പുസ്തകപരിചയം-ഒരു വളഞ്ഞ വര
ബി.സി. മോഹന്‍
ബി.സി. മോഹന്‍ അയിലൂര്‍ 1966-ല്‍ പാലക്കാട് അയിലൂരിര്‍ ജനിച്ചു. 1986 മുതല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. (ഇപ്പോള്‍ ഡി.പി.ഇ.പി. ട്രെയ്‌നര്‍) തൃശൂര്‍ ആകാശവാണിയിലൂടെ ധാരാളം കഥകല്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.ഒരു വളഞ്ഞ വര, കറുത്തു കുറുകിയ കടല്‍, കൊസത്ത്,തുടങ്ങിയവ രചനകള്‍.‘96-ല്‍ പു.ക.സ.യുടെ ചെറുകഥാ ശതവര്‍ഷ ജില്ലാ പുരസ്‌കാരം ’ഒരു വളഞ്ഞ വര‘ എന്ന കഥയ്‌ക്കും ’93-ല്‍ അധ്യാപകര്‍ക്കുളള ‘ചെറിയാന്‍ മത്തായി’ സ്മാരക സംസ്‌ഥാനതല പുരസ്‌കാരം ‘കറുത്തു കുറുകിയ കടല്‍’ എന്ന കഥയ്‌ക്കും ലഭിച്ചു.
2006 - ല്‍ പ്രസിദ്ധീകരിച്ച ഒരു വളഞ്ഞ വര എന്ന കഥാസമാഹാരത്തിലെ കഥകള്‍ പലതും പല കാലത്തും കഥാകാരന്‍ എഴുതിയട്ടുള്ളവയാണ് .ഈ കഥകളുടെ കാലിക പ്രാധാന്യമാണ് ഈ പരിചയപ്പെടുത്തലിനാധാരം. സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടിവരുമ്പോള്‍ ഈ കഥാകാരനെ സംബന്ധിച്ചടത്തോളം എഴുത്ത് ഒരു ഇടപെടലാണ് .അതാണ് ഓരോ സാമൂഹ്യജീവിയും ചെയ്യണ്ടത് .അത് ഒരേ സമയം ആശയപരമായ അതിജീവനവും പ്രവര്‍ത്തനവുമാകുന്നു.
പതിനാലു കഥകളടങ്ങിയ ഈ പുസ്തകത്തിലെ ഓരോ കഥയും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന സാധാരണ സംഭവങ്ങളാണ് .വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് .ആരെയും വിശ്വസിക്കാന്‍ കഴിയാത്ത വഞ്ചനയുടെ ,ചതിയുടെ കാലത്തിലൂടെ
എന്തും എങ്ങനെയും സംഭവിക്കാവുന്ന കാലം ആദ്യ കഥയില്‍ അങനെയൊരു വിഷയമാണ് കഥ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. ബലാല്‍സംഗം നാട്ടില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടിയായി മാറിയ നാട്ടില്‍ അതു തടുക്കുന്നത്തിനുള്ള ക്ലാസ്സുനടക്കുകയാണ് .സ്ത്രീകള്‍ക്ക് വേണ്ടി ഒരാണാണ് അതിനു നേതൃത്വം നല്‍ക്കുന്നത് അവിടെ എന്താണ് സംഭവിക്കുക അതാണ് ആദ്യ കഥ ഈ പാഠം ഇതോടെ അവസാനിക്കുന്നു.മനുഷ്യത്വത്തിനുപോലും വില നഷ്ടമായികൊണ്ടിരിക്കുന്ന
വെറും കച്ചവടലോകത്തു ജീവിക്കാന്‍ മനുഷ്യന്‍ കാണിച്ചുകൂട്ടുന്ന
തന്ത്രങ്ങളാണ് സൂത്രവാക്യങ്ങള്‍ എന്ന കഥ പ്രതിമയും രാജകുമാരിയും പത്മരാജന്‍
നോവലിനെ ഓര്‍മ്മിപ്പിക്കുന്ന കഥ, ഇന്നത്തെ സമൂഹത്തില്‍ നഷ്ടമായികൊണ്ടിരിക്കുന്ന മൂല്യങ്ങളെയും മനുഷ്യന്‍ വരെ വില്‍പ്പന ചരക്കാവുന്ന നിസ്സഹായതയെയും അടയാളപ്പെടുത്തുന്നു.
അതിര്‍ത്തികള്‍ ഇങ്ങനെയാണ് വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നത്.അതോര്‍ത്തു
പോകുമ്പോള്‍ കൌതുകം തോന്നും. അതിര്‍ത്തികള്‍ പങ്കിടുന്ന രണ്ടു
രാജ്യങ്ങള്‍, എപ്പോഴും അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന രാജ്യങ്ങള്‍,
ഇന്ത്യയും പാകിസ്ഥാനും .പാകിസ്ഥാന്‍ ഭരിച്ച , ഇന്ത്യയില്‍ ജനിച്ച പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫും ഇന്ത്യ ഭരിക്കുന്ന, പാകിസ്ഥാനില്‍ ജനിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങും
കഥാപാത്രങ്ങളാവുന്ന കഥ.ചിരികൊണ്ടു ഒരതിര്‍ത്തിരേഖ എന്ന കഥ അതിര്‍ത്തി എന്ന
പദത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയാണ്.അധികമാരും
പറഞ്ഞു കാണാത്തൊരു കഥയാണ് പ്രിയമുള്ളവരേ അതിനു കാരണം അതിന്റെ പ്രമേയം
തന്നെയാണ്.ഒരു ഗുണ്ടയുടെ ജീവിതത്തിലേക്കാണ് ഈ കഥ വായനക്കാരനെ കൂട്ടി
കൊണ്ടുപോകുന്നത്.ഗുണ്ടായിസം കൊണ്ടു പൊറുതിമുട്ടിയ ഏതൊരാള്‍ക്കും ഉണ്ടാവുന്ന
സംശയങ്ങള്‍ കഥാകാരന്‍ ചര്‍ച്ചയ്ക്കുവയ്ക്കുന്നുണ്ട്.മിണ്ടാ പൂച്ച
കലമുടയ്ക്കും എന്നൊരു പഴമൊഴിയുടെ ചുവടു പിടിച്ചു പറഞ്ഞു പോകുന്ന കഥയാണ്
പൂച്ച.ആരാരും കാണാതെ ചെറിയ ചെറിയ കള്ളത്തരങ്ങള്‍ ചെയ്യുന്ന കഥാനായകന്റെ
കഥയ്ക്ക് ഇതിനും നല്ല മറ്റൊരു പേരില്ല.
ഇന്നത്തെ സമൂഹത്തില്‍ വിവാഹബന്ധങ്ങള്‍ക്ക് പുല്ലിന്റെ വിലപോലുമില്ലാത്ത കാലമാണ്.ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പലകാരണളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.അതില്‍ ഏറ്റവും മുന്‍പിലാണ് സംശയരോഗവും വിവാഹേതരബന്ധങ്ങളും
ഇതെല്ലാം കുശ്ശിനിശത്രുവിന്റെ വീടെന്ന കഥയില്‍ വിഷയമായി വരുന്നു.സ്ത്രീയെ
സംബന്ധിച്ചു വിവാഹം ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഭവമാണ് എന്നാല്‍
സ്ത്രീധനം ഇല്ലാതെ അവിവാഹിതരായി കഴിയേണ്ടിവരുന്ന നൂറു കണക്കിനു യുവതികളുള്ള
ഗ്രാമത്തിന്റെ കഥയാണ് കറുത്ത സമുദ്രം.ഇതൊരു വെറും കഥയല്ല നാട്ടില്‍
നടക്കുന്ന കാര്യമാണെന്നതു വായനയ്ക്കപ്പുറം ചിന്തകള്‍ക്ക്
വഴിവയ്ക്കും.എങ്കില്‍ അങ്ങനെയാകട്ടെ എന്നൊരു കഥയും വിവാഹവിഷയം കൈകാര്യം
ചെയ്യുന്ന വ്യത്യസ്തമായ കഥയാണ്.ഇതിലെ നായകനും നായികയും ശ്രീരാമനും
സീതയുമാണ് .പിരിയാന്‍ ഒരുങ്ങുന്നവരുടെ പ്രശ്നങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.
ശ്രീരാമനും സീതയും ഇവര്‍ പുരാണത്തിലെ കഥാപാത്രങ്ങളോ,കഥയോ അതോ പുതിയകാലത്തെയോ ? ആവിഷ്കാരത്തിലെ വ്യത്യസ്തതകൊണ്ടു മികച്ചു നില്‍ക്കുന്ന കഥ.
ഹൃദയത്തിലേക്കുള്ള ദൂരം തിരക്കഥ രചനാശൈലി കടം കൊണ്ടെഴുതിയിരിക്കുന്ന കഥയാണ്.
അഭിമാനം,ദുരഭിമാനം,പണം,കുറ്റബോധം,രോഗം,പ്രണയം,മരണം,ഭയം,കരുണ മനുഷ്യന്റെ
സ്വഭാവരീതിയില്‍ സാമൂഹികാവസ്ഥകളും ജീവിതസാഹചര്യങ്ങളുമൊക്കെ വരുത്തുന്ന മാറ്റങ്ങള്‍ അസ്വഭാവികതയില്ലാതെ അവതരിപ്പിക്കാന്‍ കഥാകാരന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
ഒരു വളഞ്ഞ വര,പൂജ്യം ,കണ്ണാടിയ്ക്കുള്‍വശം ,ആരോ ഒരാള്‍ ,എണ്ണവിളക്ക് തുടങ്ങിയ കഥകള്‍ ഇന്നത്തെ സമകാലീകജീവിതം പ്രതിനീധികരിക്കുന്ന കഥാപാത്രങ്ങളിലൂടെ പറയുന്ന കഥകളാണ്.രചനയിലുടനീളം നല്ലൊരു അദ്ധ്യാപകന്റെ കൈടക്കം പതിഞ്ഞ കഥകള്‍.
പ്രസാധകര്‍ : സൊര്‍ബ പബ്ലിക്കേഷന്‍സ് അയിലൂര്‍,പാലക്കാട്
വില :അമ്പതു രൂപ.
ബി.സി. മോഹന്‍
ബി.സി. മോഹന്‍ അയിലൂര്‍ 1966-ല്‍ പാലക്കാട് അയിലൂരിര്‍ ജനിച്ചു. 1986 മുതല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. (ഇപ്പോള്‍ ഡി.പി.ഇ.പി. ട്രെയ്‌നര്‍) തൃശൂര്‍ ആകാശവാണിയിലൂടെ ധാരാളം കഥകല്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.ഒരു വളഞ്ഞ വര, കറുത്തു കുറുകിയ കടല്‍, കൊസത്ത്,തുടങ്ങിയവ രചനകള്‍.‘96-ല്‍ പു.ക.സ.യുടെ ചെറുകഥാ ശതവര്‍ഷ ജില്ലാ പുരസ്‌കാരം ’ഒരു വളഞ്ഞ വര‘ എന്ന കഥയ്‌ക്കും ’93-ല്‍ അധ്യാപകര്‍ക്കുളള ‘ചെറിയാന്‍ മത്തായി’ സ്മാരക സംസ്‌ഥാനതല പുരസ്‌കാരം ‘കറുത്തു കുറുകിയ കടല്‍’ എന്ന കഥയ്‌ക്കും ലഭിച്ചു.
2006 - ല്‍ പ്രസിദ്ധീകരിച്ച ഒരു വളഞ്ഞ വര എന്ന കഥാസമാഹാരത്തിലെ കഥകള്‍ പലതും പല കാലത്തും കഥാകാരന്‍ എഴുതിയട്ടുള്ളവയാണ് .ഈ കഥകളുടെ കാലിക പ്രാധാന്യമാണ് ഈ പരിചയപ്പെടുത്തലിനാധാരം. സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടിവരുമ്പോള്‍ ഈ കഥാകാരനെ സംബന്ധിച്ചടത്തോളം എഴുത്ത് ഒരു ഇടപെടലാണ് .അതാണ് ഓരോ സാമൂഹ്യജീവിയും ചെയ്യണ്ടത് .അത് ഒരേ സമയം ആശയപരമായ അതിജീവനവും പ്രവര്‍ത്തനവുമാകുന്നു.
പതിനാലു കഥകളടങ്ങിയ ഈ പുസ്തകത്തിലെ ഓരോ കഥയും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന സാധാരണ സംഭവങ്ങളാണ് .വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് .ആരെയും വിശ്വസിക്കാന്‍ കഴിയാത്ത വഞ്ചനയുടെ ,ചതിയുടെ കാലത്തിലൂടെ
എന്തും എങ്ങനെയും സംഭവിക്കാവുന്ന കാലം ആദ്യ കഥയില്‍ അങനെയൊരു വിഷയമാണ് കഥ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. ബലാല്‍സംഗം നാട്ടില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടിയായി മാറിയ നാട്ടില്‍ അതു തടുക്കുന്നത്തിനുള്ള ക്ലാസ്സുനടക്കുകയാണ് .സ്ത്രീകള്‍ക്ക് വേണ്ടി ഒരാണാണ് അതിനു നേതൃത്വം നല്‍ക്കുന്നത് അവിടെ എന്താണ് സംഭവിക്കുക അതാണ് ആദ്യ കഥ ഈ പാഠം ഇതോടെ അവസാനിക്കുന്നു.മനുഷ്യത്വത്തിനു
അതിര്‍ത്തികള്‍ ഇങ്ങനെയാണ് വേര്ത്തിരിക്കപ്പെട്ടിരിക്കുന്
ഇന്നത്തെ സമൂഹത്തില്‍ വിവാഹബന്ധങ്ങള്‍ക്ക് പുല്ലിന്റെ വിലപോലുമില്ലാത്ത കാലമാണ്.ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പലകാരണളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
ശ്രീരാമനും സീതയും ഇവര്‍ പുരാണത്തിലെ കഥാപാത്രങ്ങളോ,കഥയോ അതോ പുതിയകാലത്തെയോ ? ആവിഷ്കാരത്തിലെ വ്യത്യസ്തതകൊണ്ടു മികച്ചു നില്‍ക്കുന്ന കഥ.
ഹൃദയത്തിലേക്കുള്ള ദൂരം തിരക്കഥ രചനാശൈലി കടം കൊണ്ടെഴുതിയിരിക്കുന്ന കഥയാണ്.
അഭിമാനം,ദുരഭിമാനം,പണം,കുറ്റബോ
സ്വഭാവരീതിയില്‍ സാമൂഹികാവസ്ഥകളും ജീവിതസാഹചര്യങ്ങളുമൊക്കെ വരുത്തുന്ന മാറ്റങ്ങള്‍ അസ്വഭാവികതയില്ലാതെ അവതരിപ്പിക്കാന്‍ കഥാകാരന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
ഒരു വളഞ്ഞ വര,പൂജ്യം ,കണ്ണാടിയ്ക്കുള്‍വശം ,ആരോ ഒരാള്‍ ,എണ്ണവിളക്ക് തുടങ്ങിയ കഥകള്‍ ഇന്നത്തെ സമകാലീകജീവിതം പ്രതിനീധികരിക്കുന്ന കഥാപാത്രങ്ങളിലൂടെ പറയുന്ന കഥകളാണ്.രചനയിലുടനീളം നല്ലൊരു അദ്ധ്യാപകന്റെ കൈടക്കം പതിഞ്ഞ കഥകള്‍.
പ്രസാധകര്‍ : സൊര്‍ബ പബ്ലിക്കേഷന്‍സ് അയിലൂര്‍,പാലക്കാട്
വില :അമ്പതു രൂപ.
കഥകളെക്കുറിച്ചുള്ള വിവരണത്തിലൂടെ ഈ പുസ്തകം വായിക്കണം എന്ന് കരുതുന്നു.
മറുപടിഇല്ലാതാക്കൂകഥാകാരനെ, കഥയെ, ഇങ്ങിനെ പരിചയപ്പെടാന്‍ കഴിഞ്ഞത്തില്‍ സന്തോഷം..തുടരുക..
മറുപടിഇല്ലാതാക്കൂപരിചയപ്പെടുത്തല് നന്നായി...
മറുപടിഇല്ലാതാക്കൂആശംസകള്
വായന എഴുതുന്നത് നന്നായിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂവിശദമായ വായനയും, പരിചയപ്പെടുത്തലും... അഭിനന്ദനങ്ങള്‍!
മറുപടിഇല്ലാതാക്കൂനല്ല വിവരണം കാത്തി ..അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂവല്യ വായനയുടെ കുഞ്ഞു സുഖം മറ്റൊരു വല്യ വായനയിലേക്കും എഴുത്ത്കാരനിലേയ്ക്കും
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂവീണ്ടും വരാം.
pls visit..
http://muttayitheru.blogspot.com/
പരിചയപ്പെടുത്തലുകള്‍ക്കപ്പുറം
മറുപടിഇല്ലാതാക്കൂമനസ്സില് തങ്ങുമൊരു അനുഭവം!...rr
നല്ല അവതരണം
മറുപടിഇല്ലാതാക്കൂപരിചയപ്പെടുത്തിയതില് സന്തോഷം . പുതിയതൊന്നും വന്നില്ലേ അനീഷ് PRAVAAHINY
മറുപടിഇല്ലാതാക്കൂചിലപ്പോ അങ്ങിനെണ്.. നിരൂപണം വായിക്കുമ്പോ പുത്തകം ഇപ്പൊ കിട്ടിയിരുന്നെങ്കിൽ ഇരുന്ന ഇരിപ്പിന് തന്നെ വായിച്ചു തീർക്കണം എന്ന് പൂതി ആയി പോവും
മറുപടിഇല്ലാതാക്കൂനല്ല പരിചയപ്പെടുത്തൽ...
മറുപടിഇല്ലാതാക്കൂ