2013, ഫെബ്രു 24

രക്തസാക്ഷി




"നിയ്ക്കായി  പിറന്നു വീണ സമയമേ നിങ്ങള്‍ക്കു നന്ദി, എനിയ്ക്കായി പിറക്കുന്ന കാലങ്ങളെ നിനക്ക് നന്ദി "
 
നീറ്റല്‍ പടര്‍ന്നു പിടിച്ചപ്പോ...അയാള്‍ വിതുമ്പി.

കൈകൊണ്ട് മുറിവില്‍ പൊത്തിപിടിച്ചു അപ്പൊ വേദന കൂടി,കൈയ്യില്‍ ആകെ രക്തത്തിന്റെ ചുവപ്പ്.അയാള്‍ ചിരിച്ചു മനപ്പൂര്‍വ്വം ചിരിച്ചു.എല്ലാവരെയും ഓര്‍ത്തു പതിവിലും വിപരീതമായി നാളെയെ കുറിച്ചധികം.

പുറപ്പെടുന്നതിനു മുന്‍പ് നെഞ്ചിടിപ്പോടെ അയാളുടെ കാതില്‍ മുഴങ്ങിയ വാക്കുകള്‍ അത് സത്യമായിതീര്‍ന്നിരിക്കുന്നു.

"
ഒരു പക്ഷേ നമ്മളില്‍ ആരെങ്കിലുമാകാം നാളത്തെ താരം"

താരം,താരങ്ങള്‍ എപ്പോഴും പ്രകാശിക്കുന്നുണ്ട്,
പക്ഷേ അവയെ തിരിച്ചറിയുന്നതു ഭൂമി സമ്മാനിക്കുന്ന ഇരുട്ടിനു ശേഷം മാത്രം താരത്തിന്റെ തിളക്കം ഭൂമിയിലെ പകലിന്റെ രക്തസാക്ഷിത്വത്തിനപ്പുറം.
 
ഭൂമിയിലെ താരം ആകാശത്ത് തെളിയുന്നതു അയാള്‍  അവസാനമായി നോക്കി കണ്ടു.

ഇന്നത്തെ പത്രങ്ങളില്‍ അയാളാണ്  പ്രധാനവാര്‍ത്ത‍, ദൃശ്യമാധ്യമങ്ങളില്‍ അയാളുടെ മുഖചിത്രം,സോഷ്യല്‍ സൈറ്റുകളില്‍ അയാളാണ് താരം. പാര്‍ട്ടി ജാതി-മത കൊടിഭേതമന്യേ അയാള്‍  ഹീറോ ആയിരിക്കുന്നു നാടിന്‍റെ ഹീറോ,നാട്ടുകാരുടെ ഹീറോ,
അയാളുടെ പേരില്‍ ജയ് വിളിക്കാന്‍ അയാളുടെ പാത പിന്തുടരാന്‍ ഒരുപാട് പേര്‍ .

ഇന്നലെവരെ അയാളെ അറിയാതിരുന്നവര്‍ അയാളുടെ  ചരിത്രം വരെ തിരഞ്ഞുപോകുന്നു. അയാള്‍ ഒരു ചരിത്രനായകനായി ജന്മമെടുക്കുന്നു. ജീവിച്ചിരുന്നപ്പോള്‍  ഇല്ലാത്തവര്‍.

അവസാനമായി കണ്ടനാള്‍ ഉപ്പതോളില്‍ തട്ടി അയാളോട് പറഞ്ഞിരുന്നു.
 
"എന്നെ തിരഞ്ഞു വരുന്നത്. തിരിച്ചറിഞ്ഞന്നത്‌ മാസാവസാനം വീടിനു മുന്‍പില്‍ വന്നു മിലിട്ടറി കോട്ടയ്ക്ക് വേണ്ടി  കൈനീട്ടി നിന്നവര്‍ മാത്രമാണെന്ന്.

അയാളുടെ  ഉപ്പയ്ക്ക് സാധിക്കാതെ പോയത്.ഏതൊരു മനുഷ്യനും ആഗ്രഹിച്ചു പോകുന്നത്  ആത്മവീര്യം കൊടുത്ത വാക്കുകള്‍ അതായിരുന്നു.
 
"ആര്‍ക്കോ വേണ്ടി പിറവിയെടുത്തു ആര്‍ക്കോ വേണ്ടിമാത്രമാകുന്ന ജീവിതം രക്തസാക്ഷി.
ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും നാടിനുവേണ്ടി.

സൂര്യനും ചന്ദ്രനും പോലെ ,രാത്രിയും പകലും ,വെയിലും  തണലും  ,ചൂടും തണവും പോലെ അയാളും ഭൂമിയില്‍ ഇനി എന്നും നിലകൊള്ളുന്ന രക്തസാക്ഷി.

ഒരൊറ്റ മനുഷ്യനും ജീവിച്ചിരിയ്ക്കുമ്പോള്‍ ലഭിയ്ക്കാത്ത സ്നേഹം,ദയ,കാരുണ്യം,സഹതാപം,അംഗീകാരങ്ങള്‍ , 
ഇവയെല്ലാം അയാള്‍ക്ക്  ഇന്നലെ മരണം വരിച്ചതിലൂടെ വന്നുചേര്‍ന്നിരിക്കുന്നു.
അയാളും താരമല്ലേ  !!!

26 അഭിപ്രായങ്ങൾ:

  1. സ്വന്തം നാടിനു വേണ്ടി ജീവന്‍ ബലി കൊടുത്ത ഓരോ പട്ടാളക്കാരും വെറും താരമല്ല. അവരാണ് 'സൂപര്‍ സ്റ്റാര്‍'..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവര്‍ എന്നും പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍ തന്നെ..

      ഇല്ലാതാക്കൂ
  2. മരണത്തിലൂടെ ഒരു താരം പിറവിയെടുക്കുന്നു. അല്ലേ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) പകലിന്റെ മരണമില്ലെങ്കില്‍ ആകാശത്തു തെളിയുന്ന നക്ഷത്രത്തെയും കാണില്ല നമ്മള്‍ .

      ഇല്ലാതാക്കൂ
  3. മരണത്തിനു ശേഷം മാത്രം ചികയുന്ന ചരിത്രങ്ങള്‍...
    ചരിത്രങ്ങള്‍ കുറിക്കപ്പെടുന്നത് ഇങ്ങനെയോ..?

    ആശംസകള്‍ കാത്തി...

    മറുപടിഇല്ലാതാക്കൂ
  4. അവതരണം നന്നായിരിക്കുന്നൂ..ആശംസകൾ..!

    പലപ്പോഴും അങ്ങനെയല്ലേ..
    ആഗ്രഹിക്കുന്നതോ അർഹിക്കുന്നതോ ആയ പ്രശംസകൾക്ക്‌ അഭിമാനിക്കുള്ള അവസരം താരത്തിനു ലഭിക്കാതെ വരുന്നൂ എന്നത്‌..
    സ്വന്തമെന്ന് അവകാശപ്പെടുന്നവർ ആനന്ദിക്കട്ടെ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വരവില്‍ ,എന്നാല്‍ താരം എന്നും പ്രകാശിക്കുന്നു അതാണ് സത്യം.

      ഇല്ലാതാക്കൂ
  5. ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ പലരെയും അംഗീകരിക്കാന്‍ മടിക്കാണിക്കുന്നു...മരണാനന്തരം മടിയില്ലാതെ പതിച്ചു നല്‍കും താര പദവി!

    മറുപടിഇല്ലാതാക്കൂ
  6. ...ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാത്ത അംഗീകാരങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പകലില്‍ അല്ലെങ്കിലും താരം പ്രകാശിച്ചാലും,ആരും കാണില്ലല്ലോ .

      ഇല്ലാതാക്കൂ
  7. മരണത്തിലൂടെ ജനിച്ചവന്‍ രക്തസാക്ഷി .........

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട സുഹൃത്തെ ,
    വളരെ നന്നായി എഴുതി
    മരിച്ചു കഴിഞ്ഞു ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും ഒന്ന് താരമാകട്ടെ.
    പിന്നെ മറവിയുടെ ചുടലയില്‍ കുഴികുത്തി മൂടും എന്നേക്കും ആയി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതല്ലേ രക്തസാക്ഷി..പിന്നെ ഒരു ദിവസം ഓര്‍മ്മദിവസമായും കൊണ്ടാടാം .

      ഇല്ലാതാക്കൂ
  9. ഓരോ നിമിഷത്തിലും പിറന്നു വീഴുന്ന സമയത്തിനും......
    എന്നോ പിറന്നോരാ കാലത്തിനും......
    പിന്നെയൊരു താരമായി മാറിയ മരണത്തിനും നന്ദി....

    നന്നായിരിക്കുന്നു കാത്തി ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  10. ജീവിക്കാന്‍ സാഹചര്യം ഉണ്ട് ആ സമയത്ത് വിമര്‍ശനങ്ങള്‍ കുടും മരിച്ചു കഴിഞ്ഞപ്പോള്‍ വിമര്‍ശനം അവസാനിച്ചു അവന്റെ നല്ല മുല്യങ്ങളെ കുറിച്ച് പാടി നടന്നു.....ജയ് ഹിന്ദ്‌.....ജയ് ഹിന്ദ്‌.....ജയ് ഹിന്ദ്‌................

    മറുപടിഇല്ലാതാക്കൂ
  11. എന്നും പ്രകാശം പരത്തുന്നവന്‍ .. സന്തോഷം ജോ

    മറുപടിഇല്ലാതാക്കൂ
  12. അവനവനു വേണ്ടിയല്ലാതെ അപരന്
    ച്ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
    രക്തസാക്ഷി......

    മറുപടിഇല്ലാതാക്കൂ
  13. മരണം അയാളെ മഹത്വവല്‍ക്കരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ