പുസ്തകപരിചയം -ഔട് സൈഡര്‍
എസ്. സജീവ് കുമാര്‍
കേരള സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം. തിരുവനന്തപുരം
പ്രസ്‌ക്ലബ്ബില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം. ഡിപ്ലോമ, ഇരുപതോളം
കഥകള്‍,നൂറ്റിയന്‍പതോളം ലേഖനങ്ങള്‍,
ബാലമനസ്സിലേക്ക്, നിത്യജീവിതത്തിലെ മാനസികപ്രശ്‌നങ്ങള്‍,ഇനി
നന്നായി പഠിക്കാം, സ്‌നേഹത്തിന്റെ രസതന്ത്രം, ദൈവത്തിന്റെ വായിക്കപ്പെടാത്ത പാവനമായ ഒരു പുസ്‌തകം, ഔട് സൈഡര്‍
(എന്നീ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്..'.
സമകാലീക അന്തരീക്ഷത്തില്‍ നിന്നും,വര്‍ത്തമാന
സമൂഹമനസ്സില്‍ നിന്നും മാറി അവിടത്തെ കാര്യങ്ങളെ ഔട് സൈഡര്‍ ആയി നിന്നു
വിക്ഷീക്കുകയാണ് കഥാകാരന്‍..........
അതുകൊണ്ടുതന്നെ ഇതിലെ കഥകളെ ഒരിക്കലും പൂര്‍ണമായും കഥാവിഭാഗത്തില്‍ ഉള്‍പെടുത്താന്‍
സാധിക്കില്ല. കഥയല്ല പലതും കാര്യമാണ്.പക്ഷേ ഈ എഴുത്തിന്റെ ധര്‍മ്മം എന്തെന്നു
വായനയില്‍ നിന്നും മനസിലാക്കപെടുമ്പോള്‍ അതൊരു വലിയ ന്യൂനതയാവുന്നില്ല.
എല്ലാ കഥയിലും അതിലെ കഥാപാത്രത്തിനെ നോക്കികാണുന്ന ഔട്
സൈഡര്‍ ഉണ്ട്. കഥയല്ല കാര്യമാണെന്ന് ആദ്യമേ പരാമര്‍ശിച്ചല്ലോ. പരിചിതമായ
സമൂഹത്തിലെ കാര്യങ്ങളെകുറിച്ചുള്ള ഒരു ഔട് സൈഡറുടെ ചിന്തകളെ ഒരു കഥയുടെ
രൂപത്തിലേക്ക് കൊണ്ടുവരികയാണ് കഥാകാരന്‍..
ആ ഔട് സൈഡര്‍ എഴുതുന്ന വേളയില്‍ കഥാകാരനും. വായനയുടെ സമയത്ത്
വായനക്കാരനും ആകുന്നു.
കാരണം, ഇവിടെ പറഞ്ഞു പോകുന്ന കാര്യങ്ങളിലൂടെ
വായനക്കാരനും എപ്പോഴോ കടന്നുപോയിരിക്കുന്നു.ഇല്ലെങ്കില്‍ തന്നെ സമര്‍ഥമായി അതിനു
വഴിയൊരുകയാണ് കഥയായി കാര്യങ്ങളെ ആവിഷ്കരിച്ചുകൊണ്ടു സൈക്കോളജിസ്റ്റ് കൂടിയായ കഥാകാരന്‍..... . ആദ്യം
കാര്യം പിന്നെ കഥ അങ്ങനെയൊരു നിലപാടാണ് എല്ലാ കഥകളിലും. കഥ തുടങ്ങി അവസാനിക്കുന്നതിനിടെ
കഥാകാരനു പറയേണ്ട കാര്യങ്ങള്‍, അല്ലെങ്കില്‍ കാര്യം മനസിലാക്കിയ ഔട് സൈഡര്‍ നു പറയേണ്ട കാര്യങ്ങള്‍
പറഞ്ഞുപ്പോയിരിക്കുന്നു.പലപ്പോഴും അതു കഥയില്‍ നിന്നുപോലും വ്യതിയാനം സംഭവിച്ചു ഗതി
മാറി പോകുന്നു. വൈകാരികമായും, വിവേകപൂര്‍ണമായും ഭാവനാത്മകമായും മറിയും
മറഞ്ഞും അവതരിപ്പിക്കുക വഴി മാനസികതലത്തിലൂടെയുള്ള വായനയാണ് കഥാകാരന്‍
ലക്ഷ്യമിടുന്നത്.
ഔട് സൈഡര്‍,ജീവിതത്തില്‍ പലകാര്യത്തിലും
പല സന്ദര്‍ഭങ്ങളിലും നമ്മളും
ഔട് സൈഡര്‍ ആണ്.
കാണുന്ന കാഴ്ചകള്‍ ,കേള്‍കുന്ന കാര്യങ്ങള്‍ ,വായിക്കുന്ന വാര്‍ത്തകള്‍ . അവിടെ അവരുടെ പ്രശ്നം അവരുടെ അനുഭവങ്ങള്‍, അവരുടെ വേദന,അവരുടെ
വിധി, അങനെ കാര്യങ്ങളെ വീക്ഷിക്കേണ്ടി വരുമ്പോള്‍ നമ്മള്‍ അറിയാതെ ഔട് സൈഡര്‍ ആവുന്നു.കഥാകാരനെ
പോലെ. അങനെയുള്ള ഒരു ഔട് സൈഡറിന്റെ മനസ്സിലുണ്ടാവുന്ന ചിന്തകളിലൂടെയാണ് എസ് .സജീവ്
കുമാര്‍ എന്ന കഥാകാരന്റെ ഔട് സൈഡര്‍ എന്ന കഥാസമാഹാരത്തിലെ പത്തു കഥകളും കടന്നുപോകുന്നത്
.
കഥാകാരന്‍ മനശാസ്ത്രപരമായ സമീപനമാണ് എഴുത്തിലുടനീളം
കൈകൊണ്ടിരിക്കുന്നത് .
അതുകൊണ്ടുതന്നെ എല്ലാ കഥയിലും മനസ്സ് നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ആദ്യ കഥയായ പോസ്റ്റ് മോഡേണ്‍ ഔട് സൈഡറിന്റെ നീളം അല്പം കൂടുതലാണ് .പറയുന്ന വിഷയം
ഭാവനാത്മകമാണ്.അതിലൂടെ ചില മാനസികസങ്കര്‍ഷങ്ങളുടെ
കാര്യങ്ങള്‍ കൂടി ചേരുമ്പോള്‍ കഥ പൂര്‍ണ്ണമാകുന്നു. ഇതു പോസ്റ്റ് മോഡേണ്‍
ചിന്തയാവാം. ആത്മഹത്യ പെരുകുന്ന ഈ നാട്ടില്‍ ആതമഹത്യ ചെയ്യാന്‍ ഒരു
കമ്പ്യൂട്ടറൈസഡ് സെന്റര്‍ കഥാനായകന്‍ തുടങ്ങുന്നു.
ആത്മഹത്യ ചെയ്യാന്‍ വരുന്നവരുടെ, കഥാനായകന്റെ,കമ്പ്യൂട്ടറിന്റെ
തുടങ്ങി കഥയില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളുടെയും മനസിലൂടെയുള്ള സഞ്ചാരമാണ് കഥ.
അതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ കഥ ലോഡ്ഷെഡിംഗ്. മനസിന്റെ
മറ്റൊരു തരം രൂപമാറ്റം. സമയവും ശീലവുമായി ബന്ധപ്പെട്ടു കഥപറയുന്നു .പണ്ട് റേഡിയോ
പരിപാടി നോക്കി കാര്യങ്ങള്‍ ചെയ്തിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അതുപോലെ
എഴുന്നേല്‍ക്കാന്‍ അമ്പലത്തിലെ സുപ്രഭാതം ആശ്രയിക്കുന്നവര്‍...'. അങ്ങനെ
ലോഡ്ഷെഡിംഗ് സമയത്തെ ഇടവേളകള്‍ ഉപയോഗപ്രഥമാക്കാന്‍, മനോഹരമാക്കാന്‍ പലരും പല വഴികള്‍
തേടാറുണ്ട്.ഈ കഥയിലെ കഥാപാത്രങ്ങള്‍ അങനെ ലോഡ്ഷെഡിംഗ് നോക്കി ചില കാര്യങ്ങള്‍ ഷെഡ്യൂള്‍
ചെയ്യുകയാണ് .ഇങ്ങനെയുള്ള ശീലങ്ങളുടെ മാനസികവശം പറയുകയാണ് കഥാകാരന്‍ തന്റെ
കഥയിലൂടെ.
മിഡ് നൈറ്റ് ഹോട്ട് എന്ന കഥയില്‍ മാനസികരോഗവിദ്ഗ്തനെ കാണാന്‍
വരുന്ന യുവാവാണ് കേന്ദ്ര കഥാപാത്രം. അയാള്‍ ഇന്നത്തെ സമൂഹത്തിലെ യുവത്വത്തെ
പ്രതിനിധാനം ചെയുന്നു.അവന്റെ പ്രശ്നങ്ങള്‍ ഇന്നത്തെ ഓരോ യുവാക്കളുടെയും
പ്രശ്നങ്ങള്‍ ആണ് .മാനസികരോഗവിദ്ഗ്തന്റെ വാക്കുകളും നിലപാടുകളും അവരോടുള്ളതാണ്.
അധിനിവേശവും വെളുപ്പാന്‍കാലത്തെ വെളുത്ത പൂച്ചയും ഒരേ
കാര്യങ്ങള്‍ തന്നെയാണ് കൂടുതാലായി പങ്കുവയ്ക്കുന്നത് .അധിനിവേശത്തില്‍
വിദേശമരുന്നുകളെക്കുറിച്ചുള്ള പരീക്ഷണം വിഷയമാവുമ്പോള്‍ കേന്ദ്ര കഥാപാത്രം
എലിയെപോലെ ജീവിക്കുന്നൊരു മനുഷ്യനാണ്. അതിലേക്ക് ആധുനിക വൈദ്യ ശാസ്ത്രവും പുത്തന്‍മാധ്യമസംസ്കാരവും
കോടതിയും കടന്നുവരുന്നു .വെളുപ്പാന്‍കാലത്തെ
വെളുത്ത പൂച്ചയില്‍ പീഡനത്തിനിരയായ കുട്ടിയാണ് കഥ നിയന്ത്രിക്കുന്നത്. എല്ലാവരും ദൈനദിനമായി കാണുന്ന
കാഴ്ച കഥാകാരന്‍ ഔട് സൈഡറായി പറയുമ്പോള്‍.'. കഥാകാരന്‍
പറയുന്ന നിലപാടുകള്‍ വായനക്കാരന്റെ മനസിലൂടെയും എപ്പോഴോ കടന്നു പോയതാണെന്നതാണ്
സത്യം. പുത്തന്‍മാധ്യമസംസ്കാരവുത്തെയും,പോലീസിനെയും ,
കോടതിവിധിയെയും, ഇന്നത്തെ ജനങ്ങളെയും കാണുബോള്‍
ഒരു സാധാരണക്കാരന്റെ വികാരം എങ്ങനെയാണോ അതു വിമര്‍ശനകണ്ണിലൂടെ വരച്ചു
വച്ചിരിക്കുന്നു ഈ ഔട് സൈഡര്‍ .
ബന്ധങ്ങളില്‍ നിന്നു വേര്‍പെട്ടു പോവുകയും
ഏകാന്തമാവുകയും ചെയുന്ന മനസുകളുടെ കഥയാണ് സേഫ്റ്റിവാല്‍വ് .ഇതില്‍ ഇപ്പോഴത്തെ മദ്യപാനവും ദാമ്പത്യവും
ബന്ധങ്ങങ്ങളും കടന്നുവരുന്നു .അതുപോലെ വേര്‍പ്പെടുത്തപ്പെട്ടതുയെന്ന കഥ പറയാന്‍ ശ്രമിക്കുന്നതു ബന്ധങ്ങളുടെ
ആഴങ്ങളെപ്പറ്റിയും ഏകാന്തതയെപ്പറ്റിയും ആണ്.
ഇന്‍വേഡ് ജേണിയില്‍ ഔട് സൈഡര്‍, ഇന്നത്തെ
ലോകത്തിലേക്ക് കടന്നുചെല്ലുന്നു.രാഷ്ട്രീയം,അതിര്‍ത്തി ,അധിനിവേശം ,തര്‍ക്കം ,യുദ്ധം,രാജ്യം ,ജനങ്ങള്‍ അങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള
കാഴ്ചപാടുകള്‍ ,കാര്യങ്ങള്‍ കാരണസഹിതം പങ്കുവയ്കുമ്പോള്‍, എഴുത്ത് തികച്ചും കഥ വിഭാഗത്തെ മറന്നുപോയി
കാര്യമായി നിലനില്‍ക്കുന്നു.
സീബ്രക്രോസ് എന്ന കഥ ചട്ടകൂടില്‍ പെട്ടുപോകുന്ന
മനുഷ്യമനസ്സുകളുടെ കഥയാണ്. വരുന്ന എല്ലാ കഥാപാത്രങ്ങളും കഥയോട് നൂറു ശതമാനം
നീതിപുലര്‍ത്തി സഞ്ചരിക്കുമ്പോള്‍ അവസാനത്തിനപ്പുറം കഥ വായനക്കാരനോടു വീണ്ടും
സംവദിക്കുന്നു.
അവസാന കഥയായ യൂണിവേഴ്സിറ്റി കോളേജില്‍ ,മനസ്സും
ഓര്‍മ്മകളും വിഷയമായിരിക്കുന്നു. മൂര്‍ത്തി യെന്ന നായകന്‍ തുടക്കത്തില്‍ തന്നെ
പറയുന്ന കാര്യം പ്രസക്തമാണ് ഈ കഥയില്‍ .
ആളുകളെ മുന്നോട്ടു വലിച്ചു കൊണ്ട് പോകുന്നത് സ്വപ്നങ്ങളാണ്
അല്ലെങ്കില്‍ വിശ്വാസങ്ങള്‍ .യാഥാര്‍ത്ഥ്യങ്ങളോ ,വസ്തുതകളോ അല്ല .ആളുകള്‍ക്ക്
അത് നന്നായറിയാം .എന്നാല്‍,അവര്‍ വീണ്ടും സ്വപ്നങ്ങള്‍
കാണുന്നു .വിശ്വാസം വച്ചുപുലര്‍ത്തുന്നു.കഥയ്ക്ക് വേണ്ടിമാത്രം എന്തോ
എഴുതിപോകുകയല്ല കഥാകാരന്‍..'. കഥയ്ക്കപ്പുറം
കഥാപാത്രത്തിനപ്പുറത്തേക്കു കാര്യങ്ങളെ കൊണ്ടുപോകാന്‍ എല്ലായിടത്തും സമര്‍ത്ഥമായി
ശ്രമിച്ചിരിക്കുന്നു .അതില്‍ പരമാവധി വിജവും കണ്ടിരിക്കുന്നു.
സമൂഹത്തിലേക്കും സാമൂഹിക ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചയിലേക്കും
സഞ്ചരിക്കുന്ന ശക്തമായ കഥകളുടെ കാര്യമായ ആവിഷ്ക്കാരം തന്നെയാണ് എസ് .സജീവ് കുമാര്‍ എന്ന കഥാകാരന്റെ
ഔട് സൈഡര്‍ എന്ന കഥാസമാഹാരം. ഈ പുസ്തകം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പുറത്തിറക്കിയിരിക്കുന്നു. വില -അറുപത്തിയഞ്ചു രൂപ .
ഇങ്ങനെയൊരു എഴുത്തുകാരനെ ആദ്യമായിട്ടാണ് അറിയുന്നത്. വായിക്കാം അല്ലേ.
മറുപടിഇല്ലാതാക്കൂഎഴുത്തിനോട് വല്ലാത്തൊരു സമീപനമാണ് കഥാകാരന്റെ വായിച്ചറിയൂ.
ഇല്ലാതാക്കൂഞാനും അജിത്തെട്ടാ - നോക്കാം - വായിച്ചു നോക്കാം -- താങ്ക്സ്
മറുപടിഇല്ലാതാക്കൂകഥാകാരനെ വായിച്ചറിയൂ.
ഇല്ലാതാക്കൂവായിക്കണം എന്ന് കാത്തിയുടെ അവതരണത്തിലൂടെ തോന്നുന്നു :). നന്ദി...
മറുപടിഇല്ലാതാക്കൂവായിക്കാം കിട്ടുമെങ്കില്‍..'
ഇല്ലാതാക്കൂkadhaakaarane parichayappeduththiaya kaaththiykkum sri .sajeev kumaarinum ellaa aasamsakalum nerunnu .
മറുപടിഇല്ലാതാക്കൂസന്തോഷട്ടോ...കിട്ടുമെങ്കില്‍ ഔട്സൈഡര്‍ വായിക്കാന്‍ ശ്രമിക്കു.
ഇല്ലാതാക്കൂവായിക്കണം
മറുപടിഇല്ലാതാക്കൂകഴിയുന്നതും വേഗം :)
ഇല്ലാതാക്കൂതലകെട്ട് കണ്ടപ്പൊള്‍
മറുപടിഇല്ലാതാക്കൂശ്രീനിയുടെ " ഔട്ട് സൈഡര്‍ " സിനിമയാണോര്‍മ വന്നത് ..
ശരിയാണ് നമ്മളിലേക്ക് കടന്ന് വരാത്ത പലതിനേയും
നാം ദിനം പ്രതി , നിമിഷം പ്രതി , പുറത്ത് നിന്ന്
കണ്ടു കൊണ്ട് നില്‍ക്കുന്നു , നമ്മളില്‍ അതൊക്കെ
നിറയുന്ന നിമിഷത്തിന്റെ വിദൂരത , അധികമല്ലെങ്കില്‍ കൂടി ..
ആദ്യമായി വായിക്കുന്നു ഇദ്ധേഹത്തേ ..
കിട്ടുകയാണേല്‍ ഇതുപൊലെയുള്ള നേരുകളുടെ വരികള്‍
വായിക്കാന്‍ താല്പര്യവുമുണ്ട് ,, അറിഞ്ഞെഴുതിയിട്ടുണ്ട്
സ്നേഹം കാത്തീ ..
ഒരു തരം പ്രത്യേക എഴുത്താണ്.വായിക്കാന്‍ ശ്രമിച്ചുനോക്ക്.
ഇല്ലാതാക്കൂ