ഇണങ്ങിയ മാത്രകളോര്‍ക്കുവാന്‍
വാക്കിലുണരുന്നു നീയുമാ-കാലവും.
ആ മുഖം കണ്ടെഴുതിയ വാക്കുകള്‍
രാഗാര്‍ദ്രമാം കാലാന്തരങ്ങളില്‍
ഇരുളിലാഴങ്ങളിലാദ്യമായ്
അധരങ്ങളറിയാതെ സ്വാന്തനം.
മഞ്ഞുരുകിയരുവിയായ് നിന്നി-
ലെക്കലിഞ്ഞ ഞാനെന്ന സാഗരം.
ചക്രവാളത്തിലുദിച്ചസ്തമിക്കുന്നു നീ
ഞാനെന്നെനാദിയാം ഓളപ്പരപ്പിന്റെ
മര്‍മ്മരം,സ്വരസ്ഥാനങ്ങള്‍ നമ്മളിലനശ്വരം
സ്മരണകള്‍ വര്‍ണ്ണസുരഭിലം.
ആരോഹണങ്ങളും അവരോഹണങ്ങളും
ചേരാതെ പോയരാഗം, ആരോരുമറിയാതെ
ആഴങ്ങളില്‍ ചെന്നു ഭ്രമരങ്ങളാകുന്ന ഗാനം
തീരത്തെ തഴുകി തലോടുന്നോരീണം.
ഞങ്ങളാത്മാവില്‍ മൂളുന്ന രാഗം
ഞങ്ങളിലുറങ്ങീയുണരുന്നനുരാഗം.
***
അനുരാഗ പുരിത സഞ്ചാരം.....
മറുപടിഇല്ലാതാക്കൂഅറിയുന്നു പ്രണയക്ഷാരങ്ങൾ......
തുടരുന്ന യാത്രകളിൽ അനുരാഗം...............!!..കൊള്ളാം മകനെ.........................!
അനുരാഗവിലോചനനായി .........
മറുപടിഇല്ലാതാക്കൂആരോഹണങ്ങളും അവരോഹണങ്ങളും
മറുപടിഇല്ലാതാക്കൂചേരാതെ പോയ രാഗം....... :)
:)....sangathi varaatha raagaano ee anuraagam ;P??
മറുപടിഇല്ലാതാക്കൂകവിതയുടെ ആ വടിവൊത്ത ഘടന പോലും തീരെ മോശം ആയിട്ടില്ല.
മറുപടിഇല്ലാതാക്കൂആരോഹണം തന്നെ യാണ് കൂടുതൽ അവരോഹണം കുറച്ചു മാറി നില്ക്കട്ടെ
പ്രണയ രതി തിരയിരങ്ങുന്നത് തീരങ്ങളിൽ അടുക്കനല്ലല്ലോ കൂടുതൽ ആഴങ്ങളിലേക്ക്
കവിത രീതിയിലും പ്രണയത്തിലും രതിയിലും അലിഞ്ഞിട്ടുണ്ട്
അനുരാഗമേ...
മറുപടിഇല്ലാതാക്കൂഋതുപരിണാമങ്ങളിലൂടെ
നീ, യുഗ്മഗാനമായ് ഉണരൂ...
നല്ല കവിത
ശുഭാശംസകൾ....
അനുരാഗി
മറുപടിഇല്ലാതാക്കൂഅനുരാഗലോചനനായി.......അതിലേറെ മോഹിതനായി....എത്ര എഴുതിയാലും പിന്നെയും ബാക്കി......
മറുപടിഇല്ലാതാക്കൂഅനുരാഗത്തെക്കുറിച്ച് അനുരാഗപൂര്വ്വംതന്നെ കുത്തിക്കുറിച്ച വരികൾ നന്നായി. വീണ്ടും എഴുതുക. ആശംസകൾ.
മറുപടിഇല്ലാതാക്കൂഅനുരാഗമേ അനുരാഗമേ മധുര മധുരമാം അനുരാഗമേ ആദ്യത്തെ സ്വരത്തില്‍ നിന്നാദ്യത്തെപ്പൂവില്‍ നിന്നമൃതുമായി നീയുണര്‍ന്നൂ..