2013, ജനു 29

അടയാളങ്ങള്‍



രാഘവേട്ടന്‍ കുപ്പിയ്ക്കുള്ളില്‍ പണിത കപ്പല്‍ അതന്നെ വല്ലാതെ മോഹിപ്പിച്ചിരിന്നു. ഒഴിഞ്ഞക്കുപ്പിയ്ക്കുള്ളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടൊരു കപ്പല്‍,കൊട്ടാരങ്ങള്‍.

ഒരു തള്ളവിരല്‍ മാത്രം കടത്താവുന്ന കുപ്പിയ്ക്കുള്ളില്‍ എങ്ങനെയാണ് രാഘവേട്ടന്‍ കൊട്ടാരാവും കപ്പലുമൊക്കെ പണിയുന്നതു, എനിക്കാശ്ചര്യമായിരുന്നതു കുട്ടിക്കാലത്ത്. അതിനെപ്പറ്റി രാഘവേട്ടനോട് ചോദിച്ചാലോ ? ആളു അതൊക്കെ പഠിപ്പിയ്ക്കുമോ ? ആഗ്രഹം കലശലായി അങ്ങനെയാണ്  രാഘവേട്ടന്റെ അയല്‍വാസി കുട്ടനോടു കാര്യം പറഞ്ഞത്.


“ആളു കൊല്ലുമെടാ ആളത്തൊക്കെ ജയിലില്‍ കിടന്നപ്പോള്‍ പഠിച്ചതാ...
"ജയിലില്‍നിന്നോ ??
"ഹാ... ആളുടെ അനിയത്തിയെ വെട്ടിക്കൊന്നതിനു ജയിലില്‍ കിടന്നപ്പോ.

"സ്വന്തം അനിത്തിയോ ?
അവന്‍ കയ്യിലിരുന്ന മൂവാണ്ടന്‍ മാങ്ങ ഒരു കടികടിച്ചു കൊണ്ടുപറഞ്ഞു.
"അതെ കുറെ കൊല്ലായി.

മാങ്ങ തിന്നതു അവനാണെങ്കില്ലും ഞാനാണ് കൈപ്പു ചവച്ചിറക്കിയത്.
"എന്താടാ കാര്യം എന്തിനാ ?

"അതൊന്നും എനിക്കറിയില്ലടാ പിന്നെ നല്ല നടപ്പുകാരണം വേഗം ശിക്ഷ കഴിഞ്ഞുവന്നു. ആളങ്ങനെ ആരോടും മിണ്ടത്തൊന്നുമില്ല.
മനസ്സില്‍ വീണുടഞ്ഞ ബിംബം പെറുക്കിയിടുക്കാതെ ഞാന്‍ നേരെ വീട്ടിലെക്കോടി, കട്ടിലില്‍ ഇരുന്നു മുറുക്കാന്‍ ചവക്കുന്ന അമ്മൂമ്മയോട് ചോദിച്ചു രാഘവചരിതം.
കൊളാമ്പി എടുത്തു നീട്ടിതുപ്പി അമ്മൂമ്മ പറഞ്ഞുതുടങ്ങി.
"അതനിയത്തിയെ പാടത്തിട്ടു വെട്ടിക്കൊന്നു, ആകെ അവനുണ്ടായിരുന്ന കൂടപ്പിറപ്പായിരുന്നു. അതിനെ ലാളിച്ചു കൊണ്ടുനടന്നതാ ഏതോ ചെക്കനായിട്ടു പ്രേമായിരുന്നോള്‍ക്ക് കേട്ടപ്പാതി ഒന്നും ആലോചിക്കാതെ ഓടിപ്പോയി ചെയ്ത പണിയാണവന്‍.അതിനിപ്പോ ദെണോണ്ടനു അതുപോലെ കൊണ്ടു നടന്നതാ ആ കൊച്ചിനെ..
“ഒരുതോറ്റത്തിനു എടുത്തു കിണറ്റില്‍ ചാടിയാല്‍ അതുപോലെ കയറിവരാന്‍ പറ്റൂല്ലല്ലോ“ 

അവന്‍ ജയിലില്‍ പോവുമ്പോള്‍ അവന്റെ പിള്ളേരുപോലും പൊടികളാ മൂത്തമോനു രണ്ടോ മൂന്നോ വയസും രണ്ടാമത്തെത്തിനു എട്ടുമാസവും. ജീവപര്യന്തം തടവായിരുന്നു,പക്ഷെ നല്ലനടപ്പു കാരണം നേരത്തെ ഇറങ്ങി "ജന്മാത്രം".

വന്നു കുറെനാളിവിടെ വെറുതെ നടന്നു. പിന്നെ ലോഡിംഗ് പണിക്കു പോയിചേര്‍ന്നു ജയിലീന്നു  വന്നതില്‍ പിന്നെ ആരോടും മിണ്ടാറില്ല കണ്ടാല്‍ ഒന്നു ചിരിക്കും അതന്നെ, പിന്നെ നന്നായിട്ടു കുടിയും തുടങ്ങി എന്നോച്ചാലും കുടുംബന്നു വച്ചാല്‍ ഇന്നും ജീവനാ. അവന്‍ പ്പോയപ്പാക്ടാങ്ങളെ നോക്കാന്‍ അവളുപ്പെട്ടപ്പാടൊക്കെ ദൈവം കണ്ടേര്‍ന്നാവും.
ആരോടും വഴക്കിടാതെ വഴിയില്‍ കിടക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങിക്കോളും. ഇപ്പോഴും പണ്ടും എല്ലാരോടും സ്നേഹോളോനാ അല്ല നിനക്കിത്തിപ്പോ അറിഞ്ഞിട്ടേന്തിനാ ?

“ഏയ് .
രാഘവേട്ടന്‍ ഒരു കൊലയാളിയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നാലും കഥ ഉണ്ടാക്കിയ ഭയം ഉള്ളില്‍ക്കിടന്നു.
പിന്നെ പിന്നെ രാഘവേട്ടന്‍ പേടിസ്വപ്നമായി ഇടവഴിയില്‍ ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ സൈക്കിളില്‍ വരുന്നതു കാണാം മനസ്സില്‍ നിറയുന്നതു കുപ്പിക്കുള്ളിലെ വര്‍ണ്ണകൊട്ടാരങ്ങളോ, കപ്പലുകളോ, കലാകാരനെയോ അല്ല എന്തോ എന്തിനോ ഒരു കൊലയാളിയുടെ മുഖം, ക്രൂരത, ഇന്നലെ കണ്ടുത്തീര്‍ത്ത സിനിമയിലെ വില്ലന്‍. 

മുണ്ടും മടക്കികുത്തി കൈയും വീശിനടകുന്നതു കണ്ടാലെ ആരും പേടിക്കും പക്ഷെ ആളു ആരെയും പേടിപ്പികാറില്ല. സാധാരണ അച്ഛനും അപ്പുറത്തെ വീട്ടിലെ ശിവന്‍ചേട്ടനും മുണ്ടുടുക്കും പോലെയല്ല  മുണ്ടില്‍ തല ഇടത്തോട്ടു കുത്തിയാണ് രാഘവേട്ടന്‍ നടക്കാറുള്ളത് അതുപോലെ മറ്റാരുമാ നാട്ടില്‍ മുണ്ടുടുക്കുന്നതു ഞാനോരിക്കലും കണ്ടിട്ടില്ല.രാഘവേട്ടന്‍ എല്ലാരീതിയിലും ഒറ്റപ്പെട്ടു കണ്ടു. ഉത്സവപ്പറമ്പിലെ മാവില്‍ചുവട്ടില്‍ കൈകള്‍ കെട്ടി ഒറ്റയ്ക്കുനിന്നു എഴുന്നള്ളതു കാണുന്നു, കല്യണവീട്ടില്‍ അവസാനം ഒറ്റയ്ക്കിരുന്നു സദ്യ കഴിക്കുന്നു, ചായക്കടയില്‍ ഒഴിഞ്ഞ ബഞ്ചിനോരത്തിരുന്നു പത്രം വായിക്കുന്നു, നടവഴിയിലും തനിയെ നടന്നുവരുന്നു.

കാഴ്ചയും, കഥയുമൊക്കെ കേട്ടത്തോടെ കുപ്പിയ്ക്കുള്ളിലെ വിസ്മയങ്ങള്‍ പഠിയ്ക്കാനുള്ള ആശപോയിപ്പോയി നിരാശയായി. കാലം കാര്‍ന്നെടുക്കുന്ന ഒരുപാടിഷ്ടങ്ങള്‍ക്കുള്ളിലേക്കു ഒരിഷ്ടം കൂടി അങ്ങനെ മറഞ്ഞുപോയി.

ഋതുഭേതങ്ങള്‍ മാറിമറഞ്ഞു കാലം രാഘവേട്ടനു നരയും എനിയ്ക്കു മൂക്കിനു താഴെ രോമവും പകുത്തുനല്‍കി, ഒരുദിവസം പാതിയില്‍ പെയ്തമഴയില്‍ കുട്ടന്‍റെ വീട്ടില്‍ മഴയും നോക്കിയിരിയ്ക്കുമ്പോള്‍ നാലുകാലില്‍ രാഘവേട്ടന്‍ ഓടി ഉമ്മറത്തു വന്നുകയറി.
നന്നായി കുടിച്ചിട്ടുണ്ട്. എന്തോ ഇടയ്ക്കു പിറുപിറകുന്നുമുണ്ട്. 

"നട്ടുച്ചയ്ക്കാ ഒരു മഴ ഒടുക്കത്തെ മഴ മനുഷ്യനെ മര്യാദയ്ക്കു വഴി നടക്കാനും സമ്മതിക്കില്ല.

 അപ്പോളാണ് കുട്ടന്‍റെ അമ്മൂമ്മ 
“അതിനു നീയിങ്ങനെ കുടിച്ചിട്ടെങ്ങനെയാ മര്യാദയ്ക്കു നടക്കുന്നേ രാഘവാന്നും ചോദിച്ചു തല തുടക്കാനൊരു തോര്‍ത്തു കൊണ്ടുകൊടുത്തു.
മഴക്കിടയ്ക്കു വെട്ടുന്ന ഇടിവെട്ടുപ്പൊലെ രാഘവേട്ടനൊരലര്‍ച്ച 
"കുടിക്കാതെ പിന്നെ...

"അല്ല നീയെന്തിനാ ഇങ്ങനെ കുടിക്കണേ രാഘവാ ഉള്ളതു മുഴുവന്‍ കള്ളുഷാപ്പില്‍ കൊടുത്താല്‍ മോളെ വല്ലവന്റെം കൂടെ ഇറക്കിവിടണ്ടേയിനി ?

"മോളെയോ ? നല്ല കൂത്തായിതു മോനു പെണ്ണുച്ചോദിച്ചു ചോദിച്ചു ചോദിച്ചോടുക്കം മൂന്നാന്‍ എന്നോട് “ ഒരു പെണ്ണിനെ, സ്വന്തം പെങ്ങളെ വെട്ടിക്കൊന്നവന്റെ വീട്ടിലെക്കാരാ സ്വന്തം മകളെ കെട്ടിച്ചയക്കാന്നു. 
"എന്റെ നെഞ്ചുതകര്‍ന്നു പോയി നാണുവേടത്തി”

ശരിയല്ലേ  ആളുചോദിച്ചേ ശരിയല്ലേ ? ഞാനെന്തു സമാനതിനൊക്കെ പറയാ. അന്നതു പറ്റിപ്പോയി സ്നേഹല്ല്യാണ്ടാ ഞാനവളെ ? ആണോ ? അല്ല ഇന്നിപ്പോ കാലം എത്രായി ഇപ്പോ എന്റെ മക്കള്‍ക്കും അതോണ്ടൊരു ഭാവിയില്ല്യാണ്ടാവാന്നു വച്ചാല്‍.
"ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളു കാലുപിടിച്ചു കരയുന്ന മുഖാ കാണാ എന്നെ കൊല്ലല്ലെട്ടാന്നും പറഞ്ഞു കരയാ രേണു". കണ്ണടയ്ക്കാന്‍ കുടിയ്ക്കാതെ പറ്റില്ലേനിക്കു സ്വബോധമുണ്ടായാല്‍ കിടന്നിട്ടുര്‍ക്കം വരില്ലെടത്തിയെ
അതു പറഞ്ഞാലൊന്നും നിങ്ങള്‍ക്കുതിരിയില്ല. അവളെ ഞാന്‍ ഇങ്ങനെയാ നോക്കിയിരുന്നെന്നു... വെറുതെയൊന്നു കണ്ണടച്ചു പോയാല്‍  ആ കരച്ചിലാ അതു കണ്ണീന്നു പോവില്ല ഒരു തുള്ളി കുടിയ്ക്കാതെ എനിയ്ക്കു കിടന്നുറങ്ങാനും പറ്റില്ല്യ നാണുവേടത്തി.
ഇനിയിപ്പോ കുടിച്ചു ചത്താലും വേണ്ടില്ല്യ മക്കളു നന്നായിരുന്നാ മതി.
"അതിപ്പോ കഴിഞ്ഞില്ലേ രാഘവാ എടുത്തുചാടി ഓരോന്നു ചെയ്തുകൂട്ടുബോള്‍ ആരും ആലോചിയ്ക്കില്ല വരും വരായ്ക.
ഓരോന്നു ചെയ്തുകൂട്ടുബോള്‍ ആലോചിയ്ക്കണേ അതു മറ്റുളോര്‍ക്കും കൂടി ബുദ്ധിമുട്ടാവുന്നു. ഇനിയാ കിട്ടീതു തേച്ചാലും മച്ചാലും പോകോ ? ആ പേരു പോകോ കൊലപ്പുള്ളിന്നു........കുടുംബത്തിന്റെം നാണക്കേടു പോകോ ?

അതുകേട്ടപ്പോള്‍ ഞാനൊന്നു രാഘവേട്ടനെ നോക്കി, ആ മനുഷ്യന്‍ കരയുകയാണ് കണ്ണുകളുക്കെ ചുവന്നിരിക്കുന്നു എന്തിനെയോ ഭയക്കുന്ന പോലെ, പരിസരം മറന്നുമണ്ണില്‍ വീണോഴുകുന്ന ചാറ്റല്‍മഴ നോക്കിയിരിക്കുന്നു.
ഞാനാ കോലായിലേക്കിറങ്ങിയിരുന്നു, മഴ കുറഞ്ഞിട്ടുണ്ട്  അകത്തു റേഡിയോയില്‍ നിന്നും സേതുമാധവന്‍റെ പാട്ടോഴികിവന്നു. മനസാകെ ഒരു മഞ്ഞുപൊതിഞ്ഞപോലെ
"ആ ചാറ്റല്‍മഴയത്തെക്കിറങ്ങി മഴ നനഞ്ഞു രാഘവേട്ടന്‍ നടന്നു, എല്ലാം നഷ്ടപ്പെട്ടൊരു മനുഷ്യന്റെ നടത്തം"
ഞാനും പിന്നാലെ ഇറങ്ങി നടന്നു മനസ്സില്‍ ഒരു കൊലപ്പുള്ളിയുടെ തേങ്ങല്‍. കാലം മായ്ച്ചു കളയാത്ത കറയുടെ അടയാളം പേറിക്കൊണ്ടൊരു രൂപം എന്റെ മുന്‍പിലൂടെ നടന്നകന്നു രാഘവേട്ടനല്ല "കൊലപ്പുള്ളി".

കാലമെല്ലാം കാത്തുവയ്ക്കുന്നു എല്ലാത്തിനും പകുത്തുനല്‍കുന്നു 'ഇവിടെ ജീവിച്ചു വെന്നതിനൊരടയാളം'

എന്നോ ചെയ്തുപോയ തെറ്റിനും ശരിക്കും ജീവിതം കൊണ്ടുകണക്കുപറയേണ്ടി വരുന്ന അടയാളപ്പെടുത്തല്‍ കാലം എത്രയുമായി കൊള്ളട്ടെ മായാതെ മറയാതെ നില്‍ക്കുന്ന അടയാളം.
മുന്‍പില്‍ രാഘവേട്ടന്‍ ഞാന്‍ പുറകിലെയ്ക്കു നോക്കി
കാലം എല്ലാത്തിനു പിന്നിലുമുണ്ട് ഒരടയാളപ്പെടുത്തലായ് .!!!
{ കഥയ്ക്കു പഴക്കമുണ്ട് എന്നാലിപ്പോള്‍ വീണ്ടും ചില മാറ്റങ്ങളോടെ പോസ്റ്റ്‌ ചെയ്യുന്നു.രാഘവേട്ടന്‍ ഇന്ന് തീര്‍ത്തും സന്തോഷവാനാണ് മക്കളുടെ കല്യാണമൊക്കെ നല്ല പടിയായ്‌ കഴിഞ്ഞു.ഇപ്പോള്‍ അപ്പൂപ്പനുമായി കാലം ഇങ്ങനെയാണ് ജീവിതവും }


56 അഭിപ്രായങ്ങൾ:

  1. കാലം എല്ലാം അടയാളപ്പെടുത്തുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലമോ ദൈവമോ ആരോ ഒരടയാളം കാത്തുവയ്ക്കുന്നുണ്ട് എന്നും എപ്പോഴും.. ആദ്യ വരവിനു സന്തോഷം :)

      ഇല്ലാതാക്കൂ
  2. ഒരിക്കൽ സംഭവിച്ച കളങ്കം എത്ര ശ്രമിച്ചാലും പൂർണ്ണമായും മായ്ക്കാൻ സാധിക്കണമെന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൈവിട്ട ആയുധം വാവിട്ട വാക്ക് അതുപോലെ ചെയ്തുപോയ എല്ലാം....ല്ലേ സന്തോഷം

      ഇല്ലാതാക്കൂ
  3. രാഘവേട്ടന്‍ രാവിലെതന്നെ സങ്കടപ്പെടുത്തി.... ചെയ്ത തെറ്റിന് ജീവിതം കൊണ്ട് കണക്ക് തീര്‍ക്കുന്ന മനുഷ്യന്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നേരം വെളുത്തേ ഒള്ളൂ....ചില അടയാളങ്ങള്‍ അങനെയാണ് ജീവിതം തന്നെ തളയ്ക്കപെട്ടുപോകും.സന്തോഷം ശുഭദിനം.

      ഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് കാത്തി. വായിക്കാന്‍ സുഖമുണ്ട്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. രാഘവേട്ടന്‍ എന്ന ഏകാകിയെ വരച്ചു കാണിച്ചത് ഹൃദ്യം മാഷെ.. മനസ്സില്‍ മായാത്ത വിധം പതിഞ്ഞു പോയിരിക്കുന്നു ആ മനുഷ്യന്‍... ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.. ഇത്തരം എകാകിമാരെ .. നന്നായി പറഞ്ഞു അവസാനം ഒരു സസ്പന്‍സ് പ്രതീക്ഷിച്ചു കഥയുടെ ഒഴുക്ക് കണ്ടപ്പോ...
    എന്നാലും. മായാത്ത അടയാളങ്ങളില്‍ നിര്‍ത്തിയപ്പോഴും കഥ പൂര്‍ണ്ണം തന്നെ.... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷട്ടോ ഷാലി :)അതങ്ങനെ തന്നെയാണ് സംഭവിക്ക്യാ എന്നും മായാതെ !!!

      ഇല്ലാതാക്കൂ
  7. കാത്തീ...പാവം രാഘവേട്ടന്‍ ....
    നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലത്തിന്റെയൊരു അടയാളപെടുത്തല്‍ ഇങ്ങനെയും! ടീച്ചറെ സന്തോഷമീ വായനയില്‍ .

      ഇല്ലാതാക്കൂ
  8. ജീവിത സാഹജര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ നമുക്ക് നാം പോലും അറിയാതെ നമുക്ക് ന്ല്കുന്ന ഒരു സ്ഥാനങ്ങള്‍ ഇങ്ങനെയാ
    നന്നായി പറഞ്ഞു കാത്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്തരം പേരുകള്‍ മായുന്നുമില്ല ആരും മറക്കുന്നുമില്ല. എന്നും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്ന സ്ഥാനങ്ങള്‍ ,അടയാളയങ്ങള്‍ . സന്തോഷം മൂസാക്കാ :)

      ഇല്ലാതാക്കൂ
  9. അടയാളങ്ങള്‍ ജിവിതത്തിന്റെ കാഴ്ചയിലെ അസ്തമിക്കുന്ന രൂപം ഒരു നൊമ്പരം എന്നാ പോലെ അടയാളവും അതിന്റെ മഷിയുടെ ഗന്ധവും........നന്നായി കുറെ ദിവസങ്ങള്‍ക്ക് ശേഷം എന്റെ ഒരു മറുപടി....................!!!

    മറുപടിഇല്ലാതാക്കൂ
  10. പെട്ടെന്നുള്ള വികാരങ്ങള്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന അവസ്ഥയിലാണ് കൊണ്ടെത്തിക്കുക. ചില അടയാളങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അതൊരിക്കലും മയക്കാന്‍ കഴിയില്ല. അങ്ങിനെ പഠിച്ചുവെച്ചുവിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.സന്തോഷം വായനയില്‍ :)

      ഇല്ലാതാക്കൂ
  11. ഒരിക്കല്‍ പതിഞ്ഞു പോയത്... മായ്ക്കാന്‍ കാലവും പരാജയപെടുന്നോ...?
    സ്നേഹാധിക്യം കൊണ്ടാണെങ്കിലും തെറ്റുകള്‍ തെറ്റുകള്‍ തന്നെ.. വലുതെങ്കില്‍ മായ്ക്കാന്‍ കാലവും പരാജയപ്പെടും അല്ലെ കാത്ത്യേ...
    ഒരു നിമിഷം കൊണ്ടൊരു ജന്മത്തിന്റെയും... ജന്മങ്ങളുടെയും.. വഴികള്‍ തിരുത്തപ്പെടുന്നു..
    എന്നിട്ടും രാഘവന്‍ മനസ്സിലൊരു നോവായി.. നന്മയുടെ ഒരംശം ഉണ്ടെവിടെയോ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലം ചാര്‍ത്തിതരുന്ന കയ്യോപ്പുണ്ട് ചിലയിടം അതിങ്ങനെയാണ്.

      ഇല്ലാതാക്കൂ
  12. മനസ്സില്‍ പതിഞ്ഞു രാഘവേട്ടന്‍,

    അങ്ങനെയാണ്, ചില അടയാളങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അതൊരിക്കലും മായ്ച്ചു കളയാനാവില്ല.

    ഹൃദ്യം കാത്തീ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം റൈനി . അദ്ദേഹം ഇപ്പോള്‍ തീര്‍ത്തും സന്തോഷവാനാണ് മക്കളുടെ കല്യാണമെല്ലാം കഴിഞ്ഞു. :) എല്ലാം കാലത്തിന്റെ ചില കളികള്‍.

      ഇല്ലാതാക്കൂ
  13. മനസ്സില്‍ പതിഞ്ഞ എഴുത്ത് ഇത് മുമ്പേ വായിച്ചിട്ടുണ്ട് അന്നേ മനസ്സിനെ സ്പര്‍ശിച്ചിരുന്നു . വായന കഴിഞ്ഞെങ്കിലും രാഗവേട്ടന്‍ മായാതെ മനസ്സില്‍ .ആശംസകള്‍ കൂട്ടുകാരാ ഒത്തിരി നന്മയോടെ സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മയില്‍പീലിയെ കാണാനെയില്ലല്ലോ ? സന്തോഷം ഷാജി:)

      ഇല്ലാതാക്കൂ
  14. വേട്ടയാടുന്ന ഭൂതകാലം ഒരു മോശം അവസ്ഥ തന്നെ എന്നെ പറയാനുള്ളൂ.

    എല്ലാ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിഞ്ഞപോകുന്ന നേരങ്ങള്‍ ,നമ്മുക്കായ്‌ കാത്തുവയ്ക്കുന്ന ഓര്‍മ്മപെടുത്തല്‍. സന്തോഷം ഈ വരവില്‍ തുടര്‍ന്നും .....വരിക

      ഇല്ലാതാക്കൂ
  15. മുമ്പ് വായിച്ചപ്പോഴും ഇപ്പോഴും നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  16. അടയാളങ്ങള്‍ എവിടെയോ ചെന്ന് കൊണ്ടു...
    നല്ല രചന....
    ന്നാലും ഒരു എഡിറ്റിങ്ങിന്റെ കുറവുണ്ട്...

    മറുപടിഇല്ലാതാക്കൂ
  17. കാത്തീ.. കഥ ഇഷ്ടായി...മനസ്സില്‍ എവിടൊക്കെയോ തൊട്ടു തലോടി കടന്നു പോയി...നൊമ്പരപ്പൊട്ടുകള്‍ ബാക്കിയാവുന്നു ഇപ്പൊ...ആശംസകള്‍ട്ടോ...

    മറുപടിഇല്ലാതാക്കൂ
  18. മറുപടികൾ
    1. എന്നും മനുഷ്യന്‍ വെറും നിസാരന്‍ .സന്തോഷം ഈ വരവില്‍ വായനയില്‍ .തുടര്‍ന്നും വരവ് പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  19. രാഘവേട്ടന്റെ സങ്കടങ്ങള്‍, നിസ്സഹായത നന്നായി അനുവാചകരിലേയ്ക്ക് പകരാന്‍ കഴിഞ്ഞു. ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവരവിലും ഈ വായനയിലും സന്തോഷം തുടര്‍ന്നും ഇവിടെ പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  20. സുഖായിരിക്കട്ടെ..
    അനുഭവിക്കുന്നവനേക്കാളേറെ കേൾവിക്കാർ നിസ്സഹയരാവുന്ന അവസ്ഥ..!

    മറുപടിഇല്ലാതാക്കൂ
  21. രാഘവേട്ടന്‍ മനസ്സില്‍ നോവുണര്‍ത്തി ഹൃദ്യമായി പറഞ്ഞിരിക്കുന്നു കാത്തി ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വരവില്‍ തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവണേ.

      ഇല്ലാതാക്കൂ
  22. കഥ നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  23. രാഘവേട്ടനെ വായിച്ചു ,,,,,,നല്ല അവതരണം ,,,,

    മറുപടിഇല്ലാതാക്കൂ
  24. രാഘവേട്ടന്‍ മനസ്സില്‍ മായാത്ത അടയാളമായി കാത്തി അഭിനന്തനങ്ങള്‍ ഇനിയും എഴുത്തിന്‍റെ പാതയിലൂടെ മുന്നോട്ടു പോവുക....:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ഇടവഴികളിലൂടെ ഞാന്‍ വീണ്ടും നടന്നു തുടങ്ങി കേട്ടോ....:)

      ഇല്ലാതാക്കൂ
    2. സന്തോഷമീ വരവില്‍ വായനയില്‍ .. വീണ്ടും സ്വാഗതം ട്ടോ...

      ഇല്ലാതാക്കൂ
  25. കാത്തീ ..

    രാഘവേട്ടന്റെ ഈ കഥ ഇഷ്ടായി ട്ടോ .. ആദ്യം മുതല്‍ ഒടുക്കം വരെ കഥയില്‍ പ്രയോഗിച്ചിരിക്കുന്ന ഭാഷാ ശൈലി വളരെ ആകര്‍ഷണീയമായി തോന്നി. ആദ്യമെല്ലാം അക്ഷരത്തെറ്റുകള്‍ എന്ന് തോന്നിക്കും വിധം ചില പദപ്രയോഗങ്ങള്‍ കണ്ടു . നാട്ടു ഭാഷ എഴുതി വരുമ്പോള്‍ അതങ്ങിനെയേ എഴുതാന്‍ പറ്റൂ എന്നുള്ളത് കൊണ്ട് അക്ഷരത്തെറ്റിന്റെ വിഭാഗത്തില്‍ അതിനെ പെടുത്താന്‍ എനിക്ക് തോന്നുന്നില്ല.

    നിഷ്ക്കളങ്കമായ എഴുത്ത് എന്ന് മാത്രമേ ഇതിനെ എനിക്ക് വിലയിരുത്താന്‍ പറ്റുന്നുള്ളൂ . രാഘവട്ടന്റെ ഇന്നത്തെ അവസ്ഥ ആ രൂപത്തിലാണ് വരച്ചു കാണിച്ചിരിക്കുന്നത്. എന്ത് കൊണ്ടോ , രാഘവേട്ടന്‍ ഒരു കൊല ചെയ്തെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. അതും സ്വന്തം പെങ്ങളെ. അമിതമായ സ്നേഹം ഉണ്ടായാല്‍ ഒരു പക്ഷെ പലരും ഇങ്ങിനെ കൊലയാളികള്‍ ആയി മാറിയേക്കാം എന്നതാണ് രാഘവേട്ടന്റെ കാര്യത്തില്‍ എനിക്ക് മനസിലായത്. ആ അര്‍ത്ഥത്തില്‍ രാഘവേട്ടന്‍ ഒരു നിരപരാധിയുടെ മുഖച്ഛായക്ക് അര്‍ഹാനുമാണ് ..

    രാഘവേട്ടന് പിന്നാലെ ചാറ്റല്‍ മഴയില്‍ വായനക്കാരനും അയാളറിയാതെ പിന്തുടരുന്നുണ്ട് . അടയാളങ്ങള്‍ അവിടെ ദൃശ്യമാകുന്നു അവ്യക്തമായെങ്കിലും.

    എഴുത്ത് മികവിന്റെ ഈ നല്ല അടയാളങ്ങള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ... ഇനിയും നന്നായി നന്നായി എഴുതാന്‍ സാധിക്കട്ടെ ..ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വരവില്‍ പ്രവീ,ഒരുപാട് നാളായല്ലോ ഈ വഴി :) ദീര്‍ഘമയൊരു അഭിപ്രായത്തിനു നന്ദി.എപ്പോഴും ഈ പ്രോത്സാഹനം വേണട്ടോ

      ഇല്ലാതാക്കൂ
  26. ഇതിന്റെ കൂടെയുള്ള പത്ര കട്ടിംഗ് എന്താണ് കാത്തി ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കഥ മഷിപുരണ്ടു ഇവിടെ ഒരു പത്രത്തില്‍ അതാണ്. സന്തോഷം ഈ വായനയില്‍ പടന്നക്കാരാ ഈ വഴി ഇറങ്ങു വല്ലപ്പോഴും :)

      ഇല്ലാതാക്കൂ
  27. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല, പക്ഷെ ആ മുറിവുകള്‍ ആളുകളുടെ മനസിലാകുമ്പോള്‍ കാലവും പരാജയപ്പെടുന്നു കാത്തിയേ...

    കഥ നന്നായി! :-)

    മറുപടിഇല്ലാതാക്കൂ