2012, ഡിസം 12

ഹിന്ദോളം



യാത്രപോകണമെനിക്കൊരിക്കല്‍
കൂടിയാ പിന്നിട്ടവഴിയിലൂടെങ്ങോ

കാലമേ നീയറിയുക
,ആ ക്യാന്‍സറി-
നോടു സാക്ഷിപറയുക ഇന്നെന്റെ

സ്മൃതിയുടെ തീരങ്ങള്‍ നിശ്ചലം
ഗഗനശകലങ്ങള്‍ നിശ്ചലം 

ആഴിയിലാദ്യമായ്‌ തിരകളും നിശ്ചലം 
തീരമേ നിങ്ങളാതിരയെ കണ്ടുവോ
വന്നൊടുവിലായ് പ്പോയ്‌ പോയ
മൗനരാഗങ്ങള്‍ കേട്ടുവോ സ്വര-
വര്‍ണ്ണങ്ങള്‍ വറ്റുമീ സന്ധ്യയില്‍
കണ്ടുവോ കടലിന്നഗാധമാം മൗനം

മൗനമേ നിന്നെക്കുറിച്ചെഴുതുന്ന
വാക്കുകള്‍ പേനത്തലപ്പില്‍-
നിന്നൂര്‍ന്നു മുറിയുന്നു മറവിയുടെ
തീരത്തില്ലലിയാത്ത തിരകളില്‍
ഒഴുകിയെത്തുന്നിതാ  ഗീതകം
സാഗരവീഥിയെ തഴുകുന്ന കാറ്റിലും
നിശയില്‍ വിരിയുന്ന മാറാല
മലരിനും ശ്രുതിരാഗ മൗനമായ്‌

സംഗീതമേ സാന്ദ്രമൗനമേ
സ്വരങ്ങളില്ലെന്‍ വീണയില്‍ 
രാഗമായ്‌ പെയ്യുന്നതാ ഏക
മൗനങ്ങളാരോഹണവരോഹണ-

ങ്ങളായ് സ-ഗ മ-ധ-നി-സ 
സ-നി-ധ-മ-ഗ-സ
സ്വരസ്ഥാനവും മൗനങ്ങള്‍
രാഗവര്‍ണ്ണിനീ ഹിന്ദോളമേ
സംഗീതമേ നിറയൂ നീ മൗന
രാഗമായ്  ജീവനില്‍ തീരഭൂമിയില്‍ !

41 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മകള്‍ മരവിപ്പ് ഉണ്ടോ?
    അതോ ഓര്‍മയുടെ തിരതല്ലലില്‍ എല്ലാ മറന്നൊരു നടത്താമോ
    അങ്ങനെ എന്തൊക്കയോ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവരവ് സന്തോഷം മൂസാക്ക, ശാന്തമാണ് കടല്‍ സാന്ദ്രമാം സംഗീതപോല്‍ :)

      ഇല്ലാതാക്കൂ
  2. മൌന രാഗം...

    പിന്നിട്ട വഴികളിലൂടെ യാത്ര തുടരുന്നവനും ഇഷ്ടമായ വരികള്‍ തന്നെ...

    സഗമ ധനിസ, സനിധമഗസ

    ആശംസകള് കാത്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വരങ്ങളും മൌനമായ്..സന്തോഷം റൈനി 12.12.12.12.12.12.ന്റെ ഓര്‍മ്മയ്ക്ക്‌

      ഇല്ലാതാക്കൂ
  3. കാത്തി ആശംസകള്‍ ......നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. മാപ്പില്ല മാപ്പില്ല മാപ്പില്ല :)വായിച്ചു തുറന്ന അഭിപ്രായം പറഞ്ഞല്ലോ സന്തോഷം ജോ..കാണാനേ ഇല്ലല്ലോ ഈ വഴി ?

    മറുപടിഇല്ലാതാക്കൂ
  5. മൗനമേ നിന്നെക്കുറിച്ചെഴുതുന്ന
    വാക്കുകള്‍ പേനത്തലപ്പില്‍-
    നിന്നൂര്‍ന്നു മുറിയുന്നു മറവിയുടെ
    തീരത്തിലലിയാത്ത തിരകളില്‍
    ഒഴുകിയെത്തുന്നിതാ ഗീതകം
    സാഗര വീഥിയെ തഴുകുന്ന കാറ്റിലും
    നിശയില്‍ വിരിയുന്ന മാറാല
    മലരിനും ശ്രുതി രാഗമൗനമായ്‌


    മൌനം നിതാന്ത മൌനം... നിനക്കും എനിക്കുമിടയിലെ മൌനം.. ഒരുപാട് അര്‍ത്ഥങ്ങളുള്ള മൌനം... ഒരുപാട് സംസാരിക്കുന്ന മൌനം... കാലത്തിനപ്പുറം.. ജന്മത്തിനപ്പുറം... പ്രണയത്തിനപ്പുറം.. വിരഹത്തിനപ്പുറം... എന്നെ ഞാനും..നിന്നെ നീയുമാക്കിയ മൌനം... പറയാനേറെ.. പറയാതെ പോയത് അതിലേറെ..

    നന്നായിട്ടുണ്ട് കാത്തീ... വരികള്‍,.. വാക്കുകള്‍.. ഈണം... ഹിന്ദോളം...
    ഇനിയൊരിക്കല്‍ കൂടിയാ വഴികളിലൂടെ നടക്കണം.. നിശ്ചലമായ തതിരകള്‍ക്ക്, തീരങ്ങള്‍ക്ക്, നീലവാനിന് എല്ലാം ചേതന നല്‍കണം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൂളിനടക്കാന്‍ മൌനമൊരു സംഗീതം ആരോഹണവും അവരോഹണവും എല്ലാം മൗനം നിതാന്തമായ മൌനരാഗം സന്തോഷം നിത്യാ.

      ഇല്ലാതാക്കൂ
  6. സ്വരങ്ങളില്ലാത്ത നമ്മുടെ വീണയിലെ
    ജീവിതയാത്രയിൽ, നമ്മെ ഭയപ്പെടുത്തരുത്
    ഒരിക്കലും ആ ആരോഹണവും അവരോഹണവും.!

    നല്ല വരികൾ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  7. താളമുള്ള വരികളിലൂടെ ഞാനും ഒന്ന് സഞ്ചരിച്ചു ...കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  8. :) കാത്തി തുടക്കം പരസ്പര ബന്ധമുണ്ടോ? അതോ എന്റെ വായനയുടെ ആണാവോ? ബാക്കി വരികള്‍ കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിപ്പോ ??? ചിലതൊക്കെ ചേരില്ലല്ലോ അതാവും :( ഈ വായനക്കും കുറിപ്പിനും സന്തോഷട്ടോ.

      ഇല്ലാതാക്കൂ
  9. പ്രിയപ്പെട്ട കാത്തി,
    കവിത ഇഷ്ടമായി ഒരു താളമുണ്ട് ഭംഗിയേറിയ വാക്കുകളും.
    മൗനത്തിന്റെ സൗന്ദര്യം വരികളിലേക്ക് പകര്‍ത്തിയതിനു അഭിനന്ദനങ്ങള്‍ കാത്തി !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയില്‍ എഴുതാന്‍ പ്രചോദനം നല്‍കുന്നവാക്കുകള്‍ ഗിരീഷേട്ടാ...ഇനിയും വരണേ :)

      ഇല്ലാതാക്കൂ
  10. ജീവിത താളത്തിന്റെ ഹിന്ദോളം.നടന്നവഴികളെ നിശ്ചലമാക്കിയ ഓര്‍മ്മകളുടെ വിതുമ്പല്‍.. ....എങ്കിലും ഒരു മൌനരാഗമായി പെയ്യുന്ന വരകളില്‍ 'സാഗര വീഥിയെ താഴുകുന്നുണ്ട്'ആ ഹിന്ദോളത്തിന്‍ ഓളങ്ങള്‍ കവിയുടെ മൌന നൊമ്പരങ്ങളായി... അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വാക്കുകള്‍.തെറ്റുകള്‍ ചൂണ്ടിക്കാണിക്കണമേ മാഷേ...

      ഇല്ലാതാക്കൂ
  11. നന്നായിട്ടുണ്ട് കാത്തീ... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയിലും ഈ കൊച്ചുകുറിപ്പിനും സന്തോഷട്ടോ

      ഇല്ലാതാക്കൂ
  12. പേന തലപ്പില്‍ നിന്ന് ഉതിര്‍ന്ന വരികള്‍ക്ക് ഒരു സംഗീതം കേട്ട അനുഭവം . ഒരു പക്ഷെ മനസ്സിന്റെ സ്പന്ദനമാകുന്ന സംഗീതം വരികളില്‍ കണ്ടതിനാലാകാം .ആശംസകള്‍ കൂട്ടുകാര എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  13. ഒരു താളം കിട്ടുന്നുണ്ട് ... എന്നിട്ടും ഒരു ദഹനക്കേട് :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താളം മൗനതാളം ഒന്നും മനസിലാകില്ല ഒരു മൂളല്‍ മാത്രം അതുതന്നെയാണ് ഹിന്ദോളം :)

      ഇല്ലാതാക്കൂ
  14. കവിതയെകുറിച്ച് ആ‍ധികാരികമായി പറയാൻ കഴിയില്ല, എങ്കിലും വരികളുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു....

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം മോഹി...വല്ല്യകുഴപ്പമില്ലെന്നു വിശ്വസിക്കുന്നു :)

      ഇല്ലാതാക്കൂ
  15. പ്രിയപ്പെട്ട കാത്തി,

    മൌനം വാചാലം..!

    പിന്നിട്ട വഴികള്‍ മറക്കരുത് !

    എന്നും എപ്പൊഴും താളവും ഈണവും ജീവിതത്തില്‍ നിറയട്ടെ !

    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നും മറക്കില്ല രാമാ.സന്തോഷട്ടോ വരവില്‍

      ഇല്ലാതാക്കൂ
  16. ഹിന്ദോളം തിരയിളക്കി.......
    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  17. എന്‍ ഓര്‍മകള്‍ മരവിച്ച വീണയില്‍ രാഗങ്ങള്‍ നിദ്ര കൊള്ളുമ്പോള്‍.. നിന്‍, വീണയില്‍ സ്വരങ്ങളായി പെയ്യട്ടെ മൗന മോഹന രാഗങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൌനരാഗം ഹിന്ദോളം...മോഹനമല്ലാട്ടോ :)വരവില്‍ സന്തോഷം ഇനിയും ഇനിയും വരിക.

      ഇല്ലാതാക്കൂ
  18. ഓര്‍മകള്‍ മരവിച്ച വീണക്ക് എന്ത് രാഗങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൗനരാഗങ്ങള്‍....ഓര്‍മ്മകള്‍ എന്നും സുഖമുള്ളൊരു വേദനയല്ലേ.

      ഇല്ലാതാക്കൂ
  19. വേദനകള്‍ക്ക് ശമനം നല്‍കാന്‍ ഓര്‍മകള്‍ക്ക് പറ്റുമെങ്കില്‍ ജീവിതം എത്ര മനോഹരം കാത്തി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും...നല്ലോര്‍മ്മകള്‍ കൂട്ടികൂട്ടി വച്ചാല്‍ സാധ്യമാണ് എപ്പോഴും മനോഹരമായിരുന്നാല്‍ ജീവിതം ഒരു രസവുമുണ്ടാകില്ല.

      ഇല്ലാതാക്കൂ