ഇറച്ചികോഴികള്‍ ഇവിടെ
ലഭിക്കും.
അവള്‍
വെള്ളയില്‍ ചുവന്നക്ഷരങ്ങളായി എഴുതിയ ബോര്‍ഡില്‍ കൈതട്ടിത്തട്ടി നിന്നു.
“ഇറച്ചികോഴിക്കെന്താ
വില
പത്രോസേട്ടന്‍
വിലയെഴുതിയ സ്ല്റ്റിലേക്ക് തലചൊറിഞ്ഞു കൈച്ചൂണ്ടി “എത്രെ വേണ്ട... ?
അവള്‍
കൂടിനകത്തേക്ക് കണ്ണോടിച്ചു. “ഈ ഇറച്ചികോഴിയും, കോഴിയിറച്ചിയും
തമ്മില്‍ എന്താ വ്യത്യാസം ?
പത്രോസേട്ടന്റെ കണ്‍പുരികങ്ങള്‍
മുകളിലോട്ടുണര്‍ന്നു “ആ....
അവള്‍
വീണ്ടും ചോദിച്ചു .”
ഇറച്ചിയ്ക്കണോ ? കോഴിക്കാണോ വില ?
“രണ്ടും
ഒന്നന്നെ....!
അവള്‍
അല്ലെന്നുള്ള മട്ടില്‍ തലയാട്ടി. ”ഒന്നരക്കിലോ വരെയൊക്കെ
ആയിക്കോട്ടെ.
പത്രോസേട്ടന്റെ
പാല്‍പുഞ്ചിരി . വാതില്‍ തുറന്നുകൂട്ടില്‍
കയറി. ചടഞ്ഞിരിക്കുന്ന കോഴികള്‍ കൊക്കിപറന്നു ഒന്നിനുമുകളില്‍ മറ്റൊന്ന്. തങ്ങളുടെ
മരണം അടുത്തെന്നു മനസിലാക്കിയ ജീവനുകള്‍, കൂട്ടില്‍ ഉച്ചപാടുണ്ടാക്കി
പറക്കാന്‍ ശ്രമിക്കുന്നു .ആ രണ്ടു കൈകളും ഒന്നരക്കിലോ കോഴിയ്ക്ക് വേണ്ടി
അല്പംപോലും ക്ഷ്ടപ്പെട്ടില്ല.
“ഇതു
കൊറവായിരിക്കും കൊഴപ്പണ്ടോ ?
“ഏയ്....നാടന്‍
കോഴിണ്ടോ,നല്ല പൂവക്കോഴി?
“നാടനൊക്കിപ്പാരാണു
കൊടുക്കാ. ന്നാലും, പൂവക്കോഴി.........റേറ്റ് കൂടും.
“അതുസാരല്യെത്രെയാലും.
ഇതു വേണ്ടപ്പോ.
“പത്രോസേട്ടന്‍ പുറത്തേക്കിറങ്ങിപ്പോയി
കൈയ്യിലൊരു പൂവനുമായി വന്നു.
നിമിഷനേരങ്ങള്‍ക്കൊണ്ടു
പപ്പും പൂടയും പറിച്ചു കഴിഞ്ഞത്തോടെ കോഴി, ഇറച്ചി മാത്രമായി.
“ദെ,
ഇതാണ് മോളെ ഇറച്ചികോഴി.
“അപ്പോഴീ കോഴിയിറച്ചി ?
പത്രോസേട്ടന്റെ കണ്‍പുരികങ്ങള്‍ ചുരുങ്ങി.”ഇരുന്നൂത്തിയെണ്‍പതു
രൂവ.
അവള്‍
കാശും കൊടുത്തു കവറുമെടുത്തു നടന്നു. പത്രോസേട്ടന്‍ കാശെടുത്തു
മേശവലിപ്പിലിട്ടു. പുസ്തകമെടുത്തു വരവെഴുതി. എന്നാലും ‘കോഴിയിറച്ചിയും
,ഇറച്ചികോഴിയും ? മേല്‍ക്കൂരയിലേക്ക്
നോക്കി.
“താനെന്താ
പത്രോസേ.....ഉത്തരറിയാത്ത പിള്ളേരെപ്പോലെ കഴുക്കോലെണ്ണുന്നേ?
“ഇല്ല
മാഷേ...
“കോഴിയിറച്ചിയ്ക്കെന്തായിപ്പോ
വെല ?
പത്രോസേട്ടന്റെ
ചുണ്ടില്‍ പുഞ്ചിരി. അടുത്ത കച്ചോടവും ഒത്തുവന്നിരിക്കുന്നു. മറ്റൊരു വധശിക്ഷയുടെ
തിരിക്കിലേക്കദ്ദേഹമിറങ്ങിപ്പോയി.
വീട്ടിലെത്തിയവള്‍
മസാല പുരട്ടി കോഴിക്കറിയ്ക്കുള്ള കൂട്ട് തയ്യാറാക്കി. അടുപ്പത്തിരുന്ന കറി പതുക്കെ
ആവിയെ പുറത്തുവിടാന്‍ തുടങ്ങി. ചുറ്റിലും മസാലയുടെ വാസനനിറഞ്ഞു. അസ്സലു മണം,നാടന്‍ക്കോഴികറിയാണ്. കുളിയും കഴിഞ്ഞു വന്നതോടെ
കോഴിക്കറി കഴിക്കാന്‍ തയ്യാറായിരുന്നു തിളയ്ക്കുന്നു.
പതിവിലും
വിപരീതമായി ഒരു തൂശനില മുറിച്ചെടുത്തു നേരത്തെ തയ്യാറായിരുന്ന ചോറു വിളമ്പിയവള്‍
കോഴിക്കറി കൂട്ടി കഴിച്ചു. നല്ല എരിവുവുള്ളത്തിനാലാണവോ ? അവളുടെ
മൂക്കിന്നും കണ്ണുകളിന്നും വെള്ളം ധാരയായൊഴുകി. ശീലമില്ലാത്തവയാണ് കൂടാതെ
എരിവുകൂടുതല്‍ മാംസഭക്ഷണം. ഉച്ചഭക്ഷണം ഒന്നാന്തരമായാതുകൊണ്ടു
നല്ലൊരു ഉറക്കവും കിട്ടി. ഉണര്‍ന്നപ്പോഴേക്കും സമയം മനസ്സിലുറച്ചതു
കടന്നുപ്പോയിരുന്നു. വേഗം എഴുന്നേറ്റു വസ്ത്രം മാറി വാതിലടച്ചു നടന്നു.പുറകില്‍
വീടിനു പുറകില്‍ നിന്നും പുകയുയര്‍ന്നു.
ബസ്സില്‍
കയറി,വാതില്‍ക്കല്‍
നിന്നു മാറാതെ കാഴ്ചകള്‍ കണ്ടെതിനലാവാം കണ്ടക്ടര്‍ സീറ്റുണ്ടല്ലോവെന്നു ആഗ്യം
കാണിച്ചു. വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ നിരത്തിലറങ്ങിയവള്‍ റോഡു മുറിച്ചുകടന്നു ചെറിയ
കവാടവും കടന്നു പാറാവ് നില്‍ക്കുന്ന പോലീസുക്കാരനോട് “ഡ്യൂട്ടി
ഓഫീസറെ കാണണമെന്നു പറഞ്ഞു.
“നേരെപോയി
ഇടത്തോട്ടു തിരിഞ്ഞാല്‍ മതി.
“ഇരിക്കൂ...
തലതാഴ്ത്തികൊണ്ടെല്ലാം
പറഞ്ഞുതീരും മുന്‍പേ അവളുടെ കാതുകളില്‍ സ്വാന്തനം തട്ടി തടഞ്ഞിരുന്നു.
“കൂള്‍ ഡൌണ്‍...........
സ്റ്റേറ്റ്മെന്റ്
എഴുതിവാങ്ങാനുള്ള ഉത്തരവ് കിട്ടിയപ്പോള്‍ വനിതാ കോണ്‍സ്റ്റബിള്‍ അവളെകൂട്ടി
മുറിവിട്ടു പുറത്തേക്കുപ്പോയി.
“ആ എന്താ
നടന്നേ. പറയാനുള്ളതു സത്യമായി മുഴുവന്‍ പറയണം.
“ഞാന്‍
മേഴ്സി. ഇവിടെ സെന്റ്‌ജോസഫ് സ്കൂളിലെ പ്രൈമറികുട്ടികളുടെ ബസ്സിലെ ആയയാണ്. രണ്ടു
വര്‍ഷത്തോളമായി. ആറുമാസം മുന്‍പ് മാറിവന്ന ഡ്രൈവറേ ഞാന്‍ ഇന്ന് രാവിലെ
കുത്തിക്കൊന്നു.
“ആളുടെ
പേര്.
“ടോം.
“അപ്പോള്‍ സെന്റ്‌ജോസഫ് സ്കൂളിലെ
പ്രൈമറികുട്ടികളുടെ ബസ്സിലെ ഡ്രൈവറായിരുന്ന ടോംനെ മേഴ്സിയെന്ന നിങ്ങള്‍
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇന്ന് രാവിലെ കുത്തിക്കൊന്നു. ശരിയല്ലേ ?
“അയാളെ ഞാന്‍
കൊന്നു. അതേറ്റുപറയാന്‍ വേണ്ടി മാത്രമാണ് ഇവിടംവരെ വന്നത്. കൊന്നുക്കഴിഞ്ഞു
വീട്ടില്‍പോയി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം മനസ്സിലുറപ്പിച്ചെ. വീട്ടിലേക്കു
പോകുന്ന വഴിക്ക് ലോറിയില്‍ നാളെ വെട്ടാനുള്ള പൊത്തിനെ കൊണ്ടുപോകുന്നതു കണ്ടു.
മുക്കയറിട്ടു തലയെല്ലാം പുറത്തേക്കിട്ടു
തിങ്ങി ഞെരുങ്ങി ചുവന്നു തുടുത്ത കണ്ണുകളുമായി മരണത്തിലേക്ക് പോകുന്ന അവറ്റകളുടെ
കണ്ണിലേക്കു നോക്കിയപ്പോള്‍ ആത്മഹത്യചെയ്യാനുള്ള ധൈര്യംപ്പോയി. പിന്നെ
വീട്ടിലേക്കു നടക്കുമ്പോഴാണ്
കോഴിക്കടയിലെ ബോര്‍ഡു ശ്രദ്ധിച്ചേ . ഇറച്ചികോഴികള്‍ ഇവിടെ ലഭിക്കും. അകത്തു
അനങ്ങാതെ കോഴികള്‍ നിറഞ്ഞു കത്തുന്ന ബള്‍ബിനു താഴെ കുമ്പിടിരിക്കുന്നു. ‘അവറ്റകള്‍ക്കുമറിയാം
? അങനെ ആത്മഹത്യചെയ്യാനുള്ള പരിപാടി ഉപേക്ഷിച്ചു.
അവിടെന്നൊരു നാടന്‍ പൂവക്കോഴിയെ വാങ്ങി വീട്ടില്‍പ്പോയി കറിവച്ചു ഊണ് കഴിച്ചു. ഒന്നു
മയങ്ങിയുണര്‍ന്നു. പെട്രോളെടുത്തൊഴിച്ചെന്റെ വീടിനു തീയിട്ടു ഇങ്ങോട്ട് പോന്നു.ഇപ്പോള്‍
വീട് കത്തിനശിച്ചു കാണണം. എല്ലാം...
“ഇപ്പോഴും
നീ കൊല്ലാനുള്ള കാരണം പറഞ്ഞില്ല. ?
“കുറ്റബോധം ,
അവനൊന്നും ജീവിക്കാന്‍ യോഗ്യതയില്ല .ചെറിയ കൊച്ചനാണ്. വളര്‍ത്തിയാല്‍
പടര്‍ന്നു പന്തലിക്കുന്ന വൈറസാണ്. അതുകൊണ്ടാരുമറിയാതെ നശിപ്പിച്ചു. ഇതും
ഇവിടെയൊക്കെ നടക്കുന്നുണ്ടെന്നറിയാണെറ്റുപറയാന്‍ തീരുമാനിച്ചത്. അച്ഛനും അമ്മയും
ലാളിച്ചുവളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലും തിരിച്ചറിയാന്‍ വയ്യാത്തവരൊക്കെ വളര്‍ന്നിട്ടെന്തിനാ.
ചില കണ്ണില്‍ എല്ലാവരും ഇരകളാണ് വെറും ഇരകള്‍.. കാണാന്‍ പാടില്ലാത്തതൊക്കെ
കണ്ടുമടുത്തപ്പോള്‍ പറഞ്ഞുനോക്കി,മാറ്റമുണ്ടായില്ല . ഒടുവിലവന്റെ പേരില്‍ കര്‍ത്താവിനു
നൂറു മെഴുകുതിരി കത്തിച്ചു. ഉയര്‍ത്തെഴുന്നെക്കാത്തിരിക്കാന്‍..
തീരുമാനം
കര്‍ത്താവിന്റെ കൈയ്യലാണ് .
“നീ ,
ആ കൂട്ടാനില്‍ വിഷം കലക്കി കുടിച്ചാണോ ഇറങ്ങി പോന്നെ ?
“കൊന്ന പാപം
തിന്നാല്‍ തീരുന്നാണല്ലോ. അതുകൊണ്ടാണ് പൂവക്കോഴിയെ തന്നെ വാങ്ങി
കറിവച്ചു തിന്നേ. മേഡത്തിനറിയോ ? ഇറച്ചികോഴിയും
കോഴിയിറച്ചിയും തമ്മില്ലെന്താ വ്യത്യാസം ?
“നീ
എന്തൊക്കയാണീ പറയണത് ? കാര്യം പറയടീ...
ജനിച്ചാലൊരിക്കെ മരിക്കണം,
ഞാനും മേഡോക്കെ മരിക്കും ,ന്നാലും ചിലത്തൊക്കെ
വളരണതു തന്നെ
ചാവാന്‍ വേണ്ടിയാണ്.നമുക്കിടയിലുള്ള
അല്പായസുകള്‍.
ആ
കോഴി അങ്ങനെ വളര്‍ന്നതാണ്...............അവനും.
രുചിയുള്ള കറി..
മറുപടിഇല്ലാതാക്കൂസന്തോഷം മാഷേ..
ഇല്ലാതാക്കൂനന്നായിട്ടുണ്ട്.....
മറുപടിഇല്ലാതാക്കൂകൊച്ചുകുട്ടികളെ വരെ ആര്‍ത്തിയോടെ സമീപിക്കുന്ന മൃഗങ്ങള്‍ക്കെതിരെ ഒട്ടും കരുണ കാണിക്കാത്ത മേഴ്സിമാര്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
മേഴ്സിയുടെ സംഭാഷണങ്ങള്‍ അല്പം നാടകീയത കലര്‍ന്നുവോ എന്ന് സംശയം.
ആശംസകള്‍
സന്തോഷം ഷൈജു.പലയിടത്തും എന്തൊക്കെയോ നഷ്ടപ്പെട്ട്പ്പോയി.എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. ഏകദേശധരണയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നു ഈ വാക്കുകള്‍ മനസിലാക്കിച്ചു തരുന്നു.
ഇല്ലാതാക്കൂകഥയുടെ തുടക്കംവായിച്ചപ്പോൾ
മറുപടിഇല്ലാതാക്കൂനല്ല ഒരു നര്മ്മരസം ഉള്ള കഥഎന്ന് തോന്നി
പക്ഷെ ..അവസാനം വ്യക്തത ഇല്ലാതെ പോയി.
കഥയുടെ ത്രെഡ് നല്ലത് തന്നെ ആയിരുന്നു
..ഒരു പൂവൻ കോഴിയുടെ ജന്മം ആണ്
പുരുഷനോട് ഉപമിച്ചത് നന്നായി
സന്തോഷം പൈമ,ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു.കാരണം കണ്ടെത്തിയതിലും ആ പശ്ചാത്തലവും, ഞാനും പൂര്‍ണമായും തൃപ്തന്‍ അല്ല.പിന്നെ കൂടുതല്‍ തിരുത്തല്‍ വേണ്ടാന്ന് വച്ചു.
ഇല്ലാതാക്കൂകഥ വായിച്ചു
മറുപടിഇല്ലാതാക്കൂമേഴ്സിയുടെ രോഷം മനസ്സിലാകുന്നുണ്ട്.
പക്ഷെ അക്ഷരത്തെറ്റുകള്‍ അല്‍പം സൂക്ഷിക്കേണ്ടതാണ് കേട്ടോ.
കഥ നന്നായി. ഇനിയും മികച്ചതാക്കുകയും ചെയ്യാം
ഒരുപാട് സന്തോഷം അജിത്തേട്ടാ.അക്ഷരത്തെറ്റ് ശ്രദ്ധിക്കാം ,തിരുത്താം.
ഇല്ലാതാക്കൂവളരെ നന്ന് കാത്തീ... ഇങ്ങനെയുള്ള ഇറച്ചിക്കോഴികളെ അങ്ങട് കൊല്ലണം !!! അത്ര തന്നെ..... ആശംസകള്‍.
മറുപടിഇല്ലാതാക്കൂസന്തോഷം ശ്യാമ.
ഇല്ലാതാക്കൂഅനീഷേ.. കഥ എനിക്കിഷ്ടായി.
മറുപടിഇല്ലാതാക്കൂസന്തോഷം ഈ വായനയില്‍.'
ഇല്ലാതാക്കൂകഥ കൊള്ളാം ... ; ന്നാലും കുറച്ചൂടെ നന്നക്കാമായിരുന്നൂ ന്നൊരു തോന്നൽ
മറുപടിഇല്ലാതാക്കൂആ തോന്നല്‍ എനിക്കും ഉണ്ട് നിധീ.പക്ഷേ ശ്രമിച്ചു ഒടുക്കം വേണ്ടാന്ന് വച്ച്. സന്തോഷം ഈ വായനയിലും അഭിപ്രായത്തിലും .
ഇല്ലാതാക്കൂനല്ല ഒരു സന്ദേശം ഉള്ള കഥ ,കാത്തിയുടെ സ്റ്റൈലിലേയ്ക്ക് ഒന്നുകൂടി വളര്ത്തിയെടുത്താല്‍ വളരെ നന്നാവും .എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂസന്തോഷം മിനി.ഇനിയും ഒരു പാഴ്ശ്രമം വേണ്ടാന്ന് തോന്നുന്നു.തുടര്‍ന്നും ഈ വഴി വരിക.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകാത്തി മനോഹരം ബ്ലോക്ക് കോഴി ആയിരുന്നു....................
മറുപടിഇല്ലാതാക്കൂസന്തോഷം വായനയില്‍ അജയേട്ടോ.
ഇല്ലാതാക്കൂകഥ നന്നായി;വായിച്ചു പകുതിഎത്തിയപ്പോള്‍ പെട്ടന്നൊരു ട്വിസ്റ്റ്... അല്ലെ ...കൊള്ളാം.
മറുപടിഇല്ലാതാക്കൂപക്ഷെ ഇത്തരം കാമാന്ധരെ ഒരിക്കലും ഏതെങ്കിലും ജന്തുക്കളോടോ മൃഗങ്ങളോടോ ഉപമിക്കാന്‍ കഴിയില്ല; അവയ്ക്ക് പോലും അത്രയും അധപതിക്കാന്‍ കഴിയില്ല.
ആശംസകള്‍.
സന്തോഷമീ വായനയില്‍'
ഇല്ലാതാക്കൂആത്മരോഷം തീർക്കാൻ പല വഴികൾ..
മറുപടിഇല്ലാതാക്കൂപറഞ്ഞും, എഴുതിയും, കൊന്നും, കൊലവിളിച്ചും തീർക്കുന്നു..
അവതരണം ഒന്നൂടെ നന്നാക്കാമായിരുന്നുവെന്ന് തോന്നുന്നു..
..ആശംസകൾ
സന്തോഷം ടീച്ചര്‍.' തുടര്‍ന്നും വരിക
ഇല്ലാതാക്കൂചിലതൊക്കെ ചത്ത് തന്നെ തീരണം. കഥ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂസന്തോഷം ശ്രീജിത്ത്. ഈ വരവില്‍ '
ഇല്ലാതാക്കൂഒരു തിരക്കഥയിൽ മാത്രം ദർശിക്കാവുന്ന ചടുലതയോടെ വായിച്ചുപോയി.. നന്നായി എനിക്കിഷ്ട്ടപ്പെട്ടു, പ്രത്യേകിച്ച് ഈ ശൈലി
മറുപടിഇല്ലാതാക്കൂസന്തോഷം ഈ വായനയില്‍ .എന്നും ഇവിടെ ഉണ്ടാവണേ.
ഇല്ലാതാക്കൂ