Oct 21, 2012

ഒറ്റയാന്‍ ഓരോര്‍മ്മ.  


എ.അയ്യപ്പന്‍ { 1947-2010 }

1947 -
ഒക്ടോബര്‍  27-നു തിരുവന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു.അറുമുഖം,മുത്തമ്മാള്‍ എന്നിവര്‍ അച്ഛനമ്മമാര്‍.കുട്ടിക്കാലത്തെ അച്ഛനമ്മമാര്‍ നഷ്ട്ടപെട്ടു.സഹോദരി സുബലക്ഷ്മിയുടെയും അവരുടെ ഭര്‍ത്താവ് വി.കൃഷ്ണന്റെയും സംരക്ഷണയില്‍ വളര്‍ന്നു.അക്ഷരം മാസികയുടെ പത്രാധിപരും പ്രസാധകനുമായിരുന്നു.പ്രഭാത് ബുക്ക്സ്,നവയുഗം,ഡി സി ബുക്ക്സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു.1999-ലെ  കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി,കനകശ്രീ അവാര്‍ഡ്,പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്കാരം,ആശാന്‍ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്‌ .2010 ഒക്ടോബര്‍ 21-നു അന്തരിച്ചു.
വിതകളിലൂടെ  അലഞ്ഞുതിരിഞ്ഞു അതിലലിഞ്ഞു കാവ്യാത്മകമായി തന്നെ ദേഹമുപേഷിച്ച് മരണത്തെ പുല്‍കിയ  ശ്രീ. എ. അയ്യപ്പനെക്കുറിച്ച്. ഈ ഒക്ടോബര്‍ ഇരുപത്തിഒന്നിന് 
ആ ഓര്‍മകള്‍ക്ക് രണ്ടു വയസ്സ് എന്നോ മനസ്സില്‍ കയറികൂടിയ ആ കവിയെക്കുറിച്ച് കവിതകളെക്കുറിച്ച്.

സ്കൂളില്‍ പഠിയ്‌ക്കുന്ന കാലത്താണ് ഒരിക്കല്‍ മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യമായി അയ്യപ്പനെകുറിച്ചു വായിക്കുന്നത് അന്നത്തൊരു വായനയില്‍ മാത്രമൊതുങ്ങി. അയ്യപ്പന്‍  കവിതകള്‍ കൂടുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയതോടെ ആ കവിതകളിലേക്കും അയ്യപ്പനിലേക്കും പതുക്കെ അടുത്തു. 

കാരണം ഞാന്‍ കുട്ടിക്കാലത്തുകേട്ട മാമ്പഴമോ, 
അമ്മയോ, കുഞ്ഞേടത്തിയോ, നാറാണത്തുഭ്രാന്തനോ അല്ല ബുദ്ധനുംആട്ടിന്‍കുട്ടിയും , ഗ്രീഷ്മവുംകണ്ണീരും, വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ബലികുറിപ്പുകള്‍ തുടങ്ങിയവയില്‍ 
കണ്ടത്. തികച്ചും വ്യത്യസ്തമായൊരു അവതരണശൈലി.

അന്നുവരെ പഠിച്ചവയില്‍ നിന്നും കേട്ടവയില്‍ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായ അവതരണശൈലി സ്ഥിരമായൊരു വൃത്തമോ,ആശയമോ,സന്ദേശമോ സമ്മാനിക്കാത്ത അയ്യപ്പന്‍ കവിതകളില്‍  ഓരോ വാക്കിനും ഒരായിരം അര്‍ത്ഥങ്ങാണ് കണ്ടത്. വാക്കുകള്‍ വളരെ കുറച്ചുമാത്രമെങ്കിലും  അതെല്ലാം ലളിതമായ രീതിയില്‍ തീക്ഷ്ണമായി തന്നെ മറ്റൊരു കവിയും ഇത്ര നന്നായി ഉപയോഗിച്ചു കണ്ടിട്ടില്ല. കേവലചിന്തഗതികളെ സാധരണക്കാരന്റെ ചിന്തയില്‍ നിന്നുകൊണ്ടു തന്നെ തച്ചുടച്ച ഭാവന സൌന്ദര്യം ,ഭാഷാശൈലി,രചനാരീതി ,അവതരണം അയ്യപ്പന്‍ എന്ന എ .അയ്യപ്പനു മാത്രം സ്വന്തം. കവിതയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത വിഷയങ്ങള്‍ മുതല്‍ കവിതയ്ക്ക് നല്‍കിയ പേരുകളില്‍ വരെ എന്തോ ഒരുപാടോളിപ്പിച്ച കവി.

മലയാള ആധുനികകവിതയുടെ തുടക്കക്കാലത്തു തന്നെയാണ് അയ്യപ്പനും കടന്നുവരുന്നത്. അന്നുവരെ ഉണ്ടായിരുന്ന ഭാവന, രചനാശൈലികള്‍ മാറി മറഞ്ഞക്കാലത്തു  പ്രാചീന കവിത്രയങ്ങളുടെയോ ആധുനിക കവിത്രയങ്ങളുടെയോ കാവ്യബിംബ രീതിയോ, രചനാശൈലിയോ അയ്യപ്പന്‍ കടം കൊണ്ടില്ലെന്നു അദ്ധേഹത്തിന്റെ ഓരോ കവിതകളും ആസ്വദിക്കുന്നവര്‍ക്കു വ്യക്തമായി തന്നെ കാണാം. 

ഒരു വൃത്തത്തില്‍ നിന്നും, ഒരു താളത്തില്‍ നിന്നും പുറത്തു വന്ന കവിതകള്‍  ബാലചന്ദ്രന്‍ ചുള്ളിക്കാട് ,കക്കാട്‌ ,കടമനിട്ട,സച്ചിദാനന്ദന്‍  തുടങ്ങീ പുതുകവികളില്‍ നിന്നും പുത്തന്‍ കവിതകള്‍ അന്നേ വരെ കണ്ടുകേട്ട കവിതലോകത്തേക്ക്  പുതിയ രൂപത്തില്‍ പുതിയ താളത്തില്‍ പുതു കവിതകളായ് ജന്മം കൊണ്ടപ്പോള്‍ അവിടെ മറ്റാര്‍ക്കും കഴിയാത്ത തന്റെതായ ശൈലിയില്‍ അയ്യപ്പനൊരു പാത വെട്ടി തുറന്നു. അതൊരു ചരിത്രമാവുകയും ചെയ്തു.

തന്റെ കാഴ്ചകളെ, അനുഭവങ്ങളെ വലിയ അര്‍ത്ഥത്തലങ്ങളിലേക്ക് കൊണ്ടുവന്നു അതു വാക്കുകളിലൂടെ തീക്ഷ്ണമായി വായനക്കാരിലെത്തിക്കാന്‍ അയ്യപ്പനു കഴിഞ്ഞു. മറ്റാരും ചിന്തിക്കാതെപോയ വഴി. മറ്റാരുടെയും  ഭാവനകള്‍ കടന്നു ചെല്ലാന്‍ മടിച്ച വരികള്‍, അതെല്ലാം അയ്യപ്പന്‍റെ കവിതകളില്‍ മാത്രം കാണാം.പലരും ഓരോ വിഷയത്തില്‍ തന്നെ ചുറ്റികറങ്ങിയപ്പോള്‍ അയ്യപ്പനു വിഷയദാരിദ്ര്യം കവിതകളില്‍ ഉണ്ടായില്ല. ജീവിതത്തില്‍ ദാരിദ്ര്യം വരുമ്പോള്‍ കവിതകള്‍ അയ്യപ്പനെ രക്ഷിച്ചു. അയ്യപ്പനു ജീവിതം തന്നെയായിരുന്നു കവിത. അതുകൊണ്ട് തന്നെ വിഷയങ്ങളും ജീവിതവുമായി അടുത്തുനിന്ന പ്രണയത്തെ, പ്രണയിനിയെ, ദൈവത്തെ, ബാല്യകാലത്തെ, വിശപ്പിനെ,പുഴയെ, കടലിനെ, മയില്‍പീലിയെ, ,ഋതുക്കളെ, പ്രവാസത്തെ, ഓര്‍മകളെ, വഴികളെ, കുറ്റവാളിയെ, അഭിസാരിക, മരണം തുടങ്ങി എല്ലാത്തിനെപ്പറ്റിയും അയ്യപ്പന്‍ ആരും പറയാത്ത രീതിയില്‍ അവരുടെ ഭാഷയില്‍ തന്നെ അവരുടെ വേദനപറഞ്ഞു. കിളികള്‍ക്ക് കിളികളുടെ ഭാഷ ,കടലിനു കടലിന്റെ ഭാഷ ,പ്രവാസിക്ക് പ്രവാസിയുടെ ഭാഷ ,ആട്ടിന്‍കുട്ടിയുടെ ഭാഷ,വിശപ്പിന്റെ ഭാഷ.  അയ്യപ്പന്‍ തന്നില്‍ നിന്നുകൊണ്ടുതന്നെ പലരിലേക്കും പല  ദൂരങ്ങള്‍ താണ്ടി.

അയ്യപ്പന്‍ ശരിക്കും ആരായിരുന്നു ? ഒരിടത്തുനിന്നും ഒരിടത്തേക്ക് യാത്ര പോകുന്ന ഒരു സഞ്ചാരി ഒരു യാത്രികന്‍ അയാള്‍ക്ക് ആരെപ്പറ്റിയും ആകുലതകളില്ല അതുകൊണ്ട് തന്നെ എന്നും വ്യത്യസ്തകാഴ്ചകള്‍ കണ്ട കവി വ്യത്യസ്തകവിതകള്‍ സമ്മാനിച്ചു. അയ്യപ്പനു ജീവിതം കവിതയായിരുന്നു. രാവും പകലും  കൂട്ടായി ഒന്നുമാത്രം അക്ഷരങ്ങള്‍. ഒരു പക്ഷെ അദ്ധേഹത്തിന്റെ സ്വന്തമെന്നു പറയാവുന്ന മാസികയുടെ പേരുപോലും അക്ഷരം എന്നായത് യാതൃശ്ചികം മാത്രം.

അയ്യപ്പന്‍ ഒരു വിഷയം കണ്ടു കൈകാര്യം ചെയ്യുന്നതും മറ്റുള്ളവര്‍ അതെ വിഷയം കൈകാര്യം ചെയ്യുന്നതും തികച്ചും അപൂര്‍വ്വവും വ്യത്യസ്തവുമായിരുന്നു. ഒരു പക്ഷെ അയ്യപ്പനു മാത്രം കഴിഞ്ഞ കാര്യം വ്യത്യസ്തരീതി. യുക്തിചിന്തകളെ തകിടം മറയ്ക്കുന്ന അവതരണം. അതു തന്നെയാണ് അയ്യപ്പന്‍ കവിതകളുടെ ഏറ്റവും വലിയ പ്രത്യേകത.

ഏതു വിഷയത്തിലും  സാധരണ കവികള്‍ ചിന്തിക്കുന്നതിലും ബഹുദൂരം മുന്നില്‍ കടന്നു ചിന്തിക്കുന്ന കവി. പുഞ്ചിരി, മന്ദഹാസമെന്നൊക്കെ മറ്റു കവികള്‍ ഉപയോഗിക്കുന്നിടത് 
അയ്യപ്പന്‍ മനോഹരമായി പൊട്ടിച്ചിരിയെന്നും,അട്ടഹാസമെന്നുമെഴുതി, കാനനം എന്നതിനു പകരം കാടെന്ന് തന്നെ എഴുതി. പാഥേയമെന്നതു സാധരണപോല്‍ പൊതിച്ചോറ്. വാക്കുകളില്‍ സാധരണത്വവും ആവര്‍ത്തനവുമുണ്ടെങ്കില്‍ കൂടി മനോഹരവും വലിയ അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചവയുമായിരുന്നു ഓരോ  കവിതകളും. ആ വ്യത്യസ്ത തന്നെയാണ് എന്നെ അത്തരം  വരികളിലേക്കും അയ്യപ്പനിലേക്കും അടുപ്പിച്ചത് ചില വരികളിലൂടെ കണ്ണോടിക്കുമ്പോള്‍  കാണുന്ന തുറന്നു പറച്ചില്‍, ഭാഷ, അവതരണം തുടങ്ങി കവിതയുടെ  അവസാനത്തില്‍ നിന്നും മറ്റൊന്നിനെ മറ്റൊരു ചിന്തക്ക് തിരിതെളിയിക്കുന്ന വരികള്‍. അയ്യപ്പന്റെ ഭൂരിഭാഗം രചനകളും അത്തരത്തില്‍ ആയിരുന്നു. മറ്റാര്‍ക്കും കാണാന്‍ കഴിയാതെ പോയ പറയാന്‍ കഴിയാതെ പോയ തുറന്നെഴുത്തുകള്‍. 

ബാല്യത്തിന്റെ ഓര്‍മയില്‍ ചിലവരികള്‍ കുറിക്കുമ്പോള്‍ മറ്റാര്‍ക്കും കഴിയാത്ത   ഭാഷാസ്ഫോടനം. 
*കുട്ടിക്കാലമോര്‍മ്മ വരുന്നു
കുരുത്തം കെട്ട  കൂട്ടുകിട്ടുന്നു
കുട്ടിക്കാലം കൂടുവിടുന്നു
കുരുത്തം കെട്ടത്തു പിന്നെയും നേടുന്നു
കണ്ണുകളാണ് കുരുടന്റെ ദുഃഖം
കാലുകളാണ് കുരുടന്റെ വെട്ടം (ഒരു പ്രതിപക്ഷ ജീവിതത്തിന് )

കുറ്റബോധമുണ്ടാവുമ്പോള്‍ ഒരു നിരാശകാമുകനും തോന്നാത്തവിധം, ഒരു കവിയും പാടാത്തപോല്‍ അയ്യപ്പന്‍ ഇങ്ങനെ പാടുന്നു.

*പെണ്ണൊരുത്തിയ്ക്കു മിന്നു കൊടുക്കാത്ത
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍
ജരയും നരയും പകര്‍ന്നു കൊടുക്കുവാന്‍
മകനില്ലാത്തൊരു കിഴവന്‍ മനസ്സ്‌ ഞാന്‍ (കുറ്റപത്രങ്ങള്‍ )

വിശപ്പിനെകുറിച്ച് പറയേണ്ടിവന്നപ്പോള്‍ കവി സഞ്ചരിച്ച വരികള്‍
 

*റുക മോതിരം വിരലില്‍ നിന്നൂരുന്നു
വിശക്കുന്നോരന്‍ ചോറ് ബലി കാക്ക
കൊത്തുന്നു കൂടു വിട്ടോരന്‍ വാക്കിന്റെ
പക്ഷിക്കും ചോറ് വിളബുന്നു.
വരണ്ടുണങ്ങിയ മന്ത്രങ്ങളെന്നെ
കരണ്ടു തിന്നുന്നു എള്ളും പൂവും
നനയ്ക്കവേ കണ്ണിലെ മുള്ളു പറിച്ചാരെടുക്കുന്നു(ബലിക്കുറിപ്പുകള്‍ )

ആധുനികകാലത്തെ  മനുഷ്യസ്വഭാവവും പട്ടിണിയും അത്താഴമെന്ന കവിതയിലുണ്ട്. വണ്ടി ഇടിച്ചു മരിച്ചു കിടന്നാളിന്റെ പോക്കറ്റില്‍ നിന്നും പറന്ന അഞ്ചു രൂപ നോട്ടുകൊണ്ട് അത്താഴം   കഴിച്ചവന്റെ വേദന.

*രിച്ചവന്റെ പോസ്റ്റ്മോര്‍ട്ടമോ
ശവദാഹമോ കഴിഞ്ഞിരിക്കും
അടയുന്ന കണ്‍പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവിട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം
ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്ക്കരി തന്നു മരിച്ചവന്‍ (അത്താഴം)

പിന്നെയും ഒരുപാട് വരികള്‍

*പുരികങ്ങള്‍ക്ക് താഴെ പൂക്കുന്ന നിന്റെ
സന്ധ്യയില്‍ വീണിനി ഞാനുറങ്ങട്ടെ
ഈ ശവത്തിന്റെ ശിരസ്സിലൊരു മെഴുകുതിരി
കരഞ്ഞു തീരുവാന്‍ കത്തിച്ചു വയ്ക്കട്ടെ (കാമപര്‍വ്വം)

*ച്ഛന്റെ ബലിഷ്ഠതയാണ് ഈ മണ്ണ്

അമ്മയുടെ ആശിസ്സുകളാണ് ഈ മണ്ണ്
എന്നും കരയുന്ന എന്റെ പെങ്ങളാണ് ഈ മണ്ണ്
തെറ്റുകളെപൊറുത്തു തിരിച്ചു വിളിക്കുന്ന
വീടും ആഞ്ജയുമാണ് ഈ മണ്ണ്
എഴുത്തറിവിന്റെ വ്യഥ തന്ന
എഴുത്തച്ഛനാണ് ഈ മണ്ണ് (പ്രവാസിയുടെ ഗീതം )
 
*നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലിപെറ്റു;
നൂറ്റൊന്നു കുഞ്ഞുങ്ങള്‍ (സുമംഗലീ)

*നാഴികക്കല്ലുകളും
ശിലാ ലിഖിതങ്ങളും
പുസ്തകങ്ങളുമല്ല ചരിത്രം;
യാത്രയാണ്  (ഓംകാരത്തിന്റെ ശംഖ് )


*സ്നേഹിക്കുന്നതിനു മുന്‍പ് നീ കാറ്റും
ഞാനിലയുമായിരുന്നു
കൊടും വേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു
തപ്തമായ എന്റെ നെഞ്ചില്‍ തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു (പുഴയുടെ കാലം)

*രേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ട്ടിക്കപെട്ടു
പ്രാണന്‍ കിട്ടിയ നാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവി പോലെ
ഒന്നിച്ചോഴുകി
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞു (സുമംഗലീ)

*മൗനത്തിന്റെ ശവം ചീഞ്ഞളിയുന്നു
അടുത്തൊരിടത്ത്
ഞാന്‍ ചൂണ്ടയിടാന്‍ പോകുന്നു (വാതില്‍ക്കുറിപ്പ്)

*ര്‍ത്തിയെ നിന്‍ മൂര്‍ത്തമാം നഖത്താല്‍ പൊള്ളിക്കുക
ധൂര്‍ത്തനാണു ഞാന്‍ സ്വര്‍ണ നാണയം സമ്മാനിക്കും
മാറ്റിവയ്കേണ്ട വേറെ മാംസഭുക്കുകള്‍ക്കിനി
നാട്ടിയ തീപ്പന്തത്തെക്കൊടുത്തു വിവസ്ത്രയായ്‌
അസ്ഥിയും പല്ലും കണ്ണും മാംസവുമാകുന്ന നാം
ഉച്ചരിക്കരുതു നീ മസ്തിഷ്കപ്രഹേളിക (അഭിസാരികക്കൊരു ഗീതം)

*തീയുടെ നിറമുള്ള പൂവാണ് ഞാന്‍
തീന്‍ മേശയിലെ രുചി
കട്ടുറുമ്പ് കടിക്കുന്ന ഒരു നിമിഷം
വെറ്റിലത്തുപ്പലിന്‍റെ തെച്ചി
എച്ചില്‍ കൂനയിലെ മൂക്കുത്തി
ഞാന്‍ പീലികള്‍ കൊഴിഞ്ഞ മയില്‍
എന്റെ നൃത്തത്തിനു അലങ്കാരവും
ചിലമ്പുമില്ല വീണ്ടും വിടരുന്ന വീണപൂവ്
ഞാന്‍ തടാകത്തിലെ ജലം
പുഴയിലോ കടലിലോ
എനിക്കൊഴുകിയെത്താനാവില്ല.
ഞാന്‍ ഭാവിയല്ല ഭൂതത്തെയോര്‍ക്കുന്ന
പുഴ വര്‍ത്തമാനത്തിന്റെ കൊടുംചൂടില്‍
പൊട്ടിച്ചിരിച്ചു പെയ്യും മഴ (കല്ലും പെണ്ണും )

വരികളില്‍ തെളിയുന്ന കാഴ്ച,ജീവിതദര്‍ശനം, ഭാവതലം, അനുഭവം, അര്‍ത്ഥതലം ,അവതരണരീതി തുടങിയ പലതും അയ്യപ്പന്‍ കവിതകള്‍ക്ക്‌ മാത്രം സ്വന്തം. അയ്യപ്പന്റെ യാത്രകളിലെ കാഴ്ചകള്‍പോലെ കവിതകളിലും സ്ഥിരകാലഭാവമോ, കാല്പനികതയോ, ഭാഷയോ ഒതുങ്ങി നിന്നില്ല അത് സമകാലിനമായി തന്നെ വ്യത്യസ്തമായൊഴുകി. കൊടുത്ത വരികള്‍ ചില  സൂചകങ്ങള്‍ മാത്രമാണ് അയ്യപ്പന്‍ ആരായിരുന്നുവെന്നു ആ വരികള്‍പ്പോലും പറയും. കരിനാക്കുള്ളവന്റെ കവിതയില്‍ അയ്യപ്പന്‍ തന്നെ പറഞ്ഞതുപോലെ "വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ് കവിത"

അയ്യപ്പന്റെ കവിത ഒരടയാളം തന്നെയാണ് മലയാളകവിതയ്ക്ക്. ആധുനിക കവിതകള്‍ കൂടുതല്‍ ശ്രദ്ധേയമായി മാറാന്‍ തുടങ്ങിയപ്പോഴും  അത്തരം കവിതകളുടെ സ്വീകാര്യതയുടെ ഇടയിലും അയ്യപ്പന്റെ കവിതകള്‍ ഒരു കഞ്ചാവടിക്കാരന്റെ ഒരു മദ്യപാനിയുടെ കാട്ടികൂട്ടല്‍ മാത്രമായി ഒതുങ്ങി പലരും ഒതുക്കി. നവീനകവിതകളുടെ തുടക്കക്കാലത്ത് കവിതയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ നിരവധിയാണ് പുതുകവികള്‍ പലരും പല രൂപത്തില്‍ കവിതകള്‍ അവതരിപ്പിച്ചു. പലവിഷയങ്ങള്‍. കൂടുതലും തങ്ങളുടെ ആത്മഗതം മാത്രമാണ് കവികള്‍ കവിതയ്ക്ക് വിഷയമാക്കി തിരഞ്ഞെടുത്തത് അവരുടെ പ്രണയവും ,വിരഹവും ,ദുഖവും ,വിപ്ലവവും എന്നാല്‍ അയ്യപ്പന്‍ അവിടെ വ്യത്യസ്തനായത് തന്നില്‍ നിന്നുകൊണ്ട് തന്നെ പലരിലേക്കും പലയിടത്തേക്കും നടത്തിയ സഞ്ചാരത്തിലൂടെയാണ്.

അയ്യപ്പന്റെ കവിതയിലും പ്രണയമുണ്ടായിരുന്നു വിരഹമുണ്ടായിരുന്നു.അതിലുപരി വിശപ്പുണ്ടായിരുന്നു,സാധരണക്കാരനുണ്ടായിരിയുന്നു, ജീവിതസത്യങ്ങളുണ്ടായിരുന്നു. അയ്യപ്പന്‍ കവിതകളില്‍ തെളിയുന്ന ചില സ്ഥിരം ബിംബങ്ങള്‍ അമ്മ,പെങ്ങള്‍ ,സ്നേഹം, കാലം തുടങ്ങി ജീവിതത്തിനോട് അടുത്തുനിന്ന ജീവിതദര്‍ശനങ്ങള്‍. കൂടാതെ കവിതകളില്‍ തെളിഞ്ഞു കിടക്കുന്ന  നിരവധി ചോദ്യങ്ങളുണ്ട് ,സന്ദേഹങ്ങളുണ്ട് ,വേദനയുണ്ട് ,ഒറ്റപെടലുണ്ട്,ആക്ഷേഭമുണ്ട് അതു കവിത തെരഞ്ഞെടുത്ത വിഷയങ്ങളുടെ പ്രത്യേകത തന്നെ ആയിരുന്നിരിക്കണം. 

സമൂഹം വിമര്‍ശിച്ചവരെ, ഒറ്റപെടുത്തിയവരെ, ക്രൂശിച്ഛവരെ, സമൂഹത്തിലെ  ചെറിയ ചെറിയ ജീവിതങ്ങളെ അയ്യപ്പന്‍ തന്നിലൂടെ നോക്കികണ്ടു യേശുക്രിസ്തു,ബുദ്ധന്‍,വാന്‍ഗോഗ്,തുടങ്ങി കുരുടന്‍,കോമാളി,ഭ്രാന്തന്‍,ജയില്‍പുള്ളി,പ്രവാസി,ആരാച്ചാര്‍,സഞ്ചാരി,അഭിസാരിക തുടങ്ങി ഒറ്റപ്പെട്ടവരുടെ വികാരങ്ങള്‍ ആത്മസംഘര്‍ഷമൊരുപാടനുഭവിക്കുന്നവരുടെ വേദന
ആ ജീവിതമറിയാന്‍ അതുപറയാന്‍ പകര്‍ത്താന്‍ ശ്രമിച്ച അയ്യപ്പനും അവരെപോലെ ഒറ്റപ്പെടുകയായിരുന്നു. ആ വികാരങ്ങളും അയ്യപ്പന്‍ കവിതകളും അതുകൊണ്ടുതന്നെ  മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്നും മലയാള കവിതലോകത്ത്‌ അയ്യപ്പനും ആ കവിതകളും വേറിട്ടൊരു  അടയാളം തന്നെയാണ്.

പക്ഷെ അയ്യപ്പന്റെ കുറിപ്പുകളെ കവിത ആയിപ്പോലും പലരും കണ്ടിരുന്നില്ല എന്നാല്‍  അയ്യപ്പന്‍റെ ഓരോ കവിത വായിച്ചു കഴിയുമ്പോഴും മനസ്സില്‍ ആയിരം വട്ടം സ്വയം ചോദിച്ചുപോകുന്ന ചോദ്യമുണ്ട്. പലരും പറയുന്നപോലെ കഞ്ചാവടിച്ചാല്‍ പോലും മദ്യപിച്ചാല്‍ പോലും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ? എഴുതാന്‍ പറ്റുമോ ഒരാള്‍ക്ക്‌ ? അയ്യപ്പനു എങ്ങനെ പറ്റുന്നു അതെങ്ങനെ സാധിച്ചു.

ബാല്യത്തിലെ തന്നെ അയ്യപ്പനു അച്ഛനെ നഷ്ട്ടപെട്ടു. ആരോ അദ്ധേഹത്തെ കൊലപെടുത്തുകയായിരുന്നു  അന്ന് കവിക്ക്‌ ഒരു വയസോ മറ്റോ പ്രായം. അതിനു ശേഷം അമ്മയും പെങ്ങളും അടങ്ങിയ കുടുംബം അനുഭവിച്ച കഷ്ടതകള്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ അമ്മയും  മരിച്ചു.പിന്നെ പട്ടിണിയും പരിവട്ടവുമായി പെങ്ങളോടപ്പം. ഇടയ്ക്കിടെ മുത്തച്ഛന്‍റെ കൂടെ. പെങ്ങള്‍ കല്യാണം കഴിഞ്ഞതോടെ ഇവരിലേക്ക് ഭര്‍ത്താവ്‌, അവര്‍ക്ക് കുട്ടികള്‍. മൂത്തകുട്ടി ജന്മനാ വികലാംഗന്‍ എപ്പോഴും കിടക്കയില്‍ തന്നെ ഏറ്റവും താഴെ ഉള്ളയാള്‍ ഊമ. അയ്യപ്പന്‍റെ കുടുംബത്തെ അങ്ങനെ വിധിയെന്നും വേട്ടയാടികൊണ്ടേയിരുന്നു. അയ്യപ്പന്‍ കവിതകളില്‍ അതു തീക്ഷ്ണമായി തന്നെ കടന്നു വരുന്നു അച്ഛന്‍ ,അമ്മ ,പെങ്ങള്‍ ,മുത്തച്ചന്‍ തുടങ്ങി സ്നേഹത്തിന്റെ ഓര്‍മ്മകള്‍ പഠിക്കുന്ന കാലത്തെ നഷ്ടപ്രണയങ്ങള്‍.

അച്ഛനെകുറിച്ചും അമ്മയെകുറിച്ചും അച്ഛന്റെ ഘാതകനെ കുറിച്ചുമെല്ലാം പരാമര്‍ശിച്ചുപോയ ചില വരികള്‍,പലകവിതകളിലും അവരൊക്കെ അറിഞ്ഞോ അറിയാതയോ വരുന്നുണ്ട്  

*
ചെന്നി നായകം കയ്ക്കുന്ന
ചുണ്ടിലൂടമ്മ യോര്‍മ്മയായ്
സ്വപ്നത്തില്‍ മധുരം തന്ന
രക്തസാക്ഷിയാണെന്റെയച്ഛന്‍ (ജലശയ്യ)

*
ച്ഛനോടുള്ള വെറുപ്പുകൊണ്ടാരോ
ദര്‍ഭമുനകളറത്തുമുറിക്കുന്നു (ഒരു പ്രതിപക്ഷജീവിതത്തിന്)

*
ളിവീടും കടലാസ്സു വള്ളവും തീര്‍ത്ത കൈവിരുത്
കത്തിയേറില്‍ ശത്രുവിന്റെ നെഞ്ചുതകര്‍ക്കണം
അമ്പെയ്ത് അച്ഛന്റെ കണ്ണീര്‍ തുടക്കണം(ദുരവസ്ഥ)

*
രച്ചോട്ടില്‍ തണലുകൊള്ളാന്‍
പിത്രുഘാതകനെത്തുമ്പോള്‍
ക്ഷീരം നിറഞ്ഞ കൈയിലൊരു
ചെത്തി കൂര്‍പ്പിച്ച അമ്പ് (ഭൂമിയുടെ കാവല്‍ക്കാരന്‍)

*
മ്മയോടുള്ള സ്നേഹമെനിക്കിന്നു
അരുന്ധതിയെ കാണിച്ചു തന്നു (ഒരു പ്രതിപക്ഷജീവിതത്തിന്)

*നിന്റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്‍റെതാണ്
ഈ മരത്തില്‍നിന്ന് നിനക്കൊരു കളികുതിര 
ചുള്ളികള്‍കൊണ്ട് കളിവീട് 
ഇമകള്‍ പോലെ തുടിക്കുന്ന 
ഇലകളാല്‍ തോരണം (ഭൂമിയുടെ കാവല്‍ക്കാരന്‍)

അതുപോലെ തന്നെ പ്രണയവും പെങ്ങളും മുത്തച്ഛനും പലയിടത്തും വരും . പെങ്ങളെക്കുറിച്ച് എന്നും വാചാലനാവുന്ന കവി പ്രണയത്തെക്കുറിച്ച്  പറയുമ്പോള്‍ ഒരു സാധാനിരാശയ്ക്കപ്പുറം,ആ വരികളില്‍ മറ്റെന്തോയുണ്ട്. ഒരു അയ്യപ്പന്‍ സ്പര്‍ശം .

*
പാടു നീ മേഘ മല്‍ഹാര്‍
ഗര്‍ഭസ്ഥവര്‍ഷത്തിനെത്തേടൂ നീ
അമ്ലരൂക്ഷമാക്കുക സ്വരസ്ഥാനം

ഗര്‍ജ്ജിക്കും സമുദ്രത്തിന്‍ ശാന്തമാം കയം നിന്‍റെ
മുജ്ജന്മം ദാഹിക്കുന്നു, പാടൂ നീ മേഘമല്‍ഹാര്‍ (വേനല്‍മഴ)

*
ണ്ണപ്പം ചുടുന്ന പെണ്‍ക്കുട്ടിയോട്
കുട്ടിക്കാലത്തുതന്നെയവന്‍
കുരുത്തക്കേടു പറഞ്ഞു (കള്ളനും പോലീസും )

*
ന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു
തന്നവളുടെ ഉപഹാരം (എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് )

പെങ്ങളോട് എന്നും വലിയ സ്നേഹമായിരുന്നു അയ്യപ്പന് പല കവിതകലും പെങ്ങളെ പറ്റി കവി പറയുന്നുണ്ട്.

*
ലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയില്ല
ആനന്ദത്താലും ദുഃഖത്താലും കണ്ണുനിറഞ്ഞ
പെങ്ങളിലവേണം(ആലില )


*പുറത്ത്‌
മരം പെയ്യുന്ന മഴ 
കണ്ണുചിമ്മി യുനരുമ്പോള്‍ 
മെഴുകുതിരിയുടെ കത്തുന്ന മുറിവുപോലെ
പെങ്ങള്‍ 
ഓറഞ്ചിന്‍റെ ഒരല്ലിയിലൂടെ
ഉമി ത്തീയുടെ ചിരി (ഒന്നാം വാര്‍ഡ്‌ )

*
കൗമാരസഖിയുടെ കൈവെള്ളയിലെ
വിയോഗവ്യഥയുടെ രേഖ
ഇന്നു മാഞ്ഞു പോയിരിക്കും
പെങ്ങളുടെ  കൈവള്ളയിലെ
പാമ്പുകൊത്തിയ പാട്
ഭാഗ്യരേഖയായ്‌ തെളിഞ്ഞിരിക്കും (ആസക്തിയുടെ വീട് )

*
ദ്യമായി ഞാന്‍ പാപ്പാനായത്
അപ്പൂപ്പന്റെ മുതുകതിരുന്നാണ് (പ്ലേഗ് )  കവിതയില്‍ തെളിയുന്നത്  ജീവിതമല്ലാതെ മറ്റെന്ത്‌ ? വിശപ്പിനെ,അമ്മയെ ,പെങ്ങളെ, കണ്ട കാഴ്ചകളെ അനുഭവിച്ച കാര്യങ്ങളെ കുറിച്ചെഴുതാന്‍ മറ്റൊരു ലഹരി അദ്ധേഹത്തിനു വേറെ ആവശ്യമായിരുന്നോ. വീണ്ടും ഒരുപാട് ആലോചിക്കേണ്ടിയിരിക്കുന്നു. 
"ഒരു  പക്ഷെ ലഹരി ആവില്ല  ലഹരിയെ ആവും അയ്യപ്പനെന്ന മനുഷ്യന്‍ കവി കീഴടക്കിയത്".  

മനുഷ്യന്‍ എല്ലാവരെയും കീഴടക്കിയ തന്നിലേക്ക് വലിച്ചടിപ്പിച്ച കാന്തികവലയം തന്നെ ആയിരുന്നു. അയ്യപ്പന്റെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു. ഒരു അലച്ചിലായിരുന്നു വലിയ ആകുലതകള്‍ ഇല്ലാതെ സ്വന്തമായി വീടില്ലാതെ കൂട്ടില്ലാതെ, കാണുന്നവരോട് ഇരന്നും, കടം വാങ്ങിയും, അയ്യപ്പന്‍ ജീവിച്ചു. ഒന്നിനും കണക്കുപറയാതെ... എഴുതികൊടുത്ത കവിതക്കോ കഷ്ടതകള്‍ സമ്മാനിച്ച ജീവതത്തോടോ കണക്കു പറഞ്ഞില്ല. കരള്‍ രോഗം കലശലായി ബാധിച്ചയ്യപ്പന്‍   
ഏറെ ജീവിച്ചിരുന്നതു തന്നെ വൈദ്യശാസ്ത്രരംഗത്തെ അത്ഭുതമായിരുന്നു ജീവിതമൊരു പുഴയാണെന്നും അതൊഴുകി വറ്റിപോവുന്ന പോല്‍ മരണം വരെ ജീവിക്കണമെന്നുമായിരിന്നു അയ്യപ്പന്‍റെ പക്ഷം.   

അങനെയുള്ള അയ്യപ്പനെ സ്നേഹിതര്‍ പലപ്പോഴും ഒരു കൊച്ചു കുഞ്ഞായിട്ടാണ് കണ്ടത്.മറ്റുപലരും ഒരു തരം വട്ടായിട്ടും. കാരണം അയ്യപ്പന്‍റെ  കൊച്ചുവാശികള്‍, പ്രവര്‍ത്തികള്‍,നിഷ്കളങ്കത. പാതിരാത്രിയില്‍പ്പോലും കൂട്ടുക്കാരന്റെ വീട്ടില്‍ മഴനനഞ്ഞു കയറി ചെല്ലുന്ന അയ്യപ്പന്‍. ചോറിനു വാശി പിടിക്കുന്ന അയ്യപ്പന്‍.പലരും പറയുന്ന അശ്രീലം അയ്യപ്പന്‍ പറയുമ്പോള്‍ അശ്രീലമല്ല. കൂട്ടുക്കാരന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അയാളുടെ ഭാര്യയോട്‌ ഇവളെന്റെ കാമുകിയാണെന്നും, പെങ്ങളെന്നും അമ്മയാണെന്നുമൊക്കെ പറയുന്ന കുട്ടിത്തം. കളങ്കമില്ലാതെ എന്തും തുറന്നു പറയുന്ന കൊച്ചുകുട്ടികളെ സ്നേഹിക്കും പോലെ, അയ്യപ്പനെയും നമ്മളറിയാതെ അങനെ സ്നേഹിച്ചു പോകും .

രഹസ്യങ്ങള്‍ ഇല്ലാത്ത മനുഷ്യന്‍.

ആധുനികകവിതകള്‍, കവികള്‍ ജനകീയമായപ്പോഴും അയ്യപ്പന്‍ ജനകീയന്‍ ആയില്ല. ഒരു പക്ഷെ അയ്യപ്പന്‍ പറയുന്ന രീതി തുറന്നു പറച്ചിലിന്റെ ഭാഷ അതുപലര്‍ക്കും ഇഷ്ടപ്പെട്ടു കാണില്ല. തുറന്നു പറച്ചിലിനെ പെട്ടന്നാര്‍ക്കും അംഗീകരിക്കാന്‍ മടിയായിരുന്നല്ലോ. തുറന്നു പറയുന്നവനെ ഭ്രാന്തനെന്നു വിളിക്കുന്ന സമൂഹം അയ്യപ്പനെയും ഒരു ഭ്രാന്തനായോ, മദ്യപാനിയായോ,കഞ്ചാവടിക്കരനായോ കണ്ടു. വൈകിയുണ്ടായ വിവേകങ്ങള്‍ അംഗീകാരമായെങ്കിലും അയ്യപ്പന്‍ വേണ്ടപോലെ ഒരിക്കല്‍പ്പോലും അംഗീകരിക്കപ്പെട്ടില്ല.

എഴുത്തിന്റെ വഴിയില്‍ കവിദര്‍ശനത്തിനും കാവ്യബോധത്തിനും കാവ്യാവിഷ്‌ക്കാരത്തിനും  കവിതക്കും പുതിയൊരു തലം പുതിയൊരു രൂപം നല്‍കി. അയ്യപ്പന്‍ ഒരു പുതുപാരമ്പര്യം സൃഷ്ടിച്ചു. ചില രചനകളില്‍ വൃത്തവും  സ്വതന്ത്രശൈലിയും പിന്തുടരുന്നെങ്കിലും കൂടുതലും  ഗദ്യ രൂപത്തില്‍ തന്നെയായിരുന്നു രചനകള്‍.
  ഗദ്യരൂപമാണെങ്കില്‍ കൂടി ആ കവിതക്കുണ്ടായ ഒരു തരം താളഭംഗി അത് പൂര്‍ണമായി ഉപയോഗിക്കാനും അതുനിലനിര്‍ത്താനും അയ്യപ്പനു കഴിഞ്ഞു.   മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത തനിക്ക് മാത്രം നല്‍കാന്‍ എഴുതാന്‍ കഴിയുന്ന ഒന്ന്. എഴുതുക അല്ല ഒരു തരം വരച്ചു കാണിക്കല്‍ കവിത ചൊല്ലികേള്‍ക്കാനുള്ളത്താണെങ്കിലും വായനയില്‍ തെളിയുന്ന ചിത്രങ്ങള്‍ ഒളിപ്പിച്ച കവിതകളായിരുന്നു അയ്യപ്പന്‍റെ. പലരും പലപ്പോഴും അംഗീകരിക്കാന്‍ മടിച്ചു മാറ്റിനിര്‍ത്തിയ  ജീവനുള്ള കവിതകള്‍. 

എന്നാല്‍ വൈകിയുണ്ടായ വിവേകത്തെ പരിഹസിച്ചു കൊണ്ട് അയ്യപ്പന്‍ ആരോടും പറയാതെ ഒരു ദിവസം കവിതകളെ ഉപേഷിച്ച് കാവ്യാത്മകമായി തന്നെ യാത്രയായി നെഞ്ചില്‍ പാതിയില്‍ നിര്‍ത്തിയൊരു  കവിതയുമായി, മരണത്തിനു കീഴടങ്ങി. ആരും തിരിച്ചറിയാതെ മണിക്കൂറുകളോളം വഴിയരികില്‍ കിടന്നപ്പോഴും ആ നിര്‍ജീവമായിക്കിടന്ന തണുത്ത മൃതശരീരത്തിന്റെ ഹൃദയസ്ഥാനത്തൊരു കടലാസുണ്ടായിരുന്നു.  അതില്‍ എന്നും കൂട്ടുണ്ടായിരുന്ന കവിതയും.

ജീവിതത്തിലും മരണത്തിലും അയ്യപ്പനെ ആരും പെട്ടെന്നുതിരിച്ചറിഞ്ഞില്ലാ. എന്നും കവിത മാത്രമായിരുന്നു അയ്യപ്പനു കൂട്ട് അവസാനം വരെ. അയ്യപ്പന്‍ അതുപോലെ അയ്യപ്പന്‍ മാത്രം, അന്നും ഇന്നും എന്നും ഒരു ഒറ്റയാന്‍ എ.അയ്യപ്പന്‍.

അയ്യപ്പന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ തന്നെ "സുഹൃത്തെ, മരണത്തിനപ്പുറവും ഞാന്‍ ജീവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും"

 
മലയാള കവിതാലോകത്ത്‌ അയ്യപ്പനെക്കുറിച്ച്  ചോദിച്ചാല്‍  ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിശേഷണമേ ഒള്ളൂ മലയാള കവിത "അയ്യപ്പനു മുന്‍പും ശേഷവും"
 

കടപ്പാട്- ഗൂഗിള്‍:ചിത്രം, കവിതകളും അറിവും: അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണം
വീഡിയോസ് :കടപ്പാട് -ഏഷ്യാനെറ്റ് 

https://www.youtube.com/watch?v=jcJie3t29hk

https://www.youtube.com/watch?v=M_9XnM-btcg

60 comments:

 1. അതിമനോഹരമായ ഒരു കുറിപ്പ്... എല്ലാ വശങ്ങളിലൂടെയും ഊളിയിട്ടൊരു അവലോകനം ...

  മായമില്ലാത്ത കവിതകളുടെ കവി അയ്യപ്പന് സ്മരണാഞ്ജലി....

  വളരെ നന്നായി കാത്തീ , ഇതൊരു അത്യാവശ്യം ആയിരുന്നു, ആശംസകള്‍...!

  ReplyDelete
  Replies
  1. നന്ദി റൈനി.. വളരെ വളരെ സന്തോഷമാകുന്നു ഈ വാക്കുകള്‍ കാണുമ്പോള്‍ പറയാന്‍ കഴിയില്ല.

   Delete
 2. അനീഷ്‌ ...മനോഹരമായ , അതിലേറെ ആധികാരികമായ ഒരു ഓര്‍മ്മക്കുറിപ്പ്‌ സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍ ..യാദൃശ്ചികം ആയിരിക്കാം ... അയ്യപ്പനെ കുറിച്ച് ഇന്ന് ഞാനും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അനീഷ്‌ വച്ച അത്ര അറിവുകള്‍ അദ്ദേഹത്തെ കുറിച്ച് പറയാന്‍ എന്റെ കയ്യിലില്ല ..എങ്കിലും വായിച്ചു അറിഞ്ഞ അയ്യപ്പേട്ടനെ കുറിച്ച് ഞാനും ഇന്ന് രാവിലെ എഴുതിയിരുന്നു. അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു എന്നാണു എനിക്ക് അറിയാന്‍ സാധിച്ചത്. നല്ല എഴുത്തിനു ആശംസകള്‍ ...

  അയ്യപ്പേട്ടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ ..
  ഓര്‍മയിലെ അയ്യപ്പചരിതം


  ReplyDelete
  Replies
  1. ഇത് അയ്യപ്പന്‍ മനസ്സില്‍ കയറി കൂടിയ നാള്‍ മുതല്‍ കൊണ്ടു നടക്കുന്ന വിഷയമാണ് പ്രവി.ഒരുപാട് നാളായി അതുകൊണ്ട് തന്നെ കുറെ കാര്യങ്ങള്‍ അന്വേഷിച്ചു വായിച്ചറിഞ്ഞു,അത് മറ്റുള്ളവരിലേക്കും എത്തിക്കാന്‍ തോന്നി.ഇന്ന് ഇപ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷമുണ്ട്.

   Delete
 3. മനോഹരമായി പറഞ്ഞിരിക്കുന്നു.... എല്ലാം നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു.. :)

  ReplyDelete
  Replies
  1. നന്ദി...സന്തോഷം റോബിന്‍

   Delete
 4. ഇങ്ങനെയൊരു കുറിപ്പിന് എന്ത് പ്രാധാന്യം എന്ന് ചിന്തിക്കുമ്പോഴാണ് കവി.അയ്യപ്പന്റെ യഥാർത്ഥ വലുപ്പം നമുക്ക് മനസ്സിലാവുന്നത്,നല്ല കുറിപ്പ് ട്ടോ. അങ്ങനേയൊരു തെരുവിൽ തീരണ്ട ആളാണോ അയ്യപ്പൻ എന്ന് പലർക്കും സംശയമുണ്ടാകാം. തെരുവിൽ ജീവിച്ച് തെരുവിലുള്ളവരെക്കുറിച്ച് എഴുതി,തെരുവിൽ പാടി,തെരുവിന്റേതായി ജീവിച്ച ഒരാൾ പിന്നെ എങ്ങനേയാണ് മരിക്കുക.!പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി അത് എന്ന് മാത്രം. ആശംസകൾ.

  ReplyDelete
  Replies
  1. നിറഞ്ഞ സന്തോഷം.അതെ എല്ലാത്തരത്തിലും ഒരു ഒറ്റയാന്‍..

   Delete
 5. എവിടെയാണ് എന്തിലാണ് അയ്യപ്പനെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടത്‌ എന്ന് അന്വോഷിച്ചു ഞാന്‍ സ്വയം അലഞ്ഞിട്ടുണ്ട്. വളരെ മികച്ച അനുസ്മരണം. മറ്റൊരിടത്ത് പറഞ്ഞുവെങ്കിലും എന്റെ പ്രിയപ്പെട്ട ഈ വരികള്‍ കൂടെ ചേരട് വെക്കട്ടെ
  "എന്റെ ഉടലിനെച്ചൊല്ലി ഉന്മാദിയാകരുത്..
  എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത്
  ഇന്നലെകളെയും ഇന്നിനെയും മറക്കൂ
  ചുരം കഴിഞ്ഞു
  ഇതാ വാതായനം
  വാതായനം വരെ മാത്രമേ വാഗ്ദാനമുള്ളു“
  ഇന്നില്‍ മാത്രം ജീവിച്ച മഹാകവി. നാളേക്ക് വേണ്ടി ഒന്നും കരുതി വെക്കാതെ
  എന്നിട്ടും ആ ഓര്‍മ്മകള്‍ നമ്മള്‍ ചേര്‍ത്ത് വെക്കുന്നു.

  ReplyDelete
  Replies
  1. അതെ നിസാരന്‍ എന്റെയും കണ്ടെത്തലുകള്‍ തന്നെയാണ് ഈ കുറിപ്പ് അറിഞ്ഞവ കുറിക്കണമെന്നു തോന്നി,ഇപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു.

   Delete
 6. വലിയ നന്ദി കാത്തി ഒരു വലിയ വായന സമ്മാനിച്ചതില്‍ അതിലും അപ്പുറം കവി ശ്രി അയ്യപ്പന്‍ സാറിന്റെ കവിതകളെ ഇത്രമേല്‍ അറിയാന്‍ കഴിഞ്ഞു സന്തോഷം.....................!!

  ReplyDelete
  Replies
  1. സന്തോഷം അജയേട്ട...ശ്രമം വിജയിച്ചു കണ്ടെത്തില്‍.

   Delete
 7. ഒറ്റയാനേക്കുറിച്ചുള്ള ഓർമ്മകൾ വളരെ മികച്ചതായി...

  ReplyDelete
 8. വളരെ ഉചിതമായൊരു സ്മരണക്കുറിപ്പ്

  ReplyDelete
  Replies
  1. അജിത്തേട്ട ഹാപ്പി ഹാപ്പി

   Delete
 9. അനീഷ് തകർത്തെഴുതിയിരിക്കുന്നു

  ഇന്ന് ഞാൻ വായിച്ച അയ്യപ്പ അനുസ്മരണങ്ങളിൽ മികച്ച നിലവാരം പുലർത്തിയ പോസ്റ്റാണിത്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തോട് നീതികാണിക്കാത്തവർ ഇപ്പോൾ ഈ അനുസ്മരണ വേളയിൽ ഒഴുക്കുന്ന മുതലക്കണ്ണീരിന് എന്ത് വില.

  ഈയെഴുത്തിന് അഭിനന്ദനങ്ങൾ കാത്തി

  ReplyDelete
  Replies
  1. സന്തോഷം മോഹി ഈ വലിയ പ്രോത്സാഹനത്തിന്

   Delete
 10. നല്ല ഓര്‍മ്മക്കുറിപ്പ്‌ കാത്തി . തുടക്കത്തില്‍ ഒരേ വാക്ക് രണ്ടു തവണ അടുത്തടുത്ത വരികളില്‍ ആവര്‍ത്തിക്കുന്നു കേട്ടോ..അത് വായനയുടെ സുഖം കുറയ്ക്കും ,ശ്രദ്ധിക്കുക. അതോഴിച്ചു നിര്‍ത്തിയാല്‍ നല്ല അറിവുകള്‍ പങ്കുവെച്ച സ്മരണന്ജലി ആയിരുന്നു .

  ReplyDelete
  Replies
  1. പലയിടത്തും സംഭവിച്ചുവെന്ന് തോന്നുണ്ട്.ഈ വരവിനും വായനക്കും നന്ദി.സന്തോഷം

   Delete

 11. കവിതയിലെ പ്രവാചകന്‍ . !
  ജീവിതം കൊണ്ട് കവിത വരച്ച അയ്യപ്പന്‍.
  ഒരു പാട് നന്നായി സ്മരണ .
  നന്ദി കാത്തി .

  ReplyDelete
  Replies
  1. സന്തോഷം സതീശന്‍ ഈ വായനക്കും അഭിപ്രായത്തിനും.

   Delete
 12. നല്ല രചന. ഉചിതമായ ഓര്‍മ്മക്കുറിപ്പ്. അഭിനന്ദനങ്ങള്‍ കാത്തീ...

  ReplyDelete
  Replies
  1. കുട്ടേട്ടോ സന്തോഷം..ഈ വായനയ്ക്ക്

   Delete
 13. കാത്തീ എനിക്കേറെ ഇഷ്ടപെട്ട വ്യക്തിത്വം ആയിരുന്നു അയ്യപ്പന്റെത്........... അതിനു ഇടവും നല്ല സ്മരണക്കുറിപ്പ്‌ ഒരുക്കിയ ഇയാളോട് ഒരുപാട് നന്ദിയുണ്ട്.... വാക്കുകളില്ല പറയാന്‍......

  എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

  ReplyDelete
  Replies
  1. സ്വാഗതം .. സന്തോഷം വിനീത് ,നമുക്ക്‌ പരസ്പരം കൈകോര്‍ക്കാം :)

   Delete
  2. പിന്നെന്താ കൈ കോര്‍ക്കാം....................

   Delete
  3. ലിങ്ക് എവിടെയാ ??

   Delete
 14. അയ്യപ്പന്‍ എന്ന മഹാകവി...(ഞാനദ്ദേഹത്തെ മഹാ കവിയെന്നെ പരാമര്‍ശിക്കു...കാരണം എനിക്ക് കവികളെ കുറിച്ചു കൂടുതലറിയില്ല...കവിതകളെ കുറിച്ച് ഒന്നും അറിയില്ല...പക്ഷെ മുകളില്‍ കൊടുത്തിരിക്കുന്ന ഓരോ വരികളും വായിച്ചപ്പോ എനിക്കദ്ദേഹത്തെ വെറും ഒരു കവി എന്ന് മാത്രം അഭിസംബോധനം ചെയ്യാന്‍ കഴിയുന്നില്ല...എന്നെ സംബന്ധിച്ചു അത്രക്കും ഹൃദയ സ്പര്‍ഷിയാണ് ഓരോ വരികളും...) ഞാന്‍ അയ്യപ്പന്‍ എന്ന കവിയെ കുറിച്ച് കേക്കുന്നത് അദ്ദേഹത്തിന്‍റെ മരണ ശേഷമാണ്...കവിതകളുമായി കൂടുതല്‍ ബന്ധമില്ലാത്തത് കൊണ്ടായിരിക്കണം അദ്ദേഹത്തെ അറിയാതെ പോയത്...അദ്ദേഹത്തിന്‍റെ വളരെ കുറച്ചു കവിതകളെ ഞാന്‍ വായിച്ചിട്ടുള്ളൂ...(പൂര്‍ണ്ണ കവിത ഒന്നും ഇത് വരെ വായിച്ചിട്ടില്ല) അദ്ദേഹത്തിന്റേതായി കുറെ വരികള്‍ വായിച്ചത് ഇപ്പോഴാണ്...നന്ദി കാത്തി...ഇത്രയും വിവരങ്ങള്‍ നല്‍കിയതിനു...അദ്ദേഹത്തെ കുറിച്ചു ലഘുവായി എന്നാല്‍ പൂര്‍ണ്ണമായി കാത്തിക്ക് ഇതില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ടാന്നാണ് എനിക്ക് തോന്നുന്നത്... ഹാട്സ് ഓഫ്‌...,... നാഴിക കല്ലുകളും ശിലാ ലിഖിതങ്ങളും പുസ്തകങ്ങലുമല്ല ചരിത്രം...യാത്രയാണ്... സത്യം...അദ്ദേഹത്തിന്‍റെ യാത്രയാണ് ചരിത്രം...ഒരിക്കലും മാഞ്ഞു പോകാത്ത ചരിത്രം...

  ReplyDelete
  Replies
  1. സ്വാഗതം കുന്നുമ്മല്‍ നീണ്ട അഭിപ്രായം ഒരുപാട് സന്തോഷം.ഇനിയും വരിക.

   Delete

 15. ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
  ഒരേ വൃക്ഷത്തില്‍ പിറക്കണം
  എനിക്കൊരു കാമിനിയില്ല ആനന്ദത്താലും ദുഖത്താലും
  കണ്ണുനിറഞ്ഞ പെങ്ങളിലവേണം

  നന്നായിരിക്കുന്നു എല്ലാവിത ആശംസകളും നേരുന്നു
  സസ്നേഹം ആഭി.....

  ReplyDelete
  Replies
  1. സന്തോഷം ഈ വായനയ്ക്ക്.

   Delete
 16. കാത്തീ, നന്നായിരിക്കുന്നു കേട്ടോ...

  അവഗണിക്കപ്പെട്ടുപോയ കവി, ഒരു പക്ഷെ കാത്തി പറഞ്ഞ പോലെ തുറന്നു പറയുന്നത് ശീലമായിപ്പോയത് കൊണ്ടാവാം, അല്ലെങ്കില്‍ പല മുന്‍ധാരണകളും കൊണ്ടാവാം..
  സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും അവരിലൂടെ കണ്ട് എഴുതിയ വരികള്‍..
  പച്ചയായ ഭാഷണം.. ആരുടെ ഹൃദയത്തിലും കടന്നു കയറുന്ന വാക്കുകള്‍..
  തകര്‍ന്ന ജീവിതാവസ്ഥയില്‍ നിന്നുള്ള വരികള്‍, വാക്കുകള്‍ എന്നും ഹൃദയസ്പര്‍ശി തന്നെ..

  "ഊര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന കണ്ണുകളും, മഴകൊണ്ട് നനഞ്ഞു ഇടിഞ്ഞുവീഴുന്ന മണ്‍ഭിത്തികളും കല്ലില്‍ തറയ്ക്കുന്ന ഉളിപ്പാടിലെ ചോരയും കല്ലെറിയപ്പെട്ട മനസ്സിന്റെ തടാകവും ഞാനനുഭവിച്ച തീവ്രസമസ്യകളാണ്"

  മരണത്തില്‍ പോലും അവഗണിക്കപ്പെട്ടു, അനാദരിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരം..

  ReplyDelete
  Replies
  1. അയ്യപ്പന്‍ ഒരു ഒറ്റയാന്‍ അല്ലെ എവിടെയും.വിളിച്ചപ്പോള്‍ മടികൂടാതെ വന്നതിനും ഈ നീണ്ട അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി സന്തോഷട്ടോ...

   Delete
 17. കവിയുടെ, കവിതയുടെ ആത്മാവറിഞ്ഞ സ്മരണിക.

  ReplyDelete
  Replies
  1. ഈ വായനക്കും അഭിപ്രായത്തിനും നന്ദി..സന്തോഷം

   Delete
 18. പ്രവീണിന്റെ പോസ്റ്റില്‍ നിന്ന് കുറച്ചൊക്കെ അറിഞ്ഞിരുന്നു.
  അതെക്കാള്‍ കൂടുതലായി അയ്യപ്പനെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു. കവിതകള്‍ അധികം വായിച്ചിട്ടില്ലെങ്കിലും വല്ലാതെ സ്വാധീനിച്ച ഒരു വ്യക്തിത്വം. കൂടുതല്‍ പരിചയപ്പെടുത്തലിലൂടെ അടുത്തറിയാന്‍ സാധിച്ചതില്‍ നന്ദി പറയുന്നു സുഹൃത്തെ.

  ReplyDelete
  Replies
  1. സ്വാഗതം റാംജി...ഈ വഴി വന്നതില്‍. ഇനി ഇവിടെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.

   Delete
 19. അയ്യപ്പന്‍റെ കവിതകളെ ഇന്ന് മരണാനന്തരം പുകഴ്ത്തുന്നവര്‍..
  ജോണ്‍ അബ്രഹാമിന്‍റെ ഗതിയാണ് അയ്യപ്പനും..
  ജീവിച്ചിരുന്നപ്പോള്‍ ഒരു ചായക്കാശോ , ഒരു ഗ്ലാസ്‌ ചാരായമോ കൊടുക്കാത്തവരുടെ
  സമൂഹം ചത്തപ്പോ റീത്തുകള്‍ കൂമ്പാരം കൂട്ടി, അതൊക്കെ കണ്ടു അയ്യപ്പന്‍
  ചിരിച്ചു, പിന്നല്ലാതെ..
  അയ്യപ്പനെ അറിയാത്തവര്‍ക്ക് അറിയാന്‍ ഒരു വഴിതുറന്ന പോസ്റ്റിനു ഭാവുകങ്ങള്‍..

  ReplyDelete
  Replies
  1. സന്തോഷം ഈ വരികള്‍ക്ക്.ചിലരുടെ ജീവിതങ്ങള്‍ ഇങ്ങനെയാണ് മരണാനന്തരം...ചില ഒറ്റകൊമ്പന്‍മാര്‍

   Delete
 20. Replies
  1. ഇതിനൊരു മറുപടി കൊടുത്തേ എന്ന മുകളിലത്തെ വാക്കുകളില്‍ ക്ലിക്ക് ചെയ്യ്‌ കാത്തീ.. കാത്തീടെ പേജ് ഓപ്പണ്‍ ആവുന്നില്ലാത്രേ...

   Delete
  2. ഇപ്പൊ പിടി കിട്ടി. ഞാന്‍ ലിങ്ക് കൊടുത്തു, ബാക്കി പിന്നെ നോക്കാം

   Delete
 21. പ്രിയപ്പെട്ട കാത്തി,
  അഭിനന്ദനങ്ങള്‍ ഈ പോസ്റിനു.എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു കവിയാണ്‌. വളരെ വിഷമമുണ്ട് ഇത്രയും വൈകിയതില്‍. Internet Explorer ല്‍ ആണ് തുറന്നത് Google Chrome ല്‍ ഇപ്പളും തുറക്കാന്‍ പറ്റുന്നില്ല.
  എന്താണ് കുഴപ്പം എന്നറിയില്ല

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. സ്വാഗതം,ഏറെ സന്തോഷം ഈ വായനക്കും പ്രോത്സാഹനത്തിനും.തുടര്‍ന്നും ഉണ്ടാവണമിവിടെ ട്ടോ

   Delete
 22. നല്ല ഒരു എഴുത്ത്....

  ReplyDelete
 23. നിനക്ക് അയ്യപ്പനോടുള്ള സ്നേഹം ഞാൻ നേരത്തെ മനസിലാക്കിയതാണ്, ഈ അനുസ്മരണ കുറിപ്പ് അതുകൊണ്ട് തന്നെ അദേഹത്തോടുള്ള നിന്റെ ഒരു സ്നേഹര്പ്പണം ആവട്ടെ .... വിശദമായി തന്നെ അദേഹത്തെ കുറിച്ച് , കവിതകളെ കുറിച്ച് എഴുതിയതിനു അഭിനന്ദങ്ങൾ !!!!

  ReplyDelete
 24. അയ്യപ്പൻ കവിതകളിലൂടെ.. അയ്യപ്പനിലൂടെ തന്നെ മനോഹരമായ ഒരു സഞ്ചാരം. അഭിനന്ദനങ്ങൾ.. ആശംസകൾ..
  ആ വരികളിലൂടെ ഇനിയുമേറെ നമുക്ക് പോകുവാനുണ്ട്..
  ---------------------------------------------------------------------
  എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
  ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
  എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
  ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
  ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
  മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
  ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
  രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
  പൂവിലൂടെ എനിക്കു തിരിച്ചു പോകണം
  പൂവിലൂടെ എനിക്കു തിരിച്ചു പോകണം
  മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
  ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
  ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
  മൃതിയിലേയ്ക്ക് ഒളിച്ചു പോകും
  ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
  ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
  ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ.

  ReplyDelete
 25. സുഹൃത്തേ, മരണത്തിനപ്പുറവും ഞാൻ ജീവിക്കും. അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും.

  :(

  ReplyDelete
 26. :) ആത്മാവിലെ അയ്യപ്പന്‍ .. നന്നായിരിക്കുന്നു കാത്തീ.... സ്നേഹം , പെങ്ങളില

  ReplyDelete
 27. നിയ്ക്കും പ്രിയപ്പെട്ടതായിരിക്കുന്നു ഈ എഴുത്ത്‌..നന്ദി

  പെങ്ങൾക്കേറെ പ്രിയം നൽകിയിരുന്ന കവിയോടൊരു പ്രത്യേക ഇഷ്ടം കൂടിയിരിക്കുന്നു..

  ശുഭരാത്രി..

  ReplyDelete
 28. വളരെയധികം ഇഷ്ട്ടായി , കവിയെ ഇങ്ങനെ വായിക്കാന്‍ സാധിച്ചതിനു :)
  .....
  ഉപ്പില്‍
  വിഷം ചേര്‍ക്കാത്തവര്‍ക്കും
  ഉണങ്ങാത്ത മുറിവിനു
  വീശി തന്നവര്‍ക്കും
  നന്ദി

  ReplyDelete
 29. അയ്യപ്പന്റെ കൂടുതല്‍ കവിതകള്‍ ഇതിലൂടെയാണ് അറിഞ്ഞത്. അറിയാന്‍ കഴിയാതിരുന്ന ആ അത്ഭുത ആശയങ്ങള്‍ ഒളിച്ചിരുന്ന വരികളെ പരിചയപ്പെടുത്തി തന്നതിന് വളരെയധികം നന്ദി. ആ അത്മാവിന് മുന്നില്‍ ആദരവോടെ....

  ReplyDelete
  Replies
  1. ഐയ്യപ്പന്‍ ഐയ്യ പ്പ നാണ് -
   അതാണ്‌ അതിന്‍റെ സവിഷേകിത -

   Delete