ആയിരത്തിമുന്നൂറ്റിഅമ്പത്തിയാറു കടലാസുകൊക്കുകള്‍ .
ആ എല്ലാ കടലാസു തുണ്ടുകളിലും അയാളുടെ കണ്ണീരിന്റെ വിയര്‍പ്പിന്റെ
അടയാളം വീണുപതിഞ്ഞിട്ടുണ്ട്.
ബാക്കിയുള്ള കടലാസുതുണ്ടുകള്‍ അവിടെ എല്ലാവരും
കാണുന്നവിധം ഭദ്രമായിതന്നെ എടുത്തുവച്ചു. നടക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍
ഉണ്ടെങ്കിലും ഊന്നുവടിയുടെ സഹായമുള്ളതു കൊണ്ടു പതുക്കെ നടന്നു. സൂര്യന്‍ ഉദിച്ചുയരുന്നേ ഉള്ളൂ. നടത്തം ഇത്തിരി വേഗത്തിലാക്കി . ഉദയത്തിനു മുന്‍പേ അവിടെനിന്നും നടന്നകലണം നടത്തത്തിന്റെ വേഗത,ഹൃദയമിടിപ്പിന്റെ താളവും കൂട്ടി. പെട്ടെന്ന് എവിടെനിന്നോ ശ്രവണപടങ്ങളിലേക്ക് ആരവം പടര്‍ന്നു കയറി ആവേശം പകരേണ്ട ആരവം
നടത്തത്തിന്റെ വേഗതയാണു കുറച്ചതു. തളര്‍ന്നു പതുക്കെ ഇരിക്കുമ്പോള്‍
അവ്യക്തമായ കാഴ്ചയില്‍ ഒരുപാട് സ്കൂള്‍ക്കുട്ടികള്‍ ഓടിയടുക്കുന്നു.
സഡാകോയെ പൊക്കിയെടുത്തുകൊണ്ടവര്‍ ആശുപത്രിയിലേക്കോടി, ഒന്നാം സ്ഥാനത്തിലേക്കു കുതിക്കുകയായിരുന്നാ മിടുക്കി പക്ഷേ എങ്ങനെയോ ഓട്ടമത്സരത്തിനിടെ
തളര്‍ന്നു വീണുപോയീ.
അവളുടെ വെളുവെളുത്ത കഴുത്തിലും കാലിലും പിങ്ക്
നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷമായിരുന്നതു ശ്രദ്ധേയമായിരുന്നു.
ഏറെ വൈകിയും ഡോക്ടറുടെ മറുപടി കാത്തുനിന്നവരോട് ഡോക്ടര്‍ അന്നപരിചിതമായ ഭാഷയില്‍ മറുപടി പറഞ്ഞു ആറ്റമിക് റേഡിയേഷന്‍ സിന്‍ഡ്രോം.
പുലരിയുടെ നറുചൂടില്‍ സൂര്യോദയത്തിന്റെ ആദ്യകിരണങ്ങള്‍ അയാളുടെ
മുഖത്തിനെ സ്പര്‍ശിച്ചു. അയാള്‍ വ്യഗ്രതയില്‍ എഴുന്നേറ്റു തിടുക്കത്തില്‍ തന്നെ
നടത്തം തുടര്‍ന്നു. ഒരിക്കല്‍ ആയിരം സൂര്യനൊന്നിച്ചുദിച്ച വെളുപ്പാന്‍കാലത്തു അവിടെ നിന്നും നിമിഷനേരം
കൊണ്ടു മൈലുകള്‍ താണ്ടിയ അതെ നെഞ്ചിടിപ്പോടെ.
പക്ഷേ ഒറ്റസൂര്യന്റെ ചൂടേറിവന്നു. അസഹനീയമായ ചൂടില്‍ അയാള്‍ വിയര്‍ത്തു പരവശനായികൊണ്ടേയിരുന്നു, അയാള്‍ വടികുത്തി കാലുകള്‍ മടക്കി വഴിയരികില്‍ തന്നെ ഇരുന്നു.
"എന്തൊരു ചൂട്
പക്ഷേ ഒറ്റസൂര്യന്റെ ചൂടേറിവന്നു. അസഹനീയമായ ചൂടില്‍ അയാള്‍ വിയര്‍ത്തു പരവശനായികൊണ്ടേയിരുന്നു, അയാള്‍ വടികുത്തി കാലുകള്‍ മടക്കി വഴിയരികില്‍ തന്നെ ഇരുന്നു.
"എന്തൊരു ചൂട്
സഡാകോയ്ക്ക് ലൂക്കേമിയയാണെന്ന് സ്ഥിതീകരിച്ചത്തോടെ സ്കൂളില്‍ പോകാതെ ഓടിച്ചാടി കളിച്ചുനടക്കാതെ,മരിക്കാന്‍ വേണ്ടി ജീവിക്കുന്ന പടരുന്ന രോഗാണുക്കളുമായവളും ഒരു മുറിയില്‍ അടയപ്പെട്ടു.
ജീവിക്കാന്‍ ഒരുപാടു മോഹമുണ്ടായിരുന്നവള്‍ക്ക് അല്ലെങ്കില്‍ കൂട്ടുക്കാരി പറഞ്ഞതുപോലെ ആഗ്രഹസാഫല്യത്തിനായി ആയിരം കടലാസുകൊക്കിനെ ഉണ്ടാക്കുവാന്‍ ആ നിഷ്കളങ്ക ബാല്യം ശ്രമിക്കില്ലായിരുന്നു.
ജീവിക്കാന്‍ ഒരുപാടു മോഹമുണ്ടായിരുന്നവള്‍ക്ക് അല്ലെങ്കില്‍ കൂട്ടുക്കാരി പറഞ്ഞതുപോലെ ആഗ്രഹസാഫല്യത്തിനായി ആയിരം കടലാസുകൊക്കിനെ ഉണ്ടാക്കുവാന്‍ ആ നിഷ്കളങ്ക ബാല്യം ശ്രമിക്കില്ലായിരുന്നു.
എല്ലാത്തിനും കാരണമായിതീര്‍ന്നതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ നശിച്ച തിങ്കളാഴ്ചയാണ് അയാള്‍ ഊന്നുവടി നടവഴിയിലേക്കു
നീട്ടി ശക്തമായടിച്ചു കൊണ്ടിരുന്നു.
"ഞാനാണ് , അറിയില്ലായിരുന്നു വ്യക്തമായ ഫലങ്ങളാര്‍ക്കും നിശ്ചയമില്ലായിരുന്നു. ശത്രുവിന്റെ പതനം, കീഴടങ്ങള്‍, നാശം
അതുമാത്രമായിരുന്നു ലക്ഷ്യം. ഇത്രയും ആഴമേറിയ തിക്തഫലങ്ങള്‍ പിറന്നവരും പിറവിയെടുക്കാന്‍
പോകുന്നവരും വരും തലമുറകളും പ്രകൃതിയും ഏറ്റുവാങ്ങേണ്ടിവരുമെന്ന്
നെവെര്‍ എവര്‍ .
ഒരു നിമിഷം കൊണ്ടെല്ലാം തീര്‍ന്നുവെന്നു കരുതിയെങ്കിലും ഒന്നുമൊന്നും അവസാനിച്ചില്ല. ഒന്നിനും പരിഹാരങ്ങള്‍ ഉണ്ടായില്ല. യുദ്ധക്കെടുതികളവസാനിച്ചില്ല ,യുദ്ധങ്ങള്‍ അവസാനിച്ചില്ല , എല്ലാമെല്ലാം തിരശ്ശിലയ്ക്കു മുന്‍പിലും അണിയറയിലും അരങ്ങേറിക്കൊണ്ടേയിരുന്നു.
അയാള്‍ സൂര്യനെനോക്കി ചുട്ടുപൊള്ളുന്ന പുലരി. ക്ഷീണം കൂടികൂടി
വരന്നു നെറ്റിയിലെ വിയര്‍പ്പുത്തുള്ളികളയാള്‍ കൈകള്‍കൊണ്ടു തുടച്ചു കളഞ്ഞു. തന്‍റെ
കൈവള്ളയിലേക്കു നോക്കിയയാള്‍ വിതുമ്പി വിരല്‍ത്തുമ്പില്‍ തലോടി. ആയിരം സൂര്യന്‍ ഒന്നിച്ചുദിച്ച പുലരി എരിഞ്ഞോടുക്കിയ
നാട്ടിലേക്കയാള്‍ കാലുകുത്തിയതു അവള്‍ക്കു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതു സാധിക്കാന്‍ ആയിരം കടലാസു കൊക്കുകള്‍...
ആയിരം കടലാസുകൊക്കുകളെ ഉണ്ടാക്കിയാല്‍ മരണത്തെ
അതിജീവിക്കാമെന്നൊരു വിശ്വാസമുണ്ടായിരുന്നു സഡാകോയ്ക്ക്.
മുന്നൂറ്റി അമ്പത്തിയാറു കൊക്കുകള്‍ക്കകലെ അണുവികിരണം അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവനും കൂടി കവര്‍ന്നെടുത്തപ്പോള്‍ ബാക്കിയായതു ഒരുപാടു പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍,വിശ്വാസങ്ങള്‍.... നടക്കാതെ പോയവളുടെ ആഗ്രഹസാഫല്യത്തിനായി പ്രിയപ്പെട്ടവര്‍ പിന്നെയും കൊക്കുകളെ ഉണ്ടാക്കി....
മുന്നൂറ്റി അമ്പത്തിയാറു കൊക്കുകള്‍ക്കകലെ അണുവികിരണം അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവനും കൂടി കവര്‍ന്നെടുത്തപ്പോള്‍ ബാക്കിയായതു ഒരുപാടു പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍,വിശ്വാസങ്ങള്‍.... നടക്കാതെ പോയവളുടെ ആഗ്രഹസാഫല്യത്തിനായി പ്രിയപ്പെട്ടവര്‍ പിന്നെയും കൊക്കുകളെ ഉണ്ടാക്കി....
സഡാകോസസാക്കിയെ ഓര്‍മ്മപെടുത്തികൊണ്ട് ആയിരമല്ല പതിനായിരക്കണക്കിനു കടലാസു കൊക്കുകള്‍ വീണ്ടും
പിറന്നു. അവളുടെ പിന്‍ഗാമികളും
പിറന്നുകൊണ്ടേയിരുന്നു. അവര്‍ ഹിബാകുഷകള്‍ എന്നറിയപ്പെട്ടു. അവിടെയവരുടെ ഓര്‍മകളുടെ സ്മാരകശിലയുയര്‍ന്നു. അവിടെ അവരുടെ പ്രിയപ്പെട്ടവര്‍ ഇങ്ങനെ എഴുതിവച്ചു.
"ഇതു ഞങ്ങളുടെ നിലവിളിയാണ്
ഇതു ഞങ്ങളുടെ പ്രാര്‍ഥനയാണ്
ലോകമെങ്ങും സമാധാനം പുലരട്ടെ!'
ഇനിയും മറ്റൊരു സഡാകോ...ഹിബാകുഷകള്‍. ആ പിറവികള്‍ക്കു തടയിടുക എന്നാഗ്രഹത്തോടെ ആയിരുന്നു അയാളുടെ ആയിരം കടലാസു കൊക്കുകള്‍... ഒരു പാപിയുടെ പ്രായശ്ചിത്തം. എന്നാല്‍ അയാളെയാ പുലരിയും സൂര്യനും ഒരുപാടുകാര്യങ്ങള്‍ പഠിപ്പിച്ചു .
ഇതു ഞങ്ങളുടെ പ്രാര്‍ഥനയാണ്
ലോകമെങ്ങും സമാധാനം പുലരട്ടെ!'
ഇനിയും മറ്റൊരു സഡാകോ...ഹിബാകുഷകള്‍. ആ പിറവികള്‍ക്കു തടയിടുക എന്നാഗ്രഹത്തോടെ ആയിരുന്നു അയാളുടെ ആയിരം കടലാസു കൊക്കുകള്‍... ഒരു പാപിയുടെ പ്രായശ്ചിത്തം. എന്നാല്‍ അയാളെയാ പുലരിയും സൂര്യനും ഒരുപാടുകാര്യങ്ങള്‍ പഠിപ്പിച്ചു .
താന്‍ ഉണ്ടാക്കിയ
ആയിരത്തി മുന്നൂറ്റി അമ്പത്തിയാറു കടലാസുകൊക്കുകളെ അയാള്‍ തിരിഞ്ഞു നോക്കി. ഒരു നാടിനെ, അവിടെത്തെ ജനതയെ, തലമുറകളെവരെ വിമാനത്തിന്റെ തേരിലേറിവന്നു നശിപ്പിച്ചു
കളഞ്ഞ വൈമാനികന്‍. ചെറിയകുട്ടിയെന്നു പേരുവിളിച്ച ആണവബോംബ് ഈ
മണ്ണിലേക്കയച്ച പാപിയുടെ
പ്രായശ്ചിത്തം.
ആയിരത്തി മുന്നൂറ്റിഅമ്പത്തിയാറു കടലാസുകൊക്കുകളെ അയാള്‍ ഇന്‍ ദി നെയിം ഓഫ് ഗോഡ് ഹിബാകുഷകള്‍ക്കു സമര്‍പ്പിച്ചു.
ആയിരത്തി മുന്നൂറ്റിഅമ്പത്തിയാറു കടലാസുകൊക്കുകളെ അയാള്‍ ഇന്‍ ദി നെയിം ഓഫ് ഗോഡ് ഹിബാകുഷകള്‍ക്കു സമര്‍പ്പിച്ചു.
'ദൈവം പോലും മറക്കാനാഗ്രഹിക്കുന്ന ഇന്നലെകള്‍""'
അയാള്‍ കടലാസു കൊക്കുകളെ നിറകണ്ണുകളോടെ നോക്കി. മുഖമുയര്‍ത്തി ആകാശത്തെ നോക്കി. അന്നത്തെ അതേ മാനം, അതേ ഇടം. ഇരുട്ടുമാറി വെളിച്ചം പുലര്‍ന്നനാളില്‍ തന്റെ ഒരു വിരല്‍ത്തുമ്പിലമര്‍ന്ന മണ്ണിലയാള്‍ ആദ്യമായി
അയാള്‍ കടലാസു കൊക്കുകളെ നിറകണ്ണുകളോടെ നോക്കി. മുഖമുയര്‍ത്തി ആകാശത്തെ നോക്കി. അന്നത്തെ അതേ മാനം, അതേ ഇടം. ഇരുട്ടുമാറി വെളിച്ചം പുലര്‍ന്നനാളില്‍ തന്റെ ഒരു വിരല്‍ത്തുമ്പിലമര്‍ന്ന മണ്ണിലയാള്‍ ആദ്യമായി
നഗ്നപാദനായി നിന്നു.
മുന്നോട്ടുനോക്കി കലങ്ങിയ കണ്ണുകള്‍ കൊണ്ടയാള്‍
പിറുപിറുത്തു എന്റെ ആയിരം കടലാസുകൊക്കുകള്‍.
"ഇതെന്റെ പ്രായശ്ചിത്തമാണ്
ഇതെന്റെ പ്രാര്‍ഥനയാണ്
ഇതെന്റെ പ്രാര്‍ഥനയാണ്
ലോകമെങ്ങും സമാധാനം പുലരട്ടെ !
കഥ : സാങ്കല്‍പികം
കടപ്പാട് : ചിത്രം - ഗൂഗിള്‍
കഥ : സാങ്കല്‍പികം
കടപ്പാട് : ചിത്രം - ഗൂഗിള്‍
കണ്ണീരിന്റെ അടയാളം പതിഞ്ഞ വെള്ളക്കൊക്കുകള്‍
മറുപടിഇല്ലാതാക്കൂസമാധാനം പുലരട്ടെ.
ഒരു വിശ്വാസം.
ഇല്ലാതാക്കൂനല്ല സന്ദേശമുള്ള കഥ.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ!
സന്തോഷം ജയേട്ടാ
ഇല്ലാതാക്കൂനല്ല സന്ദേശമുള്ള കഥ.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ!
മറക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ശക്തിയോടെ ഓര്‍മ വരുന്ന ദുരന്തം...യുദ്ധങ്ങളിലൂടെ സമാധാനം കൈവരില്ല എന്ന സത്യം ഇനിയും നമ്മള്‍ പഠിച്ചിട്ടില്ല.
മറുപടിഇല്ലാതാക്കൂവിശ്വാസങ്ങള് തകര്‍ന്നു കൊണ്ടേയിരിക്കുന്നു.സന്തോഷം മുബി.
ഇല്ലാതാക്കൂകാത്തി എനിക്കിഷ്ടമായി .
മറുപടിഇല്ലാതാക്കൂഇങ്ങനൊരു dimension ഇൽ ഞാൻ ഇതിനെ ചിന്തിച്ചിരുന്നില്ല .
UP സ്കൂളിൽ പഠിക്കുമ്പോൾ യുറീക്ക യിലാണ് സടക്കോ സസ്സക്കിയെ ആദ്യമായി പരിജയപ്പെടുന്നത് ... ഒരുപാട് സങ്കടപ്പെടുത്തിയ കഥ .
നന്നായി പറഞ്ഞു കാത്തി.
സന്തോഷം കീയകുട്ടി ഒരു സാങ്കല്പികമായ കഥ -താദ്‌സ്
ഇല്ലാതാക്കൂബോംബിട്ട് നശിപ്പിച്ചിട്ട് കൊക്കിനെ ഉണ്ടാക്കി പ്രായശ്ചിത്തം ചെയ്യുന്നു....
മറുപടിഇല്ലാതാക്കൂകഥ നന്നായിരുന്നു മാഷേ ....
ആ മനുഷ്യന് മരണംവരെ അങനെ ഒരു ചിന്ത ഉണ്ടായിരുന്നില്ല എന്നാണ് അറിവ് . ഒരു പാപിയുടെ പ്രായശ്ചിത്തം അത്രേയുള്ളൂ .യഥാര്‍ത്ഥത്തില്‍ പോള്‍ ടിബ്ബറ്റ് ആയിരുന്നു ആ വൈമാനികന്‍.
ഇല്ലാതാക്കൂജിവൻ ഉണർത്തിയ കടലാസുകൊക്കുകൾ.....വായനയിൽ ഒരു ജനതെയേ ഓർക്കുന്നു മനോഹരം...............
മറുപടിഇല്ലാതാക്കൂസന്തോഷം അജേയട്ടാ..
ഇല്ലാതാക്കൂഒരു വലിയ ദുരന്തത്തിന്റെ ഓർമ്മയിൽ...
മറുപടിഇല്ലാതാക്കൂഓര്മ്മപ്പെടുത്തികൊണ്ടേയിരിക്കുന്ന ഭയപാടുകള്‍
ഇല്ലാതാക്കൂപ്രിയപ്പെട്ട കാത്തി,
മറുപടിഇല്ലാതാക്കൂനല്ല കഥയാണ് ഇഷ്ടമായി.
ലോകമെങ്ങും സമാധാനം പുലരട്ടെ !
സ്നേഹത്തോടെ,
ഗിരീഷ്
സന്തോഷം ഗിരീ..
ഇല്ലാതാക്കൂഒരു യുദ്ധവും സമാധാനം കൊണ്ടുവന്നില്ല
മറുപടിഇല്ലാതാക്കൂകടലാസുകൊക്കുകള് പിറന്നുകൊണ്ടേയിരിയ്ക്കും
നല്ല കഥ
ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
ഇല്ലാതാക്കൂനല്ലെഴുത്ത്
മറുപടിഇല്ലാതാക്കൂസന്തോഷം രഘുവേട്ടാ..
ഇല്ലാതാക്കൂകുഞ്ഞു കൈവിരലുകളാല്‍ തീര്‍ത്ത കടലാസു കൊക്കുകള്‍ നാളെയുടെ ശാന്തിഗീതങളാണ്, എങ്കിലും ഒരു യുദ്ധ ദുരന്തത്തിന്റെ ഭീതി എപ്പോഴും നമ്മുടെ തലക്കു മുകളില്‍ ഉണ്ട്...നിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു..ഇനിയുള്ള പുലരികള്‍ സമാധാനത്തിന്റെതാവട്ടെ...
മറുപടിഇല്ലാതാക്കൂസ്വാഗതം ഈ വരവില്‍ വായനയില്‍ ,സന്തോഷം വിനയേട്ടാ തുടര്‍ന്നും ഈ പ്രോത്സാഹനങ്ങള്‍ ഉണ്ടാവണേ.
ഇല്ലാതാക്കൂലോകമെങ്ങും സമാധാനം പുലരട്ടെ !
മറുപടിഇല്ലാതാക്കൂഇതെന്റെയും പ്രാര്‍ഥനയാണ് ..
നല്ല കഥ !
സന്തോഷമീ വായനയില്‍
ഇല്ലാതാക്കൂവിത്യസ്തമായ പ്രമേയം,ആഖ്യാനം.ദൈവം പോലും മറക്കാനാഗ്രഹിക്കുന്ന ആ ഇന്നലെകള്‍ ഇനിയും പുനര്‍ജ്ജനിക്കാതിരിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം മനസ്സ് സഞ്ചരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
ചില ഇന്നലെകള്‍ മറക്കാനുള്ളതല്ലേ..
ഇല്ലാതാക്കൂഒരു വെത്യസ്തത ഉള്ള കഥ നന്നായി
മറുപടിഇല്ലാതാക്കൂസന്തോഷം മൂസാക്ക.
ഇല്ലാതാക്കൂവളരെ നല്ല പ്രമേയവും അവതരണവും.
മറുപടിഇല്ലാതാക്കൂസന്തോഷം തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക.
ഇല്ലാതാക്കൂകഥ കേട്ടിട്ടുണ്ട്, ഒറിഗാമിയുടെ ഒരു പുസ്തകത്തില്‍ നിന്ന്.
മറുപടിഇല്ലാതാക്കൂഅത്തരം കൊറ്റികളെ വെറുതെ ഉണ്ടാക്കിനോക്കാന്‍ അന്ന് വലിയ താല്പര്യമായിരുന്നു.
സന്തോഷംമീ വായനയില്‍. ,ആയിരം കടലാസ്സ് കൊക്കുകള്‍
ഇല്ലാതാക്കൂനന്നായി കാത്തീ- ഇത് പോലെ സമാനമായ ഒരാശയം (പെരുമണ്‍ ദുരന്തത്തിലെ ട്രെയിന്‍ ഡ്രൈവറുടെതു ) kerala കഫേ എന്നാ ഫില്മില്‍ കണ്ടത് ഓര്‍മ്മ വന്നു...... ഒരായിരം കടലാസ് കൊക്കുകള്‍ പിറന്നാലും ഒന്നിനും പകരം ആകില്ലയിരിയ്ക്ക -പക്ഷെ പശ്ചാതാപതെക്കള്‍ വലിയ ശിക്ഷ എന്തുണ്ട് !!!!
മറുപടിഇല്ലാതാക്കൂസ്വാഗതം ,സന്തോഷമീ വരവില്‍ വായനയില്‍.'അങ്ങനെയും ചിന്തിക്കാം എന്ന് തോന്നി ഒരു കഥയില്‍ എങ്കിലും :)
ഇല്ലാതാക്കൂ