിയപ്പോഴും ഒരു മാറ്റവുമില്ല. തുടങ്ങിയടത്തു തന്നെ വീണ്ടും 'നവംബറില്‍.
അകലാന്‍ കഴിയാത്ത വിധം പലതുമുണ്ട് നവംബറില്‍, ഇനിയൊന്നും...ഒന്നിനും വയ്യ ഇനിയേറെ രാവും പകലുകളുമില്ല പഴയ നവംബറിനു എന്നെ നഷ്ടമായതുപോലെ ഇനി ഞാനുമിവിടെ എന്നെ നഷ്ടപ്പെടുന്നു എന്നെ മാത്രം.
ഞാന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ നല്ലനേരങ്ങള്‍ ഇന്നന്നെ നോക്കി പല്ലിളികുന്നു. ഒന്നുമൊന്നും പൂര്‍ണ്ണമാക്കാന്‍ കഴിയാതെ നീട്ടികിട്ടിയ ഈ നാളുകളും ശപിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു നേടിയതു ഒരു തിരിച്ചറിവു മാത്രം. എന്നും പുറകിലൂടെ വേട്ടയാടുന്നത്, ഭയപ്പെടുത്തുന്നതു ആ അപൂര്‍ണ്ണമായി കിടക്കുന്ന മോഹങ്ങള്‍, കുറ്റബോധം അതിനു ശാന്തികൊടുകാതെയുള്ള ഒരു മടക്കം അതിനു ഗതിയില്ല, ദിശയില്ല. ഇനി ഉള്ളതു ഒരു ബലി ചെയ്തുപ്പോയ, കഴിഞ്ഞുപ്പോയ കാലത്തിനു മുഴുവനായുമൊരു ബലി, ഗതി കിട്ടാതെ അലയുന്ന അകന്ന ഭൂതകാലത്തിനു ശാന്തി.
കടന്നുപോയ കാലത്തിനു മോക്ഷം നല്‍കി കൊടുക്കണം. ഒരിക്കല്‍ വീണ്ടും തിരിച്ചുവന്നാല്‍, കഴിഞ്ഞതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറണം ഇവിടെ ഏകാന്തതയില്‍ വീണ്ടും അലഞ്ഞുതിരിയണം പൂര്‍ണ്ണത നല്‍കി കൊണ്ടെനിക്കും മോക്ഷം നേടണം അതിനായി ശാപങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടു ഞാനിപ്പോള്‍ മരിക്കട്ടെ ഒരിക്കല്‍ ഇതെല്ലാം പൂര്‍ണ്ണമാക്കാന്‍ സാധിയ്ക്കുമെങ്കില്‍ പുനര്‍ജനിക്കാം!
ഞാന്‍ ആദ്യം എത്തിട്ടോ കാത്തീ... ഈ ചിന്താശകലം ഇഷ്ടായി..... ഇഷ്ടമുള്ള വരികള്‍ കോപ്പി ചെയ്യാന്‍ അനുവദിക്കാത്തത് കൊണ്ട് ഇവിടെ ഒന്നും pasteunnilla :)
മറുപടിഇല്ലാതാക്കൂബാക്കി വെച്ച മോഹങ്ങള്‍ പൂവണിയാന്‍...കഴിഞ്ഞു പോയ വസന്തങ്ങളെ വീണ്ടും പുണരാന്‍...അടര്‍ത്തി മാറ്റിയ ഇഷ്ടങ്ങളെ വീണ്ടും തലോടാന്‍...മുറിച്ചു മാറ്റിയ ആത്മബന്ധങ്ങളെ നെഞ്ചോടുചേര്‍ക്കാന്‍... നമുക്ക് അപ്പൊ വീണ്ടും പുനര്‍ജനിയ്ക്കാമ ല്ലേ... ?? ആശംസകള്‍ട്ടോ .... ശുഭരാത്രി...
ആദ്യവരവിനും ഈ വാക്കുകള്‍ക്കും ഒരുപാട് സന്തോഷട്ടോ.അതുനോക്കി എഴുതാമായിരുന്നില്ലേ :) മടി മടി.തുടര്‍ന്നും വരിക.
ഇല്ലാതാക്കൂഞാന് രണ്ടാമന്‍ ..
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്... അപൂര്‍ണ്ണതയെ കുറിച്ച് വേവലാതി പ്പെടാന്‍ ആണെങ്കില്‍ അതിനെ നേരം കാണൂ... പൂര്‍ണ്ണതയിലേക്കാണ് യാത്ര പോവേണ്ടത് ..
അവിടെയാണ് ലക്ഷ്യമുള്ളത്... ഇടയ്ക്കു വഴിയില്‍ ഇടറി വീണേക്കാം... തളരരുത്... മനസ്സില്‍ സ്നേഹിച്ചു പ്രതിഷ്ടിച്ചവര്‍ പിന്നില്‍ കൊഞ്ഞനം കുത്തുന്ന കാഴ്ച ചങ്ക് പോള്ളിചെക്കാം.. പതറരുത്.... ആശംസകള്‍ പ്രിയ സുഹൃത്തേ...
എന്തൊക്കെയോ മനസിലായല്ലേ സന്തോഷം...
ഇല്ലാതാക്കൂമരിയ്ക്കാന് പോകുന്നവര്‍ക്ക് പത്തുദിവസം നീട്ടിക്കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ?
മറുപടിഇല്ലാതാക്കൂഅതെ എന്തായിരിക്കും ??? സന്തോഷമീ വരവില്‍.
ഇല്ലാതാക്കൂഈ നവംബറും ഡിസംബറും കഴിഞ്ഞാന്‍ ജനുവരി മുതല്‍ സുന്ദരം....
മറുപടിഇല്ലാതാക്കൂഅതൊരു പ്രതീക്ഷയാണ്,സുന്ദരമായ പ്രതീക്ഷ സന്തോഷം റാംജി..
ഇല്ലാതാക്കൂപൂര്ണ്ണതയില് മൊഖം നേടുവാന്‍ നമുക്കാവുമോ? കഴിയുമായിരിക്കാം, പക്ഷെ എളുപ്പമാവില്ല അല്ലെ സുഹൃത്തേ,
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ഇനിയും വിടരട്ടെ, വിരിയട്ടെ
ആശംസകള്
വെറുമൊരു സങ്കല്‍പം...റൈനി സന്തോഷമീ വായനയില്‍.
ഇല്ലാതാക്കൂപ്രിയ കാത്തി,
മറുപടിഇല്ലാതാക്കൂവളരെ നന്നായി ഈ എഴുത്ത്.
ഇന്നലേകള്‍ മരിക്കട്ടെ. ഓരോ പുനര്‍ജന്മവും പൂര്‍ണതയിലെക്കുള്ള യാത്രയാകട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
സന്തോഷമീ വരവില്‍....ഗിരീഷ്.
ഇല്ലാതാക്കൂതോന്നിയിരുന്നു വേറൊരു തലം....ഇതിപ്പോള്‍ തനി ചാവേര്‍ അല്ലല്ലേ :)എന്നിരുന്നാലും പറയാന്‍ ഉദ്ദേശിച്ച കാര്യം മനസിലാക്കിയ ജോ സന്തോഷം.ചിലയിടത്തെ പിഴവുകള്‍ മുഴുവനായും രസം കെടുത്തുന്നുണ്ട് തെറ്റുകള്‍ തിരുത്തും ട്ടോ നേര്‍വഴിക്ക് നടക്കാന്‍ ഒരു വടിയും പിടിച്ചു കൂടെ നിലക്കണേ....
മറുപടിഇല്ലാതാക്കൂകാത്തി, വായിച്ചു..
മറുപടിഇല്ലാതാക്കൂഭൂതകാലം എന്നേ സ്വയം മോക്ഷം പ്രാപിച്ചിരിക്കുന്നു,
ഇന്നിന്റെ സ്വയം നഷ്ടപ്പെടുത്തലിനു കാത്തുനിന്നു അതിനു ശീലമില്ല.
ഉദകം നല്‍കുന്നത് ഭൂതകാലത്തിന്റെ മോക്ഷപ്രാപ്തിക്കോ,
ചാവേറിന്റെ പുനര്‍ജനികളുടെ പുണ്യത്തിനോ?
(കുറ്റം പറച്ചില്‍ എന്ന് കരുതരുത്, അക്ഷരത്തെറ്റുകള്‍ പൊറുക്കാന്‍ വയ്യാട്ടോ..:)
പോസ്റ്റും ഒന്ന് വായിച്ചു എഡിറ്റ് ചെയ്തിരുന്നെങ്കില്‍, ചില ഭാഗങ്ങളൊക്കെ
ഒരുപാട് ഇനിയും നന്നാക്കാന്‍ സാധ്യതകള്‍ ഉള്ളതാണ്..
എഴുത്ത് തുടരൂ സുഹൃത്തേ..)
അക്ഷരത്തെറ്റില്ലാതെയൊരു പോസ്റ്റ് അതിവിടെ കാണില്ല പല്ലവി:).തുറന്നു പറയണം ഇനിയും, അപ്പോള്‍ ഞാന്‍ ശരിക്കും നന്നാവും.ഒരുപാട് സന്തോഷം വരവില്‍.മറ്റൊരു തലം ചാവേറിനുണ്ട് വരും കാത്തിരിക്കാം.
ഇല്ലാതാക്കൂഎഴുത്ത് നന്നായി കേട്ടോ.ആശംസകള്
മറുപടിഇല്ലാതാക്കൂവല്ലതും മനസിലായോ ടീച്ചറെ...ഈ വാക്കുകള്‍ക്ക് സന്തോഷട്ടോ.
ഇല്ലാതാക്കൂപോസ്റ്റ് ഇഷ്ടമായി... എങ്കിലും രണ്ടു തവണ വായിക്കാണ്ടി വന്നു മനസ്സിലാക്കാന്‍..; അല്പം കൂടി അടുക്ക് വരട്ടെ... ആശംസകള്
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ്ഗില്‍ ന്യൂ പോസ്റ്റ് ഉണ്ട് വരുമല്ലോ? http://www.vigworldofmystery.blogspot.in/2012/11/blog-post_18.html
ഇല്ലാതാക്കൂസന്തോഷം ..ഞാന്‍ വായിച്ചിരുന്നു അഭിപ്രായവുമായി വരാം ട്ടോ :)
ഇല്ലാതാക്കൂശുഭപ്രതീക്ഷകൾ..ശുഭചിന്തകൾ മാത്രം ആശംസിക്കുന്നു...!
മറുപടിഇല്ലാതാക്കൂസന്തോഷം ശുഭയാത്ര.... :)
ഇല്ലാതാക്കൂവായിച്ചു കാത്തി, തുടക്കത്തിൽ കവിതയാണോ എന്ന് ചിന്തിച്ചു... കാരണം വരികൾക്കെല്ലാം ഒരു കവിതാ മയം...
മറുപടിഇല്ലാതാക്കൂആശംസകൾ
സന്തോഷം മോഹി...:)
ഇല്ലാതാക്കൂഅക്ഷരങ്ങള് ഒഴുക്കോടെ ഹൃദയത്തിലേക്ക് മുമ്പേ വായിച്ചിരുന്നു ആവിഷ്കരണം ഒരുപാടിഷ്ട്ടായി ഇനിയും എഴുതൂ അക്ഷരങ്ങള്‍ ഇനിയും പൊട്ടി തെറിക്കട്ടെ ആശംസകള്‍ കൂട്ടുകാരാ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂസന്തോഷം മയില്‍പ്പീലി...തിരിച്ചും നന്മകള്‍ :)
ഇല്ലാതാക്കൂയാത്ര ഒരു മോക്ഷമാര്‍ഗ്ഗമാണ്.മണ്ണിലൂടെ നദിയെപ്പോലെയും,മനസ്സിലൂടെ മനുഷ്യരെപ്പോലെയും,ഓര്‍മ്മകളിലൂടെ കാലത്തെപ്പോലെയും സഞ്ചരിക്കാനാവുക മഹാഭാഗ്യവും.ആശംസകള്
മറുപടിഇല്ലാതാക്കൂഒരുപാട് സന്തോഷമീ വായനയില്‍ ,ഈ പ്രോത്സാഹനത്തിനു തുടര്‍ന്നും ഉണ്ടാവണേ ഇക്കാ..
ഇല്ലാതാക്കൂഇന്നില് മരിച്ച് നാളെയില്‍ പുനര്‍ജ്ജനിക്കാവുക എന്നത് ചില ദിവസങ്ങള്‍ക്കെങ്കിലും അനുഗ്രഹമാണ്. നല്ല എഴുത്ത്, ആശംസകള്
മറുപടിഇല്ലാതാക്കൂഅതെ തീര്‍ച്ചയായും,ഈ വരവിനും അഭിപ്രായത്തിനും നന്ദി ഇലഞ്ഞി..വീണ്ടും വരിക
ഇല്ലാതാക്കൂകഥ ഇഷ്ടമായി. ആശംസകള്.
മറുപടിഇല്ലാതാക്കൂസന്തോഷമീ ആദ്യവരവില്‍,ഇനിയും...
ഇല്ലാതാക്കൂനന്നായിരിക്കുന്നു. യാത്ര എന്നായാലും ഒരിക്കൽ പാതിവഴിയിൽ അവസാനിച്ചല്ലേ പറ്റൂ
മറുപടിഇല്ലാതാക്കൂഅതെ എന്നായാലും:)
ഇല്ലാതാക്കൂഅനുസ്യൂതമായ യാത്ര... ജീവിതം... നേടാതെ പോയതെല്ലാം നാളെ നേടാനിരിക്കുന്നവയുടെ പൊലിമ കൂട്ടാന്‍ വേണ്ടി...
മറുപടിഇല്ലാതാക്കൂമരിക്കാനായ് ജന്മമെടുത്തവര്‍.. മരണത്തിനു മുന്നേ വെട്ടിപ്പിടിക്കാവുന്നത് മുഴുവന്‍ വെട്ടിപ്പിടിക്കുന്നവര്‍ ചാവേര്‍!! ഓരോ മനുഷ്യനും സ്വന്തം മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്നില്‍ ഒരു ചാവേര്‍ തന്നെ...
ഓരോ നഷ്ടവും ഓരോ നേട്ടം.. നവംബറിന്റെ നഷ്ടം ആരുടെയോ നേട്ടം!!
നന്നായിട്ടുണ്ട് കാത്തീ വരികള്‍, വാക്കുകള്‍, ആശയം...
ഒരിടത്തെത്തിയാല്‍ പിന്നെ വിട്ടു പോവുക പ്രയാസം തന്നെ...
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവുന്ന നിമിഷങ്ങള്‍!!
വൈകി പോയല്ലോ,നല്ലൊരു കുറിപ്പോടെ എത്തിയതിനു ഒരുപാട് സന്തോഷം..ഓരോ നിമിഷങ്ങളും നഷ്ട്ടങ്ങളാണ് :)
ഇല്ലാതാക്കൂ