രണ്ടു
ദിനരാത്രങ്ങളായ് ഉള്ളിന്റെയുള്ളി-
ലുഴുതുമറിയുന്ന ചിന്തകള്‍.
പൈതൃകം, സംസ്കാരമാം
ചന്ദനം വാരി
ദൂരെ
എറിഞ്ഞയാള്‍.--ഇനി
വീടിന്റെ
മൂലയില്‍ മാറാല മലരിനെ
കാത്തുകിടക്കട്ടെ
മനോഗതം
വിരാമമാകുന്നു
ആകുലചിന്തകളിനി
വരും
കാലമണ്ണിന്റെ ആചാരങ്ങളാം
ഇന്നലെ വന്നുകണ്ടതിഥിക്കായാളുടെ
അച്ഛനെ കൊല്ലണം
മരണം
നിശ്ചയം,
ഞാനല്ലെങ്കില്‍
മറ്റൊരാള്‍..... ? അതിഥിയ്ക്കച്ഛനെ കൊല്ലണം
നഷ്ടമാകരുതച്ഛന്‍, ആര്‍ക്കുമൊരിക്കലും
ഉപദ്രവമാകരുതച്ഛന്‍ ?
മറ്റൊരാളച്ഛനെ
വാങ്ങിയ കാശിനു
കൊടുംക്രൂരമായ്
കൊല്ലുന്നു ?
ഒന്നോര്‍ത്താല്‍,
പുത്തനതിഥിയാണു-
ശരി പാവമച്ഛന്‍
ദയാവധം ഞാന്‍, തന്നെ കൊല്ലാം
ഉപദ്രവമാകില്ല, നഷ്ടവുമാകില്ല അച്ഛന്‍
എന്നാണെങ്കിലും
മരിക്കണം
വിരാമമാകുന്നു ആകുലചിന്തകളിനി
വരും കാലമണ്ണിന്റെ ആചാരങ്ങളാം
അതിഥി ഒപ്പിട്ട ചെക്കിലിനി തുകയെഴുതണം
എത്ര ? എത്രയെഴുത്തണം ?
അച്ഛന്‍ ലാഭമാകണം.
വായിച്ചപ്പോള്‍ 'ഹിസ് ഹൈനസ് അബ്ദുള്ള' സിനിമയിലെ ചില രംഗങ്ങള്‍ ഓര്മ വന്നു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
ആശംസകള്‍
സന്തോഷം ,ശരിയാണ് ഒരു വിദൂരസാമ്യമുണ്ടല്ലേ.....
ഇല്ലാതാക്കൂഅനീഷ്, ഉന്നത നിലവാരം പുലര്‍ത്തുന്നു- പക്ഷെ-എനിക്കിത് വായിക്കാനുള്ള ശേഷിയില്ല-- അതിനപ്പുറം ചിന്തിക്കാനും-- വയ്യ--
മറുപടിഇല്ലാതാക്കൂഇതുപോലുള്ള കഥകള്‍, കവിതകള്‍, മനസ്സില്‍ വല്ലാത്ത വിങ്ങല്‍ ഉണ്ടാക്കും-- വേണ്ടാ--
ഒരുപാട് സന്തോഷം,അങനെ പറയല്ലേ വരുന്നുണ്ട് കാലം. എല്ലാം കഥമാത്രമായിരിക്കട്ടെ.
ഇല്ലാതാക്കൂകാലം പലതും വിളിച്ചോതുന്നു ഈ കവിതയും .. കാത്തിയുടെ മനോഹരമായ മറ്റൊരു സൃഷ്ടി
മറുപടിഇല്ലാതാക്കൂആശംസകൾ കൂട്ടുകാര ഒത്തിരി നന്മകൾ നേരുന്നു
സന്തോഷം മയില്‍പ്പീലി,തുടര്‍ന്നും കൂടെയുണ്ടാകുക.
ഇല്ലാതാക്കൂകൊന്നാൽ പാപം തിന്നാൽ തീരും എന്നാണ് ..
മറുപടിഇല്ലാതാക്കൂന്ന്നാലും ഒരു അച്ഛനെ ....
നല്ല കവിത കാത്തി
കാലവും,കോലവും മാറുന്നു. അപ്പോള്‍ ഇങ്ങനെയും ഒരു ചിന്ത അത്രമാത്രം :) സന്തോഷം പൈമ
ഇല്ലാതാക്കൂസമകാലിക പ്രാധാന്യമുള്ള ഒരു മികച്ച കവിത..!!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് (y)
സ്വാഗതം ,സന്തോഷം അക്കുക്കാ..
ഇല്ലാതാക്കൂഇനിയും കാത്തിരിക്കേണ്ടി വരില്ല ..
മറുപടിഇല്ലാതാക്കൂനാം അതിലൊക്കെ തൊട്ടിരിക്കുന്നു ..
അഭയമാകെണ്ടതൊക്കെ , ആര്‍ത്തി കൊണ്ട്
കണ്ണ് മൂടിയിരിക്കുന്നു .. കാലത്തിന്റെ കൈവഴികളില്‍
മാറ്റത്തിന്റെ മാറ്റൊലി കൊണ്ട പലതിലും പുതുമ വന്നു
കേറുമ്പൊള്‍ ചിലതൊക്കെ അന്നിന്റെ നിലയില്‍ നിന്നും
ഇന്നിലേക്ക് ചേക്കെറുകയാകാം , നിറം മാറിയിട്ടുണ്ടെങ്കിലും
രുചിച്ചാല്‍ അറിയുവാനായേക്കും ...
ഇനിയും നാം എന്തൊക്കെ കാണണം , അനുഭവിക്കണം ..
കാലത്തിനപ്പുറം പറക്കാന്‍ മനസ്സിനായെങ്കില്‍ ..
ആകുലതയുടെ വരികളില്‍ , കനല്‍ പാടുകള്‍ കാണാം
പല മനസ്സുകള്‍ വീണുരുകിയ അടയാളങ്ങള്‍ ... കാത്തീ ..
നടക്കരുത് എന്നാശിക്കാനേ കഴിയു.പലതും നടന്നു കഴിഞ്ഞു. കാലം,കലികാലം, കാലക്കേട് എന്താണ് പറയുക. പറയാതിരിക്കാനും കഴിയില്ല. ഒരുപാട് സന്തോഷമീ പ്രോത്സാഹനത്തില്‍. 'തുടര്‍ന്നും ഉണ്ടാവുക ഇവിടെ '
ഇല്ലാതാക്കൂവലിയ ലാഭങ്ങളാണ് നോട്ടം
മറുപടിഇല്ലാതാക്കൂഎല്ലാം ക്രയവിക്രയവസ്തുക്കളും
കാശ് ,പണം ,തുട്ട് ,മണി ...മണി ഒരു പാട്ടാണ് കാര്യങ്ങള്‍ അതുപോലെയൊക്കെ തന്നെയാണ് ലാഭം ? എന്തോന്ന് ലാഭം . അജിത്തെട്ടാ വീണ്ടും കാണാം കാണണം.
ഇല്ലാതാക്കൂഅസ്സലായി അനീഷ് ഭായ്.. ഇത്തരമൊരു കാലഘട്ടത്തെ, മാറ്റത്തിന്റെ ഉത്തരാധുനികതയെ കുറിക്കാൻ ക്രാന്ധദർശിയായ താങ്കളെ പോലുള്ള എഴുത്തുക്കാർക്കെ കഴിയൂ.. ശീർഷകവും , കവിതയുടെ ആഖ്യാനവും മികച്ചു നിൽക്കുന്നു.. ആശംസ്സകൾ :)
മറുപടിഇല്ലാതാക്കൂവലിയ പ്രോത്സാഹനം ,ന്നാലും ഇത്രവേണോ ? :) തുടര്‍ന്നും വായനയും പ്രോത്സഹനങ്ങളും ഉണ്ടാകണേ.
ഇല്ലാതാക്കൂഎത്ര ? എത്രയെഴുത്തണം ?
മറുപടിഇല്ലാതാക്കൂനല്ല കവിത !
സ്നേഹത്തോടെ,
ഗിരീഷ്
ചിലതിനു ഉത്തരമില്ല...:) സന്തോഷം ഗിരീ..
ഇല്ലാതാക്കൂമനോഹരം കാത്തി കുട്ടാ.........അക്ഷരങ്ങളിൽ ചിലഭാഗത്ത് മരണ മണിയുടെ ശബ്ദ സഞ്ചാരം ഇന്നിയും തുടരും എന്നറിയാം എന്നാലും തുടരട്ടെ................................
മറുപടിഇല്ലാതാക്കൂതുടരുക ....ഈ വരവും വായനയും.
ഇല്ലാതാക്കൂകാലോചിതമായ വരികള്‍ അനീഷ്. "അച്ഛന്‍ ലാഭാമാകണം" വല്ലാതെ മനസ്സില്‍ തട്ടി ഈ വരി...
മറുപടിഇല്ലാതാക്കൂനഷ്ടങ്ങളുടെ കണക്കിനി ഇല്ല മുബി...സന്തോഷം.
ഇല്ലാതാക്കൂഅതിഥി ഒപ്പിട്ട ചെക്കിലിനി തുകയെഴുത്തണം
മറുപടിഇല്ലാതാക്കൂഅതിലാണ് ഇന്നിപ്പോൾ നമ്മുടെ കണ്ണ്. അച്ഛൻ ലാഭാമാകണം.അതെ...?
വരുന്നുണ്ട് കാലം. സ്വാഗതം തുടര്‍ന്നും വായനയും പ്രോത്സാഹനവും ഉണ്ടാവണേ.
ഇല്ലാതാക്കൂഅറവു കത്തിയ്ക്ക് മൂർച്ചകൂട്ടുന്ന കാഴ്ച്ച ആ മനസ്സിനു നൽകുന്ന വികാരം..
മറുപടിഇല്ലാതാക്കൂമെരുങ്ങാതെ മുക്രയിട്ട് കുളമ്പടിച്ച് നടക്കുന്ന അത്യാഗ്രഹത്തിന്മേലുള്ള രോദനം കേൾക്കാനാവുന്നൂ..
മനസ്സിൽ തൊട്ട വരികൾ..ആശംസകൾ
സന്തോഷം ടീച്ചര്‍ :).വെറും കവിതമാത്രം ആവട്ടെ..
ഇല്ലാതാക്കൂഎല്ലാം കഥയായി തന്നെ അവശേഷിക്കട്ടെ !!
മറുപടിഇല്ലാതാക്കൂവല്ലാത്തൊരു വിങ്ങല്‍ ! :(
അസ്രൂസാശംസകള്‍
അങ്ങനെതന്നെ ആവട്ടെ..വെറും കെട്ടുകഥ
ഇല്ലാതാക്കൂ:( എന്തിലും നമുക്ക് ലാഭം വേണം..... പറയാന്‍ വയ്യാ അനീഷ്... ആശംസകള്‍
മറുപടിഇല്ലാതാക്കൂനഷ്ടങ്ങള് സഹിക്കാന്‍ പറ്റുന്നില്ല പലര്‍ക്കും.സന്തോഷം
ഇല്ലാതാക്കൂയഥാര്ത്യം
മറുപടിഇല്ലാതാക്കൂപറയാനും വയ്യ പറയാതിരിക്കാനും വയ്യ ...
ഇല്ലാതാക്കൂവൃദ്ധനായ അച്ഛന് ഒരു പഴന്തുണിക്കെട്ടിന്റെ വില മാത്രം...നല്ല കവിത ആശംസകള്‍
മറുപടിഇല്ലാതാക്കൂവിലയ്ക്ക് പോലും ഒരു വിലയും ഇല്ലാതെ പോകുന്ന നേരങ്ങള്‍ ഉണ്ട്.....
ഇല്ലാതാക്കൂലാഭ-നഷ്ട കണക്കുകളില്‍പ്പെട്ട് ഉഴുതുമറിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരുപാടു.
മറുപടിഇല്ലാതാക്കൂആശംസകള്.
സസ്നേഹം,
സ്വാഗതം ,സന്തോഷം ചിലരുടെ കണക്കില്‍ ലാഭം മാത്രമേയോള്ളൂ.ഇങ്ങനെ ലാഭമാക്കാം അങ്ങനെ ഒരു ചിന്ത മാത്രം .
ഇല്ലാതാക്കൂഇതൊന്നും വിലയിരുത്താനുള്ള കഴിവെനിക്കില്ല മോനേ.., ആശംസകൾ മാത്രം നാട്ടുകാരാ...
മറുപടിഇല്ലാതാക്കൂഅരിഫിക്കോ..അതു കൊതികളി :) സന്തോഷമീ വായനയില്‍ തുടര്‍ന്നും ഇവിടെ ഉണ്ടാവണേ
ഇല്ലാതാക്കൂവന്നു പോയ് ഈ കാലം..!!!
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത.
ശുഭാശംസകൾ....
തുടര്‍ന്നും വായനയും പ്രോത്സാഹനങ്ങളും ഉണ്ടാവുക.
ഇല്ലാതാക്കൂഇഷ്ടായി
മറുപടിഇല്ലാതാക്കൂതുടര്ന്നും വരണേ വിപീ...
ഇല്ലാതാക്കൂഇഷ്ടായി
മറുപടിഇല്ലാതാക്കൂകാലം...
മറുപടിഇല്ലാതാക്കൂകാത്തു നില്‍ക്കുമോ ?
ഇല്ല..
ഇനി വരില്ലത്രെ....!!!
കണക്കു കാലത്തിനു നഷ്ടം വരുത്തിയത്രേ.....!!
കാലത്തിനും മീതെയാണ് ചിലനേരങ്ങളില്‍ ചിലര്‍ സത്യമാണ് :) സന്തോഷം വാവ..
ഇല്ലാതാക്കൂനഷ്ടങ്ങള് തുടര്‍ക്കഥയാവുമ്പോള്‍ ഏവര്‍ക്കും കണ്ണ് ലാഭകണക്കുകളില്‍ മാത്രമായിരിക്കും...
മറുപടിഇല്ലാതാക്കൂ__
decoration കുറച്ചു കൂടിയത് കൊണ്ടാണ് എന്ന് തോന്നുന്നു.. ആകെ ഒരു അസ്വസ്ഥത.. വായിക്കാന്‍ ഒരു സുഖവും കിട്ടുന്നില്ല.. ഫോണ്ട് ഒന്ന് ചെറുതാക്കി ബാക്ക്ഗ്രൌണ്ട് ഇമേജ് ഒന്ന് മാറ്റി ഡിസൈന്‍ ചെയ്തു നോക്കൂ.. ഒരുപക്ഷേ ഈ പ്രശ്നം മാറിയേക്കും... :)
സന്തോഷം സംഗീത്...അതിന്‍റെ പണി അണിയറയില്‍ നടക്കന്നുണ്ട് അടുത്തുതന്നെ ഒരു മാറ്റം പ്രതീക്ഷിക്കാം. :)
ഇല്ലാതാക്കൂകുറെ ദിവസങ്ങള്‍ക്ക് ശേഷം ഉള്ള വായനയാണ് ..
മറുപടിഇല്ലാതാക്കൂവേദനിപ്പിക്കുന്ന വരികള്‍ കാത്തി ...
ഏറെ സന്തോഷം.വേദനിപ്പിക്കാത്ത ഒന്നും തന്നെ ഇപ്പോള്‍ ഇല്ല്യ..എല്ലാ കാര്യങ്ങളും കാഴ്ചകളും വേദനിപ്പിക്കുന്നതുതന്നെ എന്നതാണ് സത്യം.
ഇല്ലാതാക്കൂGoog Aneesh
മറുപടിഇല്ലാതാക്കൂഉന്നത നിലവാരം പുലർത്തുന്ന കവിത. നല്ലൊരു കവിയെ കണ്ടുമുട്ടിയതിലെ സന്തോഷം. കൂടുതൽ വായിക്കാൻ ഇനിയൊരിക്കൽ വരാം.
മറുപടിഇല്ലാതാക്കൂസ്വാഗതവും സന്തോഷവും.തുടര്‍ന്നും വായനയും പ്രോത്സാഹനങ്ങളും ഉണ്ടാവുക.
ഇല്ലാതാക്കൂ