
ഹരിത നെല്പ്പാടങ്ങളകലുന്നു മാമല
കളിടിയുന്നു
കളിടിയുന്നു
മണ്ണിന്റെ കര്ഷകന് പുഞ്ചനെല്പ്പാടങ്ങള്
തേടിയലയുന്നിതു മലയാള മര്‍ത്യന്റെ ഭൂമിക
പ്രകൃതിജീവനം മായുന്ന കേരഭൂമിയില്
മനുഷ്യ വികൃതിതന്‍ ബാക്കിപത്രങ്ങളറിയുക
വരളുന്ന ഭൂവിലെ കാനനഭംഗിയും വെള്ള-
പൂശിയ കെട്ടിടം, ഹരിതസ്മരണകള് കാഴ്ചയ്ക്കുമപ്പുറം
ഒഴുകിയകലുന്നു നീരുറവകള്‍ നീര്‍വറ്റി
മണലൂറ്റിലാഴമായ്, മൂകവിജനവീഥിയായ്
കെട്ടിടപ്പാടത്തിനതിരില് മര്‍ത്യന്റെ ശേഷ
ക്രിയകള്ക്കുമൊടുവില്
ആറടി മണ്ണില്‍ പ്രകൃതിതന്‍ കൃഷിയിടം
കര്ഷകനാറടി മണ്ണോടുച്ചേര്ന്ന വിളനിലം
കാര്‍ഷികം തുളസിയുമെള്ളും കറുകയും
വിളഞ്ഞാറടി മണ്ണുമാത്രമാകുന്ന വിസ്മയം
മരണമെത്തിയാല്‍ കര്ഷകരാകുന്ന
തലമുറ, പുതു കൃഷിമുറ
ഇതെന് തലമുറ കൃഷി വിരല്‍ത്തുമ്പിലെ
കൌതുകം ഫാം വില്ലയില്‍ കളിനിലം.
***
കുറിപ്പ് : മ്മടെ സ്വന്തം മലയും , പാടവും, പുഴയുമൊക്കെ കാണുബോള്‍ പറഞ്ഞു പോകുന്നു.….
മലയും പാടവും പുഴയുമൊക്കെ എവിടെ മക്കളേ
മറുപടിഇല്ലാതാക്കൂവര്ഷങ്ങളധികമായില്ല ഒരു കവി ദീര്‍ഘദര്‍ശനത്താല്‍ “കാടെവിടെ മക്കളേ..” എന്ന് പാടിയിട്ട്.
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
ഇല്ലാതാക്കൂകാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്റെ മക്കളേ?
ഗ്രേറ്റ് അയ്യപ്പപണിക്കര്‍
ഗ്രേറ്റ്!
ഇല്ലാതാക്കൂആറടി മണ്ണിന്റെ ജന്മികളാകും കാലം!
മറുപടിഇല്ലാതാക്കൂഭസ്മമാകുന്നതിന് അതും വേണ്ടല്ലോ!!
ആശംസകള്‍
ഒടുവില്‍
ഇല്ലാതാക്കൂമരണമെത്തിയാല് കര്ഷകരാകുന്ന തലമുറ, പുതു കൃഷിമുറ.
മറുപടിഇല്ലാതാക്കൂഅതെ..അതിന് എവിടിരിക്കുന്നു?.
കുഴിച്ചിടന്ന ആറടി മണ്ണില്‍ വീണ എള്ളും പൂവും പൊട്ടിമുളയ്കുന്നല്ലോ.....
ഇല്ലാതാക്കൂഅനീഷ്, ഇവിടെ ഹരിയാണയിലും പഞ്ചാബിലും ഞാന്‍ കാണുന്ന പാടശേഖരങ്ങള്‍ക്ക് ഏറെ വിശാലമായ ഒരു സന്ദേശമുണ്ട്... പുതുതലമുറ ഇവിടെ കൃഷിയെ സ്വന്തമായി കരുതുന്നു...
മറുപടിഇല്ലാതാക്കൂകാണാന് വരണം, ക്ഷണിക്കുന്നു...:)
പഞ്ചാബില്‍ ഒരിക്കല്‍ വരും മാഷേ...വൈകാതെ തന്നെ
ഇല്ലാതാക്കൂമനുഷ്യൻ എന്ന നികൃഷ്ട്ട ജീവിയെ ഉന്മൂലനം ചെയ്താലെ നമുക്കു നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ചു വരൂ....
മറുപടിഇല്ലാതാക്കൂനാളേക്ക് ഒന്നും ബാക്കി വെച്ചില്ലല്ലോ.... :(
മറുപടിഇല്ലാതാക്കൂKaathiii.. Kathichu :D
മറുപടിഇല്ലാതാക്കൂഇത് വായിച്ചപ്പോള്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നാ നോവല്‍ ഓര്‍ത്തുപോയി .....ആ ആറടി മണ്ണുപോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദുഷ്ടനായി മനുഷ്യന് അധപതിക്കുന്നു ....നല്ല ഓര്‍മ്മപ്പെടുത്തല്‍ കാത്തി .
ഇല്ലാതാക്കൂപേര് അന്വര്തമായി കവിത ഇഷ്ടമായി
മറുപടിഇല്ലാതാക്കൂഫാമില്ലാ വില്ലകൾ
മറുപടിഇല്ലാതാക്കൂ